മരടിലെ ഫ്ലാറ്റ് ഉടമകള്‍ ഒഴിയുന്ന കാര്യത്തില്‍ നിലപാട് കടുപ്പിച്ച് നഗരസഭ. ഉടമകള്‍ക്ക് ഒഴിയാനുള്ള സമയപരിധി ഒരു കാരണവശാലും നീട്ടിനല്‍കാനാവില്ലെന്ന് നഗരസഭ സെക്രട്ടറി വ്യക്തമാക്കി. പുനഃസ്ഥാപിച്ച വൈദ്യുതി,വെള്ളം കണക്ഷനുകൾ നാളെ വിച്ഛേദിക്കുമെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാൻ അറിയിച്ചു. എന്നാല്‍ പകരം താമസ സൗകര്യം ലഭിക്കാതെ ഒഴിയില്ലെന്ന് ഫ്ലാറ്റ് ഉടമകളും നിലപാട് സ്വീകരിച്ചതോടെ പ്രതിസന്ധി രൂക്ഷമാവുകയാണ്. ഫ്ലാറ്റുകൾ ഒഴിയാനുള്ള സമയപരിധി അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ഇതുവരെ വാടകക്കാർ മാത്രമാണ് ഫ്ലാറ്റുകൾ വിട്ടൊഴിഞ്ഞത്. നാലു ഫ്ലാറ്റുകളിൽ ആയി […]
Kerala
പെരുമാറ്റ ചട്ടം ലംഘിച്ചാൽ ഇടപെടലുണ്ടാകുമെന്ന് ടിക്കറാം മീണ
പെരുമാറ്റ ചട്ടം ലംഘിച്ചാൽ ഇടപെടലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ.മാതൃക പെരുമാറ്റച്ചട്ടം നിലനിൽക്കുന്നുണ്ട്.ശബരിമല പ്രചരണ വിഷയമാക്കുന്നതിനെ കുറിച്ചു കൂടുതൽ പറയാനാഗ്രഹിക്കുന്നില്ലെന്നും ടിക്ക റാം മീണ പറഞ്ഞു.
ആര്‍.എസ്.എസ്- യു.ഡി.എഫ് അവിശുദ്ധ ബന്ധമെന്ന് കോടിയേരി; യു.ഡി.എഫിനെതിരെ സി.പി.എമ്മും ബി.ജെ.പിയും ഒരുമിച്ചെന്ന് ചെന്നിത്തല
ഉപതെരഞ്ഞെടുപ്പില്‍ വോട്ടു കച്ചവട ആരോപണം സജീവമാക്കി എല്‍.ഡി.എഫും യു.ഡി.എഫും. ശബരിമല കര്‍മസമിതി വഴി ആര്‍.എസ്.എസുമായി യു.ഡി.എഫ് അവിശുദ്ധ ബന്ധമുണ്ടാക്കിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോന്നിയിലും വട്ടിയൂര്‍ക്കാവിലും യു.ഡി.എഫും ബി.ജെ.പിയും വോട്ടു കച്ചവടം നടത്തുമെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു. യു.ഡി.എഫിനെ തോൽപിക്കാൻ സി.പി.എമ്മും ബി.ജെ.പിയും കൈകോർക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലെന്ന് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. വോട്ടുകച്ചവടത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത് വിഡ്ഢിത്തമെന്ന് മന്ത്രി എം.എം മണി പറഞ്ഞു. പാലായിൽ യു.ഡി.എഫും […]
പി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ത്തിയത് വിദ്യാര്‍ഥികളും പ്രണവും ചേര്‍ന്നെന്ന് അന്വേഷണ സംഘം
പി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ത്തിയത് യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളും കേസില്‍ പിടിയിലായ പ്രണവും ചേര്‍ന്നെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രണവും നസീമും ശിവരഞ്ജിത്തും മൊബൈല്‍ ഫോണുമായാണ് പരീക്ഷക്കെത്തിയത്.മൊബൈല്‍ വഴിയല്ലാതെയും ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് സംശയമുണ്ട്.
മരട്; ഒഴിയാനുള്ള കാലപരിധി നാളെ അവസാനിക്കും,പുനരധിവാസം ആവശ്യപ്പെട്ടവര്‍ക്കെല്ലാം നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍
മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി നാളെ അവസനിക്കാനിരിക്കെ പുനരധിവാസം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. മാറി താമസിക്കാനുള്ള ഫ്ലാറ്റുകളുടെ പുതുക്കിയ പട്ടിക ഉടമകള്‍ക്ക് ലഭിച്ചില്ല. ഫ്ലാറ്റികള്‍ ഒഴിയാന്‍ 15 ദിവസം കൂടി വേണമെന്നാണ് ഫ്ലാറ്റുടമകളുടെ നിലപാട്. അതേസമയം പുനരധിവാസം ആവശ്യപ്പെട്ടവര്‍ക്കെല്ലാം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ എസ്. സുഹാസ് പറഞ്ഞു.വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. ഫ്ലാറ്റുകള്‍ ഒഴിയാന്‍ ഇനി ഒരു ദിവസം മാത്രമാണ് ഉടമകള്‍ക്ക് മുന്‍പിലുള്ളത്. പുനരധിവാസം നല്‍കാമെന്നുള്ള സര്‍ക്കാരിന്റെ ഉറപ്പ് പാലിക്കപ്പെടാതെ ഫ്ലാറ്റുകള്‍ […]
ശബരിമലയിൽ ആചാരലംഘകരെ നേരിടാൻ ഇത്തവണയും തയ്യാറെന്ന് കെ.സുരേന്ദ്രന്‍
ശബരിമലയിൽ ആചാരലംഘകരെ നേരിടാൻ ഇത്തവണയും തയ്യാറെന്ന് കോന്നിയിലെ ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ. തെരഞ്ഞെടുപ്പിലെ ലാഭനഷ്ട കണക്കുകൾ നോക്കിയല്ല ശബരിമലയ്ക്ക് വേണ്ടി നിലകൊള്ളുന്നത്. യു.ഡി.എഫിന്റെ വോട്ടുകച്ചവട ആരോപണം പരാജയഭീതിയിലുള്ള മുൻകൂർ ജാമ്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
തകര്‍ന്നു വീണ സൗത്ത് ബീച്ചിലെ കടല്‍പാലം പൂര്‍ണമായും പൊളിക്കാന്‍ നീക്കം
കോഴിക്കോട് സൗത്ത് ബീച്ചിലെ കടല്‍പാലത്തിന്റെ ഒരു ഭാഗം തകർന്ന് വീണ് 13 പേർക്ക് പരിക്കേറ്റതിനെ തുടർന്ന് കടൽ പാലം പൂർണമായും പൊളിച്ചു മാറ്റാൻ നടപടി തുടങ്ങി. തകർന്ന് വീണ സ്ലാബുകൾക്കിടയിൽ ആളുകൾ കുടുങ്ങിയതായി സംശയം ഉയർന്നതിനെ തുടർന്ന് ജെ.സി.ബി എത്തിച്ച് സ്ലാബുകൾ നീക്കി പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സൗത്ത് ബീച്ചിലെ പഴയ കടൽ പാലത്തിന്റെ ഒരു ഭാഗം തകർന്ന് വീണ് 13 പേർക്ക് പരിക്കേറ്റത്. അപകടം നടന്ന ഭാഗത്ത് കടലിൽ രക്തം […]
ഉപതെരഞ്ഞെടുപ്പിനുള്ള പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും. നിലവില്‍ 35 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. പ്രമുഖ സ്ഥാനാര്‍ഥികളുടെ പ്രചാരണം സജീവമായിട്ടുണ്ട്. 44 സ്ഥാനാര്‍ഥികളാണ് നേരത്തെ പത്രിക സമര്‍പ്പിച്ചിരുന്നത്. ഇതില്‍ ഒമ്പത് പേരുടെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളിപ്പോയി. നാളെ വൈകുന്നേരം മൂന്ന് മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. അതിന്ശേഷമേ സ്ഥാനാര്‍ഥിചിത്രം വ്യക്തമാകൂ. പത്ത് പേര്‍ മത്സരിക്കുന്ന എറണാകുളത്താണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത്. സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ ചിഹ്നം പത്രിക പിൻവലിക്കുന്ന നാളെ മൂന്നു […]
കരുനാഗപ്പള്ളിയിൽ ആഡംബര കാറിൽ കടത്തിയ 82 കുപ്പി വ്യാജമദ്യം പിടികൂടി
കൊല്ലം കരുനാഗപ്പള്ളിയിൽ ആഡംബര കാറിൽ കടത്തിയ 82 കുപ്പി വ്യാജമദ്യം പിടികൂടി. മാഹിയിൽ നിന്നും വിൽപ്പനയ്ക്കായി കടത്തിയ മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത്. രഹസ്യ വിവരത്തെതുടർന്ന് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ വെച്ച് ആഡംബര കാറിൽ നിന്നും മദ്യം പിടികൂടിയത്. 2 കാറുകളിൽ നിന്നായി 82 കുപ്പി മദ്യം പിടിച്ചെടുത്തു. കരുനാഗപ്പള്ളി സ്വദേശികളായ ജോബിൻ, അഖിൽ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരുടെ കൂട്ടാളികളായ 4 പേർക്കായി അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ ഓണക്കാലത്ത് […]
ഇടുക്കി ഭൂവിനിയോഗം; സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ്
ഇടുക്കിയിൽ ഭൂമി വിനിയോഗം സംബന്ധിച്ച സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ്. വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ ധർണ സംഘടിപ്പിക്കാനാണ് തീരുമാനം. ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയുള്ള പുതിയ സർക്കാർ ഉത്തരവുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് യു.ഡി.എഫ് പ്രതിഷേധം. ഇടുക്കിയിലെ ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട പുതിയ ഉത്തരവിൽ സമരം ശക്‌തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. ഭൂപതിവ് ചട്ടങ്ങളിൽ മാറ്റം വരുത്തിയ സർക്കാർ ഉത്തരവ് ഓഗസ്റ്റ് 22നാണ് പുറത്തിറങ്ങിയത്. ഉത്തരവ് പ്രകാരം 15 സെന്റിന് മുകളിലുള്ള സ്ഥലങ്ങളിലെ നിർമാണങ്ങളും 1500 […]












