India Kerala

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് ഈ വിധത്തില്‍

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ മാസ്റ്റർ പ്ലാൻ തയാറായി. സെപ്റ്റംബർ 29 ന് ഒഴിപ്പിക്കലും ഒക്ടോബർ 11 ന് പൊളിക്കൽ നടപടിയും ആരംഭിക്കും. മാസ്റ്റർ പ്ലാൻ വെള്ളിയാഴ്ച സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിക്കും. മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ 138 ദിവസം നീണ്ടു നിൽക്കുന്ന മാസ്റ്റർ പ്ലാനിനാണ് രൂപം നൽകിയിരിക്കുന്നത്. ഇന്ന് കുടിവെള്ളവും വൈദ്യുതിയും വിച്ഛേദിച്ചത് മുതൽ മാസ്റ്റർ പ്ലാൻ പ്രാവർത്തികമായി തുടങ്ങി. സെപ്റ്റംബർ 29 ന് ആരംഭിക്കുന്ന ഒഴിപ്പിക്കൽ നടപടി ഒക്ടോബർ 3 ന് പൂർത്തിയാക്കും. ഒഴിപ്പിക്കുന്നവരെ 6 […]

India Kerala

മരട് ഫ്ലാറ്റുകളിലെ കുടിവെള്ള വിതരണവും വൈദ്യുതിയും വിച്ഛേദിച്ചു

താമസക്കാരെ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി മരടിലെ ഫ്ലാറ്റുകളിലെ കുടിവെള്ള വിതരണവും വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഫ്ലാറ്റിലുള്ളവരെ അറിയിക്കാതെ പുലര്‍ച്ചെയാണ് കെ.എസ്.ഇ.ബി നാല് ഫ്ലാറ്റുകളിലെയും വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. മരട് ഫ്ലാറ്റുകളില്‍ നിന്നും ഒഴിയുന്നവര്‍ക്ക് താമസസൗകര്യം നല്‍കുമെന്നും പ്രായം ചെന്നവരെയും രോഗികളെയും മാറ്റി പാർപ്പിക്കുന്നതിന്ന് ബന്ധുക്കള്‍ സഹകരിക്കണമെന്നും ജില്ല കളക്ടര്‍ അറിയിച്ചു. ഇന്ന് പുലർച്ചെ അ‍ഞ്ചുമണിയോടെ ഫ്ലാറ്റുകളിലെ വൈദ്യുതി കെ.എസ്.ഇ.ബി വിച്ഛേദിച്ചത്. ഇതിന് പിന്നാലെ ജലവിതരണവും നിർത്തി. കനത്ത പൊലീസ് സുരക്ഷയിലാണ് കെ.എസ്.ഇ.ബിയും ജല അതോറിറ്റിയും നടപടികള്‍ പൂർത്തിയാക്കിയത്. അതേസമയം, […]

India Kerala

വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് ആരെ നിര്‍ത്തിയാലും ജയിക്കുമെന്ന് മുരളീധരന്‍

വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ആരെ നിര്‍ത്തിയാലും ജയിക്കുമെന്ന് കെ മുരളീധരന്‍. യു.ഡി.എഫിന് അനുകൂലമായ ട്രെന്‍ഡാണ് നിലവിലുള്ളത്. അത് താനായിട്ട് നശിപ്പിക്കില്ല.. വട്ടിയൂര്‍ക്കാവിലെ ജയമാണ് പ്രധാനം. ഇവിടെ ആര് സ്ഥാനാര്‍ഥിയായാലും അവരെ പിന്തുണക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

India Kerala

മരടില്‍ സുപ്രിം കോടതിവിധി നടപ്പിലാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് കോടിയേരി

മരടില്‍ സുപ്രിം കോടതിവിധി നടപ്പിലാക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ .മാനുഷിക പരിഗണന നൽകണം.എത്ര തുകയ്ക്കാണോ ഉടമകള്‍ വാങ്ങിയത് ആ തുക കെട്ടിട നിർമ്മാതാക്കളിൽ നിന്ന് ഈടാക്കണം. സർക്കാരിന് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നും കോടിയേരി പ്രതികരിച്ചു.

India Kerala

മരടിലെ ഫ്ലാറ്റുകള്‍ ഒക്ടോ.11ന് പൊളിക്കും; ഞായറാഴ്ച മുതല്‍ താമസക്കാരെ ഒഴിപ്പിക്കും

മരടിലെ ഫ്ലാറ്റുകള്‍ അടുത്ത മാസം 11ന് പൊളിക്കും. ഞായറാഴ്ച മുതല്‍ താമസക്കാരെ ഒഴിപ്പിക്കും. നാല് ഫ്ലാറ്റുകളിലെയും വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു. ഒക്ടോബര്‍ 3ന് ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കും. ഫ്ലാറ്റ് പൊളിക്കുന്നതിനായി 138 ദിവസത്തെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഫ്ലാറ്റുടമകള്‍ പ്രതിഷേധം തുടരുകയാണ്. ഒഴിപ്പിക്കല്‍ നടപടി നീതിനിഷേധമെന്ന് കാണിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസിനും മനുഷ്യാവകാശ കമ്മീഷനും കത്തയച്ചു. ഫ്ലാറ്റുകള്‍ക്ക് മുന്നിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ രാത്രി അഴിച്ചുമാറ്റി. കൊടികള്‍ മാറ്റിയത് അറിഞ്ഞിട്ടില്ലെന്നും സമരത്തിനൊപ്പമുണ്ടെന്നും സി.പി.എം വ്യക്തമാക്കി. ഫ്ലാറ്റുകൾ പൊളിക്കുന്നതിന് […]

India Kerala

വട്ടിയൂര്‍ക്കാവില്‍ കെ. മോഹന്‍കുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും

വട്ടിയൂര്‍ക്കാവില്‍ കെ. മോഹന്‍കുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും. പാലക്കാടുണ്ടായിരുന്ന മോഹന്‍കുമാറിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് എന്‍. പീതാംബരകുറുപ്പിനെ മാറ്റി മോഹന്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിച്ചത്.ഡി.സി.സിയും അടൂർ പ്രകാശും തമ്മിലുള്ള തർക്കമാണ് കോന്നി സ്ഥാനാർഥി നിർണ്ണയത്തിൽ കോൺഗ്രസ് നേതൃത്വത്തെ കുഴക്കുന്നത്.

India Kerala

കനത്ത മഴ; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പല ജില്ലകളിലും ഒറ്റപ്പെട്ട മഴ. കനത്ത മഴ മൂലം കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരത്തും മഴ തുടരുകയാണ്. 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

India Kerala

കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത രേണു രാജിനെ സ്ഥലംമാറ്റി

ഇടുക്കി മുൻ എംപി ജോയ്സ് ജോർജ്ജിൻറെയും കുടുംബാംഗങ്ങളുടെയും കൊട്ടക്കമ്പൂരിലെ വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കിയ ദേവികുളം സബ് കലക്ടറെ സ്ഥലംമാറ്റി. ജോയ്സ് ജോർജിന്റെ ഭൂമി വിഷയം കൈകാര്യം ചെയ്ത ശ്രീരാം വെങ്കിട്ടരാമനും വി.ആർ പ്രേംകുമാറിനും പിന്നാലെയാണ് രേണു രാജിനെ സബ്കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയത്. കൊട്ടക്കമ്പൂരിലെ ജോയിസ് ജോർജ്ജിന്റെയും കുടുംബത്തിന്റെയും വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് ദേവികുളം സബ് കലക്ടറിനെ മാറ്റി കൊണ്ടുള്ള തീരുമാനം മന്ത്രിസഭാ യോഗം കൈക്കൊണ്ടത്. ദേവികുളം […]

India Kerala

വയനാട് പ്രളയ ബാധിതര്‍ക്ക് ധനസഹായം ലഭിക്കാനുള്ള നടപടി ഇന്ന് വൈകിട്ടോടെ പൂര്‍ത്തിയാക്കണം: കലക്ടര്‍

വയനാട് ജില്ലയില്‍ പ്രളയ ബാധിതര്‍ക്കുളള അടിയന്തര ധനസഹായ വിതരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം. സര്‍ക്കാറിന്‍റെ അടിയന്തര സഹായമായ 10000 രൂപ ഇനിയും ലഭിച്ചിട്ടില്ലാത്തവര്‍ക്ക് തുക ലഭ്യമാക്കുന്നതിനുളള നടപടികള്‍ ഇന്ന് വൈകിട്ട് 5 മണിക്ക് മുമ്പ് പൂര്‍ത്തിയാക്കാനാണ് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. പുത്തുമല ദുരന്തബാധിതരുള്‍പ്പെടെയുള്ള വയനാട്ടിലെ പ്രളയക്കെടുതിയുടെ ഇരകള്‍ക്ക് അടിയന്തര ധനസഹായം ഇനിയും പൂര്‍ണമായി നല്‍കിയിരുന്നില്ല. ജില്ലയില്‍ ആകെ 10,008 കുടുംബങ്ങള്‍ക്കാണ് ധനസഹായം ലഭിക്കേണ്ടത്. ഇതില്‍ 2439 കുടുംബങ്ങള്‍ക്ക് ഇതിനകം […]

India Kerala

മത്സരിക്കുന്നില്ലെന്ന ബി.ഡി.ജെ.എസ് നിലപാട് ബി.ജെ.പിയെ സമ്മര്‍ദ്ദത്തിലാക്കാനെന്ന് സൂചന

അരൂരില്‍ മത്സരിക്കുന്നില്ലെന്ന ബി.ഡി.ജെ.എസ് നിലപാട് ബി.ജെ.പിയെ സമ്മര്‍ദ്ദത്തിലാക്കാനെന്ന് സൂചന. എന്‍.ഡി.എ ഘടകക്ഷിയായിട്ടും ബി.ഡി.ജെ.എസിനെ ബി.ജെ.പി കാര്യമായി പരിഗണിക്കാത്തതിലുള്ള പ്രതിഷേധം ബി.ജെ.പി കേന്ദ്രനേതൃത്വത്തെ അറിയിക്കാനാണ് സംസ്ഥാന കൌണ്‍സില്‍ യോഗം തീരുമാനിച്ചത്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായുള്ള ചര്‍ച്ചക്കായി ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് ഡല്‍ഹിയിലേക്ക് പോകും. കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എയുടെ ഘടകക്ഷിയെന്ന നിലയിൽ ദേശിയ തലത്തിൽ ബി.ഡി.ജെ.എസിന് അർഹമായ പരിഗണന ലഭിക്കാത്തതില്‍ പാര്‍ട്ടിക്കകത്ത് കടുത്ത അതൃപ്തിയുണ്ട്. അരൂരില്‍ നിലവിലെ സാഹചര്യത്തില്‍ മത്സരിക്കേണ്ടയെന്ന് ബി.ഡി.ജെ.എസ് തീരുമാനിച്ചതും അതിനാലാണ്. എൻ.ഡി.എയിൽ […]