India Kerala

വീണ്ടും വാടക ബസിറക്കാൻ കെ.എസ്.ആർ.ടി.സി നീക്കം; 250 ബസുകൾക്ക് ടെൻഡർ ക്ഷണിച്ചു

നഷ്ടം വകവെക്കാതെ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകൾക്കു വേണ്ടിയും വാടക ബസിറക്കാൻ കെ.എസ്.ആർ.ടി.സി ശ്രമം. 250 ബസുകൾക്കായി ടെൻഡർ ക്ഷണിച്ചു. നിലവിൽ സർവീസ് നടത്തുന്ന സ്കാനിയ, ഇലക്ട്രിക് വാടക ബസുകൾ കോർപ്പറേഷന് പ്രതിമാസം വരുത്തുന്ന നഷ്ടം പത്ത് ലക്ഷം രൂപയ്ക്ക് മുകളിലാണ്. മഹാവോയേജസ് എന്ന മുംബൈ കമ്പനിയിൽ നിന്ന് വാടകക്കെടുത്ത 9 സ്കാനിയ ബസുകളും 10 ഇലക്ട്രിക് ബസുകളും ചേർന്ന് കെ.എസ്.ആർ.ടി.സിക്ക് വരുത്തിയ നഷ്ടം ചില്ലറയല്ല. കിലോമീറ്ററിന് 43 രൂപ വാടക എന്ന നിരക്കിൽ ഇറക്കിയ ഇലക്ട്രിക് ബസുകൾ […]

India Kerala

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ചെന്നൈ ഐ.ഐ.ടി

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ചെന്നൈ ഐ.ഐ.ടി സംഘത്തിന്റെ റിപ്പോർട്ട്. ഒരു കിലോമീറ്ററിലധികം ചുറ്റളവില്‍ പാരിസ്ഥിതിക പ്രശ്നമുണ്ടാകും. സമീപത്തെ കെട്ടിടങ്ങൾക്ക് നാശമുണ്ടാകും. നിയന്ത്രിത സ്ഫോടങ്ങളാണ് നല്ലതെന്നും റിപ്പോർട്ടിൽ പറയുന്നു. 65 പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. അതേസമയം ഫ്ലാറ്റില്‍ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമ ഇന്ന് ഹൈക്കോടതിയിൽ ഹരജി നൽകും. ഹോളി ഫെയ്ത്ത് ഫ്ലാറ്റിലെ കെ.കെ നായരാണ് ഹരജിക്കാരൻ. താൻ കൃത്യമായി നികുതി നൽകുന്നതാണന്നും തനിക്ക് ഉടമസ്ഥാവകാശമുണ്ടന്നും […]

India Kerala

പ്രളയം: തന്റെ ആവശ്യം സർക്കാർ അവഗണിച്ചെന്ന് ഇ ശ്രീധരൻ

കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ധ സംഘത്തെയെത്തിച്ച് പഠനം നടത്തണമെന്ന തന്റെ ആവശ്യം സർക്കാർ അവഗണിച്ചെന്ന് ഇ ശ്രീധരൻ. വിശദമായ പഠനമില്ലാതെ സംസ്ഥാന സർക്കാർ എങ്ങനെ നവകേരളമുണ്ടാക്കുമെന്നും ഇ ശ്രീധരൻ ചോദിച്ചു. കോഴിക്കോട് എന്‍ജിനിയേഴ്സ് ദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇ ശ്രീധരന്‍. പ്രളയം മനുഷ്യ നിർമ്മിതമാണെന്ന അഭിപ്രായം ഉയരുന്ന പശ്ചാതലത്തിൽ ഇതിനെ കുറിച്ച് പഠിക്കാൻ കേരളത്തിന് പുറത്തുള്ള ഉന്നത സാങ്കേതിക വിദഗ്ധരുടെ സംഘത്തെ നിയോഗിക്കണമെന്ന തന്റെ നിർദേശം സർക്കാർ അവഗണിച്ചന്ന് ശ്രീധരൻ പറഞ്ഞു. എഞ്ചിനീയർമാർ തൊഴിലിൽ നൈതികത […]

India Kerala

കിഫ്ബിയേയും കണ്ണൂർ വിമാനത്താവളത്തെയും സി.പി.എം കറവപ്പശുവാക്കി: ചെന്നിത്തല

കിഫ്ബിയേയും കണ്ണൂർ വിമാനത്താവളത്തെയും സി.പി.എം കറവപ്പശുവാക്കി മാറ്റി എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടു സ്ഥാപനങ്ങളും സി.പി.എമ്മിന് വഴിവിട്ട് സഹായിക്കുകയാണ്. ഇത് മറച്ചുവെക്കാനാണ് സി.എ.ജി ഓഡിറ്റിങ്ങിനെ എതിർക്കുന്നതെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. കിഫ്ബിയേയും കണ്ണൂർ വിമാനത്താവളത്തെയും സിഎജി ഓഡിറ്റിങ്ങിന് വിധേയമാക്കാണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകി.

India Kerala

മരട് ഫ്ലാറ്റ് വിഷയത്തിൽ അഭിപ്രായരൂപീകരണത്തിനായി യു.ഡി.എഫ് നേതാക്കള്‍ യോഗം ചേര്‍‍ന്നു

മരട് ഫ്ലാറ്റ് വിഷയത്തിൽ യോജിച്ചുള്ള അഭിപ്രായരൂപീകരണത്തിനായി യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. മരട് ഫ്ലാറ്റ് വിഷയം യു.ഡി.എഫിൽ ചർച്ച ചെയ്തിട്ടില്ലെന്നും വ്യത്യസ്ത അഭിപ്രായം ഉണ്ടെന്നും ആർ.എസ്.പി അറിയിച്ച സാഹചര്യത്തിലാണ് ആണ് യോഗം വിളിച്ചു ചേർത്തത്. സർവകക്ഷി യോഗത്തിൽ യോജിച്ചുള്ള അഭിപ്രായം ആകും അറിയിക്കുകയെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് അറിയിച്ചു.

India Kerala

പാലാ പോര്; ജോസ് ടോം പി.ജെ ജോസഫിനെ കണ്ടു

പി.ജെ ജോസഫുമായി യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം കൂടിക്കാഴ്ച നടത്തി. യു ഡി എഫിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി ജോസ് ടോം കൂടിക്കാഴ്ചയ്ക്ക് ശേഷം മീഡിയണ്ണിനോട് പറഞ്ഞു. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും തൽക്കാലത്തേക്ക് മാറ്റി വെച്ച് പ്രചാരണ രംഗത്ത് സജീവമാകാൻ ജോസഫ് ഗ്രൂപ്പും തീരുമാനിച്ചു. രാവിലെ തൊടുപുഴയിലെ വസതിയിൽ എത്തിയാണ് പി.ജെ ജോസഫുമായി ജോസ് ടോം കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് പി ജെ ജോസഫ് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. നാളെ എ.കെ ആൻറണിക്ക് ഒപ്പം പാലായിൽ […]

India Kerala

‘മന്ത്രിയല്ല, ഉദ്യോഗസ്ഥരാണ് പാലാരിവട്ടം പാലം നിര്‍മ്മിച്ചത്’

പാലാരിവട്ടം പാലം നിര്‍മിച്ചത് മന്ത്രിയല്ല ഉദ്യോഗസ്ഥാരാണെന്ന് കെ മുരളീധരന്‍ എം.പി. പാലാരിവട്ടം വിവാദങ്ങളോട് പ്രതികരക്കുകയായിരുന്നു കെ മുരളീധരന്‍. സംഭവത്തില്‍ യു.ഡി.എഫിന് ധാർമ്മിക ഉത്തരവാദിത്തമുണ്ടെന്ന് പറയുന്നവർ ഒന്നരക്കൊല്ലത്തിന് ശേഷം പല ധാർമികതക്കും മറുപടി പറയേണ്ടി വരും. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണവും സ്വാഗതാര്‍ഹമാണെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. പാലത്തിൽ വിള്ളൽ കണ്ടപ്പോഴാണ് ഇക്കൂട്ടര്‍ യു.ഡി.എഫിനെ ഓർത്തത്. ഉദ്ഘാടന സമയത്തൊന്നും ആ ഓർമ്മയില്ലായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

India Kerala

അഭയ കേസില്‍ പ്രതികള്‍ക്കെതിരെ നിര്‍ണായക മൊഴി

അഭയ കേസില്‍ പ്രതികള്‍ക്കെതിരെ സാക്ഷിയുടെ നിര്‍ണായക മൊഴി. പ്രതികള്‍ സ്വഭാവ ദൂഷ്യമുള്ളവരായിരുന്നെന്ന് കോട്ടയം ബി.സി.എം കോളജിലെ അധ്യാപികയും കേസിലെ സാക്ഷിയുമായ ത്രേസ്യാമ്മ മൊഴി നല്‍കി. നിരവധി പെണ്‍കുട്ടികള്‍ ഫാദര്‍ കോട്ടൂരിനെതിരെ തന്നോട് പരാതി പറഞ്ഞിരുന്നെന്നും ത്രേസ്യാമ്മ മൊഴി നല്‍കി. കേസിലെ രണ്ട് പ്രതികളെയും ത്രേസ്യാമ്മ തിരിച്ചറിഞ്ഞു. അഭയ കേസിലെ 12ആം സാക്ഷിയായ ത്രേസ്യാമ്മ അഭയയുടെ അധ്യാപികയാണ്. കേസിന്റെ വിചാരണ ഇനി ഒക്ടോബര്‍ ഒന്നിന് നടക്കും.

India Kerala

സ്വകാര്യ ബസുകളുടെ മത്സര ഓട്ടം; അപകടത്തില്‍ വിദ്യാര്‍ഥിക്ക് പരിക്ക്

കോഴിക്കോട് സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തില്‍ വിദ്യാര്‍ഥിക്ക് പരിക്ക്. കോഴിക്കോട് ബാലുശ്ശേരി റൂട്ടിലെ നെന്മണ്ടയിലുണ്ടായ അപകടത്തില്‍ ഒന‍പതാം ക്ലാസുകാരിയുടെ കാലിന് പരിക്കേറ്റു. കോഴിക്കോട് ബാലുശ്ശേരി റോഡിലെ നന്മണ്ട 12ല്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. നന്മണ്ട 14 ഇല്ലത്ത് വടക്കേയിലെ ദിലീപ് കുമാറിന്‍റെ മകള്‍ നേഹയ്ക്കാണ് പരിക്കേറ്റത്. സ്കൂള്‍ വിട്ട ശേഷം ബസ്സില്‍ കയറാന്‍ വിദ്യാര്‍ഥികള്‍ വരിനിന്നതാണ്. എന്നാല്‍ കുട്ടികള്‍ ബസ്സില്‍ കയറാതിരിക്കാന്‍ യുനൈറ്റഡ‍് ബസ്സ് നടുറോഡിലാണ് നിര്‍ത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികള്‍ ബസ്സിനടുത്തേക്ക് കൂട്ടമായി ഓടി അടുത്തു. […]

India Kerala

പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത്

പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് മലപ്പുറം ജില്ലയിലെത്തും. ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് സന്ദര്‍ശനം നടത്തുന്നത്. രാവിലെ 10 ന് ജില്ലാതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം, ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും. കൈപ്പിനി പാലം, പൂക്കോട്ടുമണ്ണ റെഗുലേറ്റര്‍ കം ബ്രിഡ്ജ്, പാതാര്‍, കവളപ്പാറ, അമ്പുട്ടാന്‍പൊട്ടി, മുണ്ടേരി എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് മുമ്പ് സന്ദര്‍ശനം നടത്തും. ഉച്ചയ്ക്ക് ശേഷം ഒടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ്, എടവണ്ണ, കീഴുപറമ്പ്, അരീക്കോട് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി […]