ആലപ്പുഴയിൽ കഴിഞ്ഞ ദിവസം 33 പേരെ കടിച്ച തെരുവ് നായക്ക് പേവിഷ ബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. പട്ടിയുടെ കടിയേറ്റവർ ഉടൻ തന്നെ പേവിഷ ബാധക്കുള്ള പ്രതിരോധ ചികിത്സ തേടണമെന്ന് ജില്ലാ കലക്ടർ നിര്‍ദേശിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയവർക്ക് പേ വിഷ ബാധ പ്രതിരോധ കുത്തിവെയ്പ്പ് നൽകിയിരുന്നു. എന്നാൽ കൂടുതൽ പ്രതിരോധത്തിനായി കടിയേറ്റവർ ഇമ്മ്യുണോ ഗ്ലോബിൻ കുത്തിവെയ്പ്പ് കൂടി എടുക്കണം എന്ന് ജില്ലാ കലക്ടർ അറിയിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് ആളുകൾ പോകേണ്ടത്. വളർത്തുമൃഗങ്ങൾക്ക് കടിയേറ്റിട്ടുണ്ടോ […]
Kerala
കക്കംപാറയില്‍ ഭൂമി വിണ്ടുകീറുന്നത് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു
പയ്യന്നൂര്‍ കക്കംപാറയില്‍ ഭൂമി വിണ്ടുകീറുന്നത് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. ഏഴ് കുടുംബങ്ങളോട് പ്രദേശത്ത് നിന്ന് മാറി താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കി. അനിയന്ത്രിത മണ്ണെടുപ്പാണ് ഭൂമിയുടെ പിളര്‍പ്പിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ പ്രളയകാലത്താണ് കക്കംപാറ ഓലക്കാല്‍മഖാമിന് സമീപം ഭൂമിയില്‍ വിളളല്‍ കണ്ട് തുടങ്ങിയത്. മഴയുടെ ശക്തി കുറഞ്ഞിട്ടും പക്ഷെ ഭൂമിയിലെ വിളളല്‍ ശക്തി പ്രാപിക്കുകയാണ്. 200 മീറ്ററോളം നീളത്തില്‍വിണ്ട് കീറിയ ഭൂമിയുടെ ഒരറ്റത്ത് ഏതാണ്ട് ഏഴ് മീറ്റര്‍ വീതിയിലും പതിനെട്ടടിയോളം ആഴത്തിലും ഭൂമി അകന്ന് മാറിയിട്ടുണ്ട്.ദിനം പ്രതി […]
വിവിധ ഇടങ്ങളില്‍ വാഹന പരിശോധനകളിൽ ഈടാക്കുന്നത് പുതിയ നിരക്കിലുള്ള പിഴ
സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വാഹന പരിശോധനകളിൽ ഈടാക്കുന്നത് പുതിയ നിരക്കിലുള്ള പിഴ. പുതുക്കിയ പിഴ ഈടാക്കില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് ഉയർന്ന പിഴ ഈടാക്കുന്നത്. കേന്ദ്രത്തിൽ നിന്ന് ഒരു തീരുമാനം വരുന്നത് വരെ പിഴ ഈടാക്കേണ്ടതില്ലെന്നും നോട്ടീസ് നൽകിയാൽ മതിയെന്നുമായിരുന്നു തീരുമാനം. എന്നാൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനകളിൽ പുതുക്കിയ നിരക്കിലുള്ള പിഴ തന്നെ ഈടാക്കി. അമിത വേഗത്തിന് 1500 രൂപയും ഹെൽമറ്റ് ധരിക്കാത്തതിന് ആയിരം രൂപയുമാണ് പിഴ. കോഴിക്കോട് സിറ്റിയിൽ മാത്രം പോലീസ് നടത്തിയ പരിശോധനയിൽ […]
പാലായില്‍ ഇന്ന് കലാശക്കൊട്ട്; രണ്ട് ദിവസം നിശ്ശബ്ദ പ്രചരണം
പാലായില്‍ കൊട്ടിക്കലാശം ഇന്ന്. ഒരു മാസം നീണ്ട പരസ്യ പ്രചരണത്തിന് ഇന്ന് സമാപനമാകും. ശ്രീനാരായണ ഗുരു സമാധി ദിനം ആയതിനാല്‍ നാളെ പരസ്യ പ്രചരണം വേണ്ടെന്ന് മുന്നണികള്‍ തീരുമാനമെടുക്കുകയായിരുന്നു. മൂന്ന് മുന്നണികളും കടുത്ത പോരാട്ടമാണ് പരസ്യ പ്രചരണത്തില്‍ കാഴ്ച വെച്ചത്. അതുകൊണ്ട് തന്നെ കൊട്ടിക്കലാശലവും ആവേശത്തിലാക്കാനാണ് മുന്നണികളുടെ തീരുമാനം. ശ്രീനാരയണ ഗുരുവിന്റെ സമാധി ദിനം ആയതിനാല്‍ നാളെ നടത്താനിരുന്ന കൊട്ടിക്കലാശം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രണ്ടരയോടെ ബി.ജെ.പിയുടെ കൊട്ടിക്കലാശമാണ് ആദ്യം തുടങ്ങുക. ടൌണ്‍ ഹാള്‍ ജംഗ്ഷനില്‍ നിന്നും ബി.ജെ.പിയുടെ […]
മരട് ഫ്ലാറ്റ് പൊളിക്കാന്‍ സുപ്രിം കോടതി നല്‍കിയ അന്ത്യശാസനത്തിന്റെ കാലാവധി ഇന്നവസാനിക്കും
മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ സുപ്രിം കോടതി നല്‍കിയ അന്ത്യശാസനത്തിന്റെ കാലാവധി ഇന്നവസാനിക്കും. നഗരസഭയുടെ ഒഴിപ്പിക്കല്‍ നടപടി ചോദ്യം ചെയ്ത് ഫ്ലാറ്റുടമ ഇന്നലെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. വിധിക്ക് ശേഷം സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച റിപ്പോര്‍ട്ട് നഗരസഭ ഇന്നലെ തന്നെ സര്‍ക്കാറിന് സമര്‍പ്പിച്ചു. സര്‍വകക്ഷി തീരുമാന പ്രകാരം സര്‍ക്കാര്‍ കോടതിയെ വീണ്ടും സമീപിക്കുമ്പോള്‍ തങ്ങള്‍ക്കനുകൂലമായ നിലപാട് കോടതി സ്വീകരിക്കും എന്ന പ്രതീക്ഷ മാത്രമാണ് ഫ്ലാറ്റുടമകള്‍ക്കുള്ളത്. ഈ മാസം 20തിനകം ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കി 23ന് […]
ഇബ്രാഹിം കുഞ്ഞിനെ ഇന്ന് ചോദ്യം ചെയ്തേക്കും; തുടര്‍ നടപടി നിയമോപദേശത്തിന് ശേഷം
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്തേക്കും. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന് ഇന്നലെ വിജിലന്‍സ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ സൂരജിന്റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിനെ കുരുക്കിലാക്കിയത്. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയാണ് നടന്നതെന്ന് ടി.ഒ സൂരജ് പറഞ്ഞിരുന്നു. […]
ചാവക്കാട് നൗഷാദ് വധക്കേസ്: അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി
കോൺഗ്രസ് പ്രവർത്തകനായ ചാവക്കാട് നൗഷാദ് വധക്കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി. ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക. കേസില്‍ എസ്.ഡി.പി.ഐ നേതാവ് അടക്കം 8 പേർ അറസ്റ്റിലായിരുന്നു. കേസിലെ മുഖ്യ പ്രതികളെ കണ്ടെത്തിയില്ലെന്നായിരുന്നു പരാതി. തുടര്‍ന്നാണ് കേസ് പ്രത്യേക സംഘത്തിന് കൈമാറിയത്.
കോഴിക്കോട്ട് വന്‍ ഫ്ലാറ്റ് തട്ടിപ്പെന്ന് പരാതി
കോഴിക്കോട്ട് വന്‍ ഫ്ലാറ്റ് തട്ടിപ്പ്. മുന്‍കൂര്‍ പണം വാങ്ങിയിട്ടും ഫ്ലാറ്റ് കൈമാറാതെ നിര്‍മാതാക്കള്‍ കബളിപ്പിക്കുന്നുവെന്നാണ് പരാതി. ഫ്ലാറ്റ് ബുക്ക് ചെയ്തവര്‍ അറിയാതെ സ്ഥലം ഈടുവച്ച് നിര്‍മാതാവ് വായ്പയും തരപ്പെടുത്തി. തദ്ദേശ ഭരണ വകുപ്പിനും പൊലീസിനും പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. കോഴിക്കോട് പെന്‍റഗണ്‍ ബില്‍ഡേഴ്സ് ബീച്ചിന് സമീപത്തായി കെട്ടിപ്പൊക്കിയ ഫ്ലാറ്റ്- 32 ലക്ഷം രൂപ വില വരുന്ന ഫ്ലാറ്റിന് ആലുവ സ്വദേശിയായ ഡോക്ടര്‍ അബ്ദുല്‍ സലാം 2010ല്‍ 12 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി. ബാക്കി 20 […]
ടി.ഒ സൂരജ് പ്രശ്നക്കാരനാണെന്ന് ജി. സുധാകരന്‍
പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് പ്രശ്നക്കാരനാണെന്ന് മന്ത്രി ജി സുധാകരന്‍. ടി.ഒ സൂരജിന്‍റെ 24 ഉത്തരവുകള്‍ താന്‍ റദ്ദാക്കിയിട്ടുണ്ട്. മരാമത്ത് പണികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കുന്നത് തെറ്റാണ്. വിജിലന്‍സ് അവരുടെ അന്വേഷണം തുടരട്ടെയെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ടി.ഒ സൂരജ് പാലാരിവട്ടം അഴിമതി കേസില്‍ റിമാന്റിലാണ്. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയെന്ന് ടി.ഒ സൂരജ് പറഞ്ഞു. മൂവാറ്റുപുഴ വിജിലൻസ് […]
മരട് ഫ്ലാറ്റ് വിവാദം; നഗരസഭ നോട്ടീസിനെതിരെ ഹൈക്കോടതിയില്‍ ഹരജി
മരടിലെ ഫ്ലാറ്റ് വിഷയത്തിൽ നഗരസഭ നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. സർക്കാർ നിർദ്ദേശപ്രകാരം മാത്രം തുടർ നടപടികൾ സ്വീകരിച്ചാൽ മതിയെന്ന നിലപാടിലാണ് നഗരസഭ. അതേസമയം ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കാൻ സുപ്രിം കോടതി നൽകിയ അന്ത്യശാസനത്തിന്റെ കാലാവധി നാളെ അവസാനിക്കും. ഫ്ലാറ്റുകളിൽ നിന്ന് താമസക്കാർ ഒഴിയണമെന്ന് കാണിച്ച് നഗരസഭ നൽകിയ നോട്ടീസിനെതിരെയാണ് ഫ്ലാറ്റുടമ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. ഹോളി ഫെയ്ത്തിലെ താമസക്കാരനായ കെ.കെ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്. കൃത്യമായി നികുതി നൽകുന്നതിനാൽ […]












