കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന് എം.കുഞ്ഞിമൂസ (91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വടകരയിലായിരുന്നു അന്ത്യം. മാപ്പിളപ്പാട്ട് ഗായകന് താജുദ്ദീന് വടകര മകനാണ്.
Kerala
പാലായില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിച്ച് തന്നെ അവസാനഘട്ട പ്രചരണ പരിപാടികള്‍ തുടരുമെന്ന് ഉമ്മന്‍ചാണ്ടി
പാലായില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിച്ച് തന്നെ അവസാനഘട്ട പ്രചരണ പരിപാടികള്‍ തുടരുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പ് ഫലം സർക്കാര്‍ വിലയിരുത്തലാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് പാലായിലെ വോട്ടർമാർ ഉചിതമായ മറുപടി നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫിലെ തർക്കങ്ങളില്‍ തട്ടിനില്ക്കാതെ സംസ്ഥാന,കേന്ദ്ര സർക്കാരിനെതിരായി ജനവികാരം തിരിച്ച് വോട്ടുതേടാനുള്ള ശ്രമമാണ് യു.ഡി.എഫ് അവസാന ലാപ്പില്‍ നടത്തുന്നത്. വരും ദിവസങ്ങളിലെ പ്രചരണം രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിച്ചാകുമെന്ന് പ്രതിപക്ഷനേതാവിന് പിന്നാലെ മുന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കുന്നു. പത്തിലേറെ കുടുംബയോഗങ്ങളിലും പഞ്ചായത്ത് […]
നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡിനായി ദിലീപ് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിനായി നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അജയ് മണിക് റാവു അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്ത് പരാതിക്കാരിയും കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതിയെന്ന നിലയില്‍ കേസിലെ രേഖകള്‍ കിട്ടാന്‍ തനിക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടന്‍ ദിലീപ് ഹരജി നല്‍കിയത്. അതിനാല്‍ മെമ്മറി കാര്‍ഡ് തനിക്ക് നല്‍കണമെന്ന് ഹരജിയില്‍ ദിലീപ് ആവശ്യപ്പെട്ടു. എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കിയാല്‍ നടന്‍ ദിലീപ് ദുരുപയോഗം […]
മരട് ഫ്ലാറ്റ് വിവാദം; മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്
മരട് ഫ്ലാറ്റ് വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് യോഗം. ഫ്ലാറ്റ് ഒഴിപ്പിക്കുന്ന നടപടികളുമായി നഗരസഭ മുന്നോട്ട് പോകുന്നതിനിടിയില്‍ സര്‍വ്വകക്ഷിയോഗത്തിന്റെ തീരുമാനം നിര്‍ണ്ണായകമാണ്. മരട് നഗരസഭ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള സുപ്രിം കോടതിയുടെ അന്ത്യശാസനം നടപ്പാക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കെയാണ് ഇന്ന് സര്‍വ്വകക്ഷിയോഗം നടക്കുന്നത്. വൈകിട്ട് യോഗം നടക്കുമ്പോഴും പരിഹാരമാര്‍ഗം എന്ത് എന്നത് സംബന്ധിച്ച അവ്യക്തതകള്‍ തുടരുകയാണ്. മൂന്നംഗ സമിതി സോണ്‍ നിശ്ചയിച്ചതിലെ വീഴ്ച സുപ്രിം […]
നടന്‍ സത്താര്‍ അന്തരിച്ചു
പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു. 67 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വില്ലന്‍ വേഷങ്ങളിലൂടെയാണ് മലയാള സിനിമയില്‍ ശ്രദ്ധേയനായത്. 1976ല്‍ അനാവരണം എന്ന ചിത്രത്തില്‍ നായക വേഷം ചെയ്തു. എഴുപതുകളിൽ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന താരമാണ് സത്താര്‍. സമാന കാലയളവിൽ മലയാളത്തിൽ സജീവമായി ഉണ്ടായിരുന്ന നടി ജയഭാരതിയെയാണ് സത്താർ ആദ്യം വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വേർപിരിഞ്ഞു. നടൻ കൃഷ് സത്താർ സത്താറിന്റെയും ജയഭാരതിയുടെയും മകനാണ്. 1975-ൽ എം. കൃഷ്ണൻ നായർ സംവിധാനം […]
യു.ഡി.എഫ് പാലായില്‍ പരാജയം സമ്മതിച്ചെന്ന് കോടിയേരി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍. യു.ഡി.എഫ് പാലായില്‍ പരാജയം സമ്മതിച്ചു. അതുകൊണ്ടാണ് മന്ത്രിമാര്‍ പ്രചാരണത്തിന് വരുന്നത് ചട്ടലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. പാലായില്‍ ഒന്നിച്ച് രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ പോലും യു.ഡി.എഫിന് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാലാരിവട്ടം പാലം പൊളിക്കാനുള്ള തീരുമാനത്തെയും കോടിയേരി ബാലകൃഷ്ണന്‍ സ്വാഗതം ചെയ്തു. യു.ഡി.എഫിന്റെ കാലത്തുണ്ടായ അഴിമതിയുടെ തെളിവാണിത്. ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, രാഷ്ട്രീയക്കാര്‍ക്കും അഴിമതിയില്‍ പങ്കുണ്ട്. ഇതും വിജിലന്‍സ് അന്വേഷിക്കേണ്ടതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പാലായില്‍ പറഞ്ഞു.
വടക്കാഞ്ചേരി കൌണ്‍സിലര്‍ ജയന്തനെതിരായ പീഡനക്കേസ്
വടക്കാഞ്ചേരി കൌണ്‍സിലര്‍ ജയന്തനെതിരായ പീഡനക്കേസ് അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തര വകുപ്പ്. യുവതിയുടെ പരാതി വ്യാജമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അവസാനിപ്പിച്ചത്. സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ ജയന്തനെതിരെ ആയിരുന്നു ആരോപണം. 2016 ആഗസ്തിലാണ് ജയന്തന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ വടക്കാഞ്ചേരി സ്വദേശിനിയായ യുവതി പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് ആരോപിച്ച് യുവതി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പമെത്തി വാര്‍ത്താസമ്മേളനം നടത്തി. അന്വേഷണത്തിന്‍റെ ഭാഗമായി നുണപരിശോധന ഉള്‍പ്പെടെയുള്ളവ നടത്തി. പിന്നീട് പരാതിക്കാരി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ […]
പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപ്പണിയാന്‍ സര്‍ക്കാര്‍ തീരുമാനം
പാലാരിവട്ടം മേല്‍പ്പാലം പൂര്‍ണമായി പൊളിച്ചു പണിയും. അറ്റകുറ്റപ്പണികള്‍ കൊണ്ട് ബലക്ഷയം പരിഹരിക്കാനാവില്ലെന്ന വിലയിരുത്തലിലാണ് പാലം പൂര്‍ണമായി പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതല ഡി. എം.ആര്‍.സി ഉപദേഷ്ടാവ് ഇ. ശ്രീധരനെ ഏല്‍പ്പിച്ചു. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം പരിശോധിച്ച ഇ. ശ്രീധരനും ചെന്നൈ ഐ.ഐ.ടിയും പുനരുദ്ധാരണം പ്രായോഗികമല്ലെന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കിയത്. അറ്റകുറ്റപ്പണികള്‍ കൊണ്ട് പരിഹരിക്കാന്‍ കഴിയാത്ത വിധം ദുര്‍ബലമാണ് പാലം. പൊളിച്ചുപണിയുന്നതാണ് സാമ്പത്തികമായും സുരക്ഷാപരമായും അഭികാമ്യം. മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഇ. ശ്രീധരനും തമ്മില്‍ […]
നിയമത്തിന് അതീതയാണോ? അഭയ കേസില്‍ മൊഴി മാറ്റിയ സാക്ഷിയോട് ക്ഷോഭിച്ച് കോടതി
അഭയ കേസില്‍ മൊഴി മാറ്റിയ സാക്ഷിയോട് ക്ഷോഭിച്ച് കോടതി. അഭയയുടെ സുഹൃത്ത് സിസ്റ്റര്‍ ആനി ജോണിനോടാണ് വിചാരണക്കിടെ കോടതി ക്ഷോഭിച്ചത്. പ്രോസിക്യൂഷന്റെ ചോദ്യത്തിന് മറുപടി പറയില്ലെന്ന തീരുമാനം എവിടെ നിന്ന് വന്നുവെന്ന് ആനി ജോണിനോട് കോടതി ചോദിച്ചു. നിയമത്തിന് അതീതയാണോ എന്ന ചിന്തയെന്നും കോടതിയില്‍ ധാര്‍ഷ്ട്യത്തോടെ പെരുമാറരുതെന്നും കോടതി താക്കീത് നല്‍കി.
മരട് ഫ്ലാറ്റ് ഉടമകൾക്ക് വേൾഡ് മലയാളി കൗൺസിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സൂറിച്ച് : പൊളിക്കൽ ഭീഷണിയിൽ കഴിയുന്ന മരട് ഫ്ലാറ്റ് നിവാസികൾക്ക് വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഒരാൾ തന്റെ ജീവിതകാലത്തെ മുഴുവൻ അദ്ധ്വാനവും ഉപയോഗപ്പെടുത്തിയാണ് വീട് എന്ന സ്വപ്നംസാക്ഷാൽക്കരിക്കുന്നത് . കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യവും ബാങ്ക് വായ്പയും ചെലവാക്കി നിർമ്മാണം പൂർത്തികരിച്ച് ഫ്‌ളാറ്റിൽ താമസം തുടങ്ങിയവരെ പെരുവഴിയിലേക്ക് ഇറക്കി വിടുന്നത് അംഗീകരിക്കാനാവില്ല. സർക്കാർ രേഖകളിലും ഹൈക്കോടതി വിധികളിലും വിശ്വാസമർപ്പിച്ചാണ് ആളുകൾ വസ്തു വാങ്ങുന്നത്. പണി പൂർത്തികരിച്ച് താമസം തുടങ്ങുന്നതുവരെ പണി നിറുത്തി വയ്പ്പിക്കാൻ […]












