India Kerala

പാലയിലെ പരാജയത്തിൽ യു.ഡി.എഫിന് കൂട്ടുത്തരവാദിത്തമുണ്ടെന്ന് മുനീര്‍

പാല ഉപതെരഞ്ഞടുപ്പ് പരാജയത്തിൽ യു.ഡി.എഫിന് കൂട്ടുത്തരവാദിത്തമുണ്ടെന്ന് എം.കെ മുനീര്‍. വരുന്ന തെരഞ്ഞെടുപ്പുകളിൽ ജാഗ്രത പുലർത്തും. തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ സംഭവ വികാസങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ജനങ്ങളിൽ വിഷമം ഉണ്ടാക്കിയെന്നും മുനീര്‍ പറഞ്ഞു.

India Kerala Uncategorized

പാലായിലെ തോല്‍വി; ജോസഫിനെതിരെ വിമര്‍ശനവുമായി ജോസ് കെ. മാണി

പി.ജെ ജോസഫിനെതിരെ വിമര്‍ശനവുമായി ജോസ് കെ. മാണി. പാലായിലെ സ്ഥാനാർത്ഥി നിർണ്ണയം മുതൽ ചിലര്‍ നടത്തിയ പ്രസ്താവനകൾ ആത്യന്തികമായി ആരെയാണ് സഹായിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. തനിക്കെതിരായ അധിക്ഷേപങ്ങൾക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും ജോസ് കെ. മാണി ഫേസ്ബുക്കില്‍ കുറിച്ചു.

India Kerala

ഒഴിയുന്നതിനായി കൂടുതല്‍ സമയം വേണമെന്ന് മരട് ഫ്ലാറ്റുടമകള്‍

ഫ്ലാറ്റുകള്‍ ഒഴിയുന്നതിനായി കൂടുതല്‍ സമയം വേണമെന്ന് മരടിലെ ഫ്ലാറ്റുടമകള്‍. വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിച്ചില്ലെങ്കില്‍ നിരാഹാര സമരത്തിലേക്ക് നീങ്ങുമെന്നും ഫ്ലാറ്റുടമകള്‍ പറഞ്ഞു. അതേസമയം നഗരസഭാ സെക്രട്ടറിയുടെ ചുമതലയുടെ സബ്കലക്ടര്‍ ഭരണകാര്യങ്ങളില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് നഗരസഭാ ഭരണസമിതി രംഗത്തെത്തി. നഗരസഭയില്‍ ഭരണസ്തംഭനമാണെന്ന് ചൂണ്ടിക്കാട്ടി ഭരണസമിതി സര്‍ക്കാരിന് കത്ത് നല്‍കി.

India Kerala

അരൂർ യു.ഡി.എഫ് തിരിച്ച് പിടിക്കുമെന്ന് ഷാനിമോള്‍

അരൂർ യു.ഡി.എഫ് തിരിച്ച് പിടിക്കുമെന്ന് ഷാനിമോള്‍ ഉസ്മാന്‍. ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിൽ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ഉപതെരഞ്ഞെടുപ്പുകളിൽ ചർച്ചയാകുമെന്നും ഷാനിമോള്‍ പറഞ്ഞു.

India Kerala

വയനാട് കല്‍പ്പറ്റ നഗരം നവീകരിക്കുന്നു

വയനാട് കല്‍പ്പറ്റ നഗരം നവീകരിക്കുന്നു. ഇതിന്‍റെ ഭാഗമായി ടൌണിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി. ഫുഡ്പാത്ത് നവീകരണമാണ് ആദ്യം നടക്കുക. കല്‍പ്പറ്റ പട്ടണത്തിലെ പുതിയ ബസ്റ്റാന്‍റ് പരിസരത്ത് നിന്നാണ് കയ്യേറ്റമൊഴിപ്പിക്കല്‍ ആരംഭിച്ചത്. ഗതാഗതക്കുരുക്ക് നേരിടുന്ന പട്ടണത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ പുറത്തേക്ക് ഇറക്കിക്കെട്ടിയ കയ്യേറ്റങ്ങള്‍ മണ്ണുമാന്തി യന്ത്രമുപയോഗിച്ചാണ് പൊളിച്ച് നീക്കിയത്. അഞ്ച് കോടി രൂപ ചെലവഴിച്ച് കല്‍പ്പറ്റ നഗരത്തില്‍ നടപ്പിലാക്കുന്ന നവീകരണ പ്രവര്‍ത്തികള്‍ക്ക് മുന്നോടിയായാണ് കയ്യേറ്റമൊഴിപ്പിച്ച് തുടങ്ങിയത്. നടപ്പാത നിര്‍മ്മാണം , ഫുഡ്പാത്ത് നവീകരണം എന്നിവയാണ് ആദ്യഘട്ടത്തില്‍ നടക്കുക. ഒരുമാസം […]

India Kerala

പിറവം പള്ളി; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യാക്കോബായ സഭ

പിറവം പള്ളി തര്‍ക്ക വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യാക്കോബായ സഭ. സുപ്രിം കോടതി വിധി അംഗീകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ മലങ്കര സഭാ തലവന്‍ പാത്രിയാര്‍ക്കീസ് ബാവയെ അംഗികാരിക്കാത്ത ഒരു സംവിധാനത്തോടും ചേര്‍ന്ന് നില്‍ക്കാനാവില്ലെന്നുമുള്ള നിലപാടിലാണ് യാക്കോബായ സഭാ നേതൃത്വം. അതേസമയം പിറവം പള്ളിയിൽ ഓർത്തഡോക്സ്‌ വിഭാഗത്തിന് നാളെ കുർബാന നടത്താൻ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട് . പിറവത്തെ പൊലീസ് നടപടിക്ക് പിന്നാലെ കോട്ടയം കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തമാക്കാനാണ് യാക്കോബായ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. സുപ്രിം കോടതി വിധി അംഗീകരിക്കാന്‍ […]

India Kerala

മരട്; ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള മെക്കാനിക്കല്‍ മെത്തേഡിന് പ്രാഥമിക രൂപ രേഖ നഗരസഭ തയ്യാറാക്കി

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള മെക്കാനിക്കല്‍ മെത്തേഡിന് പ്രാഥമിക രൂപ രേഖ നഗരസഭ തയ്യാറാക്കി. കൂറ്റന്‍ ക്രെയിനുകള്‍ ഉപയോഗിച്ച് ഓരോ ഭാഗങ്ങള്‍ അടര്‍ത്തി മാറ്റുന്ന രീതിയാണ് മരടില്‍ നടപ്പിലാക്കുക. മാലിന്യങ്ങള്‍ പുനരുപയോഗം ചെയ്യാനുള്ള പദ്ധതികളെക്കുറിച്ചും ആലോചിക്കുന്നുണ്ട്. നിയന്ത്രിത സ്ഫോടനങ്ങള്‍ സുരക്ഷിതമാണെന്ന നിലപാടാണ് കമ്പനികള്‍ സ്വീകരിച്ചതെങ്കിലും നഗരസഭ ഇത് തള്ളിയതോടെയാണ് മെക്കാനിക്കല്‍ മേത്തേഡ് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. കാലതാമസം ഉണ്ടാവുമെങ്കിലും ഓരോ ഭാഗങ്ങള്‍ യന്ത്രസഹായത്തോടെ ദുര്‍ബലമാക്കി ക്രെയിനുകളുടെ സഹായത്തോടെ താഴെയിറക്കും. ഇതോടെ സമീപത്തെ കെട്ടിടങ്ങളിലെ ആളുകളെ പോലും ഒഴിപ്പിക്കേണ്ടി വരില്ല. പൊടിപടലങ്ങളുടെ […]

India Kerala

ശബരിമലയിലെ സ്ത്രീപ്രവേശനം; സുപ്രിം കോടതി വിധിക്ക് ഒരാണ്ട്

12 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ശബരിമലയില്‍ യുവതി പ്രവേശമനുവദിച്ച സുപ്രിം കോടതി വിധിക്ക് ഇന്നേക്ക് ഒരാണ്ട്. പുനഃപരിശോധന ഹരജികളും റിട്ടുകളും അടക്കം 65ഓളം പരാതികളിലെ തീരുമാനം വരാനിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ് നവംബര്‍ 17ന് വിരമിക്കും മുന്‍പ് വിധി പറയേണ്ടതിനാല്‍ 50 നാള്‍ കൂടി ഇതിനായി കാത്തിരുന്നാല്‍ മതിയാകും. 2018 സെപ്റ്റംബർ 28നായിരുന്നു ചരിത്രപരമായ സുപ്രിം കോടതി വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പ്രായം നോക്കാതെ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം […]

India Kerala

ബീച്ച് ചര്‍ച്ച് ആക്രമണം; മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണത്തെ പ്രധാന വിഷയങ്ങളിലൊന്നാണ് ബീച്ച് ചര്‍ച്ചിന് നേരെയുണ്ടായ ആക്രമണം. ആക്രമണം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ കടുത്ത അമര്‍ഷമാണ് പള്ളി അധികൃതര്‍ പങ്ക് വെക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് കൂട്ടായ തീരുമാനം കൈക്കൊള്ളുമെന്ന് പള്ളി വികാരി മീഡിയവണിനോട് പറഞ്ഞു. കഴിഞ്ഞ മാസം 18ന് അര്‍ധ രാത്രിയാണ് ഒരു സംഘം മഞ്ചേശ്വരത്തെ ബീച്ച് ചര്‍ച്ചിന് നേരെ ആക്രമണം നടത്തിയത്. ചര്‍ച്ചിന് നേരെയുണ്ടായ ആക്രമണത്തില്‍ പൊലീസിന് ഇത് വരെയും പ്രതികളെ പിടിക്കാനായില്ല. അക്രമികളുടെ […]

India Kerala

അരൂരില്‍ ഷാനി മോള്‍, എറണാകുളത്ത് വിനോദ്; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്

ഉപതെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളായി. തർക്കം നിലനിന്നിരുന്ന അരൂരിൽ ഷാനിമോൾ ഉസ്മാൻ മത്സരിക്കും. കോന്നിയിൽ പി.മോഹന്‍ രാജും വട്ടിയൂർക്കാവിൽ അഡ്വ. കെ. മോഹന്‍ കുമാറും എറണാകുളത്ത് ടി.ജെ വിനോദുമാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ. പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി. സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് നടക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ മുൻ എം.എൽ.എയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗമായിരുന്നു അഡ്വക്കേറ്റ് കെ. മോഹൻകുമാർ ആണ് കോൺഗ്രസിനായി മത്സരിക്കുക. പീതാംബരക്കുറുപ്പിനെ മത്സരിപ്പിക്കാൻ ആലോചിച്ചിരുന്നെങ്കിലും പ്രതിച്ഛായ മുൻനിർത്തി ഉയർന്ന വിവാദങ്ങളാണ് മോഹൻകുമാറിന് നറുക്ക് വീഴാൻ കാരണം. […]