പാലാ ഉപതെരഞ്ഞെടുപ്പിലെ ഫലം വന്നതിന് പിന്നാലെ യു.ഡി.എഫിനെ ട്രോളി മന്ത്രി എം.എം മണി. സിക്സർ അടിക്കാൻ വന്നതാണെന്നും യു.ഡി.എഫിന്റെ മെക്കയിൽ ഡക്ക് ആയെന്നും മണി ഫേസ്ബുക്കില്‍ കുറിച്ചു. എല്‍.ഡി.എഫാണ് ശരിയെന്നും ജനഹൃദയങ്ങളില്‍ നിന്ന് പിന്തുണ ഉറപ്പിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ട് തന്നെയെന്നും മണി ഫേസ്ബുക്കില്‍ കുറിച്ചു. മാണി സി കാപ്പനെ വിജയിച്ച എല്ലാവര്‍ക്കും മണി നന്ദിയും അറിയിച്ചു. അരനൂറ്റാണ്ടിന്റെ ചരിത്രമാണ് മാണി സി കാപ്പനിലൂടെ പാലായില്‍ തിരുത്തപ്പെട്ടത്. 2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി […]
Kerala
പാലാ ഉപതെരഞ്ഞെടുപ്പിലെ വിജയം സര്‍ക്കാരിനുള്ള അംഗീകരം- മുഖ്യമന്ത്രി
പാലാ ഉപതെരഞ്ഞെടുപ്പിലെ വിജയം സര്‍ക്കാരിനുള്ള അംഗീകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലയിലെ വിധി കേരളത്തിലുണ്ടാകുന്ന പുതിയ പ്രവണതയുടെ പ്രതീകമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരണമെന്ന പ്രഖ്യാപനത്തിന്‍റെ വിജയമാണ് പാലായില്‍ കണ്ടത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കുമെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ വിട്ടുപോയവര്‍ തിരികെ എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജോസ് കെ മാണിയുടെ പക്വതയില്ലായ്മ തോല്‍വിക്ക് കാരണം- പി.ജെ ജോസഫ്
കേരള കോണ്‍ഗ്രസിന്‍റെ ഭരണഘടന അംഗീകരിക്കാന്‍ തയ്യാറാകാത്തത് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. എന്തുകൊണ്ട് പാലായിൽ ജയം ഉണ്ടായില്ല എന്ന് യു.ഡി.ഫ് പഠിക്കണമെന്നും പിജെ ജോസഫ് പറഞ്ഞു. പാർട്ടിയിലെ ചെയർമാൻ സ്ഥാനം സംബന്ധിച്ച തർക്കങ്ങൾ സ്ഥിതി വഷളാക്കി. മധ്യസ്ഥ ചർച്ചകൾക്ക് ജോസ് കെ മണി ഇടം നൽകിയില്ല. ജയസാധ്യതയുള്ളതും സ്വീകാര്യനുമായ സ്ഥാനാര്‍ഥിയെ കണ്ടെത്തണം എന്ന് യു.ഡി.ഫിനെ അറിയിച്ചിരുന്നെന്നും പി.ജെ കൂട്ടിച്ചേര്‍ത്തു. പ്രശ്നമുണ്ടാക്കിയത് ആരാണെന്ന് യുഡിഎഫ് നേതൃത്വം പരിശോധിക്കണം. ചിഹ്നം മേടിക്കാന്‍ ജോസ്.കെ.മാണി വിഭാഗം തയ്യാറായില്ല. […]
സംവിധായകന്‍,നിര്‍മ്മാതാവ്, കായികതാരം; ഇപ്പോള്‍ പാലായുടെ എം.എല്‍.എയും
പാലായില്‍ മൂന്ന് തവണ പരാജയപ്പെട്ടതിന്റെ മധുര പ്രതികാരമാണ് മാണി സി കാപ്പന് നാലാം അങ്കത്തിലെ മിന്നുന്ന വിജയം. കേരള കോണ്‍ഗ്രസിന്റെ കോട്ടകളിലെല്ലാം വിള്ളലുണ്ടാക്കിയാണ് മാണി സി കാപ്പന്റെ മുന്നേറ്റം. കായിക രംഗത്തും സിനിമ രംഗത്തും വെന്നിക്കൊടി പാറിച്ച ശേഷമാണ് കാപ്പന്‍ രാഷ്ട്രീയ രംഗത്തേക്ക് വന്നത്. ചലച്ചിത്രമേഖലയിലെ ഹിറ്റ് നിര്‍മാതാവാണ് മാണി സി കാപ്പന്‍. കാശ് വാരിയ മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന ചിത്രത്തിന്റെ നിര്‍മാണം കാപ്പനായിരുന്നു. ചിത്രത്തിന്റെ സംവിധാനത്തിലും കാപ്പന്‍ പങ്കാളിയായിരുന്നു. 25ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. വോളിബോള്‍ […]
രണ്ടില ഇല്ലാതിരുന്നത് തിരിച്ചടിയായി; പരാജയത്തില്‍ പതറില്ലെന്ന് ജോസ് കെ മാണി
ജനവിധി മാനിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. പരാജയത്തില്‍ പതറില്ല. പരാജയ കാരണം പരിശോധിക്കും. ജനവിശ്വാസം വീണ്ടെടുക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. ബി.ജെ.പിയുടെ വോട്ടുകള്‍ എങ്ങോട്ടുപോയെന്ന് പരിശോധിക്കേണ്ടെ? രണ്ടില ചിഹ്നം ഇല്ലാതിരുന്നതും തിരിച്ചടിയായെന്ന് ജോസ് കെ മാണി പറഞ്ഞു.
പാലായിലെ തോല്‍വിയോടെ യു.ഡി.എഫിന്റെ അടിത്തറ തകര്‍ന്നുവെന്ന് കോടിയേരി
പാലായിലെ തോല്‍വിയോടെ യു.ഡി.എഫിന്റെ അടിത്തറ തകര്‍ന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ തുടക്കമാണ് പാലായിലെ തോല്‍വിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു.
രാഷ്ട്രീയ അടിമത്തത്തില്‍ നിന്നും പാലക്ക് മോചനമെന്ന് കാപ്പന്‍; തോല്‍വി ദൈവനിശ്ചയമെന്ന് ജോസ് ടോം
രാഷ്ട്രീയ അടിമത്തത്തില്‍ നിന്നും പാലക്ക് മോചനമായെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. വരുന്ന അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളെങ്കിലും എല്‍.ഡി.എഫ് നേടുമെന്നും കാപ്പന്‍ പറഞ്ഞു. തോല്‍വി ദൈവനിശ്ചയമാണെന്നും അത് അംഗീകരിക്കുന്നുവെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പ്രതികരിച്ചു.
കേരള കോണ്‍ഗ്രസ് കോട്ട പിടിച്ചടക്കി എല്‍.ഡി.എഫ്; അജയ്യനായി കാപ്പന്‍
കേരള കോണ്‍ഗ്രസിന്റെ കോട്ട തകര്‍ത്ത് പാലായില്‍ എല്‍.ഡി.എഫിന് അട്ടിമറി വിജയം. 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്എല്‍.ഡി.എഫിലെ മാണി സി. കാപ്പന്‍ കേരള കോണ്‍ഗ്രസിലെ ജോസ് ടോമിനെ അട്ടിമറിച്ച് ചരിത്ര വിജയം നേടിയത്. 1965 മുതല്‍ കെ.എം മാണിയുടെ കയ്യില്‍ സുഭദ്രമായിരുന്ന പാലാ മണ്ഡലം കേരള കോണ്‍ഗ്രസിനെ കൈവിട്ടു. പാര്‍ട്ടിയിലെ തര്‍ക്കം മൂലം രണ്ടില ചിഹ്നമില്ലാതെ മല്‍സരിച്ച ജോസ് ടോമിനെ എല്‍.ഡി.എഫിലെ കാപ്പന്‍ അട്ടിമറിച്ചു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ മാണി സി. കാപ്പന്‍ ആധിപത്യം നിലനിര്‍ത്തി. ആദ്യം എണ്ണിയ […]
മരട് ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി
മരടിലെ ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി. പ്രാഥമികമായി 25 ലക്ഷം രൂപ നല്‍കണമെന്നും താമസസൌകര്യം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരം നിര്‍മ്മാതാക്കളില്‍ നിന്നും ഈടാക്കണം. നഷ്ടപരിഹാരം കണക്കാക്കാന്‍ പ്രത്യേക കമ്മറ്റിയെ നിയോഗിക്കണമെന്നും സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. തീരദേശ പരിപാലന നിയമം ലംഘിച്ചതിനെത്തുടര്‍ന്ന് മെയ് എട്ടിനാണ് സുപ്രിം കോടതി മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടത്. വിധി നടപ്പിലാക്കി ഒരു മാസത്തിനകം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഉത്തരവ്. മൂന്ന് മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കാത്തതിനെത്തുടര്‍ന്നാണ് കോടതി സ്വമേധയ കേസെടുത്തത്. […]
ബി.ഡി.ജെ.എസിന്റെ വോട്ട് കിട്ടിയെന്ന് മാണി സി.കാപ്പന്‍
രാമപുരം പഞ്ചായത്തില്‍ ബി.ഡി.ജെ.എസിന്റെ വോട്ട് കിട്ടിയെന്ന് മാണി സി.കാപ്പന്‍. ബി.ജെ.പി വോട്ട് എല്‍.ഡി.എഫിന് ലഭിച്ചിട്ടില്ല. ശുഭപ്രതീക്ഷയെന്നും കാപ്പന്‍ പറഞ്ഞു. 751 വോട്ടുകള്‍ക്കാണ് കാപ്പന്‍ ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. ആദ്യഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ എല്‍.ഡി.എഫ് ക്യാമ്പ് ആവേശത്തിലാണ്. എന്നാല്‍ യു.ഡി.എഫ് ക്യാമ്പില്‍ നിശ്ശബ്ദമാണ്.











