മോട്ടോർ വാഹന ഭേദഗതി നിയമത്തിൽ സർക്കാരിന് കുറയ്ക്കാൻ പറ്റുന്ന വകുപ്പുകളിൽ പിഴ കുറയ്ക്കും. തുക നിയമവകുപ്പുമായി ആലോചിച്ച് തീരുമാനിക്കും. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഗതാഗത സെക്രട്ടറിയെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം ചുമതലപ്പെടുത്തി. മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ ഉയർന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം തീർക്കാനാണ് ഗതാഗത, നിയമ, പൊലീസ് വകുപ്പുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത്. പരിധി നിശ്ചയിച്ചിട്ടുള്ള നിയമ ലംഘനങ്ങളുടെ പിഴ കുറയ്ക്കും. തുക നിയമവകുപ്പുമായി ആലോചിച്ച് തീരുമാനിക്കും. നിശ്ചിത പിഴയുള്ള നിയമ ലംഘനങ്ങളിൽ ജനങ്ങളെ […]
Kerala
കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ ഒക്ടോബര്‍ 21ന് വോട്ടെടുപ്പ്
കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ നിയമസഭ ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21ന് വോട്ടെടുപ്പ് നടക്കും. മഞ്ചേശ്വരം, കോന്നി, എറണാകുളം, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഒക്ടോബര്‍ 24ന് നടക്കും. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തിയതികള്‍ പ്രഖ്യാപിച്ചത്. അരൂര്‍, എറണാകുളം, കോന്നി, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെ എം.എല്‍.എമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചതോടെയാണ് ഈ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എംഎല്‍എയായിരുന്ന പി.ബി അബ്ദുള്‍ റസാഖിന്റെ മരണത്തോടെയാണ് മഞ്ചേശ്വരം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്.
പാലായില്‍ ബി.ജെ.പിയും യു.ഡി.എഫും രഹസ്യ ധാരണയുണ്ടാക്കിയെന്ന് മാണി സി.കാപ്പന്‍
പാലായില്‍ ബി.ജെ.പിയും യു.ഡി.എഫും രഹസ്യധാരണയുണ്ടാക്കിയെന്ന് മാണി സി.കാപ്പന്‍. ഒരു ബൂത്തില്‍ 35 വോട്ട് യു.ഡി.എഫിന് നല്‍കാനാണ് ധാരണയുണ്ടാക്കിയതെന്നും കാപ്പന്‍ മീഡിയവണിനോട് പറഞ്ഞു. യു.ഡി.എഫിന്റെയും ബിജെപിയുടേയും സംസ്ഥാന നേതാക്കളാണ് ധാരണയുണ്ടാക്കിയത്. ചര്‍ച്ചയെപ്പറ്റി തനിക്ക് രഹസ്യവിവരം ലഭിച്ചെന്നും കാപ്പന്‍ മീഡിയവണിനോട് പറഞ്ഞു.
മന്ത്രി കെ രാജു പങ്കെടുത്ത വന അദാലത്തിൽ പ്രതിഷേധം
മന്ത്രി കെ രാജു പങ്കെടുത്ത പാലക്കാട് ജില്ലാ വന അദാലത്തിൽ ആദിവാസികൾ അടക്കമുള്ളവരുടെ പ്രതിഷേധം. ഭൂമി സംബന്ധിച്ച പരാതികൾ സ്വീകരിക്കുമെന്ന് അറിയിച്ച് ടോക്കൺ നൽകിയെങ്കിലും അവസാന നിമിഷം പരാതികൾ പരിഗണിക്കില്ലെന്ന് അറിയിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഒടുവിൽ പരാതിക്കാരുടെ പ്രതിനിധികള്‍ക്ക് മന്ത്രിയെ കാണാൻ അനുമതി ലഭിച്ചതോടെയാണ് പ്രതിഷേധം താൽക്കാലികമായി ശമിച്ചത്. അട്ടപ്പാടിയിൽ നിന്നുള്ള ആദിവാസികളടക്കം പുലർച്ചെയോട് കൂടി അദാലത്തിനായി എത്തിയിരുന്നു. ടോക്കൺ മുൻപേ ലഭിച്ചെങ്കിലും ഇന്നലെയാണ് ഭൂമി സംബന്ധിച്ച പരാതികൾ പരിഗണിക്കില്ലെന്ന നോട്ടീസ് പലർക്കും ലഭിച്ചത്. എന്നാൽ മന്ത്രിയെ […]
കൊല്ലത്ത് പൊലീസ് അർധരാത്രി വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന് പരാതി
കൊല്ലം പരവൂരിൽ പൊലീസ് അർധരാത്രി വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന് പരാതി. തിരുവനന്തപുരത്ത് വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്‌ത കേസിലെ പ്രതിയുടെ വീട്ടിലാണ് പൊലീസ് അതിക്രമം നടന്നതായി പരാതി. വനിതാ പൊലീസില്ലാതെയാണ് അര്‍ധരാത്രി പൊലീസ് എത്തിയതെന്നും പരാതിയുണ്ട്.
കള്ളനോട്ടടി യന്ത്രവുമായി മുന്‍ ബി.ജെ.പി പ്രാദേശിക നേതാവ് വീണ്ടും പിടിയില്‍
കള്ളനോട്ടടി യന്ത്രവുമായി മുന്‍ ബി.ജെ.പി പ്രാദേശിക നേതാവ് വീണ്ടും പിടിയില്‍. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി എരാശേരി രാജേഷും കൂട്ടാളി മലപ്പുറം സ്വദേശി സുനീർ അലിയുമാണ് ലക്ഷങ്ങളുടെ കള്ളനോട്ടുമായി പിടിയിലായത്. കോഴിക്കോട് ഓമശ്ശേരിയിൽ വെച്ച് കൊടുവള്ളി പോലീസാണ് ഇവരെ പിടികൂടിയത്. യുവമോര്‍ച്ചാ നേതാവായിരുന്ന രാജേഷിനെ 2017 ല്‍ കള്ളനോട്ട് യന്ത്രവുമായി പിടികൂടിയിരുന്നു.
ഒ അബ്ദുറഹ്മാന്‍റെ ആത്മകഥ പ്രകാശനം ചെയ്തു
മാധ്യമ – സാംസ്കാരിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഒ അബ്ദുറഹ്മാന്‍റെ ആത്മകഥ ജീവിതാക്ഷരങ്ങള്‍ പ്രകാശനം ചെയ്തു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജേക്കബില്‍ നിന്നും സാഹിത്യകാരന്‍ കെ.പി രാമനുണ്ണി പുസ്തകം ഏറ്റുവാങ്ങി. മാധ്യമ -സാംസ്കാരിക -രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഒ അബ്ദു റഹ്മാന്‍ന്റെ ജീവിതം, മാധ്യമപ്രവര്‍ത്തനം, രാഷ്ട്രീയ നിലപാടുകള്‍, ചേന്ദമംഗല്ലൂര്‍ ഗ്രാമത്തിലെ കുട്ടിക്കാലം.. എല്ലാം പറയുന്ന ആത്മകഥയാണ് ജീവിതാക്ഷരങ്ങള്‍. നിലവില്‍ മാധ്യമം -മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്ററാണ് ഒ അബ്ദുറഹ്മാന്‍. ഐ.പി.എച്ച് പബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കിയത്. […]
കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ കപ്പലിന്‍റെ രൂപരേഖ മോഷണം പോയി
കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ നിര്‍മ്മാണത്തിലിരുന്ന വിമാന വാഹിനി കപ്പലില്‍ നിന്നും മോഷണം പോയത് കപ്പലിന്‍റെ രൂപരേഖ. കേസില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തന്ത്രപ്രധാന മേഖലയില്‍ നടന്ന മോഷണം അതീവ ഗൗരവതരവും സുരക്ഷാ വീഴ്ചയുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കപ്പലിൽ സ്ഥാപിച്ചിരുന്ന 31 കംപ്യൂട്ടറുകളിൽ അഞ്ചെണ്ണത്തിൽ നിന്നാണ് ഹാർഡ് ഡിസ്ക് ഉൾപ്പടെയുള്ള പ്രധാന ഭാഗങ്ങൾ മോഷണം പോയിരിക്കുന്നത്. ഇവയിൽ അതീവ രഹസ്യ സ്വഭാവമുള്ള കപ്പലിന്റെ രൂപരേഖയും യന്ത്രസാമഗ്രി വിന്യാസം സംബന്ധിച്ച വിവരങ്ങളും ഭാഗികമായെങ്കിലും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് […]
പതിറ്റാണ്ടുകൾക്ക് ശേഷം യൂണിവേഴ്സിറ്റി കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പ്
പതിറ്റാണ്ടുകൾക്ക് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. എസ്.എഫ്.ഐ ഒഴികെയുള്ളവരുടെ നാമനിർദ്ദേശ പത്രിക തള്ളിയെങ്കിലും കെ.എസ്.യു, എ.ഐ.എസ്.എഫ് സ്ഥാനാർഥികളുടെ അപ്പീലിൽ വിവിധ സീറ്റുകളിലേക്ക് പത്രിക സ്വീകരിച്ചു. ഇതോടെയാണ് തെരഞ്ഞെടുപ്പിന് അവസരമൊരുങ്ങിയത്. തള്ളിയ മറ്റ് പത്രികകള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘര്‍ഷത്തിന് ശേഷമാണ് കോളജിൽ എസ്.എഫ്.ഐ ഇതര വിദ്യാർഥി സംഘടനകൾ യൂണിറ്റ് രൂപീകരിച്ചത്. ഇതോടെയാണ് ഇത്തവണ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മറ്റ് സംഘടനകളും മത്സരിക്കാൻ രംഗത്ത് […]
പാലായില്‍ ഇന്നും നാളെയും നിശബ്ദ പ്രചരണം
പാലാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം മുന്നണികള്‍ അവസാനിപ്പിച്ചെങ്കിലും വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാവും ഇന്നും നാളെയും സ്ഥാനാര്‍ഥികള്‍. സാമുദായിക നേതൃത്വങ്ങളെയും പ്രമുഖ വ്യക്തികളെയും ഒരിക്കല്‍ കൂടി സ്ഥാനാര്‍ത്ഥികള്‍ കാണും. ഒരിക്കല്‍ കൂടി വീടുകളില്‍ കയറി വോട്ട് ഉറപ്പിക്കാനാവും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ശ്രമം. എല്ലായിടത്തും ഓടിയെത്തിയെന്ന ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ശ്രീനാരായണ ഗുരു ജയന്തി ആയതിനാല്‍ ഒരു ദിവസം മുന്നെ പ്രചരണം കൊട്ടി കലാശിച്ചു. പക്ഷേ നിശബ്ദ പ്രചരണത്തിന്റെ രണ്ട് ദിവസങ്ങളിലും സ്ഥാനാർത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വിശ്രമമുണ്ടാവില്ല. യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമും […]












