India Kerala

പാലാരിവട്ടം പാലം അഴിമതി; എല്ലാം ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയെന്ന് ടി.ഒ സൂരജ്

പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയെന്ന് ടി.ഒ സൂരജ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കാന്‍ കൊണ്ടുവരവെയാണ് സൂരജിന്റെ പ്രതികരണം. അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉടന്‍ നടന്നേക്കും. ടി.ഒ സൂരജിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ഉദ്യോഗസ്ഥരടക്കം കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. പാലം നിര്‍മാണം നടന്ന […]

India Kerala

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡോർ തുറന്ന് കുട്ടി ഉള്‍പ്പടെ രണ്ട് പേർ പുറത്തേക്ക് വീണു

കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ച് വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. തിരുവനന്തപുരം കോവളം ദേശീയ പാതയിലാണ് അപകടമുണ്ടായത്. ബസിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. കോവളം സ്വദേശികളായ അര്‍ഷാദ്, ഷംനാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷംനാദിന്റെ കാലിന് പൊട്ടലേറ്റിട്ടുണ്ട്. അര്‍ഷാദിന് നിസാര പരിക്കാണ്. സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചിക്തിസക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

India Kerala

പരീക്ഷാ ഹാളുകളില്‍ പുതിയ ഡ്രസ് കോഡ് നടപ്പാക്കാനൊരുങ്ങി പി.എസ്.സി

പരീക്ഷാതട്ടിപ്പ് റിപ്പോര്‍ട്ട് ചെയത് സാഹചര്യത്തില്‍ പരീക്ഷാ ഹാളുകളില്‍ പുതിയ ഡ്രസ് കോഡ് നടപ്പാക്കാന്‍ പി.എസ്. സി ഒരുങ്ങുന്നു. നീറ്റ് പരീക്ഷകളുടെ മാതൃകയില്‍ കര്‍ശന ഡ്രസ് കോഡ് കൊണ്ടുവരും. പരീക്ഷാഹാളില്‍ ആഭരണങ്ങള്‍, മെറ്റല്‍ വസ്തുക്കള്‍ ഉള്‍പ്പെടെ വിലക്കും. ഷൂ, കയ്യില്‍ കെട്ടുന്ന ചരടുകള്‍ എന്നിവയും വിലക്കാന്‍ ആലോചന. വിശദമായ മാര്‍ഗരേഖ തയ്യാറാക്കാന്‍ പരീക്ഷാ കണ്‍ട്രോളറെ ചുമതലപ്പെടുത്തി. ഇനി തിയതി പ്രഖ്യാപിക്കാനുള്ള പരീക്ഷകള്‍ മുതല്‍ നടപ്പാക്കാന്‍ ആലോചന.

India Kerala

പാലായില്‍ രാഷ്ട്രീയം പറയാതെ മുഖ്യമന്ത്രി

രാഷ്ട്രീയ വിഷയങ്ങള്‍ പരാമര്‍ശിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ആദ്യദിനം വോട്ട് ചോദിച്ചത്. മന്ത്രിമാരടക്കമുള്ളവര്‍ പി.ജെ ജോസഫ്-ജോസ് കെ. മാണി തര്‍ക്കങ്ങള്‍ സജീവ പ്രചരണായുധമാക്കുന്നുണ്ട് .സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്ന പ്രസംഗങ്ങളാണ് മൂന്ന് വേദികളിലും പിണറായി വിജയന്‍ നടത്തിയത്. കേരളാ കോണ്‍ഗ്രസ് എമ്മിനുളളിലെ പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ത്തെന്ന് യു.ഡി.എഫ് നേതാക്കള്‍ പറയുമ്പോഴും അതിലൂന്നിയായിരുന്നു ഇത് വരെയുള്ള എല്‍.ഡി.എഫിന്റെ പ്രചരണം. പാലായുടെ ചുമതലയുള്ള മന്ത്രി എം.എം മണിയെപ്പോലുള്ള നേതാക്കള്‍ പ്രസംഗിക്കുന്നതിന്റെ ഏറിയ പങ്കും ചെലവഴിക്കുന്നത് […]

India Kerala

മിൽമ പാലിന് ഇന്ന് മുതൽ വില കൂടും

മിൽമ പാലിന് ഇന്ന് മുതൽ വില വർദ്ധിക്കും. ലിറ്ററിന് 4 രൂപയാണ് വർദ്ധിക്കുന്നത്. ഇളം നീല കവര്‍ പാല്‍ ലിറ്ററിന് 40 രൂപ ഉള്ളത് 44 ഉം,കടും നീല കവര്‍ പാല്‍ ലിറ്ററിന് 41 രൂപ ഉള്ളത് 45 ഉം ആകും കാലിത്തീറ്റയുടെയും മറ്റ് ഉൽപാദനോപാധികളുടേയും വില ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിലാണ് പാലിന്റെ വിലയും വർദ്ധിപ്പിക്കാന്‍ മിൽമ തീരുമാനിച്ചത്. മഞ്ഞ നിറമുള്ള കവറിനും ഇളം നീലനിറമുള്ള കവറിനും ലിറ്ററിന് 44 രൂപയാകും.കടും നീല കവറിന് 46 രൂപയും,കാവി […]

India Kerala

കാബിനറ്റ് യോഗം മാറ്റിവെച്ച് പിണറായി പാലായില്‍ തങ്ങിയിട്ട് കാര്യമില്ലെന്ന് എ.കെ ആന്റണി

പാലായില്‍ യു.ഡി.എഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ ആവേശത്തിലാക്കി എ.കെ ആന്റണി. കാബിനറ്റ് യോഗം മാറ്റിവെച്ച് പാലായില്‍ പിണറായി വിജയന്‍ തങ്ങിയിട്ട് കാര്യമില്ലെന്ന് എ.കെ ആന്റണി പരിഹസിച്ചു. ശബരിമലയില്‍ തെറ്റ് പറ്റിയെന്ന് പാലായിലെ ജനങ്ങളോട് പിണറായി വിജയന്‍ തുറന്ന് പറയണമെന്നും യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. പി.ജെ ജോസഫും പ്രചാരണ യോഗത്തിന് എത്തിയത് നേതാക്കള്‍ക്ക് ആശ്വാസമായി. പാലാ നഗരത്തെ ഇളക്കി മറിച്ച റോഡ് ഷോയ്ക്ക് ശേഷമായിരുന്നു യു.ഡി.എഫിന്റെ മഹാസംഗമം. പാലായില്‍ മൂന്ന് ദിവസം പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടായിരുന്നു […]

India Kerala

പാലാരിവട്ടം പാലം അഴിമതി; കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉടന്‍ നടന്നേക്കും. ടി.ഒ സൂരജിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ഉദ്യോഗസ്ഥരടക്കം കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. പാലം നിര്‍മാണം നടന്ന സമയത്ത് റോഡ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനിലും കിറ്റ്കോയിലും ചുമതലകളുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം ഉടന്‍ പിടിയിലായേക്കും. ഗൂഢാലോചനയില്‍ പങ്കെടുത്തവരടക്കം ഇനിയും അറസ്റ്റിലാകാനുണ്ടെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന […]

India Kerala

മരട് ഫ്ലാറ്റ് പൊളിക്കാന്‍ സുപ്രിം കോടതി നല്‍കിയ അന്ത്യശാസനത്തിന്റെ കാലാവധി നാളെ അവസാനിക്കും

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ സുപ്രിം കോടതി നല്‍കിയ അന്ത്യശാസനത്തിന്റെ കാലാവധി നാളെ അവസാനിക്കും. സര്‍വകക്ഷി യോഗത്തില്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം മാത്രം നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്ന നിലപാടിലാണ് മരട് നഗരസഭ. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഇരുപതാം തിയതിക്കകം പൊളിച്ച് നീക്കി 23ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നായിരുന്നു സുപ്രിം കോടതിയുടെ അന്ത്യശാസനം. നിയമപരമായി സ്വന്തമാക്കിയ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയില്ലെന്ന് ഫ്ലാറ്റുടമകള്‍ നിലപാടെടുക്കുകയും […]

India Kerala

ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഇന്ന് മുതല്‍ വീണ്ടും പരിശോധന; പിഴ വാങ്ങില്ല

ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഇന്ന് മുതല്‍ വീണ്ടും പരിശോധന.പിഴ ഈടാക്കുന്നത് മരവിപ്പിച്ചതോടെ നിയമലംഘനങ്ങള്‍ വര്‍ധിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കുന്നത്. പിഴ ഉദ്യോഗസ്ഥര്‍ വാങ്ങാതെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം. കേന്ദ്ര നിയമപ്രകാരമുള്ള ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് വാഹന പരിശോധന ഓണക്കാലത്ത് നിര്‍ത്തിവച്ചത്. എന്നാല്‍ പരിശോധന കുറച്ചതോടെ നിയമലംഘനങ്ങളുടെ എണ്ണവും കാര്യമായി വര്‍ധിച്ചു.ഹെല്‍മെറ്റ് ധരിക്കാതെയും സീറ്റ് ബെല്‍റ്റ് ഇടാതെയും യാത്ര ചെയ്യുന്നവരുടെ എണ്ണവും കൂടി.ഇതോടെയാണ് ഇന്ന് മുതല്‍ പരിശോധന വീണ്ടും കര്‍ശനമാക്കാന്‍ ഗതാഗത […]

India Kerala

മരടിലെ ഫ്ലാറ്റ് ഒഴിപ്പിക്കല്‍ നടപടികള്‍ നഗരസഭ നിര്‍ത്തിവെച്ചു; സര്‍ക്കാര്‍ നിലപാടിന് കാത്തിരിക്കും

മരടിലെ ഫ്ലാറ്റുടമകളെ തല്‍ക്കാലം ഒഴിപ്പിക്കില്ലെന്ന് നഗരസഭ. സുപ്രീം കോടതി വിധിയനുസരിച്ചുള്ള പ്രാഥമിക നടപടികൾ നഗരസഭ സ്വീകരിച്ചുവെന്നും തുടർ നടപടികളിലേക്ക് സർക്കാരിന്റെ നിര്‍ദേശമില്ലാതെ നീങ്ങേണ്ട എന്നാണ് തീരുമാനമെന്നും ചെയര്‍പേഴ്സണ്‍ ടി.എച്ച് നദീറ അറിയിച്ചു. നഗരസഭക്ക് സ്വന്തം നിലയിൽ ഒന്നും ചെയ്യാനില്ലെന്നും അധ്യക്ഷ ടി.എച്ച് നദീറ പറഞ്ഞു. അതെ സമയം മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ഫ്ലാറ്റ് പൊളിച്ചുമാറ്റിയാൽ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ട്. നിയന്ത്രിത സ്ഫോടനങ്ങളാണ് നല്ലതെന്നും റിപ്പോർട്ടിൽ പറയുന്നു. […]