മലയാളിയായ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനെ ഹൈദരാബാദില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അപാര്‍ട്ട്മെന്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 56 വയസ് പ്രായമായ എസ്. സുരേഷിനെയാണ് അപരിചിതരായ ഏതാനും പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൊലപാതക കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അമീര്‍പെറ്റ് ഏരിയയിലുള്ള അന്നപൂര്‍ണ്ണ അപ്പാര്‍ട്ട്മെന്റിലുള്ള ഫ്ലാറ്റിലാണ് സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററിലാണ് സുരേഷ് ജോലി ചെയ്യുന്നത്. ചൊവ്വാഴ്ച ഓഫീസിലെത്താതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഭര്‍ത്താവ് ജോലിക്കെത്തിയില്ലെന്ന് ഭാര്യയും അറിയുന്നത്. ബാങ്കില്‍ ജീവനക്കാരിയാണ് സുരേഷിന്റെ ഭാര്യ […]
Kerala
പ്രമുഖ വ്യവസായി സി.കെ മേനോന്‍ അന്തരിച്ചു
നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ പത്മശ്രീ ഡോക്ടര്‍ സി.കെ മേനോന്‍ അന്തരിച്ചു. ചെന്നെ അപ്പോളോ ആശുപത്രിയില്‍ രാത്രി ഏഴ് മണിയോടെയാണ് അന്ത്യം. ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹ്സാദ് വ്യവസായ ശൃംഖലയുടെ സ്ഥാപകനായ അദ്ദേഹം തൃശൂര്‍ സ്വദേശിയാണ്. ദീര്‍ഘ നാളായി അര്‍ബുദത്തിന് ചികിത്സയിലായിരുന്ന സി.കെ മോനോന്‍. ന്യൂമോണിയ കൂടി ബാധിച്ചതോടെ ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു. ദോഹയിലെ ഇന്ധന-ഗതാഗത കമ്പനിയായ ബഹ്സാദ് ഗ്രൂപ്പിന്റെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന മേനോന്‍ പല വിദേശ രാജ്യങ്ങളെയും നിരവധി വ്യവസായ സംരഭങ്ങളുടെ ഉടമയാണ്. […]
ബന്ദിപ്പൂര്‍ യാത്ര നിരോധനം: വിശദ പഠനത്തിന് വിദഗ്‌ദ്ധ സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ബന്ദിപ്പൂര്‍ യാത്ര നിരോധനത്തെ സംബന്ധിച്ച സംസ്ഥാനത്തെ ആശങ്ക കേന്ദ്രമന്ത്രിമാരെ അറിയിച്ചു കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതിയുടെ നിര്‍ദേശമുള്ളതുകൊണ്ടു തന്നെ വളരെ പരിമിതമായി മാത്രമേ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയുകയുള്ളൂവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചുവെന്നും, എന്നാല്‍ ഒരു വിദഗ്‌ദ്ധ സമിതിയെ ഇക്കാര്യം പരിശോധിക്കാന്‍ നിയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചതായും പിണറായി വിജയന്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്‌കരി, പ്രകാശ് ജാവദേക്കര്‍ എന്നിവരുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാദ്ധ്യങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമിതി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ […]
ബന്ദിപ്പൂര്‍ ദേശീയപാത സമരത്തിന് പിന്തുണയേറുന്നു
ബന്ദിപ്പൂര്‍ ദേശീയപാത അടച്ചിടുമെന്ന ആശങ്കയെ തുടര്‍ന്ന് വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്നനിരാഹാര സമരത്തിന് പിന്തുണയേറുന്നു. സമരത്തിന്‍റെ ഏഴാം ദിവസമായ ഇന്ന് ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികളും തെരുവിലിറങ്ങി. അഞ്ച് യുവജന സംഘടനാ നേതാക്കൾ ആരംഭിച്ച നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. സുൽത്താൻബത്തേരി സ്വതന്ത്ര മൈതാനിയിൽ നടക്കുന്ന സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച നൂറുകണക്കിന് കൂട്ടായ്മകളാണ് ഇതിനകം സമരപ്പന്തലിൽ എത്തിയത്. അര ലക്ഷത്തിലധികം ആളുകൾ ഐക്യദാർഢ്യവുമായെത്തി. സ്വകാര്യ ബസുകളിലും ലോറികളിലും ആയി ആയിരക്കണക്കിന് വിദ്യാർഥികൾ ആണ് നഗരത്തിൽ നടന്ന വിദ്യാർത്ഥി […]
കോണ്‍ഗ്രസും ബി.ജെ.പിയുമയാണ് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്ന് മന്ത്രി രാജു
ഇടതുപക്ഷവും ബി.ജെ.പിയും തമ്മിൽ വോട്ടുകച്ചവടത്തിന് ധാരണയുണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിന് മന്ത്രി കെ. രാജുവിന്‍റെ മറുപടി. കോണ്‍ഗ്രസും ബിജെപിയുമയാണ് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്ന് മന്ത്രി രാജു പറഞ്ഞു. മഞ്ചേശ്വരത്ത് ബി.ജെ.പിയും യു.ഡി.എഫുമാണ് മത്സരമെന്ന നിലപാട് കുഞ്ഞാലിക്കുട്ടി ഇന്നും ആവര്‍ത്തിച്ചു. ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചതോടെ ബി.ജെ.പി വോട്ടിനെച്ചൊല്ലി എല്‍.ഡി.എഫും യു.ഡി.എഫും പരസ്പര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ബി.ജെ.പി വോട്ട് വാങ്ങാന്‍ ധാരണയുണ്ടായെന്ന് ഇന്നലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ആരോപണം നിഷേധിച്ച് മന്ത്രി രാജു ഇന്ന് ബി.ജെ.പിയും […]
ആരെയും കുതികാല്‍ വെട്ടി സ്ഥാനാര്‍ഥിയാകാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍
ആരെയും കുതികാല്‍ വെട്ടി സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍. തന്‍റെ പേരില്‍ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിട്ടില്ല. ഒരു സ്ഥാനത്തിന് വേണ്ടിയും താനിന്നു വരെ മോഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് അവിശുദ്ധ ബന്ധമാണുള്ളത്. വട്ടിയൂര്‍ക്കാവിലെ പ്രചരണത്തിന് താന്‍ സജീവമായി ഉണ്ടാകുമെന്നും കുമ്മനം വ്യക്തമാക്കി.
മഞ്ചേശ്വരത്ത് പ്രധാന മത്സരം ബി.ജെ.പിയുമായാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
മഞ്ചേശ്വരത്ത് പ്രധാന മത്സരം ബി.ജെ.പിയുമായാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പാലായിലേത് പോലുള്ള പ്രശ്നങ്ങള്‍ മഞ്ചേശ്വരത്ത് ഇല്ല. മഞ്ചേശം മണ്ഡലത്തില്‍ മുസ്‍ലിം ലീഗില്‍ ഭിന്നതയില്ലെന്നും എണ്ണയിട്ട യന്ത്രം പോലെ അംഗങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍ വിജയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
സവാള വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു
അനിയന്ത്രിതമായി ഉയരുന്ന സവാളയുടെ വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. നാഫെഡ് 40 ടണ്‍ സവാള നാസിക്കില്‍ നിന്ന് എത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സപ്ലൈകോ വഴി കിലോക്ക് 45 രൂപക്ക് സവാള വില്‍ക്കാനും തീരുമാനിച്ചു.
നെഹ്റു ഗ്രൂപ്പ് ചെയര്‍മാനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ജിഷ്ണുവിന്‍റെ കുടുംബം സുപ്രീംകോടതിയിലേക്ക്
നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ നിരാശയിലാണ് ജിഷ്ണു പ്രണോയിയുടെ കുടുംബം. കൃഷ്ണദാസ് കുറ്റക്കാരനാണെന്ന് തന്നെയാണ് ജിഷ്ണുവിന്റെ അമ്മ മഹിജ ഉറച്ചുവിശ്വസിക്കുന്നത്. സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണിവര്‍. ഏറെ പ്രതീക്ഷയോടെയാണ് സി.ബി.ഐ അന്വേഷണത്തിന് കുടുംബം ആവശ്യപ്പെട്ടത്. എന്നാല്‍ കൃഷ്ണദാസിനെ വെറുതെ വിട്ടതില്‍ നിരാശയിലാണ് കുടുംബം. സി.ബി.ഐ ഒറ്റത്തവണ മാത്രമാണ് കുടുംബത്തിന്റെ മൊഴിയെടുത്തതെന്ന് അമ്മ മഹിജ പറയുന്നു. കുറ്റക്കാരായ വൈസ് പ്രിന്‍സിപ്പലും ഇന്‍വിജിലേറ്ററും മാത്രം എങ്ങനെയാണ് കുറ്റക്കാരാകുന്നതെന്നാണ് അവര്‍ ചോദിക്കുന്നത്. എന്തിനായിരുന്നു മകനെ ഇല്ലാതാക്കിയത്? തെറ്റ് […]
മടങ്ങി വരുന്ന പ്രവാസികൾക്കൊപ്പം സർക്കാർ ഉണ്ടാകും: ധനമന്ത്രി തോമസ് ഐസക്
ആഗോള മാന്ദ്യത്തെ തുടർന്ന് തിരിച്ചുവരുന്ന പ്രവാസികൾക്ക് തുണയാകാൻ നിലവിലെ പദ്ധതികൾ പുനരവലോകനം ചെയ്യാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. പ്രവാസികളുടെ നിക്ഷേപവും വൈദഗ്ദ്യവും ഉപയോഗപ്പെടുത്തിയുള്ള ചില നടപടികളാണ് സർക്കാർ വിഭാവന ചെയ്യുന്നത്. എന്നാൽ പ്രവാസിക്ഷേമ കാര്യത്തിൽ കേന്ദ്രം താൽപര്യമെടുക്കാതിരിക്കുന്നത് തിരിച്ചടിയാണെന്നും സംസ്ഥാന സർക്കാർ കുറ്റപ്പെടുത്തുന്നു. ആഗോള തലത്തിലെ സാമ്പത്തിക മാന്ദ്യം പ്രവാസികളെ ബാധിച്ചേക്കുമെന്ന കണക്കുകൂട്ടലിനെ തുടർന്നാണ് ചില മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറായതെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു. മടങ്ങി വരുന്ന പ്രവാസികൾക്കൊപ്പം സർക്കാർ […]












