ഉപതെരഞ്ഞെടുപ്പ് കഴിയും വരെ കേരള കോണ്‍ഗ്രസില്‍ വെടിനിര്‍ത്തലിന് ധാരണ. ഇന്നലെ യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ രൂപപ്പെടുത്തിയത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ഇരു വിഭാഗങ്ങളും പ്രത്യേകം ആശയ വിനിമയം നടത്തും. വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്താനും ധാരണ. മീഡിയവണ്‍ എക്സ്ക്ലൂസീവ്. പാലായിലെ വിജയം യു.ഡി.എഫിന് മാത്രമല്ല കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങള്‍ക്കും നിര്‍ണായകം. കെ.എം മാണിയുടെ പാല കൈവിട്ടാല്‍ അത് ജോസ് കെ മാണിക്ക് ഏല്‍പ്പിക്കുന്നത് വലിയ ആഘാതമാകും. പാര്‍ട്ടി തര്‍ക്കം പാലായിലെ പരാജയത്തിന് കാരണമാകരുതെന്ന് […]
Kerala
മാണിയില്ലാത്ത പാലായില്‍ അട്ടിമറിക്കൊരുങ്ങി എല്‍.ഡി.എഫ്
പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിക്കായുള്ള ചര്‍ച്ചകള്‍ ഇരുമുന്നണികളും സജീവമാക്കി. കേരള കോണ്‍ഗ്രസിലെ തര്‍ക്കം ഉടന്‍ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. പാലാ സീറ്റില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ ആശങ്ക യു.ഡി.എഫിനെ അലട്ടുമ്പോള്‍ കേരള കോണ്‍ഗ്രസിലെ തര്‍ക്കം മുതലെടുക്കാനുള്ള ശ്രമത്തിലാണ് എല്‍.ഡി.എഫ്. മാണിയില്ലാത്ത പാലായില്‍ അട്ടിമറി നടത്താനാകുമെന്നാണ് പ്രതീക്ഷ. ഇതിനോടകം തന്നെ എല്‍.ഡി.എഫ് ഇതിനായുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. പാലാ പിടിക്കാമെന്ന മോഹം പോലും എല്‍.ഡി.എഫിന് ഒരു കാലത്ത് ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി. കെ.എം മാണി ഇല്ലാത്തതും കേരള കോണ്‍ഗ്രസിലെ തമ്മിലടിയും […]
പുത്തുമലയില്‍ തിരച്ചില്‍ പുനരാരംഭിച്ചു
വയനാട് പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പച്ചക്കാട് മേഖലയില്‍ പുനരാരംഭിച്ചു. പച്ചക്കാട് പുത്രത്തൊടി ഹംസ എന്നയാള്‍ക്ക് വേണ്ടിയാണ് ഇന്ന് തെരച്ചില്‍ നടക്കുന്നത്. കഴിഞ്ഞ രണ്ടുദിവസം തിരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. ഫയര്‍ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും ആണ് ഇന്നത്തെ തെരച്ചിലില്‍ പങ്കാളികളാവുന്നത്.
വണ്ടിചെക്ക് കേസില്‍ തുഷാറിന് മേല്‍ കുരുക്ക് മുറുകുന്നു
ദുബൈ പണം തട്ടിപ്പ് കേസില്‍ തുഷാറിന്റെ വാദം പൊളിയുന്നു. ചെക്ക് മോഷ്ടിച്ചതാണെങ്കില്‍ പരാതി കൊടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് വിചാരണ കോടതി ആരാഞ്ഞു. പ്രോസിക്യൂഷന്‍ തടത്തിയ ഒത്തുതീര്‍പ്പ് ശ്രമവും ഫലം കണ്ടില്ല. തുഷാര്‍ നിര്‍ദേശിച്ച തുക അപര്യാപ്തമെന്ന് പരാതിക്കാരന്‍ നാസില്‍. തെളിവെടുപ്പ് ആരംഭിച്ചപ്പോള്‍ പരാതിക്കാരന്‍ ചെക്ക് മോഷ്ടിച്ചതാണെന്ന ആരോപണം തുഷാര്‍ ആവര്‍ത്തിച്ചു. ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. വണ്ടിചെക്ക് കേസില്‍ തെളിവെടുപ്പ് നടപടികളുടെ ഭാഗമായി പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല രാവിലെ അജ്മാന്‍ പബ്ലിക് പ്രോസിക്യൂഷനില്‍ […]
വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട മഴ
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം. ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലകളിലെ കണ്‍ട്രോള്‍ റൂമുകള്‍ താലൂക് അടിസ്ഥാനത്തില്‍ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.
അഭയ കേസില്‍ സിസ്റ്റര്‍ അനുപമ കൂറുമാറി
അഭയ കേസില്‍ പ്രധാന സാക്ഷി കൂറുമാറി. അഭയക്ക് അനുകൂലമായി മൊഴി നല്‍കിയിരുന്ന സിസ്റ്റര്‍ അനുപമയാണ് കൂറുമാറിയത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം കോണ്‍വെന്റിലെ അടുക്കളയില്‍ അഭയയുടെ ചെരിപ്പും ശിരോവസ്ത്രവും കണ്ടെന്ന് അനുപമ ആദ്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് നടന്ന കേസിന്റെ വിസ്താര വേളയില്‍ താന്‍ ഒന്നും കണ്ടിട്ടില്ലെന്ന് അനുപമ കോടതിയെ അറിയിച്ചു. കോടതി ഇവരെ കൂറുമാറിയതായി പ്രഖ്യാപിച്ചു. കേസില്‍ ഏറെ നിര്‍ണായകമായിരുന്നു സിസ്റ്റര്‍ അനുപമയുടെ മൊഴി. കേസില്‍ മറ്റുസാക്ഷികളുടെ വിസ്താരം പുരോഗമിക്കുകയാണ്. 27 വർഷങ്ങൾക്കിപ്പുറമാണ് സിസ്റ്റർ […]
കോൺഗ്രസിൽ ഇരുന്നു കൊണ്ട് ആരും മോദിയെ സ്തുതിക്കേണ്ടെന്ന് കെ മുരളീധരന്‍
ശശി തരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മോദി സ്തുതിക്കെതിരെ എം.പിമാരായ കെ. മുരളീധരനും ബെന്നി ബെഹനാനും. ജനാധിപത്യത്തെ കശാപ് ചെയ്തയാളാണ് പ്രധാനമന്തി നരേന്ദ്ര മോദി, ബി.ജെ.പി നയങ്ങളെ എതിര്‍ക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യേണ്ടതെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു. ‘പ്രധാനമന്ത്രിയെ എതിർക്കുക എന്നത് പുതിയ കാര്യമല്ല. കാലാകാലങ്ങളിൽ സർക്കാറുകളെ വിമർശിക്കുമ്പോൾ അവയ്ക്ക് നേതൃത്വം കൊടുക്കുന്ന പ്രധാനമന്ത്രിമാരെ വിമർശിക്കാറുണ്ട്. അതിൽ ഒരു കോൺഗ്രസ് നേതാവും അസ്വസ്ഥരാവേണ്ട കാര്യമില്ല.’ ബെന്നി പറഞ്ഞു. ‘പാർട്ടിയും മുന്നണിയും പറയുന്നത് അനുസരിക്കാൻ ബാധ്യസ്ഥരാണ് ജനപ്രതിനിധികൾ. അല്ലാതെ […]
സംസ്ഥാനത്ത് സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍
ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ കൂടി 3,580രൂപയായി. ഒരു പവൻ സ്വർണത്തിന് 28,640 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഈ മാസം ആദ്യത്തിലാണ് സ്വര്‍ണം പവന് 28,000 രൂപ കടന്നത്. ഇടക്ക് നേരിയ തോതിലുളള വിലക്കുറവ് മാത്രമാണുണ്ടായത്. രണ്ട് ദിവസങ്ങളായി വില 28,000ത്തിൽ നിന്ന് മേൽപ്പോട്ട് ഉയരുകയാണ്. ജൂലൈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 26,120 രൂപയും കുറഞ്ഞ നിരക്ക് 24,920 രൂപയായിരുന്നു. നവംബര്‍ മാസം വരെ സ്വര്‍ണത്തിന് […]
പാല ഉപതെരഞ്ഞെടുപ്പ്; കേരള കോണ്‍ഗ്രസിലെ തര്‍ക്കം മുറുകുന്നു
പാല ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കേരളകോണ്‍ഗ്രസിലെ തര്‍ക്കവും മുറുകുന്നു. പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആശങ്കയില്ലെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു. സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ സ്റ്റിയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തിയത് ജോസ് കെ മാണിയെ ആണെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക താന്‍ തന്നെയാണെന്ന നിലപാടിലാണ് പി.ജെ ജോസഫ് ഉള്ളത്. തിരുവനന്തപുരത്ത് ചേരുന്ന യു.ഡി.എഫ് യോഗത്തിലും ഇത് തന്നെയാകും പ്രധാന ചര്‍ച്ചാ വിഷയം. ഇന്നാണ് യുഡിഎഫ് യോഗം. കേരള കോൺഗ്രസിലെ തർക്കത്തിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫ് എടുക്കുന്ന നിലപാട് […]
സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണ ഇന്ന് തുടങ്ങും
27 വർഷങ്ങൾക്കിപ്പുറം സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയിലാണ് വിചാരണ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരാണ് പ്രതികൾ. ഏറെ വിവാദം സൃഷ്ടിച്ച അഭയ കൊലക്കേസിൽ ആദ്യമായാണ് വിചാരണ ആരംഭിക്കുന്നത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും സി.ബി.ഐയും അന്വേഷിച്ച കേസിൽ സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. പ്രധാന സാക്ഷി അടയ്ക്ക രാജുവായിരുന്നു സി.ബി.ഐയുടെയും പ്രധാന സാക്ഷി. 27 വർഷങ്ങൾക്കിപ്പുറം സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണ […]










