India Kerala

പി.എസ്.സി പരീക്ഷ

പി.എസ്.സി പരീക്ഷ മലയാളത്തില്‍ കൂടി നടത്താന്‍ തത്വത്തില്‍ അംഗീകാരമായതാണെന്ന് പി.എസ്.സി ചെയര്‍മാന്‍. ഇതിന്റെ പ്രായോഗിക വശങ്ങള്‍ പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിക്കും. പി.എസ്.സിയെ സംബന്ധിച്ച് ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഇക്കാര്യത്തിലുണ്ട്. ഇംഗ്ലീഷിലെ അതേ നൈപുണ്യത്തിൽ മലയാളത്തിലും ചോദ്യം തയാറാക്കേണ്ടത് കോളജ് അധ്യാപകരാണ്. എല്ലാ സർവകലാശാല വൈസ് ചാൻസലർ മാരുടെയും യോഗം വിളിക്കുമെന്നും ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം പി.എസ്‍.സി പരീക്ഷക്ക് മലയാളം കൂടി ഉള്‍പ്പെടുത്തുമെന്ന ഔദ്യോഗിക ഉറപ്പ് ലഭിക്കും വരെ സമരം […]

India Kerala

മരട് ഫ്ലാറ്റ് വിവാദം; ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും

മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഒഴിയണമെന്ന് കാണിച്ച് നഗരസഭ നല്‍കിയ നോട്ടീസിന്റെ കാലാവധി ഇന്നലെ അവസാനിച്ചു. പരിസ്ഥിതി വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ചെന്നൈ ഐ.ഐ.ടി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കും. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ കമ്പനികള്‍ താല്‍പര്യ പത്രം സമര്‍പ്പിക്കേണ്ട തിയതി ഇന്നവസാനിക്കും. സുപ്രിം കോടതി അടുത്ത ഇരുപതാം തീയതിക്കകം ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കണമെന്ന് അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് നഗരസഭ ഫ്ലാറ്റുടമകള്‍ക്ക് നോട്ടീസ് നല്‍കിയത്. നോട്ടീസ് പ്രകാരം താമസക്കാര്‍ ഒഴിയേണ്ട സമയം ഇന്നലെ അവസാനിച്ചു. ഒഴിപ്പിക്കല്‍ […]

India Kerala

മോട്ടോർ വാഹന ഭേദഗതി നിയമം; നിർണ്ണായക യോഗം ഇന്ന്

ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഉയർന്ന പിഴ കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടായേക്കും. മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം രാവിലെ ചേരും. പിഴ പകുതിയാക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. കേന്ദ്ര സർക്കാരിനും സംസ്ഥാന സര്‍ക്കാരിനും നിയമ നിർമാണാധികാരമുള്ള കൺ കറന്റ് ലിസ്റ്റിലാണ് മോട്ടോര്‍ വാഹനങ്ങള്‍ വരുന്നത്. എന്നിട്ടും പിഴത്തുകയുടെ കാര്യത്തിൽ തീരുമാനമെടുക്കാതെ കേന്ദ്ര വിജ്ഞാപനം കാത്തിരിക്കുകയാണ് സർക്കാർ. പിഴയിൽ ഇളവ് വരുത്തുന്നതിന് സംസ്ഥാനത്തിന് പരിമിതികളുണ്ടെന്നും ,ഭേദഗതിക്കെതിരെ ഓർഡിനൻസ് ഇറക്കാൻ എം.പിമാർ മുൻകയ്യെടുക്കണമെന്നുമാണ് നിയമമന്ത്രി എ.കെ. ബാലൻ ഇന്നലെ […]

India Kerala

സംയോജകരുടെ നിയമനം സര്‍വത്ര ആശയക്കുഴപ്പം, കേന്ദ്രനേതൃത്വത്തെ തള്ളി മുല്ലപ്പള്ളി

തിരുവനന്തപുരം: രാജ്യത്താകമാനം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അഞ്ചു ജില്ലകള്‍ ചേരുന്ന ഡിവിഷന്‍ രൂപീകരിച്ച്‌ മൂന്നുവീതം സംയോജകരെ നിയമിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തില്‍ കേരളത്തില്‍ ആശയക്കുഴപ്പം. പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ള കേരളത്തില്‍ അതിന്റെ ആവശ്യമില്ലെന്ന് ചിലര്‍ വാദിക്കുമ്ബോള്‍ അത് വേണമെന്ന് മറ്റുചില നേതാക്കള്‍ വാദിക്കുന്നു. ഹെെക്കമാന്‍ഡ് തീരുമാനമായതിനാല്‍ പേരിന് സംയോജകരെ നിയമിക്കാമെന്ന് മറ്റു ചില നേതാക്കളും അഭിപ്രായപ്പെടുന്നു. കോണ്‍ഗ്രസ്, ആര്‍.എസ്.എസ് മോഡലില്‍ പ്രചാരകരെ നിയമിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ കേരളത്തിലെ പല നേതാക്കളും നീരസം പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസില്‍ കേഡര്‍ സംവിധാനം ചെലവാകില്ലെന്നാണ് […]

India Kerala

‘പ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടായെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു, വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് വഹാബ് എം.പി

പിണറായി സര്‍ക്കാരിനെ പുകഴ്ത്തിയ സംഭവത്തില്‍ തന്റെ പേരിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് അബ്ദുള്‍ വഹാബ് എംപി. പറയാനുള്ളതെല്ലാം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. പ്രവർത്തകർക്ക് വിഷമമുണ്ടായെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും വഹാബ് മലപ്പുറത്ത് പറഞ്ഞു. ദുരന്ത ഭൂമിയിൽ കഷ്ടതയനുഭവിക്കുന്നവർക്ക്‌ സഹായം ലഭ്യമാവുന്ന ഏതു പദ്ധതിയോടും സഹകരിച്ച്‌ മുന്നോട്ട്‌ പോവുക എന്നതായിരുന്നു ആ സമയത്ത്‌ ഞാൻ സ്വീകരിച്ച സമീപനമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. ഇടതുപക്ഷ സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരിൽ ഒരു പ്രതിപക്ഷ പാർട്ടി എന്ന നിലക്ക്‌ യു.ഡി.എഫ്‌ സ്വീകരിക്കുന്ന നിലപാടുകളെ എന്നും ഉറക്കെ പറയാൻ […]

India Kerala

ആറന്മുള ഉതൃട്ടാതി വള്ളംകളി നാളെ; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി വള്ളംകളി നാളെ. ജലോത്സവത്തോടനുബന്ധിച്ച്‌ പമ്ബാ നദിയില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ മണിയാര്‍ ഡാമുള്‍പ്പെടെയുള്ള അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തും. 52 പള്ളിയോടങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുക്കുന്നത്. നാളെ ഉച്ചക്ക് ഒരു മണിക്ക് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. രണ്ട് ബാച്ചുകളായി നടക്കുന്ന വള്ളംകളിയില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന പള്ളിയോടത്തിന് മന്നം ട്രോഫി ലഭിക്കും. വേഗത്തിന് പ്രാധാന്യം നല്‍കാതെ വഞ്ചിപ്പാട്ടുകള്‍, തുഴച്ചില്‍ ശൈലി, ചമയം, വേഷം, അച്ചടക്കം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ […]

India Kerala

മരട് ഫ്ലാറ്റ് വിഷയത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മരട് ഫ്ലാറ്റ് വിഷയത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഏതു തരത്തില്‍ ഇടപെടണമെന്ന് ആലോചിക്കുകയാണ്, ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ഗവര്‍ണര്‍ കോഴിക്കോട് പറഞ്ഞു. മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിന് ഉടമകൾക്ക് നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുന്നതിന്റെ പശ്ചാതലത്തിലാണ് ഗവര്‍ണറുടെ പ്രതികരണം. അതേസമയം മരട് ഫ്ളാറ്റുടമകള്‍ക്ക് പിന്തുണയുമായി സിപിഎം, കോണ്‍ഗ്രസ് അടക്ക മുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് എത്തി. മരട് ഫ്ലാറ്റ് വിഷയത്തില്‍ സർക്കാർ അടിയന്തരമായി ഇടപ്പെട്ട് ഉടമകളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് […]

India Kerala

യു.ഡി.എഫിന്റെ വിള്ളലടക്കാന്‍ പ്രത്യേക പശയൊന്നും ഉമ്മന്‍ചാണ്ടിയുടെ കയ്യിലില്ലെന്ന് മന്ത്രി ജി സുധാകരന്‍

യു.ഡി.എഫിന്റെ വിള്ളലടക്കാന്‍ പ്രത്യേക പശയൊന്നും ഉമ്മന്‍ ചാണ്ടിയുടെ കയ്യിലില്ലെന്ന് മന്ത്രി ജി സുധാകരന്‍. ആ വിള്ളല്‍ എല്‍.ഡി.എഫിന് ഗുണം ചെയ്യും. പാലായിലെ ജനങ്ങള്‍ എല്‍.ഡി.എഫ് ഭരണം വിലയിരുത്തും, മാണി സി കാപ്പന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ജി സുധാകരന്‍ മീഡിയവണിനോട് പറഞ്ഞു.

India Kerala

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ സമ്മര്‍ദ്ദം കടുപ്പിച്ച് കുഞ്ഞാലിക്കുട്ടി, വഹാബിന് എതിർപ്പ്; ലീഗില്‍ പോര് കനക്കുന്നു

പാര്‍ലമെന്റ് അംഗത്വം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി പി.കെ കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗില്‍ സമ്മര്‍ദം ശക്തമാക്കി. എന്നാല്‍ വാശിപിടിച്ച് വാങ്ങിയ ലോക്‌സഭാ സീറ്റില്‍ നിന്നും കുഞ്ഞാലിക്കുട്ടി രാജിവെക്കുന്നത് അണികളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുമെന്ന നിലപാടാണ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി തങ്ങള്‍ക്കുള്ളത്. ലോക്സഭാ സീറ്റ് രാജിവെച്ച് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിൽ പാര്‍ട്ടിയുടെ രാജ്യസഭാ എം.പിയും മുതിര്‍ന്ന നേതാവുമായ പി.വി അബ്ദുല്‍ വഹാബിനും താൽപര്യമില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ നിന്ന് വിജയിച്ച കുഞ്ഞാലിക്കുട്ടി, നിയമസഭാ […]

India Kerala

മരട് ഫ്ളാറ്റ്; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ചെന്നിത്തല

മരട് ഫ്ലാറ്റ് വിഷയത്തില്‍ സർക്കാർ അടിയന്തരമായി ഇടപ്പെട്ട് ഉടമകളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊളിക്കാൻ തയ്യാറാണെന്ന് കാണിച്ച് സർക്കാർ സുപ്രീംകോടതിയിൽ അഫിഡവിറ്റ് നൽകാൻ പാടില്ലായിരുന്നു. ഉടമകളോടൊപ്പമാണ് സർക്കാർ നിലകൊള്ളേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം മരടിലെ ഫ്ലാറ്റുടമകള്‍ക്കൊപ്പം സി.പി.എം ഉണ്ടാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഫ്ലാറ്റുടമകള്‍ ഇറങ്ങിപ്പോകുമ്പോള്‍ ഒറ്റക്കാവില്ലെന്നും സുപ്രീംകോടതിയായതിനാല്‍ നിയമവശംകൂടി പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷന്‍ പറഞ്ഞു.