India Kerala

രാമപുരത്ത് ബി.ജെ.പി എല്‍.ഡി.എഫിന് വോട്ട് മറിച്ചെന്ന് ജോസ് ടോം

രാമപുരത്ത് ബി.ജെ.പി എല്‍.ഡി.എഫിന് വോട്ട് മറിച്ചെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം. രാമപുരത്തിലെ ബൂത്തിലെ വോട്ടുകള്‍ എണ്ണിയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പനാണ് ലീഡ് ചെയ്യുന്നത്. 700 വോട്ടുകള്‍ക്ക് മുന്നിലാണ് കാപ്പന്‍. ഈ സാഹചര്യത്തിലാണ് ജോസ് ടോമിന്റെ പ്രതികരണം.

India Kerala

സ്കൂളിലേക്ക് പോയ വിദ്യാർഥിയെ കാണാതായി

ആലുവയിൽ സ്കൂളിലേക്ക് പോയ വിദ്യാർഥിയെ കാണാതായി. ആലുവ സെന്റ് ജോൺസ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ അർഹാൻ അജ്മൽ (15)നെയാണ് കാണാതായത്. ആലുവ മർച്ചന്റ് യൂത്ത് വിംഗ് പ്രസിഡന്റും യൂത്ത് കോൺഗ്രസ് നേതാവുമായ അജ്മൽ കാമ്പായിയുടെ മകനാണ്. ബന്ധുക്കൾ ആലുവ പൊലീസിൽ പരാതി നൽകി.വിവരങ്ങൾ ലഭിച്ചാൽ 984632 6704, 9895445928 എന്നീ നമ്പറിൽ അറിയിക്കുക.

India Kerala

തപാല്‍ വോട്ടുകളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം

പാലാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമാണ്. ഇരുമുന്നണികള്‍ക്കും ആറ് വോട്ടുകള്‍ വീതം ലഭിച്ചു. മൂന്ന് തപാല്‍ വോട്ടുകള്‍ അസാധുവായി.

India Kerala

ജയം ഉറപ്പെന്ന് കാപ്പന്‍, പതിനയ്യായിരത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് ജോസ് ടോം

പാലായില്‍ ജയം ഉറപ്പെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍. പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കും. ജോസഫ് വിഭാഗത്തിന്റെയും ബി.ഡി.ജെ.എസിന്റെയും വോട്ടുകള്‍ ലഭിക്കുമെന്ന് കാപ്പന്‍ പറഞ്ഞു. യു.ഡി.എഫ് വിജയം ആവര്‍ത്തിക്കുമെന്ന് ജോസ് ടോം പറഞ്ഞു. പതിനയ്യായിരത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്നും ജോസ് ടോം അവകാശപ്പെട്ടു.

India Kerala

മരട് കേസില്‍ സുപ്രിം കോടതിയുടെ അന്തിമ ഉത്തരവ് ഇന്ന്

മരട് ഫ്ലാറ്റ് കേസില്‍ സുപ്രിം കോടതിയുടെ അന്തിമ ഉത്തരവ് ഇന്ന്. പൊളിക്കുന്നതിന്റെ രൂപരേഖ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് കോടതിക്ക് കൈമാറും. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ മൂന്ന് മാസം ഇളവ് തേടിയിരുന്നെങ്കിലും എത്ര സാവകാശം കിട്ടുമെന്ന് ഇന്നറിയാം. തീരദേശ പരിപാലന നിയമം ലംഘിച്ചതിനെത്തുടര്‍ന്ന് മെയ് എട്ടിനാണ് സുപ്രിം കോടതി മരടിലെ ഫ്ലാറ്റുകള്‍‍ പൊളിക്കാന്‍ ഉത്തരവിട്ടത്. വിധി നടപ്പിലാക്കി ഒരു മാസത്തിനകം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഉത്തരവ്. മൂന്ന് മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കാത്തതിനെത്തുടര്‍ന്നാണ് കോടതി സ്വമേധയ കേസെടുത്തത്. […]

India Kerala

പാലാ ഉപതെരഞ്ഞെടുപ്പ് ഫലം; വോട്ടെണ്ണല്‍ തുടങ്ങി

പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. രാവിലെ എട്ട് മണിയ്ക്ക് പാലാ കാര്‍മല്‍ പബ്ലിക് സ്കൂളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. തുടര്‍ന്ന് വോട്ടിങ് യന്ത്രങ്ങളും. ആദ്യ ലീഡ് എട്ടരയോടെ പുറത്ത് വരും. 12 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലാ മണ്ഡലത്തിലുള്ളത്. 14 ടേബിളുകളിലായാണ് എണ്ണുക. ആദ്യം രാമപുരം പഞ്ചായത്തും അവസാനം എലിക്കുളവുമാണ് എണ്ണുക. പത്തരയോടെ കെ.എം മാണിയ്ക്ക് ശേഷം പാലായെ ആര് പ്രതിനിധീകരിക്കുമെന്ന്അറിയാം.

India Kerala

കുമ്മനമില്ലങ്കില്‍ ശ്രീധരന്‍ പിള്ള; വട്ടിയൂര്‍ക്കാവിനായി ബി.ജെ.പി

വട്ടിയൂർക്കാവിൽ മത്സരിക്കാന്‍ മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തയ്യാറാകാതെ വന്നാൽ സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയെ മത്തരത്തിനിറക്കാന്‍ ബി.ജെ.പി തീരുമാനം. സംസ്ഥാന നേതൃത്വത്തിൽ നിന്ന് ആരെങ്കിലും മത്സരിക്കണമെന്ന ആവശ്യം ഉയർന്നതാണ് ശ്രീധരൻ പിള്ളയുടെ പേര് പരിഗണനക്ക് വന്നത്. അതേസമയം അരൂർ സീറ്റിൽ ബി.ജെ.പി മത്സരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം.

India Kerala

കോന്നിയിൽ റോബിൻ പീറ്ററല്ലാതെ വേറെ ആരെയും അഗീകരിക്കില്ല

കോന്നിയിൽ റോബിൻ പീറ്ററിനെ സ്ഥാനാർഥി ആക്കാൻ സമ്മർദ്ദവുമായി പ്രാദേശിക കോൺഗ്രസ്സ് നേതൃത്വം. കോന്നി മണ്ഡലം കമ്മിറ്റി ഓഫീസിൽ യോഗം ചേർന്ന പ്രാദേശിക നേതാക്കൾ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. കോന്നിയിൽ റോബിൻ പീറ്ററെ സ്ഥാനാർഥിത്വത്തിൽ നിന്ന് മാറ്റിയേക്കുമെന്ന സൂചനകൾ പുറത്ത് വരുന്നതിനിടെയാണ് സമ്മർദ്ദവുമായി പ്രാദേശിക നേതൃത്വം രംഗത്തെത്തിയത്. കോന്നി കോൺഗ്രസ്സ് നിയോജക മണ്ഡലം മഹിളാ കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ്, കെ.എസ്.യു തുടങ്ങി എല്ലാ പോഷക സംഘടനാ നേതാക്കളും […]

India Kerala

പാലായുടെ വിധി നാളെ അറിയാം

പാലയിലെ ജനങ്ങള്‍ ആരെ തെരഞ്ഞെടുത്തുവെന്ന് എന്ന് നാളെ അറിയാം. വോട്ടെണ്ണലിനായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. രാവിലെ 8.30 ഓടെ ആദ്യ ഫല സൂചന ലഭിച്ച് തുടങ്ങും. രാവിലെ എട്ട് മണിക്ക് പാലാ കാര്‍മല്‍ പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ഇലക്ട്രോണിക് സംവിധാനത്തിലൂടെ അയയ്ക്കുന്ന പോസ്റ്റല്‍ ബാലറ്റുകളും സാധാരണ പോസ്റ്റല്‍ ബാലറ്റുകളുമാണ് ആദ്യം എണ്ണുന്നത്. തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. എട്ടരയോടെ ആദ്യ ലീഡ് അറിയാന്‍ സാധിക്കും. 12 പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലയിലുളളത്. ആയതിനാല്‍ […]

India Kerala

ലൗ ജിഹാദ് ആരോപണം; വാർത്ത നിഷേധിച്ച് പെൺകുട്ടി

ഡല്‍ഹിയില്‍ നിന്ന് മലയാളി പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ ലൗ ജിഹാദ് ആരോപണം നിഷേധിച്ച് പെണ്‍കുട്ടി. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ അബൂദബിയിലേക്ക് പുറപ്പെട്ടതെന്ന് പെണ്‍കുട്ടി അബൂദബിയിലെ ഇന്ത്യന്‍ എംബസി അധികൃതരെ അറിയിച്ചു. പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും പെണ്‍കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രായപൂർത്തിയായതിനാൽ പെൺകുട്ടിയുടെ ഇഷ്ടത്തിന് തന്നെ വിട്ടിരിക്കുകയാണ്. ആരുടെയും പ്രേരണ പ്രകാരമല്ല അബൂദബിയിൽ വന്നത്. മറ്റ് രാജ്യങ്ങളിലേക്ക് പോകാനും താൻ ഉദ്ദേശിക്കുന്നില്ലെന്നും, വിവാഹത്തിന്റെ ആവശ്യാർഥമാണ് എംബസിയെ സമീപിച്ചതെന്നും കുട്ടി പറഞ്ഞു. വിവരം പെണ്‍കുട്ടിയുടെ മാതാപിതാക്കൾക്കും […]