തിരുവനന്തപുരം ലോ കോളേജില്‍ സംഘര്‍ഷം. എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. റാഗിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഞായറാഴ്ച്ച വരെ കോളജിന് പ്രിന്‍സിപ്പല്‍ അവധി പ്രഖ്യാപിച്ചു.
Kerala
പുത്തുമലയില്‍ ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു
വയനാട് പുത്തുമലയില്‍ നിന്ന് കണ്ടെത്തിയ ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. കഴിഞ്ഞ 18ന് ഏലവയല്‍ പുഴയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം പൊള്ളാച്ചി സ്വദേശി ഗൗരി ശങ്കറിന്റേതാണെന്ന് ഡി.എന്‍.എ പരിശോധനയിലൂടെയാണ് മനസിലാക്കിയത്. അഞ്ച് പേര്‍ക്കായി നടന്നു വന്ന തെരച്ചില്‍ ഔദ്യോഗികമായി അവസാനിപ്പിച്ചെങ്കിലും പ്രദേശിക സന്നദ്ധ പ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. ദുരന്തത്തില്‍ മരിച്ച 12 പേരുടെ കുടുംബങ്ങള്‍ക്ക് ലഭിക്കുന്നതിന്റെ തുല്യമായ നഷ്ടപരിഹാരം കാണാതായ അഞ്ച് പേരുടെ ബന്ധുക്കള്‍ക്കും ലഭ്യമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മോദി സ്തുതി: തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടും
മോദി അനുകൂല പ്രസ്താവന നടത്തിയതിന് ശശി തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടും. തരൂര്‍ പ്രസ്താവന തിരുത്താത്തതില്‍ നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. തരൂരിന്റെ മറുപടി ലഭിച്ചാലുടന്‍ ഹൈകമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. മോദി നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കണമെന്നും എല്ലാ സമയത്തും കുറ്റം പറഞ്ഞ് കൊണ്ടിരുന്നാല്‍ ആളുകള്‍ നമ്മളെ വിശ്വസിക്കാന്‍ പോകുന്നില്ലെന്നുമാണ് ശശി തരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. മോദി ചെയ്ത ചില കാര്യങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ ഇടംനേടിയിട്ടുണ്ട്. അദ്ദേഹം ബി.ജെ.പിയുടെ മാത്രമല്ല രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. കുറ്റംപറയാന്‍ നിരവധി […]
കെവിന്‍ കൊലപാതക കേസ്: പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
കെവിന്‍ കൊലപാതക കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം. 40000 രൂപ പിഴയും വിധിച്ചു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. 1, 2, 3, 4, 6, 7, 8, 9 പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. ഷാനു ചാക്കോ, നിയാസ് മോന്‍, ഇഷാന്‍ ഇസ്മയില്‍, റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരന്‍, ഷിഫിന്‍ സജാദ്, എന്‍ നിഷാദ്, ടിറ്റു ജെറോം എന്നീ പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. കൊലപാതകം 302, ഭീഷണി 506 (2), […]
ഉമ്മന്‍ചാണ്ടിയെ അനുകരിക്കാന്‍ പുതുപ്പള്ളിയില്‍ എത്തിയ പയ്യന്‍, കയ്യടി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മിമിക്രി താരങ്ങള്‍ അനുകരിക്കുന്നത് പുതുമയുള്ള കാര്യമല്ല. അവരെയെല്ലാം ആവോളം പ്രോത്സാഹിപ്പിക്കാറുമുണ്ട് ഉമ്മന്‍ചാണ്ടി. എന്നാല്‍ ഇക്കഴിഞ്ഞ ഞായാറാഴ്ചയ ഒരു പയ്യന്‍ ഉമ്മന്‍ചാണ്ടിയെ അദ്ദേഹത്തിന് മുന്നില്‍ നിന്ന് അനുകരിച്ചതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. കൊല്ലത്തെ പാരിപ്പള്ളിയില്‍ നിന്നുള്ള റിഷാദാണ് ഉമ്മന്‍ചാണ്ടിയെ അനുകരിച്ച് അദ്ദേഹത്തേയും ചുറ്റുംകൂടി നിന്നവരെയും ചിരിപ്പിച്ചത്. പരാതികളും ആവശ്യങ്ങളുമായി തന്നെ കാണാൻ വരുന്നവർക്കിടയിൽ ഇങ്ങനെ ഒരു ആവശ്യവുമായി എത്തിയ റിഷാദിനെയും ഉമ്മന്‍ചാണ്ടി പിണക്കിയില്ല. അവസാനം ഉമ്മന്‍ചാണ്ടി റിഷാദിന് കൈകൊടുക്കുന്നതും കാണാം. ഞായറാഴ്ച ഉമ്മൻ ചാണ്ടി […]
കോന്നി ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങി മുന്നണികൾ
കോന്നി ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങി മുന്നണികൾ. ഔദ്യോഗികമായി സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ആരംഭിച്ചില്ലെങ്കിലും മുന്ന് മുന്നണികളും മണ്ഡലം കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ കോന്നിയിൽ യു.ഡി.എഫിന് ലഭിച്ചത് 49667 വോട്ടാണ് എൽ.ഡി.എഫ് 46906 വോട്ടും എൻ.ഡി.എ 46506 വോട്ടും നേടിയിരുന്നു. വോട്ടുകളുടെ കാര്യത്തിൽ നേരിയ വ്യത്യാസം മാത്രമുള്ളതുകൊണ്ട് തന്നെ മൂന്ന് മുന്നണികളും വിജയ പ്രതീക്ഷ വെയ്ക്കുന്നുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അടൂർ പ്രകാശിന്‍റെ നിലപാട് നിർണ്ണായകമാവും. ജാതി മത സാമുദായിക ഘടകങ്ങൾക്ക് പ്രാധാന്യം നൽകിയില്ലെങ്കിൽ പ്രമാടം […]
കെവിന്‍ കൊലപാതക കേസില്‍ ശിക്ഷാ വിധി ഇന്ന്
കേരളത്തെ നടുക്കിയ കെവിന്‍ കൊലപാതക കേസില്‍ ശിക്ഷാ വിധി ഇന്ന്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ അടക്കമുള്ള 10 പ്രതികള്‍ കുറ്റം ചെയ്തെന്ന് കോടതി കണ്ടെത്തി. അവസാന വാദവും പൂര്‍ത്തിയാക്കിയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷാവിധി ഇന്ന് പറയുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 364 എ തെളിയിക്കപ്പെട്ട രാജ്യത്തെ ആദ്യത്തെ കേസാണ് കെവിന്‍ വധക്കേസ്. 10 പ്രതികള്‍ക്കുമെതിരെ കൊലപാതകം, ഭീഷണിമുഴക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. വധശിക്ഷയോ ജീവപര്യന്തമോ […]
പ്രളയക്കെടുതിയില്‍ വലഞ്ഞ വയനാടിന് ആശ്വാസമേകാന്‍ രാഹുല്‍ ഇന്നെത്തും
വയനാട്ടില്‍ പ്രളയക്കെടുതി ബാധിച്ച പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താനായി രാഹുല്‍ ഗാന്ധി ഇന്നെത്തും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ എത്തുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ആദിവാസി ഊരുകളും രാഹുല്‍ സന്ദര്‍ശിക്കും. ഉച്ചക്ക് 12.15ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്ന രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗ്ഗമാണ് വയനാട്ടിലെത്തുക. രണ്ട് മണിയോടെ ജില്ലയിലെ ആദ്യ പരിപാടിയില്‍ പങ്കെടുക്കും. തലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി പ്രളയ ദുരിതാശ്വാസ കിറ്റുകള്‍ കൈമാറും. തുടര്‍ന്ന് തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട്, തൊണ്ടര്‍നാട് പഞ്ചായത്തിലെ മക്കിയാട് എന്നിവിടങ്ങളില്‍ പ്രളയ കെടുതികള്‍ നേരിട്ട […]
കവളപ്പാറയില്‍ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് അവസാനിപ്പിക്കും
നിലമ്പൂർ കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് അവസാനിപ്പിക്കും. ദുരന്തത്തില്‍ കാണാതായ 59 പേരിൽ 48 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. കാണാതായവരുടെ ബന്ധുക്കളുള്‍പ്പെടെ പങ്കെടുത്ത സര്‍വകക്ഷി യോഗത്തിലാണ് തെരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനമായത്. മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കള്‍ നിര്‍ദേശിച്ച സ്ഥലങ്ങളിലാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. അപകടം സംഭവിച്ചതിന് ശേഷമുള്ള പതിനെട്ടാം ദിവസം പോത്തുകല്ല് പഞ്ചായത്ത് ഓഫീസില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെയും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്കിന്റെയും നേതൃത്വത്തിലാണ് യോഗം നടന്നത്. 19ആം ദിനമായ ഇന്ന് കൂടി തെരച്ചില്‍ […]
പൊലീസുകാരിലെ ആത്മഹത്യ; ഉന്നതതലയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി
പൊലീസ് ഉദ്യോഗസ്ഥരിലെ ആത്മഹത്യ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉന്നതതല യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ എന്തുചെയ്യാനാകുമെന്ന് സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശരാശരി 16 പൊലീസുകാര്‍ ഒരു വര്‍ഷം ആത്മഹത്യ ചെയ്യുന്നുവെന്ന സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സേനയിലെ ആത്മഹത്യ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. ശബരിമലയിലും പ്രളയകാലത്തും പൊലീസ് നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച മുഖ്യമന്ത്രി പൊലീസില്‍ ചട്ടങ്ങള്‍ക്ക് […]












