മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടിക്രമങ്ങള്‍ പതിനൊന്നാം തിയതി തന്നെ ആരംഭിക്കും. പൊളിക്കാനുള്ള കമ്പനികളെ 9ാം തിയതിക്കകം തന്നെ തെരഞ്ഞെടുക്കും. പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിച്ചാവും പൊളിക്കൽ നടപടികൾ ആരംഭിക്കുകയെന്ന് ഇന്നലെ ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കിയിരുന്നു. ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ടോം ജേസിന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ യോഗം ചേർന്നിരുന്നു. ഫ്ലാറ്റ് പൊളിക്കാനുള്ള കമ്പനിയുടെ തിരഞ്ഞെടുപ്പും ഉമകളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങള്‍ യോഗം ചർച്ച ചെയ്തിരുന്നു. കമ്പനികളെ 9ാം തിയതിക്കകം […]
Kerala
ഇന്ന് മഹാനവമി; ക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്ക്
ഇന്ന് മഹാനവമി. പുസ്തക പൂജയ്ക്കും ആയുധ പൂജയ്ക്കുമായി ക്ഷേത്രങ്ങളില്‍ വലിയ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. നാളെയാണ് വിജയദശമി. ദുര്‍ഗാഷ്ടമി ദിനമായ ഇന്നലെ ക്ഷേത്രങ്ങളിലും വീടുകളിലുമെല്ലാം പുസ്തകങ്ങളും ആയുധങ്ങളും പൂജവെച്ച് നവരാത്രി ആഘോഷത്തിലാണ്. ദുര്‍ഗാഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയുമാണ് ആരാധിക്കുന്നത്. ദുര്‍ഗാദേവി തിലോത്തമയുടെ രൂപം ധരിച്ച് അസുര രാജാവായ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി എന്നാണ് ഐതിഹ്യം. തിന്മയുടെ മേലുള്ള നൻമയുടെ വിജയമായി വിജയദശമി ആഘോഷിക്കുന്നു. പുസ്തക പൂജക്കും ആയുധ പൂജക്കുമായി ക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്കാണ് അനുഭവപെടുന്നത്. […]
കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി തുടരുന്നു; പി.എസ്.സി ഡ്രൈവര്‍ നിയമനങ്ങള്‍ ഉടന്‍ നടത്തേണ്ടെന്ന് തീരുമാനം
എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയിലുണ്ടായ പ്രതിസന്ധി ആറാം ദിവസവും തുടരുന്നു. ഇന്നലെ 300ലേറെ സർവീസുകൾ മുടങ്ങി.അവധി ദിവസങ്ങളിൽ തിരക്ക് കുറവായതിനാൽ താൽക്കാലിക ഡ്രൈവർമാരെ ജോലിക്ക് നിയോഗിച്ചിട്ടില്ല. ഡ്രൈവർ ക്ഷാമത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി 1500 ലധികം സർവീസുകൾ റദ്ദാക്കിയിരുന്നു. അവധി പ്രമാണിച്ച് ഇന്നും നാളെയും താല്‍ക്കാലിക ഡ്രൈവര്‍മാരെ ജോലിയ്ക്ക് നിയമിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ഇനി ബുധനാഴ്ച ഡ്യൂട്ടിയ്ക്ക് എത്തിയാല്‍ മതിയെന്നാണ് ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. പി.എസ്.സി ഡ്രൈവര്‍ നിയമനങ്ങള്‍ ഉടന്‍ നടത്തേണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സി തീരുമാനം.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഈശ്വരി രേശനെ മാറ്റും
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഈശ്വരി രേശനെ മാറ്റാന്‍ തീരുമാനം.സി.പി.ഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിന്റെതാണ് തീരുമാനം.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്ഥാനവും രാജി വെക്കുമെന്ന് ഈശ്വരി രേശന്‍ പറഞ്ഞു. സി.പി.ഐക്ക് അകത്ത് നിലനില്‍ക്കുന്ന വിഭാഗീയതയാണ് ആദിവാസി നേതാവായ ഈശ്വരി രേശനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുന്നതിലേക്ക് എത്തിച്ചത്.സി.പി.എമ്മിനകത്തെ ഒരു വിഭാഗവും സി.പി.ഐയിലെ ഒരു വിഭാഗവും ഈശ്വാരി രേശനെ മാറ്റുന്നതിന് പിന്നിലുണ്ട്.വികസനത്ത് എതിരു നില്‍ക്കുന്നു എന്ന് പറഞ്ഞാണ് ഈശ്വരി രേശനെ പ്രസിഡന്റ് സ്ഥാനത്ത് […]
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ 200 മീറ്റർ പരിധിയിലുള്ളവരെ മാറ്റുമെന്ന് സബ്കലക്ടര്‍
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ 200 മീറ്റർ പരിധിയിലുള്ള ആളുകളെ മാറ്റുമെന്ന് സബ്കലക്ടര്‍ സ്നേഹില്‍ കുമാര്‍. രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമേ ആളുകൾ മാറേണ്ടതുള്ളു. പൊളിക്കുന്നതിന് മുമ്പ് തേർഡ് പാർട്ടി ഇൻഷുറൻസ് ഏർപ്പെടുത്തും. ഈ മാസം ഒമ്പതാം തിയ്യതി പൊളിക്കാനുള്ള കമ്പനിയെ നിശ്ചയിച്ച് 11ന് ഫ്ലാറ്റുകൾ കൈമാറുമെന്നും സബ്കലക്ടര്‍ അറിയിച്ചു. ഫ്ലാറ്റ് പൊളിക്കുന്നതിന് എഡിഫെയ്സ് എഞ്ചിനീയറിംഗ്, വിജയ സ്റ്റീൽസ്, സുബ്രഹ്മണ്യ എക്സ്പ്ലോസീവ് എന്നീ മൂന്ന് കമ്പനികളാണ് പ്രഥമ പരിഗണനയിലുള്ളത്. ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാർ ആശങ്കയിലാകേണ്ടതില്ലെന്നാണ് കമ്പനി പ്രതിനിധികൾ […]
കൂടത്തായിയിലെ ദുരൂഹ മരണങ്ങള്‍; മരിച്ച റോയിയുടെ ഭാര്യ ജോളി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍
കൂടത്തായിലെ ആറ് പേരുടെ ദുരൂഹ മരണത്തില്‍ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന ജോളി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. മാത്യു സാമുവല്‍, പ്രജു കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍. ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്തവരാണ് മാത്യുവും പ്രജു കുമാര്‍. മൂന്ന് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2002ലാണ് ദുരൂഹ മരണ പരമ്പരയുടെ തുടക്കം. ജോളിയുടെ ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മയാണ് ആദ്യം മരിച്ചത്. പിന്നീട് 2006ല്‍ റോയിയുടെ പിതാവ് ടോം തോമസ് മരിച്ചു. […]
പാലാരിവട്ടം മേല്‍പ്പാലം അഴിമതി; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുമിത് ഗോയല്‍ ഹൈക്കോടതിയില്‍
പാലാരിവട്ടം മേല്‍പ്പാല അഴിമതിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കരാറുകാരനും ഒന്നാം പ്രതിയുമായ സുമിത് ഗോയല്‍ ഹൈക്കോടതിയെ സമീപിച്ചു. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് കേസിൽ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തതെന്നാരോപിച്ചാണ് ഹരജി. മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന് പാലം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നതിനാല് ലാണ് വേണ്ടത്ര ടാര്‍ ചെയ്യാതിരുന്നുവെന്നുവെന്നും ഹരജിയിൽ പറയുന്നു. പൊതുജന സേവകന്‍ ആരോപണ വിധേയനാണെങ്കില്‍ സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ പൊലീസ് സൂക്ഷ്മപരിശോധനയോ അന്വേഷണമോ നടത്തരുതെന്ന് അഴിമതി നിരോധന നിയമത്തില്‍ 2018ല്‍ കൊണ്ടുവന്ന ഭേദഗതിയിലുണ്ട്. പാലാരിവട്ടം അഴിമതി കേസില്‍ മുന്‍കൂര്‍ അനുമതിയി […]
മരട് ഫ്ലാറ്റ്; നഷ്ടപരിഹാരത്തിന് അർഹരായവരുടെ പട്ടിക നഗരസഭ ഇന്ന് സർക്കാരിന് കൈമാറും
മരടിലെ ഫ്ലാറ്റുകളിലെ താമസക്കാരിൽ ഭൂരിഭാഗം ആളുകളും സാധന സാമഗ്രികൾ മാറ്റി. നഷ്ടപരിഹാരത്തിന് അർഹരായവരുടെ പട്ടിക നഗരസഭ ഇന്ന് സർക്കാരിന് കൈമാറും. പൊളിക്കാനുള്ള കമ്പനിയെ തീരുമാനിക്കാൻ സബ് കളക്ടറുടെ നേതൃത്വത്തിൽ യോഗം പുരോഗമിക്കുകയാണ്. ഉടമകളെ കണ്ടെത്താത്ത 50 ഫ്ലാറ്റുകളിൽ അധികവും വിറ്റു പോകാത്തവയാണെന്നാണ് നിഗമനം. അതൊഴികെ മറ്റു ഫ്ലാറ്റുകളിലെ താമസക്കാരുടെ സാധനങ്ങൾ പൂർണമായും നീക്കം ചെയ്തിട്ടുണ്ട്. നഷ്ടപരിഹാരത്തിന് അർഹരായവരുടെ പട്ടിക തയാറാക്കുന്ന നടപടി അവസാനഘട്ടത്തിലാണ്. നഗരസഭയിൽ നിന്ന് ഒഴിഞ്ഞുവെന്ന രേഖ കൈപ്പറ്റിയ രജിസ്റ്റേഡ് ഉടമകൾക്ക് മാത്രമാണ് നഷ്ടപരിഹാരത്തിന് അർഹതയുണ്ടാവൂ. […]
പ്രധാനമന്ത്രി തന്നെ ഇടപെട്ട് കേസ് പിന്‍വലിക്കണം; അടൂരിന് ഐക്യദാര്‍ഢ്യവുമായി കോടിയേരി
പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കേസ് നേരിടുന്ന അടൂര്‍ ഗോപാലകൃഷ്ണന് ഐക്യദാര്‍ഢ്യവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രധാനമന്ത്രി തന്നെ ഇടപെട്ട് കേസ് പിന്‍വലിക്കണമെന്നും അടൂരിന് നിയമസഹായമുള്‍പ്പെടെ വേണ്ടതെല്ലാം ചെയ്യുമെന്നും കോടിയേരി പറഞ്ഞു. രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് കോടിയേരി ഐക്യദാര്‍ഢ്യം വ്യക്തമാക്കിയത്. കേസ് ചുമത്തപ്പെട്ട സാഹചര്യവും ഭരണകൂടത്തിന്റെ വര്‍ധിച്ചുവരുന്ന ഫാഷിസ്റ്റ് നടപടികളെക്കുറിച്ചും ആശങ്ക ഇരുവരും പങ്കുവെച്ചു. അടൂരിന് സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്താണ് കോടിയേരി മടങ്ങിയത്. ഹിന്ദുമതത്തിന്റെ പേരിലെ […]
കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി തുടരുന്നു; ഇന്ന് മുടങ്ങിയ നാനൂറോളം സര്‍വീസുകള്‍
എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയിലുണ്ടായ പ്രതിസന്ധി തുടരുന്നു. നാനൂറോളം സര്‍വീസുകളാണ് ഇന്ന് മുടങ്ങിയത്. പ്രതിസന്ധി പരിഹരിക്കാന്‍ ദിവസന വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കാൻ ഡിപ്പോകൾക്ക് വാക്കാൽ നിർദ്ദേശം നൽകി. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതിയെ വീണ്ടും സമീപിക്കാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ ഒരാഴ്ചയോളം കോടതി അവധി ആയതിനാൽ താൽകാലിക പരിഹാരത്തിനുള്ള ശ്രമത്തിലാണ് കെ.എസ്.ആര്‍.ടി.സി. ദിവസ വേതനാതിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിക്കണമെന്ന അനൌദ്യോഗിക നിർദ്ദേശത്തിന് കാര്യമായ പ്രതികരണമല്ല ഉണ്ടായത്. അതോടെ വീണ്ടും പ്രതിസന്ധി തുടരുകയാണ്. ഇന്ന് നാനൂറോളം സർവീസുകളാണ് സംസ്ഥാനത്താകെ മുടങ്ങിയിട്ടുള്ളത്. […]










