India Kerala

മോട്ടോർ വാഹന ഭേദഗതി നിയമം; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ ഉയർന്ന പിഴ കുറയ്ക്കുന്നത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ഗതാഗത, നിയമ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കേന്ദ്രം നിശ്ചയിച്ച പിഴ സംസ്ഥാനത്തിന് കുറയ്ക്കാനാകില്ലെന്ന നിയമോപദേശമാണ് ഗതാഗത വകുപ്പിന് ലഭിച്ചത്. രണ്ടാഴ്ച സംസ്ഥാനത്ത് വാഹന പരിശോധന നിലച്ചതോടെ നിയമ ലംഘകരുടെ എണ്ണമേറിയിരുന്നു. തുടർന്ന് വ്യാഴാഴ്ച മുതൽ വാഹന പരിശോധന കർശനമാക്കി. പിഴത്തുക നേരിട്ട് ഈടാക്കുന്നതിന് പകരം കേസ് കോടതിയിലേക്ക് വിടുകയാണ്. അതിനാൽ പിഴ അടയ്ക്കാൻ സാവകാശം […]

India Kerala

മരട് വിധി നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട്: ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായെങ്കില്‍ മാപ്പ് നല്‍കണമെന്ന് ചീഫ് സെക്രട്ടറി

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. വിധി നടപ്പിലാക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. മരട് ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായെങ്കില്‍ മാപ്പപേക്ഷിക്കുന്നുവെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്നും ചീഫ് സെക്രട്ടറി അപേക്ഷിച്ചു. ഫ്ലാറ്റുകള്‍ ഒഴിയാന്‍ താമസക്കാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു. പരിസ്ഥിതി ആഘാത പഠനം നടത്തിയ ഐ.ഐ.ടി റിപ്പോർട്ടിനെ കുറിച്ചും സത്യവാങ്മൂലത്തിൽ പരാമർശമുണ്ട്. വിധി നടപ്പിലാക്കാൻ […]

India Kerala

സുപ്രീംകോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചാൽ നടപ്പാക്കാൻ ബാധ്യതയുണ്ട്: മരട് ഹരജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി

സുപ്രീംകോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചാൽ അത് നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. മരടിലെ ഫ്ളാറ്റില്‍ നിന്നും കുടിയൊഴിപ്പിക്കുന്നതില്‍ നഗരസഭ സ്വീകരിച്ച നടപടികള്‍ക്കെതിരെ താമസക്കാരന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. ഹരജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. താമസം ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നല്‍കിയ നോട്ടീസിനെതിരെ ഗോള്‍ഡന്‍ കായലോരം അപാര്‍ട്ട്മെന്‍റിലെ താമസക്കാരനായ എം.കെ പോള്‍ ആണ് ഹരജി നല്‍കിയത്. 2010 മുതല്‍ ഫ്ളാറ്റിലെ താമസക്കാരനാണെന്നും തന്‍റെ സ്വത്തിലും അവകാശങ്ങളിലും ഇടപെടാന്‍ നഗരസഭയ്ക്ക് അധികാരമില്ലെന്നും ഹരജിയില്‍ പറയുന്നു.

India Kerala

കിഫ്ബിയെ തകര്‍ക്കുകയാണ് പ്രതിപക്ഷ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കിഫ്ബിയെ തകര്‍ക്കുകയാണ് പ്രതിപക്ഷ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളം പലതവണ പറഞ്ഞ് സത്യമാണെന്ന ധരിപ്പിക്കാനാണ് ശ്രമിക്കുമെന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതിനിടെ കണ്ണൂര്‍ വിമാനത്താവള കമ്പനിയില്‍ സി.എ.ജി ഓഡിറ്റ് നടത്തണമെന്നാവശ്യപ്പെട്ട രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നല്‍കി. മുഖ്യമന്ത്രി എന്തിനേയോ ഭയപ്പെടുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. കിഫ്ബിയില്‍ സി.എ.ജി ഓഡറ്റ് നടത്താത്തതിനെ ചൊല്ലി പ്രതിപക്ഷ വിമര്‍ശം ആവര്‍ത്തിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ ആക്രമിക്കുന്നത്. കള്ളം പ്രചരിപ്പിച്ച കിഫ്ബിയുടെ വിശ്വാസ്യതയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സി.എ.ജി ഓഡിറ്റ് […]

India Kerala Uncategorized

വാഹനപരിശോധനയില്‍ പുതുക്കിയ പിഴ ഈടാക്കിയത് ഒറ്റപ്പെട്ട സംഭവമെന്ന് എ.കെ ശശീന്ദ്രന്‍

സംസ്ഥാനത്ത് വാഹനപരിശോധനയില്‍ പുതുക്കിയ പിഴ ഈടാക്കിയത് ഒറ്റപ്പെട്ട സംഭവമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ഉദ്യോഗസ്ഥര്‍ക്ക് ആശയക്കുഴപ്പമുണ്ടായതിനാലാണ് പുതുക്കിയ പിഴ ഈടാക്കുന്നതെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. ഇന്നലെ പുനരാരംഭിച്ച വാഹനപരിശോധനയില്‍ കനത്ത പിഴയാണ് ഈടാക്കിയതെന്ന മീഡിയവണ്‍ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

India Kerala

മരട് ഫ്ലാറ്റ് കേസ്; സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

മരട് ഫ്ലാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് മുന്നോടിയായി ചീഫ് സെക്രട്ടറി ടോം ജോസ് സോളിസിറ്റർ ജനറലുമായി രാവിലെ കൂടിക്കാഴ്ച നടത്തിയേക്കും. സുപ്രീം കോടതിയിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ധാരണ രൂപപ്പെടുത്താനായി അഡീഷണല്‍ ചീഫ് സെക്രട്ടറി ഉഷാ ടൈറ്റസും സർക്കാർ അഭിഭാഷകനും ഇന്നലെ രാത്രിയും തുഷാർ മെഹ്തയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മരടിലെ ഫ്ലാറ്റുകൾ പൊളിച്ച് ഇന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രീംകോടതി സംസ്ഥാന സർക്കാറിന് നൽകിയിരുന്ന അന്ത്യശാസനം. ഫ്ലാറ്റുകൾ പൊളിക്കാനുള്ള പ്രാഥമിക നടപടിക്രമങ്ങൾ […]

India Kerala

ഹരിപ്പാട് നിർത്തിയിട്ട ലോറിയുടെ പുറകിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു

ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയിൽ നിർത്തിയിട്ട ലോറിയുടെ പുറകിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു. തിരുപ്പൂർ സ്വദേശികളായ വെങ്കിടാചലം, ശരവണൻ എന്നിവരാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

India Kerala

പാലാരിവട്ടം പാലം; സര്‍ക്കാര്‍ നയമനുസരിച്ചാണ് കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയതെന്ന് മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ്

സര്‍ക്കാര്‍ നയമനുസരിച്ചാണ് കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയതെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞ്. ടി.ഒ സൂരജിന് മറുപടിയില്ലെന്നും ഇബ്രാഹിംകുഞ്ഞ് കൊച്ചിയില്‍ പറഞ്ഞു. അതെ സമയം, പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്തേക്കും. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന് ഇന്നലെ വിജിലന്‍സ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ സൂരജിന്‍റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിനെ കുരുക്കിലാക്കിയത്. പാലാരിവട്ടം […]

India Kerala

ആലപ്പുഴ നഗരസഭാ ചെയർമാൻ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷം

ആലപ്പുഴ നഗരസഭാ ചെയർമാൻ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമായതോടെ വിഷയത്തിൽ കെ പി സിസി നേതൃത്വത്തിന്റെ ഇടപ്പെടൽ. പാർട്ടി തീരുമാനത്തിനെതിരായി രാജി ഭീഷണി മുഴക്കിയ കൗൺസിലർമാരെ കെ സി വേണുഗോപാലടക്കമുള്ള നേതാക്കൾ ശാസിച്ചതായാണ് സൂചന. തോമസ് ജോസഫിനെ രാജിവെപ്പിച്ച പാർട്ടി തീരുമാനം ഏകപക്ഷീയമാണെന്ന് ആരോപിച്ച് പത്ത് കൗൺസിലർമാർ കഴിഞ്ഞ ദിവസം പാർട്ടി അംഗത്വം രാജിവെച്ചിരുന്നു. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി നീങ്ങിയ കൗൺസിലർമാരോട് കൂടുതൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടതില്ല എന്ന് തന്നെയാണ് കെ പി സിസി നേതൃത്വത്തിന്റെ തീരുമാനം, […]

India Kerala

പരീക്ഷയെഴുതി വലഞ്ഞ് എൽ.എൽ.ബി വിദ്യാർഥികൾ; കൈമലര്‍ത്തി സര്‍വകലാശാല

കേരള സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പിൽ വട്ടംകറങ്ങി ത്രിവൽസര എൽഎൽബി വിദ്യാർഥികൾ. മതിയായ ക്ലാസുകൾക്ക് അവസരം നൽകാതെ ഇടവേളകളില്ലാത്ത തരത്തിലാണ് പരീക്ഷ നടത്തിപ്പ്. ആറു ദിവസത്തിന്റെ വ്യത്യാസത്തിൽ രണ്ട് സെമസ്റ്ററുകളടെ പരീക്ഷകളാണ് സർവകലാശാല ഇപ്പോൾ നടത്തുന്നത്. ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാർഥികൾ. 2018ലെ ആദ്യ സെമസ്റ്റർ പരീക്ഷ കഴിഞ്ഞുള്ള പരീക്ഷകൾ നീണ്ടുപോയപ്പോൾ പരാതിയുമായി വിദ്യാർഥികൾ കോടതിയിൽ പോയി. ഇതോടെ സർവകലാശാല നിയമവിദ്യാർഥികൾക്ക് വിചിത്രമായൊരു പരീക്ഷ കലണ്ടർ പ്രഖ്യാപിച്ചു. ജൂണില്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷ, ജൂലൈയില്‍ ഇംപ്രൂവ്മെന്‍റ് , ഈമാസം […]