മരടിലെ ഫ്ലാറ്റുകള്‍ ഒഴിയുന്നതിനുള്ള സമയപരിധി അവസാനിച്ചു. 243 ഫ്ലാറ്റുകള്‍ ഇതിനോടകം ഒഴിഞ്ഞു. 83 കുടുംബങ്ങളാണ് ഇനി ഒഴിയാനുള്ളത്. വീട്ടുപകരണങ്ങള്‍ മാറ്റുന്നത് ഇന്നും തുടരും. ഇന്നലെ അര്‍ധരാത്രി 12 വരെയായിരുന്ന സമയം അനുവദിച്ചിരുന്നത്. ഒഴിയാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചേക്കും. നടപടികള്‍ വേഗത്തില്‍ തീര്‍ക്കാനാണ് നഗരസഭാ അധികൃതരുടെ തീരുമാനം. സമയം നീട്ടിയിലെങ്കില്‍ സമരമാരംഭിക്കാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം.എന്നാല്‍ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയാന്‍ 15 ദിവസം കൂടി അനുവദിക്കണമെന്നാണ് ഫ്ലാറ്റുടമകളുടെ ആവശ്യം. പുനരധിവാസത്തിന് മതിയായ സൌകര്യങ്ങള്‍ ഒരുക്കിയില്ലെന്നും ഇവര്‍ പറയുന്നു. കോടതിവിധി വേഗത്തില്‍ […]
Kerala
തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ളത് 35 സ്ഥാനാര്‍ഥികള്‍
തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക പിന്വെലിക്കുന്നതിനുള്ള സമയം അവസാനിച്ചതോടെ മത്സര രംഗത്തുള്ളത് 35 സ്ഥാനാര്‍ഥികള്‍. ഇന്ന് ആരും പത്രിക പിന്വെലിക്കാന്‍ തയ്യാറായില്ല. അരൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ഷാനിമോള്‍ ഉസ്മാനെതിരെ വിമത സ്ഥാനാര്‍ഥി ഗീതാ അശോകന്‍ മത്സരരംഗത്തുണ്ട്. സമയപരിധി അവസാനിച്ചതോടെ ഉപതെരഞ്ഞെടുപ്പിന്റെി ചിത്രം വ്യക്തമായി. 35 സ്ഥാനാര്‍ഥികളാണ് വരാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മുന്നണിക പുറത്തുനിന്നായി 20 പേര്‍ മത്സര രംഗത്തുണ്ട്. ത്രികോണ മത്സരം നടക്കുമെന്ന് പറയപ്പെടുന്ന മഞ്ചേശ്വരത്ത് ഏഴ് പേര്‍ മത്സരിക്കും. യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി കമറുദ്ദീന് തലവേദനയായി […]
സാമൂഹ്യമാധ്യങ്ങളിലൂടെയുളള പ്രചാരണം; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ജാഗ്രത പാലിക്കണമെന്ന് എറണാകുളം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷക മാധ്വി കടാരിയ. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയുളള സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും കടാരിയ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകള്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ നിതാന്ത നിരീക്ഷണത്തിലാണ്. കമ്മിറ്റിയുടെ സാക്ഷ്യപ്പെടുത്തല്‍ ലഭിക്കാത്ത പരസ്യങ്ങളോ വോട്ടഭ്യര്‍ത്ഥനയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തരുത്. ഇത്തരം പോസ്റ്റുകള്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് കമ്മിറ്റിക്ക് കൈമാറി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് നിരീക്ഷക ചൂണ്ടിക്കാട്ടി. ജില്ലാ തിരഞ്ഞെടുപ്പ് […]
എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടത് സര്‍വീസുകളെ ബാധിച്ചെന്ന് ഗതാഗതമന്ത്രി
എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടത് സര്‍വീസുകളെ ബാധിച്ചെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ഇന്ന് 580 സര്‍വീസുകള്‍ മുടങ്ങി. വരുമാനം കുറഞ്ഞ സര്‍വീസുകള്‍ മാത്രമേ വെട്ടിക്കുറക്കാവൂ എന്ന് കെ.എസ്.ആര്‍.ടി.സി.ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിസന്ധി ഹൈക്കോടതിയെ അറിയിക്കുമെന്നും ഗതാഗതമന്ത്രി മീഡിയവണിനോട് പറഞ്ഞു. ബന്ദിപ്പൂര്‍ വഴിയുള്ള യാത്രാ പ്രശ്നത്തില്‍ കര്‍ണാടകവും കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും യാഥാര്‍ത്ഥ്യ ബോധ്യത്തോട് നിലപാട് എടുക്കണമെന്ന് ഗതാഗതമന്ത്രി ആവശ്യപ്പെട്ടു. വനത്തിലൂടെയല്ലാതെ ബദല്‍പാത പോലും സാധ്യമല്ല. ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട ബദല്‍പാത 20 കിലോമീറ്ററോളം വനത്തിലൂടെയാണ്. മാത്രമല്ല രാജ്യത്ത് പലയിടത്തും […]
പാലാരിവട്ടം പാലം അഴിമതി കേസ്; പ്രതികളുടെ റിമാന്‍റ് കാലാവധി നീട്ടി
പാലാരിവട്ടം മേല്‍പാല അഴിമതി കേസില്‍ ടി.ഒ സൂരജ് ഉള്‍പെടെയുള്ള നാല് പ്രതികളുടെ റിമാന്‍റ് കാലാവധി മൂവാറ്റുപുഴ വിജിലന്‍സ് കോടതി നീട്ടി. ഇന്ന് രാവിലെയാണ് മുവാറ്റുപുഴ സബ് ജയിലിൽ നിന്നും സൂരജ് ഉൾപ്പടെയുള്ള പ്രതികളെ റിമാൻറ് നീട്ടുന്നതിനായി കോടതിയിൽ ഹാജരാക്കിയത്. 36 ദിവസമായി ജയിലിൽ കഴിയുന്ന ഇവരെ മുവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് സിറ്റിംഗ് നടത്തുന്ന എറണാകുളം റസ്റ്റ് ഹൗസിലാണ് ഹാജരാക്കിയത്. തുടർന്നാണ് 17 വരെ റിമാന്റ് നീട്ടി കോടതി ഉത്തരവായത്. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്ന് […]
വോട്ടുകച്ചവടം കോണ്ഗ്രസിന്റെ പണിയെന്ന് എം.എം മണി
വോട്ടുകച്ചവടം കോണ്ഗ്രസിന്റെ പണിയെന്ന് എംഎം മണി. പാലായിൽ 7000 വോട്ടിന്റെ കച്ചവടം കോണ്ഗ്രസ് ആർഎസ്എസുമായി നടത്തിയിരുന്നു. അല്ലെങ്കിൽ 10000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇടതുപക്ഷം ജയിക്കുമായിരുന്നു. മുല്ലപ്പള്ളി വിവരം കുറഞ്ഞ കെപിസിസി പ്രസിഡണ്ടെന്നും എംഎം മണി മീഡിയ വണിനോട് പറഞ്ഞു
‘അരൂരില്‍ ബി.ഡി.ജെ.എസ് വോട്ടുകള്‍ എല്‍.ഡി.എഫിന് ലഭിക്കും’ ജി.സുധാകരന്‍
അരൂരിൽ ബി.ഡി.ജെ.എസ് – ബി.ജെ.പി തർക്കം മുതലെടുത്ത് ഇടത് മുന്നണി. ബി.ഡി.ജെ.എസ് വോട്ടുകൾ ഇടത് മുന്നണിക്ക് ലഭിക്കുമെന്നും എന്നാൽ ഇത് സംബന്ധിച്ച് ധാരണയൊന്നുമുണ്ടായിട്ടില്ലെന്നും മന്ത്രി ജി.സുധാകരൻ മീഡിയ വണിനോട് പറഞ്ഞു. എൻ.ഡി.യെയുടെ ഭാഗമായപ്പോൾ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ഡി.ജെ.എസ് ബി.ജെ.പിയുമായി ഇടഞ്ഞ് നിൽക്കുകയാണ്. അരൂരിൽ ബി.ഡി.ജെ.എസ് പ്രചാരണ പരിപാടികളുമായി സഹകരിക്കുന്നതുമില്ല. ഈ തർക്കം മുതലെടുക്കാനുള്ള ശ്രമമാണ് എൽ.ഡി.എഫ് നടത്തുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരൂരിലെ ബി.ഡി.ജെ.എസ് സ്ഥാനാർഥിക്ക് 27,753 വോട്ടുകൾ ലഭിച്ചിരുന്നു. ഇത്തവണ ബി.ഡി.ജെ.എസിന്‍റെ ഭൂരിഭാഗം […]
ഉപതെരഞ്ഞെടുപ്പിൽ ശബരിമല ചർച്ചാ വിഷയം അല്ലെന്ന് കോടിയേരി
ഉപതെരഞ്ഞെടുപ്പിൽ ശബരിമല ചർച്ചാ വിഷയം അല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഇത് ബാധിക്കില്ല. മഞ്ചേശ്വരം സ്ഥാനാർഥി ശങ്കർ റെ സ്ത്രീപ്രവശനത്തിന് എതിരായി നിലപാട് എടുത്തില്ലെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു.
അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി വിസ നിയമം ഉദാരമാക്കി ഇന്ത്യ
യു.എ.ഇ ഉൾപ്പെടെ അറബ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ പുതിയ നടപടികളുമായി ഇന്ത്യ. വിസാ നിയമങ്ങൾ ഉദാരമാക്കിയ നടപടി കൂടുതൽ ടൂറിസ്റ്റുകളെ ഇന്ത്യയിലേക്ക് വരാൻ പ്രേരിപ്പിക്കും. മുംബൈക്കു പുറത്ത് മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും അറബ് ടൂറിസ്റ്റുകളെ ആകർഷിക്കാൻ പ്രമോഷൻ കാമ്പയിനുകളും ഇന്ത്യ ആവിഷ്കരിക്കും. വിദേശികൾക്ക് ഇന്ത്യ സന്ദർശിക്കാനായി ഒരു മാസ കാലാവധിയിലുള്ള ഇ-വിസയാണ് പുതുതായി പ്രഖ്യാപിച്ചത്. ഇതിനു പുറമെ വിസാ ഫീസിലും കാലാവധിയിലും ഇളവു വരുത്തിയിട്ടുണ്ട്. നിലവിൽ ഒന്നിലേറെ തവണ വന്നുപോകാവുന്ന ഒരു വർഷ കാലാവധിയുള്ള […]
വെള്ളാപ്പള്ളിയുടെ പ്രസ്ഥാവന; എന്‍.ഡി.എ വോട്ടുചോര്‍ച്ചയുടെ സൂചനയോ?
എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ട് ഇത്തവണ ലഭിക്കില്ലെന്ന വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന വോട്ട് ചോര്‍ച്ചയുടെ സൂചന നല്‍കുന്നതാണെന്ന് ബിജെപി വിലയിരുത്തല്‍. ബി.ഡി.ജെ.എസുമായുള്ള പ്രശ്നം പരിഹരിക്കാതെ വോട്ട് നിലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നുമുണ്ട്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അരൂരില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമായി ബിഡിജെഎസ് സ്ഥാനാര്‍ഥി അനിയപ്പന്‍ മത്സരിച്ചപ്പോള്‍ 27753 വോട്ടാണ് ലഭിച്ചത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഡോക്ടര്‍ കെ.എസ് രാധാകൃഷ്ണന്‍ മത്സരിച്ചപ്പോള്‍ 26250 വോട്ട് എന്‍.ഡി.എയുടെ പെട്ടിയില്‍ […]












