മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാര്‍ക്ക് ഒഴിയാന്‍ അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും. സമയ പരിധി നീട്ടാനാവില്ലെന്ന് പൊളിക്കല്‍ നടപടികളുടെ ചുമതലയുള്ള സബ്ബ് കലക്ടര്‍ സ്നേഹില്‍കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. സമയം നീട്ടിയില്ലെങ്കില്‍ സമരം ആരംഭിക്കാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം. ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയാന്‍ അനുവദിച്ച സമയ പരിധി അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയാന്‍ 15 ദിവസം കൂടി അനുവദിക്കണമെന്നാണ് ഫ്ലാറ്റുടമകളുടെ ആവശ്യം. പുനരധിവാസത്തിന് മതിയായ സൌകര്യങ്ങള്‍ ഒരുക്കിയില്ലെന്നും ഇവര്‍ പറയുന്നു. അനുകൂല […]
Kerala
ലാവലിൻ കേസ് മാറ്റി വെപ്പിക്കാനാണ് പിണറായി വിജയൻ ദില്ലിക്ക് പോയത്- രമേശ് ചെന്നിത്തല
ലാവലിൻ കേസ് മാറ്റി വെപ്പിക്കാനാണ് പിണറായി വിജയൻ ദില്ലിക്ക് പോയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണുള്ളത്. അരൂർ മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല. വൈകുന്നേരം നാല് മണിക്ക് കൺവെൻഷൻ ആരംഭിച്ചെങ്കിലും ഉദ്ഘാടകൻ എത്തിയത് ഏഴ് മണിക്ക്. എങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആയുധവുമായിട്ടായിരുന്നു ചെന്നിത്തലയുടെ വരവ്. പാലയിലെ തിരിച്ചടി ജനങ്ങൾ നൽകിയ താക്കീതാണെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ചെന്നിത്തലയുടെ ഓർമ്മപ്പെടുത്തൽ. പാലായിൽ നടന്നത് സി.പി.എം […]
ചട്ടം ലംഘിച്ച് അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായി സന്നദ്ധ സംഘടനയുടെ വീട് നിര്‍മാണം
ചട്ടംലംഘിച്ച് അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായി സന്നദ്ധ സംഘടനയുടെ വീട് നിര്‍മാണം. സംഘ്പരിവാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന എച്ച്.ആര്‍.ഡി.എസ് ഇന്ത്യ എന്ന സംഘടനയാണ് വ്യാപകമായി ഇത്തരത്തില്‍ വീടുകള്‍ നിര്‍മിക്കുന്നത്. ഊരുകൂട്ടത്തിന്റെ സമ്മതവും പഞ്ചായത്തിന്‍റെ അനുമതിയും ഇല്ലാതെ 193 വീടാണ് ഇതുവരെ നിര്‍മിച്ചത്. ചട്ടം മറികടന്ന് നിര്‍മ്മിച്ചതിനാല്‍ വീടുകള്‍ക്ക് പഞ്ചായത്തുകള്‍ കെട്ടിട നമ്പര്‍ നല്‍കിയിട്ടില്ല. 2011ലെ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടപ്രകാരം ഗോത്രമേഖലയില്‍ അംഗീകൃത ഏജന്‍സികള്‍ വീട് നിര്‍മിക്കണമെങ്കില്‍ ഊരുമൂപ്പന്‍ ഉള്‍പെടെയുള്ളവരുമായി കൂടിയാലോചന നടത്തണം. വീടുകള്‍ ആദിവാസികളുടെ ജീവിത ശൈലിക്ക് ഇണങ്ങുന്നതാണെന്ന് ഉറപ്പ് […]
അഞ്ച് മണ്ഡലങ്ങളിലെ മത്സരചിത്രം ഇന്ന് തെളിയും
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്ന് മണിയോടെ മണ്ഡലങ്ങളിലെ മത്സരചിത്രം തെളിയും. സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ ആകെ 37 പത്രികകളാണ് അംഗീകരിച്ചത്. ഉപതെരഞ്ഞെടുപ്പിൽ അന്തിമ മത്സരചിത്രം തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. വൈകിട്ട് മൂന്ന് മണിയോടെ സ്ഥാനാർത്ഥികള്‍ ആരെന്ന് കൂടുതൽ വ്യക്തമാകും. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ 37 സ്ഥാനാർത്ഥികളാണ് യോഗ്യത നേടിയത്. എറണാകുളമാണ് മുന്നിൽ. 10 സ്ഥാനാർത്ഥികൾ. വട്ടിയൂർക്കാവിൽ എട്ട് പത്രികകൾ അംഗീകരിച്ചു. സി.പി.എം ഡമ്മി സ്ഥാനാർത്ഥിയായി […]
അട്ടപ്പാടിയിൽ പുതിയ ഡാം നിർമ്മിക്കുന്നു; 458 കോടി രൂപ ചെലവ് വരും
അട്ടപ്പാടിയിൽ ഡാം നിർമ്മിച്ച് ജലസേചന പദ്ധതി നടപ്പിലാക്കാൻ വീണ്ടും കേരളത്തിന്റെ നീക്കം. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ജലസേചന വകുപ്പ് വൻകിട ജലസേചന പദ്ധതി തയ്യാറാക്കുന്നത്. 458 കോടി ചെലവ് വരുന്നതാണ് പദ്ധതി. കാവേരി ട്രിബ്യൂണൽ വിധി പ്രകാരം ഭവാനി പുഴയിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട ജലം ഉപയോഗിയ്ക്കാൻ കഴിയുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുക. ഭവാനി പുഴയുടെ പോഷക നദിയായ ശിരുവാണി പുഴയ്ക്ക് കുറുകെ അഗളി – ഷോളയൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള അണക്കെട്ടാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിലൂടെ 2.87 […]
കൊച്ചി-ധനുഷ് കോടി ദേശീയപാത നവീകരണം ഇഴയുന്നതായി പരാതി
കൊച്ചി-ധനുഷ് കോടി ദേശീയപാതയുടെ നവീകരണം ഇഴയുന്നതായി പരാതി. നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിൽ നടന്നു വരുന്ന നവീകരണമാണ് ഇഴഞ്ഞു നീങ്ങുന്നത്. ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിൽ വരുന്ന ഭാഗം വളരെ അപകട സാധ്യതയുള്ളതാണ്. ഈ ഭാഗത്തെ നവീകരണങ്ങൾക്ക് തുടക്കമിട്ടിട്ട് രണ്ടു വർഷമായി. എന്നാൽ നവീകരണ പ്രവർത്തനങ്ങൾ ഇതുവരെ എങ്ങും എത്തിയിട്ടില്ല.ഇതോടൊപ്പം റോഡിന്റെ നിർമാണത്തിന് വേണ്ടി ഇറക്കിയ സാമഗ്രികൾ യാത്രക്കാർക്ക് ഭീഷണിയായി മാറുകയും ചെയ്തിരിക്കയാണ്. ഗതാഗതക്കുരുക്കും പതിവാണ്. പാതയുടെ വീതി കൂട്ടുന്നതിനുള്ള സംരക്ഷണ ഭിത്തി […]
ദേശീയപാത 766; സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ഒന്‍പതാം ദിവസത്തിലേക്ക്
ദേശീയപാത 766 പൂർണ്ണമായി അടച്ചിടാനുള്ള നീക്കത്തിനെതിരെ വയനാട് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. കോൺഗ്രസ് നേതാവ് വി.എം സുധീരൻ ബി.ജെ.പി അധ്യക്ഷൻ അഡ്വക്കേറ്റ് പി. എസ് ശ്രീധരൻ പിള്ള തുടങ്ങിയവർ ഇന്ന് സമരപ്പന്തലിലെത്തും. രാഹുൽ ഗാന്ധി എം.പി നാളെയാണെത്തുക. ദേശീയപാത 766 ന് പകരം ബദൽ പാതയുടെ സാധ്യത തേടിയ സുപ്രിം കോടതിയെ തങ്ങളുടെ ആശങ്ക അറിയിക്കാനായുള്ള വയനാടൻ ജനതയുടെ സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നു.ഈ മാസം 14ന് കേസ് […]
ഗാന്ധിഘാതകര്‍ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി
ഗാന്ധിഘാതകര്‍ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധിജിയുടെ ആശയങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി അവര്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ്. ഗാന്ധിജിയില്‍ നിന്നും രാജ്യത്തെ പിറകോട്ട് നയിക്കാനാണ് ശ്രമം നടക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഗാന്ധി ജയന്തി ആഘോഷങ്ങള്‍ക്ക് പ്രസക്തി കൂടുതലാണെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മവാർഷികമാണിന്ന്. സ്വന്തം ജീവിതം തന്നെ ലോകത്തിനുള്ള സന്ദേശമാക്കിയ നേതാവ്. ഗാന്ധിജി ഉയർത്തിപ്പിടിച്ച മ്യൂല്യങ്ങൾ നൂറ്റാണ്ട് പിന്നിടുമ്പോഴും ഒളിമങ്ങാതെ […]
മൂന്നാറില്‍ നാല് വ്യാജപട്ടയങ്ങള്‍ റദ്ദാക്കി; നടപടി രേണുരാജ് സ്ഥലംമാറുന്നതിന് തൊട്ടുമുമ്പ്
സർക്കാർ ഭൂമി കയ്യേറി നിർമിച്ച മൂന്നാറിലെ വ്യാജ പട്ടയങ്ങള്‍ റദ്ദാക്കി. ദേവികുളം സബ് കലക്ടർ സ്ഥാനത്ത് നിന്ന് മാറുന്നതിന് മുമ്പാണ് രേണു രാജിന്റെ നടപടി. ദേവികുളം അഡീഷണല്‍ തഹസില്‍ദാറായിരുന്ന രവീന്ദ്രന്‍ നല്‍കിയ പട്ടയമാണ് ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം റദ്ദാക്കിയത്. മൂന്നാർ ഇക്കാ നഗറിലെ സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച നാല് വ്യാജപട്ടയങ്ങളാണ് ഹൈക്കോടതിയുടെ നിർദേശ പ്രകാരം ദേവികുളം സബ് കലക്ടറായിരുന്ന രേണു രാജ് റദ്ദാക്കിയത്. സർവേ നമ്പർ 912 ഉള്‍പ്പെട്ട രണ്ടരയേക്കർ ഭൂമിയിലാണ് വ്യാജപട്ടയങ്ങള്‍ പതിച്ചു നല്‍കിയിരുന്നത്. […]
അരൂരിലെ എന്‍.ഡി.എ കണ്‍വെന്‍ഷനില്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുത്തേക്കില്ല
അരൂരിലെ എന്‍.ഡി.എ കണ്‍വെന്‍ഷനില്‍ ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുത്തേക്കില്ല. ശനിയാഴ്ച നടക്കുന്ന കണ്‍വെന്‍ഷനില്‍ ബി.ഡി.ജെ.എസ് നേതാവ് സുഭാഷ് വാസുവായിരിക്കും പങ്കെടുക്കുക. പ്രധാന ഘടകകക്ഷിയായിട്ടും ബി.ഡി.ജെ.എസ് സജീവമായി രംഗത്തില്ലാത്തതില്‍ ബി.ജെ.പിക്ക് അതൃപ്തിയുണ്ട്. കഴിഞ്ഞ തവണ ലഭിച്ച വോട്ട് എൻ.ഡി.എ സ്ഥാനാർത്ഥിക്ക് ഇത്തവണ കിട്ടാൻ സാധ്യത കുറവാണെന്ന് വെള്ളാപ്പള്ളി നടേശനും പറഞ്ഞു. എന്‍.ഡി.എ മുന്നണിയുടെ ഭാഗമായപ്പോള്‍ ബി.ഡി.ജെ.എസിന് നല്‍കിയ വാഗ്ദാനങ്ങള്‍ ബി.ജെ.പി നേതൃത്വം പാലിച്ചില്ലെന്ന പരാതി ഉന്നയിച്ചാണ് അരൂരിലെ തെരഞ്ഞെടുപ്പ് രംഗത്ത് പാർട്ടി സജീവമാകാത്തത്. അതിന് പിന്നാലെയാണ് എസ്.എന്‍.ഡി.പിക്ക് […]












