India Kerala

കോട്ടയം മെഡിക്കൽ കോളേജിൽ പിജി ഡോക്ടർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോട്ടയം മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. തുടര്‍ച്ചയായി അവധി നിഷേധിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം.സംഭവത്തെ തുടര്‍ന്ന് പിജി വിദ്ധ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. വൈക്കം സ്വദേശിയും മൂന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിയുമാണ് ഇന്നലെ വൈകിട്ട് ആത്മഹത്യക്ക് ശ്രമിച്ചത്. കൈ ഞരമ്പ് മുറിച്ച് നിലയില്‍ ഇയാളെ ഹോസ്റ്റര്‍ മുറിയില്‍ വെച്ച് സഹപാഠികള്‍ കണ്ടെത്തുകയായിരുന്നു. ഗൈനക്കോളജി വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിക്ക് കഴിഞ്ഞ ഒരു മാസമായി അവധി നിഷേധിച്ചുവെന്നും ജോലി ഭാരത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതുമെന്നാണ് […]

India Kerala

മഞ്ചേശ്വരത്ത് പ്രചാരണം ഊര്‍ജ്ജിതമാകുന്നു, ദേശീയ നേതാക്കള്‍ അടക്കമുളളവര്‍ ഇന്ന് മുതല്‍ മണ്ഡലത്തിലെത്തും

മഞ്ചേശ്വരത്ത് പ്രചാരണം ഊര്‍ജ്ജിതമാകുന്നു. ദേശീയ നേതാക്കള്‍ അടക്കമുളളവര്‍ ഇന്ന് മുതല്‍ മണ്ഡലത്തിലെത്തും. സ്ഥാനാര്‍ത്ഥികളുടെ പരസ്യ പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക് കടന്നു. പഞ്ചായത്ത്തല കണ്‍വെന്‍ഷനുകളും ബൂത്ത് തല പ്രവര്‍ത്തനങ്ങളും ശക്തിപെടുത്തി വോട്ട് ഉറപ്പിക്കാനുളള ശ്രമത്തിലാണ് വിവിധ മുന്നണികള്‍. എല്‍.ഡി.എഫിന്‍റെയും യു.ഡി.എഫിന്‍റെയും പഞ്ചായത്ത്തല കണ്‍വെന്‍ഷനുകള്‍ അവസാന ഘട്ടത്തിലാണ്. സംസ്ഥാന ദേശീയ നേതാക്കളെ മണ്ഡലത്തിലെത്തിച്ച് പ്രചാരണം ശക്തമാക്കാനുളള ശ്രമത്തിലാണ് മുന്നണികള്‍. ബി.ജെ.പി കര്‍ണാടക അധ്യക്ഷന്‍ നളീന്‍ കുമാര്‍ കട്ടീല്‍ , സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ […]

India Kerala

ഗാന്ധി ഘാതകരെ വാഴ്ത്തുന്നവര്‍ എം.പിമാരാകുന്നതാണ് ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തിലെ കാഴ്ച- അടൂർ ഗോപാലകൃഷ്ണൻ

ഗാന്ധി ഘാതകരെ വാഴ്ത്തുന്നവര്‍ എം.പിമാരാകുന്നതാണ് ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തിലെ കാഴ്ചയെന്ന് ചലച്ചിത്രകാരന്‍ അടൂർ ഗോപാലകൃഷ്ണൻ. രാജ്യത്ത് മതതീവ്രവാദത്തിന്‍റെ തുടക്കം ഗാന്ധിവധത്തോടെയാണെന്നും അടൂര്‍ പറഞ്ഞു. ഐ.പി.എച്ച് പുറത്തിറക്കിയ ഇസ്‌ലാമിക വിജ്ഞാനകോശത്തിന്‍റെ പതിമൂന്നാം വോള്യത്തിന്‍റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി വധത്തെ അനുകരിച്ചവരും ഗോദ്സെയെ പുകഴ്ത്തിയവരും ജയിലിലടക്കപ്പെടുമെന്നാണ് നമ്മള്‍ കരുതിയത്. എന്നാല്‍ അവര്‍ ഇന്ന് പാര്‍ലമെന്‍റംഗങ്ങളാണ്. ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ തെറ്റിദ്ധരിക്കപ്പെട്ട ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ ഉതകുന്നതാണ് വിജ്ഞാന കോശം. സാമൂഹിക നിരീക്ഷകൻ ഡോ. പി.ജെ വിൻസെന്‍റ് വിജ്ഞാനകോശം പതിമൂന്നാം വോള്യത്തിന്‍റെ ആദ്യപ്രതി […]

India Kerala

വട്ടിയൂർക്കാവിലെ മൂന്ന് സ്ഥാനാർത്ഥികളും ഒരേ വേദിയില്‍

വട്ടിയൂർക്കാവിലെ മൂന്ന് മുന്നണികളിലെ സ്ഥാനാർത്ഥികളെയും ഒരേ വേദിയില്‍ അണിനിരത്തി സംഗമം. ഫ്രാറ്റ് അസ്സോസിയേഷന്‍ സംഘടിപ്പിച്ച സ്ഥാനാർത്ഥി സംഗമം വികസന കാഴ്ചപ്പാടുകളുടെ സംവാദ വേദിയായി. ത്രികോണപോരാട്ടത്തിന്‍റെ ചൂടും ചൂരുമാണ് മണ്ഡലത്തിലെങ്കിലും ഫ്രാറ്റ് അസോസിയേഷന്‍റെ സ്ഥാനാര്‍ഥി സംഗമം തീര്‍ത്തും സൌഹൃദാന്തരീക്ഷത്തിലായിരുന്നു. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളെക്കാള്‍ സംവാദത്തില്‍ നിറഞ്ഞു നിന്നത് മണ്ഡലത്തിന്‍റെ വികസനം സംബന്ധിച്ച ആശങ്കകള്‍, വാഗ്ദാനങ്ങള്‍, അവകാശവാദങ്ങള്‍. ബി.ജെ.പി സ്ഥാനാര്‍ഥിക്കായിരുന്നു പ്രതിപക്ഷ സ്വരം നഗരസഭയിലെ വികസനങ്ങള്‍ എണ്ണിപ്പറഞ്ഞും പുതിയ വാഗ്ദാനങ്ങള്‍ നല്‍കിയും എല്‍ഡി എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത്, എല്‍ഡിഎഫ് […]

India Kerala

മരട് ഫ്ലാറ്റുകളില്‍ നിന്ന് ഭൂരിഭാഗം താമസക്കാരും ഒഴിഞ്ഞു

മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഭൂരിഭാഗം താമസക്കാരും ഒഴിഞ്ഞു. ഉടമസ്ഥരുടെ വിവരം ലഭ്യമല്ലാത്ത 50 ഫ്ലാറ്റുകള്‍ റവന്യൂ വകുപ്പ് നേരിട്ട് ഒഴിപ്പിക്കും. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഇന്നലെ നാല് ഫ്ലാറ്റുകളിലും സര്‍വേ നടത്തി. മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഭൂരിഭാഗം കുടുംബങ്ങളും സാധനസാമഗ്രികള്‍ മാറ്റിക്കഴിഞ്ഞു. ശേഷിക്കുന്നവര്‍ ഇന്ന് വൈകുന്നേരത്തോടെ സാധനങ്ങള്‍ പൂര്‍ണമായും മാറ്റാനുള്ള ശ്രമത്തിലാണ്. ഇന്നലെ രാത്രി വൈകിയും സാധനങ്ങള്‍ മാറ്റുന്നത് തുടര്‍ന്നു. നാല് ഫ്ലാറ്റ് സമുച്ചയങ്ങളിലായി 50 അപ്പാര്‍ട്ട്മെന്റുകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ഇവ വിറ്റ് പോയതാണെങ്കിലും ഉടമസ്ഥര്‍ നഗരസഭയില്‍ […]

India Kerala

ഷാനിമോൾ ഉസ്മാനെതിരെയുള്ള കേസ് രാഷ്ട്രീയ ആയുധമാക്കാന്‍ ബി.ജെ.പിയും

അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ എടുത്ത കേസ് രാഷ്ട്രീയ ആയുധമാക്കാൻ ബി.ജെ.പിയും. ഷാനിമോൾ ഉസ്മാനെ അറസ്റ്റ് ചെയ്യാത്തത് എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികൾ തമ്മിലുള്ള കൂട്ടുകച്ചവടം മൂലമാണെന്ന് ബി.ജെ.പി ആലപ്പുഴ ജില്ലാ നേതൃത്വം ആരോപിച്ചു. അരൂരിൽ സി.പി.എമ്മും കോണ്‍ഗ്രസും വോട്ടുകച്ചവടം നടത്തുകയാണെന്ന ആരോപണമാണ് ബി.ജെ.പി ഉന്നയിക്കുന്നത്. ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടും ഷാനിമോൾ ഉസ്മാനെ അറസ്റ്റ് ചെയ്യാത്തത് അതിനുദാഹരണമായി ബി.ജെ.പി ഉയർത്തിക്കാട്ടുന്നു. മന്ത്രി ജി. സുധാകരനും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുമാണ് വോട്ടുകച്ചവടത്തിന് ചുക്കാൻ പിടിക്കുന്നതെന്നും ബി.ജെ.പി ജില്ലാ […]

India Kerala

കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി തുടരുന്നു; കൂടുതല്‍ സര്‍വീസുകള്‍ ഇന്നും റദ്ദാക്കിയേക്കും

എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയിലുണ്ടായ പ്രതിസന്ധി തുടരുന്നു. കൂടുതല്‍ സര്‍വീസുകള്‍ ഇന്നും റദ്ദാക്കിയേക്കും. പ്രതിസന്ധി പരിഹരിക്കാന്‍ വീണ്ടും ഹൈകോടതിയെ സമീപിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചിട്ടുണ്ട്. ഡ്രൈവർമാരില്ലാത്തതിനാൽ സംസ്ഥാനത്താകെ ഇന്നലെ കെ.എസ്.ആര്‍.ടി.സിയുടെ 637 സർവീസുകളാണ് മുടങ്ങിയത്.തെക്കൻ മേഖലയിൽ 339 ഉം,സെൻട്രൽ മേഖലയിൽ – 241ഉം വടക്കൻ മേഖലയിൽ – 57 ഉം സർവീസുകൾ മുടങ്ങി. 2 ദിവസങ്ങളിലായി 1200ഓളം സർവീസുകളാണ് കെഎസ്ആർടിസി നിർത്തിവെച്ചത്. എക്സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ്, ബസുകള്‍ എടുത്തതിന് ശേഷം മാത്രം ഓര്‍ഡിനറികള്‍ സര്‍വീസ് നടത്താനുളള തീരുമാനം […]

India Kerala

കോൺഗ്രസിന്റെ മുഖ്യ ശത്രു ആർ.എസ്.എസാണെന്ന് ബെന്നി ബെഹ്നാൻ

കോൺഗ്രസിന്റെ മുഖ്യ ശത്രു ആർ.എസ്.എസാണെന്ന് ബെന്നി ബെഹ്നാൻ. ഇത് നെഹ്റുവിന്റെ കാലം മുതലുള്ള നിലപാടാണ്. സി.പി.എമ്മാണ് ആർ.എസ്.എസുമായി ബന്ധം പുലർത്തിയിരുന്നത്. സി.പി.എമ്മും ബി.ജെ.പിയും വോട്ട് കച്ചവടം നടത്തിയതിന് തെളിവാണ് പാല ഉപതെരഞ്ഞെടുപ്പ് ഫലമെന്നും ബെന്നി ബെഹ്നാന്‍ വ്യക്തമാക്കി.

India Kerala

കോന്നിയിലെ വോട്ടർ പട്ടികയിൽ സി.പി.എം ക്രമക്കേട് നടത്തി: അടൂർ പ്രകാശ്

കോന്നി മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ സി.പി.എം വ്യാപക ക്രമക്കേട് നടത്തിയെന്ന് അടൂർ പ്രകാശ് എം.പി. അർഹതപ്പെട്ട ആളുകളെ ഒഴിവാക്കി. സി.പി.എം ഉദ്യോഗസ്ഥരെക്കൊണ്ടാണ് ഇത് ചെയ്യിപ്പിച്ചത്. രണ്ട് ദിവസം കഴിഞ്ഞാൽ ക്രമക്കേടിന്‍റെ കൃത്യമായ കണക്ക് പറയുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. അതേസമയം അടൂര്‍ പ്രകാശിന് മറുപടിയുമായി സി.പി.എം രംഗത്തെത്തി. ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ അനന്തഗോപൻ പറഞ്ഞു. പരാജയഭീതി കൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. അനർഹരെ കണ്ടെത്തിയാൽ പട്ടികയിൽ നിന്ന് പുറത്താക്കണമെന്നും അനന്തഗോപൻ […]

India Kerala

പാലാരിവട്ടം അഴിമതി കേസ്; ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് അനുമതി തേടി

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ സ്വത്ത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുന്നു. ഇബ്രാഹിംകുഞ്ഞ് മന്ത്രിയായിരുന്നപ്പോള്‍ സമ്പാദിച്ച സ്വത്തിനെ കുറിച്ചാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിനായി വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടി. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് പൊതുവായ അന്വോഷണമാണ് വിജിലന്‍സ് ഇതുവരെ നടത്തിയിരുന്നത്. മുന് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് അന്വേഷണം നടത്താനൊരുങ്ങുകയാണ് വിജിലന്‍സ്. ഇതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ അനുമതി തേടിയത്. അഴിമതി നിരോധന നിയമത്തിൽ 2018ൽ വരുത്തിയ ഭേദഗതി പ്രകാരം […]