India Kerala

സെപ്റ്റംബര്‍ മുതല്‍ ഗതാഗത നിയമം ലംഘിച്ചാല്‍ പോക്കറ്റ് കാലിയാകും

ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ കുത്തനെ ഉയര്‍ത്തിയത് ഉള്‍പ്പെടെ കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി അടുത്ത മാസം ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പുതുക്കിയ പിഴ ഈടാക്കി തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ‘ട്രാഫിക് നിയമങ്ങള്‍ പാലിക്കൂ, നിങ്ങളുടെ കാശ് ലാഭിക്കൂ’ എന്ന പ്രചാരണവുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തുവന്നിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ പിഴത്തുക ഇങ്ങനെ മദ്യലഹരിയില്‍ വാഹനമോടിച്ചാല്‍ 2000 – 10000 രൂപയാണ് പുതുക്കിയ പിഴ. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ ആയിരം […]

India Kerala

പാലാ ഉപതെരഞ്ഞെടുപ്പ്; മാണി സി.കാപ്പന്‍ എന്‍.സി.പി സ്ഥാനാര്‍ഥി

പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി .കാപ്പനെ സ്ഥാനാര്‍ഥിയാക്കാന്‍ എന്‍.സി.പി യോഗത്തില്‍ ധാരണ. തീരുമാനം എല്‍.ഡി.എഫിനെ അറിയിക്കും. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് ഉണ്ടാകും.

India Kerala

കേരളാകോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

കേരളാകോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് ഇടപടെല്‍ ആവശ്യപ്പെട്ടല്‍ അപ്പോള്‍ ഇടപെടും. പാലായില്‍ പി.ജെ ജോസഫും ജോസ് കെ. മാണിയും ഒറ്റക്കെട്ടായി സ്ഥാനാർത്ഥി പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

India Kerala

സംസ്ഥാനത്ത് മുപ്പതിനായിരത്തിലധികം പ്ലസ് വണ്‍ മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നു

സംസ്ഥാനത്ത് മുപ്പത്തിരണ്ടായിരത്തോളം പ്ലസ് വണ്‍ മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഇതില്‍ കാല്‍ ലക്ഷത്തോളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് തെക്കന്‍ കേരളത്തിലാണ്. തിരക്ക് പിടിച്ചും മെറിറ്റ് അട്ടിമറിച്ചും സര്‍ക്കാർ നടത്തിയ പ്രവേശന നടപടികളാണ് കുട്ടികള്‍ക്ക് പഠനാവസരം നിഷേധിച്ചത്. ഓപ്പൺ സ്കൂളിൽ അറുപതിനായിത്തോളം വിദ്യാർഥികൾ രജിസ്റ്റര്‍ ചെയ്ത് പഠിക്കുന്ന സംസ്ഥാനത്താണ് ഇത്രയും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്. ജൂണ്‍ 6ന് ഹയര്‍ സെക്കന്‍ഡറി അധ്യയനം തുടങ്ങണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ശാഠ്യമാണ് തിരക്കിട്ട് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിലേക്ക് നയിച്ചത്. ആദ്യ അലോട്ട് മെന്റ് കഴിഞ്ഞ ശേഷം […]

Kerala Pravasi Switzerland

ബാലകൃഷ്ണാ … നീ നമ്മളുടെ ആദ്യത്തെ ഓണസദ്യ ഓർമ്മിക്കുന്നുണ്ടോ?”… .ജോൺ കുറിഞ്ഞിരപ്പള്ളി

എൻ്റെ ഓർമ്മയിൽ ഞാൻ ഓണം ആദ്യമായി ആഘോഷിക്കുന്നത് മൂന്നാംക്‌ളാസ്സിൽ പഠിക്കുമ്പോഴാണ്.അന്ന് എനിക്ക് എട്ടു വയസ്സ് പ്രായം.ഞങ്ങളെ മലയാളം പഠിപ്പിക്കുന്ന ദാമോദരൻ സാർ ഓണത്തെക്കുറിച്ചു വിശദീകരിക്കുകയാണ്.ഉപ്പേരി പായസം പപ്പടം പ്രഥമൻ എല്ലാംകൂട്ടിയുള്ള സമൃദ്ധമായ ഓണസദ്യ, സാർ വിവരിക്കുമ്പോൾ ഞങ്ങളെല്ലാം വായും പൊളിച്ചിരുന്നു കേട്ടു.സാർ ഓരോ വിഭവങ്ങളും ഞങ്ങൾക്ക് വിശദീകരിച്ചു തന്നു. സാർ ചോദിച്ചു,”എന്താണ് ഉപ്പേരി?”അന്തോണി പറഞ്ഞു,”നേന്ത്രപയം വറുത്തത് “ബഷീർ പറഞ്ഞു,”വായക്ക വറുത്തത്”സാർ ഉപ്പേരിയെക്കുറിച്ചു വിശദീകരിച്ചപ്പോൾ എല്ലാവരുടെയും വായിൽ ഒരു കപ്പലോടിക്കാൻ വേണ്ടുന്ന വെള്ളം. “എന്താണ് പായസം?”പായസം എന്താണെന്ന് എല്ലാവർക്കും […]

India Kerala Uncategorized

മലേഷ്യയിലേക്ക് മനുഷ്യക്കടത്ത്; കബളിപ്പിക്കപ്പെട്ട മലയാളികളെ രക്ഷപ്പെടുത്തി

മലേഷ്യയില്‍ കപ്പൽ ജോലിക്കായി പോയി കബളിപ്പിക്കപ്പെട്ട മലയാളികളെ രക്ഷപ്പെടുത്തി. ഇവരുടെ യാത്രാ രേഖകൾ എംബസി തയ്യാറാക്കി. അടുത്ത ദിവസം തന്നെ ഇവരെ കേരളത്തിൽ എത്തിക്കും. മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് പുറത്ത് കൊണ്ടുവന്നത് മീഡിയവണാണ്. കപ്പലില്‍ സീമാന്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഏജന്റുമാര്‍ കോട്ടയം,കണ്ണൂര്‍ സ്വദേശികളടങ്ങുന്ന യുവാക്കളുടെ സംഘത്തെ മലേഷ്യയിലെത്തിച്ചത്. വിസയ്ക്കും മറ്റ് ചെലവുകള്‍ക്കുമായി രണ്ട് ലക്ഷം രൂപയും ഈടാക്കി. എന്നാല്‍ ലഭിച്ചത് ബോട്ടിലെ പണി. പിന്നീട് കരയിലേക്ക് മാറ്റി. എല്ലാം നിയമവിരുദ്ധമാണെന്ന് മനസിലാക്കിയപ്പോഴേക്കും വൈകി. പരാതിപ്പെട്ടയാളെ ഏജന്റ് മര്‍ദ്ദിച്ചതായും […]

India Kerala

ആലപ്പുഴ ജില്ലയില്‍ കൂടുതല്‍ പേര്‍ക്കെതിരെ കാപ്പ ചുമത്തും

ആലപ്പുഴ ജില്ലയിൽ ക്രിമിനൽ കുറ്റങ്ങൾ വർധിച്ച സാഹചര്യത്തിൽ ശക്തമയ നടപടികക്കൊരുങ്ങി ജില്ല പൊലീസ്. ജില്ലയിൽ കൂടുതൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾ ആരംഭിച്ചു. ആലപ്പുഴയിൽ കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രണ്ട് കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കായംകുളത്തും പുന്നപ്രയിലും നടന്ന രണ്ട് കൊലപാതകങ്ങളിലും ഉൾപ്പെട്ട പ്രതികൾ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ പേർക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് തീരുമാനിച്ചത്. നിലവിൽ ഈ വർഷം മാത്രം 38 പേർക്കെതിരേയാണ് കാപ്പ ചുമത്തിയത്. ഇവരിൽ 10 പേർ […]

India Kerala

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷം; ഇരു വിഭാഗത്തിനും അംഗീകരിക്കുന്ന സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള നീക്കം സജീവമായി

കേരള കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഇരു വിഭാഗത്തിനും അംഗീകരിക്കാന്‍ സാധിക്കുന്ന സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള നീക്കം സജീവമായി. ജോസ് കെ. മാണി വിഭാഗത്തിനൊപ്പം നില്ക്കുന്ന ഇ.ജെ അഗസ്തി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ജോസഫ് വിഭാഗവും കോണ്‍ഗ്രസും അഗസ്തിയുടെ സ്ഥാനാര്‍ത്ഥിത്വം എതിര്‍ക്കില്ലെന്നാണ് സൂചന. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കായി ജോസഫ് വിഭാഗം ഇന്നലെ കോട്ടയത്ത് ഗ്രൂപ്പ് യോഗം ചേര്‍ന്നു. നിഷാ ജോസ് കെ. മാണിയെ‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് പി.ജെ ജോസഫ് വിഭാഗം ജോസ് കെ. മാണിക്കും സീറ്റ് നല്കാനാകില്ലെന്നാണ് ഇവര്‍ […]

India Kerala

തരൂരിനെതിരെ നടപടിയെടുക്കണമെന്ന് കെ.പി.സി.സി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടേക്കും

മോദി അനുകൂല പരാമർശവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ നടപടിയെടുക്കണമെന്ന് കെ.പി.സി.സി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടേക്കും. ആവശ്യപ്പെടാൻ സാധ്യത. പരാമർശത്തിൽ ഉറച്ചുനിൽക്കുകയും തന്റെ ഭാഗം തരൂർ ന്യായീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കെ.പി.സി.സിയുടെ നീക്കം. കെ. മുരളീധരനടക്കമുള്ള കോൺഗ്രസ് നേതാക്കൾ വീണ്ടും തരൂരിനെതിരെ വിമർശനവുമായി രംഗത്തെത്തി. മോദി അനുകൂല പരാമർശം നടത്തിയെന്ന പേരിൽ ശശി തരൂരിനോട് വിശദീകരണം തേടാൻ കഴിഞ്ഞ ദിവസം കെ.പി.സി.സി തീരുമാനിച്ചിരുന്നു. എന്നാൽ വെബ് പോർട്ടലിൽ എഴുതിയ ലേഖനത്തിൽ തന്റെ വാദങ്ങൾ ആവർത്തിക്കുകയാണ് ശശി തരൂർ ചെയ്തത്. തന്നെ […]

India Kerala

പാലാ ഉപതെരഞ്ഞെടുപ്പ്; ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും, മാണി സി.കാപ്പന് സാധ്യത

പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ രാവിലെ എന്‍.സി.പി നേതൃയോഗം തിരുവനന്തപുരത്ത് ചേരും. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന മുന്നണി യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് ആലോചന. മാണി സി കാപ്പന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. 23 ന് നടക്കുന്ന തെരഞ്ഞടുപ്പില്‍ എന്‍.സി.പി തന്നെ മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വേഗത്തില്‍ പൂര്‍ത്തീകരിച്ച് മത്സരരംഗത്തേക്ക് വേഗത്തില്‍ ഇറങ്ങാനാണ് ഇടത് മുന്നണി ആലോചിക്കുന്നത്.സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ രാവിലെ എന്‍.സി.പി നേതൃയോഗം ചേരുന്നുണ്ട്. […]