India Kerala

ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ തീപിടിത്തം

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ തീപിടിത്തം. വീടിന്റെ ഒരു മുറി മുഴുവൻ കത്തിനശിച്ചു. വെളുപ്പിന് 2 മണിക്കാണ് സംഭവം. സംഭവ സമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്.തൃക്കാക്കര ഗാന്ധി നഗർ ഫയർഫോഴ്സ് എത്തി തീ കെടുത്തി.

India Kerala

അരി മുതല്‍ പുതപ്പ് വരെ; രാഹുല്‍ ഗാന്ധിയുടെ സഹായം വയനാട്ടില്‍ എത്തിത്തുടങ്ങി

വയനാട് എം.പി രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്ത സഹായങ്ങള്‍ പ്രളയബാധിത മേഖലകളില്‍ കൂടുതൽ എത്തിത്തുടങ്ങി. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന സാധനങ്ങള്‍ ഡി.സി.സികളില്‍ ക്രോഡീകരിച്ചാണ് വിതരണങ്ങള്‍ നടക്കുന്നത്. അരി മുതല്‍ പുതപ്പ് വരെയുള്ള സാധനങ്ങള്‍ ഓരോ കിറ്റിലുമുണ്ട്. പ്രളയ സമയത്തെ സന്ദര്‍ശനത്തിലാണ് ദുരിതത്തിലായവര്‍ക്ക് വ്യക്തിപരമായി സഹായം ചെയ്യുമെന്ന വാഗ്ദാനം രാഹുല്‍ ഗാന്ധി നടത്തിയത്. കേരളത്തോട് അടുത്ത് കിടക്കുന്ന സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴി സാധനങ്ങള്‍ ശേഖരിച്ചു. ലോറികളില്‍ അത് ഡി.സി.സികളിലെത്തി. അവിടെ നിന്നാണ് സാധനങ്ങള്‍ തരംതിരിച്ച് […]

India Kerala

ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്കാണ് ഇന്ന് ഒറ്റപ്പെട്ട മഴക്കുള്ള യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. നാളെയും മറ്റന്നാളും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ട്. ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ലക്ഷദ്വീപിലും ഒറ്റപ്പെട്ട മഴയുണ്ടാകും. കൊല്ലം ജില്ലയിലെ ആര്യങ്കാവാണ് ഇന്നലെ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. […]

India Kerala

കെവിന്‍ വധക്കേസില്‍ ശിക്ഷാവിധി ഇന്ന്

കെവിന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കഴിഞ്ഞ ദിവസം നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ അടക്കം 10 പ്രതികൾ കുറ്റക്കാരാണെന്നന്ന് കോടതി കണ്ടെത്തിയിരുന്നു. ദുരഭിമാനകൊലയാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ പരമാവധി ശിക്ഷ തന്നെ പ്രതികൾക്ക് ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദുരഭിമാനകൊലയായി കണ്ടെത്തുന്ന കേസുകൾ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിക്കണമെന്നാണ് സുപ്രിം കോടതിയുടേതടക്കമുള്ള വിധിന്യായങ്ങൾ പറയുന്നത്. ആയതു കൊണ്ട് തന്നെ വധശിക്ഷയടക്കം പ്രതികൾക്കു് ലഭിച്ചേക്കാം ഇന്ത്യന്‍ ശിക്ഷാ നിയമം 364 എ […]

India Kerala

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ക്ഷേത്രങ്ങളില്‍ ഭക്തജന തിരക്ക്

ഇന്ന് ശ്രീകൃഷ്ണ ജയന്തി. കണ്ണന്റെ പിറന്നാൾ ദിനത്തിൽ പതിനായിരങ്ങളാണ് സംസ്‌ഥാനത്തെ പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലേക്കു ഒഴുകിയെത്തിയത്. ഗുരുവായൂരും അമ്പലപ്പുഴയും ഉൾപ്പെടെയുള്ള പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഇന്നലെ രാത്രിയോടെ തന്നെ വൻ ഭക്തജനത്തിരക്കായിരുന്നു. ദർശനം കഴിഞ്ഞവർ പിന്നെ കണ്ണന്റെ പിറന്നാൾ സദ്യയുണ്ണാനുള്ള കാത്തിരിപ്പിൽ. വിഭവ സമൃദ്ധമായിരുന്നു പിറന്നാൾ സദ്യ. കണ്ണന്റെ പിറന്നാൾ ദിനം ജീവിതത്തിലെ സുപ്രധാന ചടങ്ങുകൾക്ക് തിരഞ്ഞെടുത്തവരും ഏറെ. അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരിലെ പ്രധാന വഴിപാട് അപ്പമാണ്. ആറര ലക്ഷം അപ്പമാണ് ഇതിനോടകം ശീട്ടാക്കിയിട്ടുള്ളത്. വൈകിട്ട് നാലരയോടെ […]

India Kerala

തുഷാര്‍ വെള്ളാപ്പള്ളി പ്രതിയായ വണ്ടിച്ചെക്ക് കേസ് ഒത്തുതീര്‍പ്പിലേക്ക്

ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായ വണ്ടിചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ ധാരണ. ഇന്ന് ദുബൈയില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തുഷാറും പരാതിക്കാരന്‍ നസീലും പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ധാരണയിലെത്തിയതായി അറിയിച്ചു. ആശ്യപ്പെട്ട പണം നല്‍കിയല്ല ഒത്തുതീര്‍പ്പെന്ന് തുഷാര്‍ വിശദീകരിച്ചു. ദുബൈയില്‍ തുഷാര്‍ താമസിക്കുന്ന ഹോട്ടലിലായിരുന്നു ഒത്തുതീര്‍പ്പ് ചര്‍ച്ച. ഇവിടേക്ക് നാസിലിനെ വിളിച്ചുവരുത്തുകയായിരുന്നു. അരമണിക്കൂര്‍ നീണ്ട ചര്‍ച്ച പൂര്‍ത്തിയാക്കി തിരിച്ചിറങ്ങിയ നാസില്‍ കാമറക്ക് മുഖം നല്‍കാന്‍ തയാറായില്ലെങ്കിലും പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ധാരണയിലെത്തിയതായി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. […]

India Kerala

പുത്തുമലയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹായവുമായി ബോബി ചെമ്മണ്ണൂര്‍; രണ്ടേക്കര്‍ ഭൂമി സൌജന്യമായി നല്‍കും

വയനാട്ടിലെ പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹായവുമായി ബോബി ചെമ്മണ്ണൂര്‍. പന്ത്രണ്ട് കോടി രൂപ വിലമതിക്കുന്ന രണ്ടേക്കര്‍ ഭൂമിയാണ് സൌജന്യമായി വിട്ടുനല്‍കുക. കഴിഞ്ഞ ദിവസം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, സി. കെ ശശീന്ദ്രന്‍ എം.എല്‍.എ, വയനാട് ജില്ലാകലക്ടര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഭൂമി നല്‍കുന്ന കാര്യം തീരുമാനമായത്. കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ് വിഷന്‍ ചാരിറ്റബള്‍ ട്രസ്റ്റിന്റെ കീഴിലുള്ള അഗതി മന്ദ്രിരത്തിന്റെ 10 ഏക്കര്‍ ഭൂമിയില്‍ നിന്നാണ് രണ്ട് ഏക്കര്‍ ദുരിതബാധിതര്‍ക്ക് നല്‍കുന്നത്.

India Kerala

ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ തുറന്നു

ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ തുറന്നു. വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടർ തുറന്നത്. ഡാമിന്റെ പരിസരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും. പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള തീരത്ത് […]

India Kerala

സംസ്ഥാനത്ത് പൊലീസുകാരുടെ ആത്മഹത്യ വര്‍ധിക്കുന്നു; ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 10 പേര്‍

പൊലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു. ഈ വര്‍ഷം ഇതുവരെ പത്തു പേര്‍ ആത്മഹത്യ ചെയ്തെന്നാണ് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് . ശരാശരി 16 പൊലീസുകാര്‍ വര്‍ഷം ആത്മഹത്യ ചെയ്യുന്നുണ്ട്. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ മീഡിയവണിന് ലഭിച്ചു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മരിച്ച അനില്‍ കുമാര്‍, വര്‍ക്കലയില്‍ ഫൈസി,കുണ്ടറയില്‍ വസന്തകുമാരി, വൈക്കത്ത് ബിനില്‍, ചെങ്ങമനാടി പൊലോസ് ജോണ്‍, കൊടുങ്ങല്ലൂരില്‍ രാജീവ്, ഒറ്റപ്പാലത്ത് കുമാര്‍, കണ്ണൂര്‍ ടൌണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഗസ്റ്റിന്‍ എന്ന […]

India Kerala

ഇത്തവണ സി.പി.എമ്മിന് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്ല

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടത്തി വന്നിരുന്ന ബദല്‍ ഘോഷയാത്രകള്‍ സി.പി.എം ഉപേക്ഷിച്ചു.സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.ശബരിമല വിഷയത്തില്‍ സി.പി.എം സ്വീകരിച്ച നിലപാടുകള്‍ തിരിച്ചടിയായെന്ന വിമര്‍ശനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് പരിപാടികള്‍ ഉപേക്ഷിക്കാന്‍ നേതൃത്വം നിര്‍ദ്ദേശം നല്‍കിയത്. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകള്‍ക്ക് ബദലായാണ് പുരോഗമന കലാസാഹിത്യ സംഘമടക്കമുളള സാംസ്കാരിക സംഘടനകളെ അണിനിരത്തി സി.പി.എം ഘോഷയാത്രകളും അനുബന്ധ പരിപാടികളും ആരംഭിച്ചത്. നാല് വര്‍ഷം മുന്‍പ് കണ്ണൂരിലായിരുന്നു പരിപാടികളുടെ തുടക്കം. സംഘപരിവാര്‍ നേതൃത്വത്തിലുളള ബാലഗോകുലം സംഘടിപ്പിക്കുന്ന ഘോഷയാത്രകളില്‍ സി.പി.എം […]