India Kerala

പാലാരിവട്ടം അഴിമതി: ഉന്നത നേതാക്കൾക്ക് പങ്ക്, കൈക്കൂലി വാങ്ങിയവരുടെ പേര് വെളിപ്പെടുത്താൻ കരാറുകാരന് ഭയമെന്ന് വിജിലന്‍സ്

പാലാരിവട്ടം മേൽപാലം അഴിമതിയില്‍ ഉന്നത രാഷ്ട്രീയ നേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കെന്ന് വിജിലൻസ്. കരാറുകാരൻ സുമിത് ഗോയലിന് രാഷ്ട്രീയ നേതാക്കൾ ആരെല്ലാമെന്ന്‌ അറിയാം. കൈക്കൂലി വാങ്ങിയ പൊതുപ്രവർത്തകരുടെ പേര് വെളിപ്പെടുത്താൻ സുമിത് ഗോയൽ ഭയക്കുന്നുവെന്നും വിജിലന്‍സ്. സുമിത് ഗോയലിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. സര്‍ക്കാരിന്‍റെ പണം പോയത് ആര്‍.ഡി.എസ് കമ്പനിയുടെ ബാധ്യത തീര്‍ക്കാനാണ്. പാലം നിര്‍മാണത്തിന് തുക ഉപയോഗിച്ചില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യംചെയ്തിരുന്നു. പാലാരിവട്ടം […]

India Kerala

വോട്ടെടുപ്പ് ദിവസവും ജോസ് കെ മാണിക്കെതിരെ പരസ്യവിമര്‍ശനവുമായി ജോസഫ് വിഭാഗം

വോട്ടിങ് ദിനത്തിലും പോര് വിളിച്ച് ജോസഫ് വിഭാഗം. കെ.എം മാണിയുടെ തന്ത്രങ്ങളുടെ സ്ഥാനത്ത് കുതന്ത്രങ്ങളാണ് ജോസ് കെ മാണി വിഭാഗത്തെ ഭരിക്കുന്നതെന്ന് പറഞ്ഞാണ് ജോയി എബ്രഹാം ആഞ്ഞടിച്ചത്. പിന്നാലെ സജി മഞ്ഞകടമ്പിലും ജോസ് കെ മാണി പക്ഷത്തെ വെട്ടിലാക്കുന്ന പ്രതികരണവുമായി എത്തി. പാലാ കനത്ത പോളിങിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ ജോസ് കെ മാണി പക്ഷത്തിന് എതിരെ കടുത്ത വാക്ക് പോരുമായി രംഗത്ത് വന്നത്. പക്വതയില്ലാത്ത നേതൃത്വം, കുതന്ത്രങ്ങള്‍ ഭരിക്കുന്നു, […]

India Kerala

പാലായില്‍ കനത്ത പോളിങ്: പോളിങ് 50 ശതമാനം കടന്നു

പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആറു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിങ് 50 ശതമാനം പിന്നിട്ടു. 176 ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് ഉള്ളത്. ഏറ്റവും ആധുനികമായ എം 3 വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. അഞ്ച് പ്രശ്ന ബാധിത ബൂത്തുകളിലെ മുഴുവന്‍ നടപടികളുടെയും വീഡിയോ ചിത്രീകരിക്കും. സുരക്ഷയ്ക്കായി കേന്ദ്ര സേനയടക്കം 700 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ഗവ.പോളി ടെക്നിക്ക് സ്കൂളില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്തു. യു.ഡി.എഫ് […]

India Kerala

മരട് ഫ്ളാറ്റ് കേസ്; സര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

മരട് കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ കൈയ്യേറ്റക്കാരെ സംരക്ഷിക്കുന്നു, നിയമം ലംഘിച്ച് നിര്‍മിച്ചവയുടെയെല്ലാം ഉത്തരവാദി ചീഫ് സെക്രട്ടറിയാണെന്ന് വിമര്‍ശിച്ച സുപ്രീംകോടതി, ഫ്ലാറ്റ് പൊളിക്കാന്‍ എത്ര സമയം വേണമെന്നും ചോദിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം സമൂഹത്തിന് ചേരാത്ത വിധത്തിലാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശിച്ചു. ചീഫ് സെക്രട്ടറി ടോം ജോസും കോടതിയില്‍ ഹാജരായിരുന്നു. സുപ്രീംകോടതി തീരുമാനം വന്ന ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. വിശദമായ ഉത്തരവ് വെള്ളിയാഴ്ച പുറപ്പെടുവിക്കും. […]

India Kerala

മരട് ഫ്ലാറ്റ്; സര്‍ക്കാരിന് വേണ്ടി ഹരീഷ് സാല്‍വെ സുപ്രീംകോടതിയില്‍ ഹാജരാകും

മരട് ഫ്ലാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ ഹാജരാകില്ല. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് സര്‍ക്കാറിന് വേണ്ടി ഹാജരാകുന്നത്. ഹരീഷ് സാല്‍വെയുമായി ചീഫ് സെക്രട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ മാസം ഇരുപതിനകം ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കി ഇന്ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാവണം എന്നാതായിരുന്നു സുപ്രിം കോടതിയുടെ അന്ത്യശാസനം.അതിനാല്‍ തന്നെ സുപ്രിം കോടതിയിൽ ഇന്ന് ചീഫ് സെക്രട്ടറി ഹാജരാവുമ്പോൾ ഒരേ സമയം ആശങ്കയിലും പ്രതീക്ഷയിലുമാണ് ഫ്ലാറ്റുടമകൾ. വിധി നടപ്പാലാക്കാനുള്ള […]

India Kerala

പാലായില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറുകളില്‍ മികച്ച പ്രതികരണം

പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. പല പോളിങ് സ്റ്റേഷനുകളിലും വോട്ട് രേഖപ്പെടുത്താനായി നീണ്ട വരിയാണ് കാണപ്പെടുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ വോട്ട് രേഖപ്പെടുത്തി.119ാം ബൂത്തില്‍ ആദ്യം വോട്ട് ചെയ്തതത് കാപ്പനായിരുന്നു. വോട്ട് ചെയ്ത കാപ്പന്‍ മാധ്യമപ്രവര്‍ത്തകരോട് വിജയ പ്രതീക്ഷകള്‍ പങ്കുവച്ചു. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 176 ബൂത്തുകളിലായി 179106 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തുക. ഏറ്റവും ആധുനികമായ എം 3 വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. എല്ലാ ബൂത്തുകളിലും […]

India Kerala

എറണാകുളം മണ്ഡലത്തില്‍ മുന്നൊരുക്കങ്ങള്‍ സജീവം; സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ എറണാകുളം മണ്ഡലത്തില്‍ മുന്നൊരുക്കങ്ങള്‍ക്കൊപ്പം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളും ഊര്‍ജ്ജിതമാക്കി മുന്നണികള്‍. കുത്തക മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്ന പ്രതീക്ഷയില്‍ യു.ഡി.എഫ് മുന്നോട്ട് പോമ്പോള്‍ സ്വതന്ത്രനെ ഇറക്കി മണ്ഡലം തിരിച്ച് പിടിക്കാം എന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. വിജയം സുനിശ്ചിതമാണാന്നാണ് യു.ഡി.എഫ് പക്ഷം. അതുകൊണ്ട് തന്നെ സീറ്റിന് ആവശ്യക്കാരേറെയുണ്ട്. മുന്‍ എം.പി കെ.വി തോമസിന് നറുക്ക് വീണില്ലെങ്കില്‍ ഡി.സി.സി അധ്യക്ഷന്‍ കൂടിയായ ടി.ജെ വിനോദിനാവും പ്രഥമ പരിഗണന. ലാലി വിന്‍സെന്റ്, ഹെന്‍റി ഓസ്റ്റിന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. […]

India Kerala

മഞ്ചേശ്വരത്ത് ത്രികോണ മത്സരം തീപാറും; വിജയപ്രതീക്ഷയില്‍ മുന്നണികള്‍

മഞ്ചേശ്വരത്ത് ത്രികോണ മത്സരമെന്നുറപ്പിച്ച് പറയുകയാണ് രാഷ്ട്രീയപാര്‍ട്ടികള്‍. മൂന്ന് മുന്നണികളും ഉറച്ച വിജയ പ്രതീക്ഷയിലാണ്. നിലവിലെ സാഹചര്യങ്ങള്‍ അവരവര്‍ക്ക് അനുകൂലമാവുമെന്ന കണക്കുകൂട്ടലിലാണ് മൂന്ന് മുന്നണികളും. മഞ്ചേശ്വരത്ത് യു.ഡി.എഫും, എല്‍.ഡിഎഫും, എന്‍.ഡി.എയും, ഒരേ സ്വരത്തില്‍ അവകാശപ്പെടുന്നത് തങ്ങള്‍ ജയിക്കുമെന്നാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തുന്ന അവകാശവാദമല്ല, നിലവിലെ സാഹചര്യത്തില്‍ അനുകൂലമാകുന്ന ഘടകങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുമടക്കം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെങ്കിലും ജയപ്രതീക്ഷ തന്നെയാണ് എല്‍.ഡി.എഫും പങ്ക് വെക്കുന്നത്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ ആറിലും ഭരണം […]

India Kerala

തെരഞ്ഞെടുപ്പിനൊരുങ്ങി കോന്നി; സ്ഥാനാർത്ഥി ചർച്ചകൾ സജീവം

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോന്നിയിൽ സ്ഥാനാർത്ഥി ചർച്ചകളും സജീവമായി. സമുദായ സമവാക്യങ്ങൾക്കപ്പുറം വിജയ സാധ്യതയായിരിക്കും മുഖ്യ മാനദണ്ഡമാവുകയെന്നാണ് മുന്നണികൾ പറയുന്നത്. കോൺഗ്രസിൽ നിന്ന് പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, പി മോഹൻ രാജ്, പഴകുളം മധു എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്. മുൻ എം.എൽ.എ അടൂർ പ്രകാശ് നിർദ്ദേശിക്കുന്ന പേരിനാകും കോൺഗ്രസ് നേതൃത്വം മുൻതൂക്കം നൽകുക. ഇത്തവണ മണ്ഡലം തിരിച്ച് പിടിക്കാമെന്ന കണക്ക് കൂട്ടലിലാണ് എൽ ഡി ഫ്. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഡി.വൈ.എഫ്ഐ. […]

India Kerala

5 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക തയ്യാറായി

അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക തയ്യാറായി. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരന്റെയും കോന്നിയിൽ കെ. സുരേന്ദ്രന്റെയും പേര് പട്ടികയിൽ. അതേസമയം ഇത്തവണ മത്സരിക്കാനില്ലെന്ന നിലപാടിലാണ് കുമ്മനം. കൊച്ചിയിൽ ചേർന്ന സംസ്ഥാന കോർ കമ്മിറ്റി യോഗത്തിലാണ് അഞ്ച് മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥികളുടെ സാധ്യത പട്ടികക്ക് രൂപം നൽകിയത്. ജില്ലാ നേതൃത്വത്തിന്റെ കൂടി നിർദ്ദേശം പരിഗണിച്ചു കൊണ്ടുള്ളതാണ് പട്ടിക. ഒരോ മണ്ഡലത്തിലും വിജയ സാധ്യതയുള്ള 3 പേരെയാണ് കോർ കമ്മിറ്റി നിർദേശിച്ചിട്ടുള്ളത്. സാധ്യത പട്ടിക താമസിയാതെ തന്നെ കേന്ദ്ര […]