പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. പല പോളിങ് സ്റ്റേഷനുകളിലും വോട്ട് രേഖപ്പെടുത്താനായി നീണ്ട വരിയാണ് കാണപ്പെടുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ വോട്ട് രേഖപ്പെടുത്തി.119ാം ബൂത്തില്‍ ആദ്യം വോട്ട് ചെയ്തതത് കാപ്പനായിരുന്നു. വോട്ട് ചെയ്ത കാപ്പന്‍ മാധ്യമപ്രവര്‍ത്തകരോട് വിജയ പ്രതീക്ഷകള്‍ പങ്കുവച്ചു. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 176 ബൂത്തുകളിലായി 179106 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തുക. ഏറ്റവും ആധുനികമായ എം 3 വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. എല്ലാ ബൂത്തുകളിലും […]
Kerala
എറണാകുളം മണ്ഡലത്തില്‍ മുന്നൊരുക്കങ്ങള്‍ സജീവം; സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ എറണാകുളം മണ്ഡലത്തില്‍ മുന്നൊരുക്കങ്ങള്‍ക്കൊപ്പം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളും ഊര്‍ജ്ജിതമാക്കി മുന്നണികള്‍. കുത്തക മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്ന പ്രതീക്ഷയില്‍ യു.ഡി.എഫ് മുന്നോട്ട് പോമ്പോള്‍ സ്വതന്ത്രനെ ഇറക്കി മണ്ഡലം തിരിച്ച് പിടിക്കാം എന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. വിജയം സുനിശ്ചിതമാണാന്നാണ് യു.ഡി.എഫ് പക്ഷം. അതുകൊണ്ട് തന്നെ സീറ്റിന് ആവശ്യക്കാരേറെയുണ്ട്. മുന്‍ എം.പി കെ.വി തോമസിന് നറുക്ക് വീണില്ലെങ്കില്‍ ഡി.സി.സി അധ്യക്ഷന്‍ കൂടിയായ ടി.ജെ വിനോദിനാവും പ്രഥമ പരിഗണന. ലാലി വിന്‍സെന്റ്, ഹെന്‍റി ഓസ്റ്റിന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. […]
മഞ്ചേശ്വരത്ത് ത്രികോണ മത്സരം തീപാറും; വിജയപ്രതീക്ഷയില്‍ മുന്നണികള്‍
മഞ്ചേശ്വരത്ത് ത്രികോണ മത്സരമെന്നുറപ്പിച്ച് പറയുകയാണ് രാഷ്ട്രീയപാര്‍ട്ടികള്‍. മൂന്ന് മുന്നണികളും ഉറച്ച വിജയ പ്രതീക്ഷയിലാണ്. നിലവിലെ സാഹചര്യങ്ങള്‍ അവരവര്‍ക്ക് അനുകൂലമാവുമെന്ന കണക്കുകൂട്ടലിലാണ് മൂന്ന് മുന്നണികളും. മഞ്ചേശ്വരത്ത് യു.ഡി.എഫും, എല്‍.ഡിഎഫും, എന്‍.ഡി.എയും, ഒരേ സ്വരത്തില്‍ അവകാശപ്പെടുന്നത് തങ്ങള്‍ ജയിക്കുമെന്നാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തുന്ന അവകാശവാദമല്ല, നിലവിലെ സാഹചര്യത്തില്‍ അനുകൂലമാകുന്ന ഘടകങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുമടക്കം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെങ്കിലും ജയപ്രതീക്ഷ തന്നെയാണ് എല്‍.ഡി.എഫും പങ്ക് വെക്കുന്നത്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ ആറിലും ഭരണം […]
തെരഞ്ഞെടുപ്പിനൊരുങ്ങി കോന്നി; സ്ഥാനാർത്ഥി ചർച്ചകൾ സജീവം
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോന്നിയിൽ സ്ഥാനാർത്ഥി ചർച്ചകളും സജീവമായി. സമുദായ സമവാക്യങ്ങൾക്കപ്പുറം വിജയ സാധ്യതയായിരിക്കും മുഖ്യ മാനദണ്ഡമാവുകയെന്നാണ് മുന്നണികൾ പറയുന്നത്. കോൺഗ്രസിൽ നിന്ന് പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, പി മോഹൻ രാജ്, പഴകുളം മധു എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്. മുൻ എം.എൽ.എ അടൂർ പ്രകാശ് നിർദ്ദേശിക്കുന്ന പേരിനാകും കോൺഗ്രസ് നേതൃത്വം മുൻതൂക്കം നൽകുക. ഇത്തവണ മണ്ഡലം തിരിച്ച് പിടിക്കാമെന്ന കണക്ക് കൂട്ടലിലാണ് എൽ ഡി ഫ്. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഡി.വൈ.എഫ്ഐ. […]
5 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക തയ്യാറായി
അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക തയ്യാറായി. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരന്റെയും കോന്നിയിൽ കെ. സുരേന്ദ്രന്റെയും പേര് പട്ടികയിൽ. അതേസമയം ഇത്തവണ മത്സരിക്കാനില്ലെന്ന നിലപാടിലാണ് കുമ്മനം. കൊച്ചിയിൽ ചേർന്ന സംസ്ഥാന കോർ കമ്മിറ്റി യോഗത്തിലാണ് അഞ്ച് മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥികളുടെ സാധ്യത പട്ടികക്ക് രൂപം നൽകിയത്. ജില്ലാ നേതൃത്വത്തിന്റെ കൂടി നിർദ്ദേശം പരിഗണിച്ചു കൊണ്ടുള്ളതാണ് പട്ടിക. ഒരോ മണ്ഡലത്തിലും വിജയ സാധ്യതയുള്ള 3 പേരെയാണ് കോർ കമ്മിറ്റി നിർദേശിച്ചിട്ടുള്ളത്. സാധ്യത പട്ടിക താമസിയാതെ തന്നെ കേന്ദ്ര […]
മരട് കേസ്; ഒരേ സമയം ആശങ്കയിലും പ്രതീക്ഷയിലും ഫ്ലാറ്റുടമകൾ
മരട് ഫ്ലാറ്റ് വിഷയത്തില്‍ സുപ്രിം കോടതിയിൽ ചീഫ് സെക്രട്ടറി ഇന്ന് ഹാജരാവുമ്പോൾ ഒരേ സമയം ആശങ്കയിലും പ്രതീക്ഷയിലുമാണ് ഫ്ലാറ്റുടമകൾ. വിധി നടപ്പാലാക്കാനുള്ള നടപടികള്‍ ആരംഭിച്ചു എന്നാകും ചീഫ് സെക്രട്ടറി കോടതിയെ ബോധിപ്പിക്കുക. കോടതിയില്‍ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഫ്ലാറ്റുടമകള്‍. ഈ മാസം ഇരുപതിനകം ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കി ഇന്ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാവണം എന്നാതായിരുന്നു സുപ്രിം കോടതിയുടെ അന്ത്യശാസനം. എന്നാല്‍ വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മരട് നഗരസഭ ഫ്ലാറ്റുകള്‍ ഒഴിയണമെന്ന് കാണിച്ച് ഉടമകള്‍ക്ക് […]
മരട് കേസില്‍ ഇന്ന് നിര്‍ണായക ദിനം; ചീഫ് സെക്രട്ടറി ഇന്ന് കോടതിയില്‍ ഹാജരാകും
മരട് ഫ്ലാറ്റ് കേസിൽ ഇന്ന് നിർണായക ദിനം. അന്ത്യശാസനം നൽകിയിട്ടും ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാത്തതിൽ സുപ്രിം കോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. പൊളിക്കാന്‍ നടപടി തുടങ്ങിയെന്ന സര്‍ക്കാര്‍ വിശദീകരണത്തിൽ കോടതി തൃപ്തിപ്പെടുമോയെന്ന് ഇന്നറിയാം. മുന്നൊരുക്കം ആവശ്യമായതിനാല്‍ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയേക്കും. ചീഫ് സെക്രട്ടറി ഇന്ന് കോടതിയില്‍ ഹാജരാകും. തീരദേശ നിയമം ലംഘിച്ചു നിർമിച്ച മരടിലെ ഫ്ലാറ്റുകള്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയ്ക്കകം പൊളിച്ചുനീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ അന്ത്യശാസനം. […]
മരട് ഫ്ലാറ്റ് വിവാദം ; അഴിമതി വീരന്മാരുടെ കള്ളക്കളികള്‍
കൊച്ചി : മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളുടെ പിന്നിലുള്ള നിയമലംഘനങ്ങള്‍ മറച്ചുവയ്ക്കാനും വിശ്വാസ്യത നേടിയെടുക്കാനും വേണ്ടി കെട്ടിട നിര്‍മ്മാതാക്കള്‍ പല പ്രമുഖ വ്യക്തികള്‍ക്കും ആദ്യമേ ഫ്‌ളാറ്റുകള്‍ നല്‍കിയത് യഥാര്‍ത്ഥ വിലയുടെ പകുതി പോലും ഈടാക്കാതെയാണെന്നുള്ള സത്യം ഇനിയെങ്കിലും നമ്മള്‍ അറിയണം . ഫ്ലാറ്റ് ഉടമകളുടെ സ്വാധീനം ഉപയോഗിച്ച് നിയമ നടപടികളെ തട്ടിത്തെറിപ്പിക്കാമെന്ന് തുടക്കത്തിലേ തന്നെ നിര്‍മ്മാണ കമ്ബനികള്‍ സ്വപ്നം കണ്ടു . മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന അഷറഫിന്റെ ബലത്തിലാണ് നിര്‍മാതാക്കള്‍ മരട് മേഖലയില്‍ ഫ്ലാറ്റ് നിര്‍മാണത്തിനായി സ്ഥലം […]
ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; വീട്ടിലേക്ക് മടങ്ങിയ ഭാര്യ വാഹനമിടിച്ചും മരിച്ചു; മകന് പരിക്ക്; കണ്ണീര്‍ തോരാതെ ഈ കുടുംബം
കല്‍പ്പറ്റ: ഭര്‍ത്താവ് മരിച്ച് നിമിഷങ്ങള്‍ക്കകം ഭാര്യ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. മകന് അപകടത്തില്‍ ഗുരുതര പരിക്കുമേറ്റു. ഹൃദയാഘാതമുണ്ടായ ഭര്‍ത്താവിനെ ആശുപത്രിയിലെത്തിച്ചു മടങ്ങും വഴിയാണ് കല്‍പറ്റ ടൗണില്‍ വെച്ച് കാറില്‍ ടിപ്പറിടിച്ച് ഭാര്യ മരിച്ചത്. ആശുപത്രിയിലെത്തിച്ച ഭര്‍ത്താവ് കണിയാമ്ബറ്റ വഴിത്തലപറമ്ബില്‍ മുഷ്താക്ക് (55) ചികിത്സയ്ക്കിടെ തന്നെ മരിച്ചിരുന്നു. എന്നാല്‍ മരണ വിവരം അറിയിക്കാതെ ഭാര്യ മൈമൂനയെ (50) വീട്ടിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു ബന്ധുക്കള്‍. കാറില്‍ തിരിച്ചു കൊണ്ടുപോകും വഴിയായിരുന്നു അപകടം. അപകടത്തില്‍ മുഷ്താക്കിന്റേയും മൈമൂനയുടേയും മകന്‍ അന്‍സാര്‍ (20), ബന്ധു ജംഷീര്‍ […]
തോറ്റ വിദ്യാര്‍ഥിയെ വിജയിപ്പിക്കാന്‍ മന്ത്രി കെ.ടി ജലീലിന്‍റെ നിയമവിരുദ്ധ ഇടപെടല്‍
സാങ്കേതിക സര്‍വ്വകലാശാലയില്‍ തോറ്റ വിദ്യാര്‍ഥിയെ വിജയിപ്പിക്കാന്‍ മന്ത്രി കെ.ടി ജലീലിന്‍റെ നിയമവിരുദ്ധ ഇടപെടല്‍. പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ പ്രത്യേക കമ്മിറ്റിയെ വെച്ച് മാര്‍ക്ക് ദാനം ചെയ്തു വിജയിപ്പിച്ചതിന് തെളിവ്. സര്‍വ്വകലാശാല നിയമങ്ങള്‍ മറികടന്ന് പ്രത്യേക അദാലത്ത് നടത്തിയാണ് വിദ്യാര്‍ഥിക്ക് വേണ്ടി മന്ത്രി ഇടപെട്ടത്. ടി.കെ.എം എഞ്ചിനീയറിങ് കോളജിലെ ബിടെക് വിദ്യാര്‍ഥി ശ്രീഹരിക്ക് ആറാം സെമസ്റ്റര്‍ ഡൈനാമിക്സ് പരീക്ഷക്ക് ലഭിച്ചത് 29 മാര്‍ക്ക്. പുനര്‍മൂല്യനിര്‍ണയത്തിലും ജയിക്കാന്‍ വേണ്ട 45 മാര്‍ക്ക് കിട്ടിയില്ല. ലഭിച്ചത് 32 മാര്‍ക്ക് മാത്രം. വീണ്ടും […]











