India Kerala

കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി; വീണ്ടും ഹൈക്കോടതിയെ സമീപിക്കും

താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടത് മൂലമുണ്ടായ പ്രതിസന്ധി മറി കടക്കാൻ വീണ്ടും ഹൈകോടതിയെ സമീപിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. ദിവസ വേതനത്തിൽ താത്കാലിക ഡ്രൈവർമാരെ കോർപ്പറേഷനിൽ നിയമിക്കേണ്ടി വരുമെന്ന ആവശ്യം ഹൈകോടതിയെ അറിയിക്കും. തിരക്കുള്ള ദിവസം യാത്രാ ക്ലേശം പരിഹരിക്കാൻ ഒരു ദിവസത്തേക്ക് ജീവനക്കാരെ നിയമിക്കാൻ കഴിയുമോ എന്ന സാധ്യത തേടാനും തീരുമാനിച്ചു. അതേ സമയം പ്രതിസന്ധി കാരണം ഇന്ന് 637 സർവീസുകൾ റദ്ദാക്കി. ബദൽ മാർഗം തേടി ഗതാഗത മന്ത്രി വിളിച്ചു ചേർത്ത ചർച്ചയിലാണ് വീണ്ടും ഹൈക്കോടതിയെ കാര്യങ്ങൾ ധരിപ്പിക്കാൻ […]

India Kerala

വട്ടിയൂര്‍ക്കാവില്‍ നാളെ മുതല്‍ പ്രചരണത്തിനിറങ്ങുമെന്ന് ശശി തരൂര്‍

വട്ടിയൂർക്കാവിൽ പ്രചരണത്തിൽ സജീവമല്ലെന്ന ആരോപണത്തിൽ വിശദീകരണവുമായി ശശി തരൂർ എംപി. പാർലമെന്റി കമ്മറ്റിയുടെ യോഗമുളളതിനാലാണ് ഡൽഹിയിൽ തുടരുന്നതെന്നും നാളെ മുതൽ പ്രചരണത്തിനിറങ്ങുമെന്നും തരൂർ പറഞ്ഞു. നേതാക്കൾ പ്രചാരണത്തിനെത്തുന്നില്ലെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി മോഹന്‍കുമാര്‍ പ്രതികരിച്ചു. വട്ടിയൂർക്കാവിൽ പ്രചരണം മന്ദഗതിയാലാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി കഴിഞ്ഞ ദിവസം പരാതി ഉന്നയിച്ചിരുന്നു. ശശി തരൂർ എം.പിയടക്കമുളള നേതാക്കൾ പ്രചാരണത്തിനെത്തതിലും പാർട്ടിക്കുളളിൽ അതൃപ്തിയുണ്ടായിരുന്നു. ഇതോടെയാണ് വിശദീകരണവുമായി തരൂര്‍ രംഗത്തെത്തിയത്. പാർലമെന്ററി കമ്മറ്റിയുടെ യോഗത്തിൽ പങ്കെടുക്കേണ്ടതിനാലാണ് ഡൽഹിയിൽ തുടരുന്നതെന്ന് തരൂർ ഫേസ്ബുക്കിൽ […]

India Kerala

‘എത്രയും പെട്ടെന്ന് ഫ്ലാറ്റില്‍ നിന്ന് പുറത്തിറങ്ങണം, ഒരു മണിക്കൂര്‍ പോലും നല്‍കില്ല’; ഫ്ലാറ്റുടമകളോട് പൊട്ടിത്തെറിച്ച് സുപ്രീം കോടതി

മരടില്‍ നിന്ന് ഒഴിയാന്‍ ഒരാഴ്ച കൂടി സമയം വേണമെന്ന ഫ്ലാറ്റുടമകളുടെ ഹരജി സുപ്രീം കോടതി തള്ളി. ഒരു മണിക്കൂര്‍ പോലും സമയം നീട്ടി നല്‍കാനാകില്ലെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. പരമാവധി ക്ഷമിച്ചെന്നും ഇനി ക്ഷമിക്കാനാകില്ലെന്നും വിഷയത്തില്‍ ഒരു റിട്ട് ഹരജിയും ഇനി കേള്‍ക്കാനാകില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ‘എത്രയും പെട്ടെന്ന് എല്ലാവരും ഫ്ലാറ്റില്‍ നിന്ന് പുറത്തിറങ്ങണം. ഒരു മണിക്കൂര്‍ പോലും നല്‍കില്ല’; ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. മരടുമായി ബന്ധപ്പെട്ട് മൂന്ന് […]

India Kerala

വയനാട്ടിലെ ദേശീയപാത സമരം പത്താം ദിവസത്തിലേക്ക്; രാഹുല്‍ ഗാന്ധി സമരപ്പന്തല്‍ സന്ദര്‍ശിച്ചു

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന ദേശീയപാത സമരം പത്താം ദിവസത്തില്‍. വയനാട് എം.പി രാഹുല്‍ ഗാന്ധി ഇന്ന് സമരപ്പന്തല്‍ സന്ദര്‍ശിച്ചു. സമവായത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് രാഹുല്‍ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു. വയനാട് ജനതയ്ക്ക് ഒപ്പം കേരള സർക്കാറുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പു തന്നിട്ടുണ്ടെന്നും രാഹുല്‍ അറിയിച്ചു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി ആളുകളാണ് സമരവേദിയിലേക്ക് എത്തിയത്. ദേശീയപാത സമര വേദിയിലേക്ക് രാത്രിയിലും പിന്തുണയുമായെത്തിയത് നൂറുകണക്കിനാളുകളാണ്. ദേശീയപാത 766 അടച്ചിടരുതെന്നാവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നടക്കുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി […]

India Kerala

എം പാനല്‍ ഡ്രൈവര്‍മാരുടെ പിരിച്ചുവിടല്‍; കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി ഇന്നും തുടരും

എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടിസിയിലുണ്ടായ പ്രതിസന്ധി ഇന്നും തുടരും. കൂടുതല്‍ സര്‍വീസുകള്‍ ഇന്ന് റദ്ദാക്കിയേക്കും. തെക്കന്‍ കേരളത്തിലാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷം. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമന്ന് യൂണിനയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ അറുന്നൂറോളം സര്‍വീസുകളാണ് ഡ്രൈവര്‍മാരില്ലാത്തതിനാല്‍ റദ്ദാക്കിയത്. പലയിടങ്ങളിലും ഡബിള്‍ഡ്യൂട്ടി ചെയ്തവരെ നിര്‍ബന്ധിച്ച് അയച്ചാണ് യാത്രാക്ലേശം പരിഹരിച്ചത്. ഇന്ന് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത. എക്സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ്, ബസുകള്‍ എടുത്തതിന് ശേഷം മാത്രം ഓര്‍ഡിനറികള്‍ സര്‍വീസ് നടത്തിയാല്‍ മതിയെന്ന നിര്‍ദേശം മലയോര മേഖലകളെ സാരമായി […]

India Kerala

ഇടമലക്കുടി ഒറ്റപ്പെട്ട അവസ്ഥയില്‍; പ്രളയത്തില്‍ റോഡ് പൂർണമായും തകർന്നു

കഴിഞ്ഞ പ്രളയത്തില്‍ ഇടമലക്കുടി ആദിവാസിക്കുടിയിലേക്കുള്ള റോഡ് പൂർണമായും തകർന്നതോടെ ആദിവാസികുടികള് ഒറ്റപ്പെട്ട അവസ്ഥയിലാണ്. രോഗികളായവരെ മുളകെട്ടി ചുമന്ന് മണിക്കൂറുകള്‍ ഉള്‍ക്കാടും മലനിരയും സഞ്ചരിച്ചാണ് ആശുപത്രികളില്‍ എത്തിക്കുന്നത്. വനംവകുപ്പ് നടപടികള്‍ ഇഴയുന്നതാണ് റോഡ് പുനർനിർമാണം വൈകാന്‍ കാരണമെന്ന് ഇടമലകുടി നിവാസികള്‍ പറയുന്നു. ഇവരുടെ ദുരിതം ഈ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇടമലക്കുടിയിലെ ആദിവാസി കുടികളില് നിന്ന് രോഗികകളായവരെ മൂന്നാറിലേക്കോ തമിഴ്നാട് അതിർത്തിയിലുള്ള ആശുപത്രിയിലേക്കോ എത്തിക്കണമെങ്കില് മണിക്കൂറുകള് ഉള്‍വനം താണ്ടിവേണം പുറംലോകമെത്താന്‍. പഞ്ചായത്ത് അംഗം ഉള്പ്പെടയുള്ളവർ രോഗിയെയും ചുമന്ന് മണിക്കൂറുകളോളം വനത്തിലൂടെ […]

India Kerala

മഞ്ചേശ്വരത്ത് 12000 പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയെന്ന് യു.ഡി.എഫ്

മഞ്ചേശ്വരം മണ്ഡലത്തില് നിന്ന് 12000 പേരെ വോട്ടേഴ്സ ലിസ്റ്റില്‍ നിന്ന് നീക്കിയെന്ന് യുഡിഎഫ്. സി.പി.എം പ്രവര്‍ത്തകരാണ് പിന്നിലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ആരോപിച്ചു. ലിസ്റ്റില്‍ നിന്ന് പുറത്തായവരെക്കാണ്ട് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് യു.ഡി.എഫ് നേത്യത്വം. എട്ട് പഞ്ചായത്തുകളില്‍ നിന്നും യു.ഡി.എഫ് വോട്ടുകള്‍ മാത്രം നോക്കി വോട്ടര്‍ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ആരോപണം. സര്‍ക്കാരിനോട് വിധേയത്വമുള്ള ഉദ്യോഗസ്ഥരാണ് പിന്നില്‍. ലിസ്റ്റില്‍ നിന്ന് പുറത്തായ ഓരോ വ്യക്തികളേയും കണ്ടെത്തി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ശ്രമം. ലിസ്റ്റിന് പുറത്തായവരെ കണ്ടെത്താന്‍ ബുത്ത് കമ്മിറ്റികളെ […]

India Kerala

കവളപ്പാറ ദുരിതബാധിതർക്ക് വീട് വെച്ച് നൽകാൻ പദ്ധതിയൊരുങ്ങുന്നു

കവളപ്പാറ ദുരിതബാധിതർക്ക് വീട് വെച്ച് നൽകാൻ പദ്ധതിയൊരുങ്ങുന്നു. പീപ്പിൾസ് ഫൗണ്ടേഷനും ഇംപെക്സ് ഗ്രൂപ്പും റീ-ബിൽഡ് നിലമ്പൂരും സഹകരിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. 10 മാസത്തിനകം പദ്ധതി പൂർത്തീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നിലമ്പൂർ കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ കിടപ്പാടം നഷ്ടപ്പെട്ട 60 കുടുംബങ്ങൾക്ക് വീടും സ്ഥലവും നൽകുന്നതാണ് പദ്ധതി. സാമൂഹ്യ ജനക്ഷേമ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പീപ്പിൾസ് ഫൗണ്ടേഷനും പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഇംപെക്സും ചേർന്നാണ് വീടുകൾ ഒരുക്കുന്നത്. വീടിന് ആവശ്യമായ സ്ഥലം പി.വി അബ്ദുൽ വഹാബ് […]

India Kerala

കവളപ്പാറ,പുത്തുമല ഉരുൾപൊട്ടലിൽ കാണാതായവർക്ക് സർക്കാർ സഹായം പ്രഖ്യാപിച്ചു

കവളപ്പാറയിലും പുത്തുമലയിലും ഉരുൾപൊട്ടലിൽ കാണാതായവർക്ക് സർക്കാർ സഹായം പ്രഖ്യാപിച്ചു. ഉരുൾപൊട്ടലിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സഹായധനം നേരത്തേ നല്‍കിയിരുന്നു. കാണാതായവരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള അനുകൂല നിലപാട്. കവളപ്പാറയിൽ 11 പേരെയും പുത്തുമലയിൽ 5 പേരെയും കണ്ടെത്താൻ കഴിയാതെയാണ് തിരച്ചിൽ അവസാനിപ്പിക്കേണ്ടി വന്നത്. കണ്ടെത്തിയവരുടെ ബന്ധുക്കൾക്ക് നൽകുന്നതിന്റെ സമാനമായ സഹായധനം കാണാതായവരുടെ ബന്ധുക്കൾക്കും നൽകുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് തിരച്ചിൽ അവസാനിപ്പിച്ചത്. ജില്ലാ ഭരണകൂടം ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതു അനുവദിച്ചു […]

India Kerala

വയനാട്ടിലെ ദേശീയപാത സമരം പത്താം ദിവസത്തിലേക്ക്; രാഹുല്‍ ഗാന്ധി ഇന്ന് സമരപ്പന്തല്‍ സന്ദര്‍ശിക്കും

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന ദേശീയപാത സമരം പത്താം ദിവസത്തില്‍. വയനാട് എം.പി രാഹുല്‍ ഗാന്ധി ഇന്ന് സമരപ്പന്തല്‍ സന്ദര്‍ശിക്കും. വനം വകുപ്പ് മന്ത്രി കെ. രാജുവും സമരപ്പന്തലിലെത്തുന്നുണ്ട്. രാത്രിയിലും നിരവധി ആളുകളാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയത്. ദേശീയപാത സമര വേദിയിലേക്ക് രാത്രിയിലും പിന്തുണയുമായെത്തിയത് നൂറുകണക്കിനാളുകളാണ്. ദേശീയപാത 766 അടച്ചിടരുതെന്നാവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നടക്കുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി രാവും പകലുമെത്തുന്നത്. നൂറുകണക്കിന് കൂട്ടായ്മകളാണ്. നേരമിരുട്ടുന്നതോടെ പന്തം കൊളുത്തി പ്രകടനങ്ങളുമായാണ് ഗ്രാമീണരെത്തുന്നത്. കഴിഞ്ഞ […]