മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തെചൊല്ലി ലീഗില്‍ തര്‍ക്കം. മഞ്ചേശ്വരംകാരനെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ നടന്ന പാണക്കാടാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരെത്തിയത്. അതേസമയം തര്‍ക്കങ്ങളില്ലെന്നും രണ്ടുദിവസത്തിനകം സ്ഥാനാര്‍ഥി ആരെന്നതില്‍ തീരുമാനമുണ്ടാകുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.സി ഖമറുദീൻ, മുൻ മന്ത്രി സി.ടി.അഹമ്മദാലി, യൂത്ത് ലീഗ് നേതാവ് എ.കെ.എം അഷ്റഫ് എന്നിവരാണ് മുസ്‌ലിം ലീഗിന്റെ അവസാനഘട്ട സ്ഥാനാർത്ഥി സാധ്യതാ പട്ടികയിലുള്ളത്. ചർച്ചക്ക് ശേഷം ഉച്ചയോടെ നേതൃയോഗം ചേർന്ന് ഇന്ന് തന്നെ […]
Kerala
യു.ഡി.എഫിന്റെ മുന്നറിയിപ്പ്; കേരള കോണ്‍ഗ്രസില്‍ താല്‍ക്കാലിക വെടി നിര്‍ത്തല്‍
കേരള കോണ്‍ഗ്രസില്‍ താല്‍ക്കാലിക വെടി നിര്‍ത്തല്‍. ഉപതെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ യു.ഡി.എഫ് നേതൃത്വം കര്‍ശന നിര്‍ദ്ദേശമാണ് ഇരു വിഭാഗത്തിനും നല്കിയിരിക്കുന്നത്. യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന ഒരു പ്രതികരണവും നടത്തില്ലെന്ന് ഇരുവിഭാഗവും വ്യക്തമാക്കുകയും ചെയ്തു. പാലായില്‍ തര്‍ക്കം ഉണ്ടായിരുന്നെങ്കിലും യു.ഡി.എഫ് ഇടപെട്ട് ഇത് പരിഹരിച്ചു എന്നാല്‍ തെരഞ്ഞെടുപ്പ് ദിവസം ജോസഫ് വിഭാഗം പ്രകോപിപ്പിച്ചത് യു.ഡി.എഫ് നേതാക്കളെ ചൊടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് അടുത്ത തെരഞ്ഞെടുപ്പുകള്‍ കഴിയുന്നത് വരെ പരസ്യ പ്രസ്താവനകളിലേക്ക് കടക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം ജോസഫ് വിഭാഗത്തിനും ജോസ് കെ. […]
പാലാരിവട്ടം പാലം പൊളിക്കാനുള്ള നടപടികൾ ഒക്ടോ. 10 വരെ ആരംഭിക്കരുതെന്ന് ഹൈക്കോടതി
പാലാരിവട്ടം പാലം പൊളിക്കാനുള്ള നടപടികൾ ഒക്ടോബർ 10 വരെ ആരംഭിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പാലം പൊളിക്കുന്നതിനെതിരായ ഹരജിയിൽ ഹൈക്കോടതി സർക്കാർ നിലപാട് തേടി. പാലാരിവട്ടം പാലം പൊളിക്കണമെന്ന നിലപാട് ശരിയല്ലെന്ന വാദവുമായി അസോസിയേഷൻ ഓഫ് സ്‌ട്രെച്ചറൽ ആൻഡ് ജിയോടെക്‌നിക്കൽ കൺസൾട്ടിംഗ് എൻജിനീയേഴ്‌സ് രംഗത്തെത്തിയിരുന്നു. പാലം പൊളിക്കാതെ തകരാറുകൾ പരിഹരിക്കാവുന്ന നിർദേശങ്ങളക്കമുള്ള വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനൊരുങ്ങുകയാണ് അസോസിയേഷൻ ഓഫ് സ്‌ട്രെച്ചറൽ ആൻഡ് ജിയോടെക്‌നിക്കൽ കൺസൾട്ടിംഗ് എൻജിനീയേഴ്‌സ്.
പാലാരിവട്ടം പാലം; സൂരജിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അനുമതി
മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സാഹചര്യത്തിൽ ടി.ഒ സൂരജിനെ വിജിലൻസ് നാളെ ചോദ്യം ചെയ്യും. രാവിലെ 10 മുതൽ ഒരു മണി വരെ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് വിജിലൻസ് കോടതി അന്വേഷണ ഉദ്യോഗസ്ഥന് അനുമതി നൽകിയത്. ഇതിനിടെ പാലാരിവട്ടം പാലം അഴിമതിക്കേസിലെ അന്വേഷണം തടസപ്പെടരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആരെന്തു പറഞ്ഞാലും പാലത്തിന് ബലക്ഷയം ഉണ്ടായെന്നത് സത്യമാണ്. അത് പൊളിക്കേണ്ട അവസ്ഥയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. പാലം പൊളിക്കാനുള്ള തീരുമാനമെടുത്തതായി സർക്കാരും കോടതിയെ അറിയിച്ചു. കേസിൽ […]
ഭാഷയെച്ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്ന് ഉപരാഷ്ട്രപതി
മലയാളത്തിൽ സംസാരിച്ചു തുടങ്ങിയ ഉപരാഷ്ട്രപതി പ്രസംഗത്തിൽ പറഞ്ഞത് മാതൃഭാഷയുടെ മഹത്വത്തെ പറ്റി. മാതൃഭാഷ കാഴ്ച പോലെയാണ്, മറ്റു ഭാഷകൾ കണ്ണടയിലുള്ള കാഴ്ചയും. പരമാവധി ഭാഷകൾ പഠിക്കുന്നത് നല്ലത് ആണ്. ഒരു ഭാഷയും നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കില്ലെന്നും ഒരു ഭാഷയും എതിർക്കപ്പെടേണ്ടത് അല്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ആയുർവേദത്തിന്റെ മഹത്വത്തെ പറ്റിയും ഇന്ത്യൻ പാരമ്പര്യ ഭക്ഷണശൈലിയുടെ ഗുണങ്ങളെ പറ്റിയും ഉപരാഷ്ട്രപതി വിശദീകരിച്ചു. 98 വയസ്സിലും ചികിത്സ മേഖലയിൽ സജീവമായി നിൽക്കുന്ന ഡോക്ടർ പി.കെ വാര്യരെ വെങ്കയ്യ നായിഡു അഭിനന്ദിച്ചു. കേരള ഗവർണർ […]
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്; ലീഗിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ ലീഗിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. കാസർകോട് ജില്ലാ കമ്മറ്റി അംഗങ്ങളുമായുള്ള ചർച്ചയ്ക്കുശേഷം മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. ജില്ലാ പ്രസിഡന്റ് എം.സി ഖമറുദീൻ, മുൻ മന്ത്രി സി.ടി.അഹമ്മദാലി, യൂത്ത് ലീഗ് നേതാവ് എ.കെ.എം അഷ്റഫ് എന്നിവരാണ് മുസ്ലീം ലീഗിന്റെ അവസാനഘട്ട സ്ഥാനാർത്ഥി സാധ്യതാ പട്ടികയിലുള്ളത്. ചർച്ചക്ക് ശേഷം ഉച്ചയോടെ നേതൃയോഗം ചേർന്ന് ഇന്ന് തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ലീഗിന്റെ പി.ബി അബ്ദുള്‍ റസാഖിന്റെ മരണത്തോടെയാണ് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്.
പി.എസ്.സി പരീക്ഷാ തട്ടിപ്പ്; പ്രതികള്‍ കൈമാറിയ സന്ദേശങ്ങള്‍ ഹൈടെക് സെല്‍ വീണ്ടെടുത്തു
പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ പരീക്ഷാ സമയത്ത് പ്രതികള്‍ കൈമാറിയ സന്ദേശങ്ങള്‍ ഹൈടെക് സെല്‍ വീണ്ടെടുത്തു. ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശ പ്രകാരമാണ് സന്ദേശങ്ങള്‍ വീണ്ടെടുത്തത്. പ്രതികള്‍ തെളിവ് നശിപ്പിച്ചത് അന്വേഷണ സംഘത്തിന് തിരിച്ചടിയായിരുന്നു. ഇതിനിടെയാണ് ഡിജിറ്റല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. മുഖ്യപ്രതികളായ ശിവരഞ്ജിത്ത് ,നസീം എന്നിവരുടെ ജാമ്യാപേക്ഷയില്‍ വഞ്ചിയൂര്‍ ചിഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസില്‍ ഇരുവര്‍ക്കും ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
പി.ജയരാജൻ ബി.ജെ.പിയിലേക്ക് എന്ന വ്യാജ പ്രചാരണം: യുവാവ് കസ്റ്റഡിയില്‍
സി.പി.എം നേതാവ് പി.ജയരാജൻ ബി.ജെ.പിയിലേക്ക് എന്ന പോസ്റ്റർ ഷെയർ ചെയ്ത ഫേസ് ബുക്ക് പേജ് അഡ്മിനെ മലപ്പുറത്തെത്തി കണ്ണൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി കണ്ണൂരിൽ നിന്നെത്തിയ പൊലീസ് സംഘം മലപ്പുറം എടവണ്ണ ഒതായിയിൽ നിന്നാണ് നൗഷാദിനെ പിടികൂടിയത്. പി.ജയരാജൻ ബി.ജെ.പിയിലേക്ക് എന്ന ഫേസ് ബുക്ക് പോസ്റ്റ് നൗഷാദ് അഡ്മിനായ “നിലപാട്” എന്ന ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്തതിനാണ് പ്രതിപ്പട്ടികയിൽ ചേർത്തത്.
മോട്ടോര്‍ വാഹന പിഴനിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും
മോട്ടോര്‍ വാഹന പിഴനിരക്കില്‍ ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത് വിജ്ഞാപനമിറങ്ങുന്നതിനെ ബാധിക്കില്ല. കേന്ദ്ര മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ള പിഴ നിരക്ക് കുറയ്ക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ യോഗത്തില്‍ തീരുമാനമായി മണിക്കൂറുകള്‍ക്കുള്ളിലാണ് അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം വരുന്നത്. മാതൃകാ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. പിഴ നിരക്കിലെ ഇളവുകള്‍ സംബന്ധിച്ച വിജ്ഞാപനം ഏതെങ്കിലും ഒരു പ്രത്യേക വോട്ടര്‍മാരെ ലക്ഷ്യം വെച്ചുള്ളതല്ലാത്തതിനാല്‍ നിരക്കിളവ് സംബന്ധിച്ച […]
പാലായില്‍ പ്രതീക്ഷയ്ക്കൊത്ത പോളിംഗ് ശതമാനം ഇല്ലാത്തതില്‍ യു.ഡി.എഫ് ക്യാമ്പില്‍ അസ്വസ്ഥത
പാലാ ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷയ്ക്കൊത്ത പോളിംഗ് ശതമാനം ഇല്ലാത്തത് യു.ഡി.എഫ് ക്യാമ്പില്‍ അസ്വസ്ഥയുണ്ടാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത കോണ്‍ഗ്രസിന് കേരളാ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ വലിയ അതൃപ്തിയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ദിനം ജോയ് എബ്രഹാം നടത്തിയ പ്രതികരണത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തരാണ്. എങ്കിലും വിജയം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് യു.ഡി.എഫ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം 77ശതമാനം കടന്നിരുന്നുവെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ അത് 71.43 എന്നതിലാണ് എത്തിയത്. പോളിംഗ് ശതമാനം മോശമല്ലെന്ന് യു.ഡി.എഫ് കണക്കുകൂട്ടുമ്പോഴും ജോസഫ്, ജോസ് കെ. […]











