വട്ടിയൂര്‍കാവില്‍ വി.കെ പ്രശാന്തിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിന്‍റെ തീരുമാനം. നിലവില്‍ തിരുവനന്തപുരം മേയറാണ് വി.കെ പ്രശാന്ത്. ജില്ലാ കമ്മറ്റി തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റിനെ ഉടന്‍ അറിയിക്കും. അതേസമയം മറ്റ് ജില്ലകളിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടരുകയാണ്.
Kerala
മത്സരിക്കാനില്ലെന്ന നിലപാടിലുറച്ച് കുമ്മനം; വട്ടിയൂര്‍ക്കാവില്‍ പകരമാര്?
വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ച് കുമ്മനം രാജശേഖരന്‍. ഇതോടെ കുമ്മനത്തിന് പകരമാരെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. എന്നാൽ കുമ്മനം തന്നെ മത്സരിക്കണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ നിലപാട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും മികച്ച മത്സരം കാഴ്ച വച്ചതും. സ്ഥാനാർഥിയെന്ന നിലയിൽ ലഭിക്കുന്ന സ്വീകാര്യതയുമാണ് കുമ്മനത്തിന് മേൽ സമ്മർദ്ദം വര്‍ദ്ധിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റൊരു സ്ഥാനാർഥിയെ പരീക്ഷിക്കരുതെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. എന്നാൽ തന്നെ പരിഗണിക്കരുതെന്നാണ് കുമ്മനം ആവർത്തിക്കുന്നത്. ഇക്കാര്യം ആർ.എസ്.എസ് നേതൃത്വത്തെയും അറിയിച്ചു. അതേ സമയം […]
തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യത
തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഹിക ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദമാണ് ശക്തമായ മഴക്ക് കാരണം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴ പെയ്യാനിടയുണ്ട്. എറണാകുളം, തൃശൂര്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യതയുണ്ട്. […]
ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം നടന്നിട്ട് ഒരു വർഷം
സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം നടന്നിട്ട് ഇന്ന് ഒരു വർഷം. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമഘട്ടത്തിലാണ്. എന്നാൽ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന നിലപാടിലാണ് ബന്ധുക്കൾ. 2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് തിരുവനന്തപുരം പള്ളിപ്പുറത്ത് വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ മരത്തിലിടിച്ചത്. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം. മകൾ തേജസ്വിനി ബാല സംഭവ സ്ഥലത്തുതന്നെ മരിച്ചു. ചികിത്സയിലിരിക്കെ ഒക്ടോബർ 2ന് ബാലഭാസ്കറും മരണത്തിന് കീഴടങ്ങി. സംഭവത്തിൽ ഭാര്യ ലക്ഷ്മിക്കും ഗുരുതരമായി പരുക്കേറ്റു. […]
മഞ്ചേശ്വരം പിടിക്കാന്‍ മുന്നണികള്‍; പ്രാദേശികവാദം ശക്തം
സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും മഞ്ചേശ്വരം മണ്ഡലത്തില്‍ മൂന്ന് മുന്നണികളിലും ആശയക്കുഴപ്പം ശക്തമാണ്. മണ്ഡലത്തിന് പുറത്ത് നിന്നുള്ള സ്ഥാനാർത്ഥിയെ അംഗീകരിക്കാനാവില്ലെന്ന ഒരു വിഭാഗത്തിന്റെ നിലപാടാണ് ലീഗിനെ ആശങ്കയിലാഴ്ത്തുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബി.ജെ.പിക്കകത്തും ആശയക്കുഴപ്പം തുടരുകയാണ്. മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാനായി നേരത്തെ തന്നെ മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണയം ഏറെക്കുറെ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്പുണ്ടായിരുന്ന പ്രാദേശിക വാദം സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളോടെ ശക്തിപ്പെട്ടിരിക്കുകയാണ് . മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി വേണമെന്നാവശ്യമാണ് യു.ഡി.എഫിലും എന്‍.ഡി.എയിലും പ്രാദേശിക […]
ടി.ഒ സൂരജിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
പാലാരിവട്ടം പാലം അഴിമതി കേസിൽ ടി.ഒ സൂരജിനെ ഇന്ന് വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും. മൂവാറ്റുപുഴ സബ് ജയിലിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യുന്നത്.അഴിമതിയിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കില്ലെന്ന രീതിയിൽ സമർപ്പിച്ച സത്യവാങ്മൂലം വിജിലൻസ് ഹൈക്കോടതിയിൽ പുതുക്കി നൽകും. മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ മാധ്യമങ്ങളോടും കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും വെളുപ്പെടുത്തൽ നടത്തിയ സാഹചര്യത്തിലാണ് ടി.ഒ സൂരജിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യുന്നത് . ഇക്കാര്യം ആവശ്യപ്പെട്ട് അന്വോഷണ ഉദ്യോഗസ്ഥന്‍ മുവാറ്റുപുഴ വിലിജിലന്‍സ് […]
സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതി ഇന്ന്
കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരും. കോന്നിയിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തർക്കം തുടരുന്നതിനിടെ ചേരുന്ന തെരഞ്ഞെടുപ്പ് സമിതി നിർണായകമാണ്. യു.ഡി.എഫ് യോഗം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ചേരും. രാവിലെ 10 മണിക്ക് ഇന്ദിരാഭവനിൽ ആണ് കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതി. സ്ഥാനാർഥിനിർണയം ആണ് പ്രധാന അജണ്ട. സീറ്റ് വെച്ച് മാറ്റം വേണ്ടെന്ന് ഗ്രൂപ്പുകൾ തമ്മിൽ ധാരണയിലെത്തി യ സാഹചര്യത്തിൽ വട്ടിയൂർക്കാവ് കോന്നി എറണാകുളം സീറ്റുകൾ ഐ ഗ്രൂപ്പ് നിർത്തും. വട്ടിയൂർക്കാവിൽ എൻ. […]
നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍; മരടിലെ നാല് ഫ്ലാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും മൂന്ന് ദിവസത്തിനകം വിച്ഛേദിക്കും
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. മരടിലെ നാല് ഫ്ലാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും മൂന്ന് ദിവസത്തിനകം വിച്ഛേദിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭ കെ.എസ്.ഇ.ബിക്കും വാട്ടര്‍ അതോറിറ്റിക്കും കത്ത് നല്‍കി. ഫ്ലാറ്റ് പൊളിക്കലിന് ഫോര്‍ട്ട് കൊച്ചി സബ് കളക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. തദ്ദേശ സ്വയം ഭരണവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നഗരസഭ കെ.എസ്.ഇ.ബിക്കും ജല അതോറിറ്റിക്കും കത്ത് നല്‍കിയത്. മൂന്ന് ദിവസത്തിനുള്ളില്‍ ഫ്ലാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും വിച്ഛേദിക്കണമെന്നാണ് കത്തിലെ ആവശ്യം. ഇവിടേക്കുള്ള പാചകവാതക വിതരണം നിര്‍ത്തിവെക്കാന്‍ വിതരണക്കമ്പനികളോടും ആവശ്യപ്പെടും. […]
കിഫ്ബിക്കെതിരെ ചെന്നിത്തല ഉന്നയിച്ച പത്ത് ചോദ്യങ്ങൾക്കും മറുപടി നൽകിയതാണെന്ന് ധനമന്ത്രി
കിഫ്ബിക്കെതിരായ ആരോപണത്തില്‍ ചെന്നിത്തല ഉന്നയിച്ച പത്ത് ചോദ്യങ്ങൾക്കും മറുപടി നൽകിയതാണെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയിലെ സി.എ.ജി പരിശോധനയില്‍ ഭയമില്ല, ചെന്നിത്തലയുടേത് വാചകമടിക്കപ്പുറം ഒന്നുമില്ല, മറുപടി നല്‍കിയതില്‍ ഏത് ഉത്തരമാണ് തെറ്റെന്ന് അദ്ദേഹം ചൂണ്ടികാണിക്കട്ടേയെന്നും തോമസ് ഐസക് പറഞ്ഞു. അതേസമയം കെ.എസ്.ഇ.ബി- കിഫ്ബി മുഖേന നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് ഇടപാടിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിത്, കെ.എസ്.ഇ.ബി പാലിക്കേണ്ടത് സംസ്ഥാന സർക്കാരിന്‍റെ ടെൻഡർ വ്യവസ്ഥകൾ ആണെന്നിരിക്കെ മുഖ്യമന്ത്രി ജനങ്ങളുടെ […]
കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് പ്രാഥമിക ധാരണ
കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് പ്രാഥമിക ധാരണ. ഗ്രൂപ്പുകള്‍ തമ്മില്‍ സീറ്റുകള്‍ വെച്ചുമാറില്ല. വട്ടിയൂര്‍ക്കാവില്‍ എന്‍ പീതാംബരക്കുറിപ്പിനും എറണാകുളത്ത് ടി.ജെ വിനോദിനും സാധ്യത. അരൂരില്‍ ജില്ലാ പഞ്ചായത്തംഗം രാജീവന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് രാജേഷ് എന്നിവരെ കൂടി പരിഗണിക്കുന്നു. കോന്നിയില്‍ അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കാനും നീക്കം നടക്കുന്നു. നേരത്തെ എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ സീറ്റുകള്‍ വെച്ച് മാറുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഐ ഗ്രൂപ്പിന്‍റെ കൈവശമുള്ള വട്ടിയൂര്‍ക്കാവ് ഏറ്റെടുത്ത് മുന്‍ എം.എല്‍.എയും എ.ഐ.സി.സി സെക്രട്ടറിയുമായ പി.സി വിഷ്ണുനാഥിനെ മത്സരിപ്പിക്കണമെന്ന ചര്‍ച്ച […]












