India Kerala

ഹാമര്‍ തലയില്‍ വീണ വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍ തുടരുന്നു

പാലാ: കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ പതിച്ച്‌ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നിലവ് ചൊവ്വൂര്‍ കുരിഞ്ഞംകുളത്ത് അഭീല്‍ ജോണ്‍സണി(17)ന്റെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. സ്വയം ശ്വസിക്കാന്‍ സാധിക്കുമോ എന്നറിയാന്‍ അഭീലിനെ ഞായറാഴ്ച 15 മിനിറ്റ് വെന്റിലേറ്ററില്‍നിന്ന് മാറ്റി. ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും തീവ്രപരിചണ വിഭാഗത്തിലെ വെന്റിലേറ്ററിലേക്ക് മാറ്റി. സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്കിടെ വെള്ളിയാഴ്ചയാണ് അഭീലിന് പരിക്കേറ്റത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. കുറ്റകരമായ അനാസ്ഥ, അശ്രദ്ധ എന്നിവ കാരണം അപകടം […]

India Kerala

5 മണ്ഡലങ്ങളിലും എസ്‌എന്‍ഡിപിയുടെ പിന്തുണ എല്‍ഡിഎഫിന് കിട്ടുമെന്ന് കോടിയേരി

തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫിന് അനുകൂലമാണ് കാര്യങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എസ്‌എന്‍ഡിപിയുടെ പിന്തുണ എല്‍ഡിഎഫിനുണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ തിരഞ്ഞെടുപ്പിന്‍റെ അന്തരീക്ഷം മാറിയെന്ന് പാലാ ഫലത്തിലൂടെ വ്യക്തമായാതാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫിന് മുന്നേറ്റം ഉണ്ടാകും. അരൂരില്‍ മാത്രമല്ല എല്ലാ മണ്ഡലങ്ങളിലും എസ്‌എന്‍ഡിപിയുടെ പിന്തുണ ഇടതുപക്ഷത്തിന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടിയേരി പറഞ്ഞു. അതേസമയം ബിഡിജെഎസ് ഇനിയും എന്‍ഡിഎയില്‍ തുടരേണ്ടതുണ്ടേയെന്ന് അവര്‍ ആലോചിക്കട്ടെയെന്നും കോടിയേരി പ്രതികരിച്ചു. ബിജെപിയുമായുള്ള കൂട്ടുകെട്ട് […]

India Kerala

തന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുണ്ടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച്‌ നാളുകളായി തന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ കോളുകളാണ് ചോര്‍ത്തുന്നത്. സര്‍ക്കാരിന് വേണ്ടിയാണോ ഫോണ്‍ ചോര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും ഇതേക്കുറിച്ച്‌ മുഖ്യമന്ത്രി അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കാലത്ത് നിരവധി ആളുകളുമായി സംസാരിക്കുമ്ബോഴാണ് ഈ ചോര്‍ത്തല്‍ നടക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു. കൂടത്തായിയിലെ കൊലപാതകങ്ങളില്‍ സി.പി.എമ്മിന് പങ്കുണ്ടെന്നത് അത്ഭുതകരമാണെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയില്‍ സുപ്രിംകോടതി വിധി ഈ മണ്ഡലകാലത്ത് നടപ്പാക്കുമോയെന്ന് […]

India Kerala

പ്രേമചന്ദ്രന്റെ കരിങ്കള്ളങ്ങള്‍

പാലാ ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിനു ചൂടേറി വരവേ, പളളിക്കേസും മരട് ഫ്‌ലാറ്റ് കേസും കത്തിക്കയറവേ പെട്ടന്ന് മാനത്തു നിന്നും പൊട്ടിവീണു ,ഒരു കരിമണല്‍ വിവാദം. ആദ്യ ദിവസം തന്നെ നനഞ്ഞു ചീറ്റിപ്പോയ പടക്കമായിരുന്നു അതെങ്കിലും, അതു വന്ന വഴി തേടി ഞങ്ങളൊരു അന്വേഷണം നടത്തി. അതിലാദ്യം കണ്ടെത്തിയത് ഒരു ചോദ്യമായിരുന്നു. പാര്‍ലമെന്റില്‍ ഒരു എം.പി ഉന്നയിച്ച ചോദ്യം. രാജ്യസഭാംഗമായിരിക്കെ 2002 ജൂലായ് 25 ന് എന്‍.കെ. പ്രേമചന്ദ്രന്‍ സഭയില്‍, അണുശക്തി വകുപ്പ് മന്ത്രിയോട് 885 ആം നമ്ബരായി ഉന്നയിച്ചതായിരുന്നു […]

India Kerala

കൂടത്തായി കൊലപാതകം; നിര്‍ണായക കുറ്റസമ്മതം, സിലിയും മകളും കൊല്ലപ്പെട്ടതാണെന്ന് അറിയാമായിരുന്നുവെന്ന് ഷാജു

കോഴിക്കോട്: കൂടത്തായി കൊലപാതക പാരമ്ബരയുമായി ബന്ധപ്പെട്ട് ഷാജുവിന്റെ നിര്‍ണായക കുറ്റസമ്മതം. കൊലപാതകത്തിന് ഒത്താശ ചെയ്തുവെന്ന് ഷാജു അന്വേഷണസംഘത്തോട് കുറ്റം സമ്മതിച്ചു. സിലിയെ കൊല്ലാന്‍ തീരുമാനിച്ചത് പനമരത്തെ വിവാഹത്തിന് പോയപ്പോളാണെന്നും ഷാജു പറഞ്ഞു. മകനെയും കൊല്ലാന്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ എതിര്‍ക്കുകയായിരുന്നുവെന്നും ഷാജു പറഞ്ഞു. പിതാവ് സക്കറിയക്കും കൊലപാതകങ്ങളെ കുറിച്ച്‌ അറിയാമായിരുന്നു. ജോളി തന്റെയും സിലിയുടെയും മകനെയും കൊല്ലുമൊ എന്നും പേടിച്ചിരുന്നു…അതു കൊണ്ടാണ് അവനെ കൂടത്തായിയിലെ വീട്ടില്‍ നിര്‍ത്താതിരുന്നതെന്നും ഷാജു വെളിപ്പെടുത്തി. ഒന്നരമണിക്കൂര്‍ നേരം നീണ്ട് നിന്ന ചോദ്യം ചെയ്യലിന് […]

India Kerala

ജോളിയുടെ രണ്ടാം ഭര്‍ത്താവ് കസ്റ്റഡിയില്‍; പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ജോളി പണമിടപാട് നടത്തി

കൂടത്തായി കൊലക്കേസുകളില്‍ ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.രാവിലെ പയ്യോളി ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് ഷാജുവിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ ചോദ്യം ചെയ്യലിനായി ഷാജുവിനെ വടകര എസ്.പി ഓഫീസിലേക്ക് മാറ്റി വ്യാജ വില്‍പത്രം നിര്‍മിക്കാന്‍ ജോളിയെ സഹായിച്ചെന്ന സംശയമുള്ള ഡെപ്യൂട്ടി തഹസില്‍ ജയശ്രീയെയും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. റോയിയുടെ മരണം അന്വേഷിച്ച് മുന്‍ എസ്.ഐ രാമനുണ്ണിയെയും ചോദ്യം ചെയ്യും. പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ജോളി പണമിടപാട് നടത്തിയെന്ന് […]

India Kerala

ബി.ഡി.ജെ.എസ് എന്‍.ഡി.എയില്‍ തുടരണോ എന്ന് അവര്‍ ആലോചിക്കട്ടെയെന്ന് കോടിയേരി

ബി.ഡി.ജെ.എസ് എന്‍.ഡി.എയില്‍ തുടരണോ എന്ന് അവര്‍ ആലോചിക്കട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പി യുമായുള്ള കൂട്ട്കെട്ട് ധൃതരാഷ്ട്ര ആലിംഗനമാണെന്നന്ന് ബി.ഡി.ജെ.എസിന് മനസിലാകുമെന്നും കോടിയേരി പറഞ്ഞു.

India Kerala

മാറാട് കലാപം ആളിക്കത്തിക്കാന്‍ വേണ്ടി താങ്കള്‍ നടത്തിയ ശ്രമങ്ങള്‍ ആരും മറന്നിട്ടില്ല; കുമ്മനത്തിന് മറുപടിയുമായി കടകംപള്ളി

കുമ്മനം രാജശേഖരന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ന് പരമ സാത്വികൻ ചമയുന്ന കുമ്മനത്തിന്റെ പഴയ കാലം കേരളം മറന്നുവെന്ന് കരുതരുത്. മാറാട് കലാപം ആളിക്കത്തിക്കാന്‍ വേണ്ടി താങ്കള്‍ നടത്തിയ ശ്രമങ്ങള്‍ ആരും മറന്നിട്ടില്ലെന്നും കടകംപള്ളി ഫേസ്ബുക്കില്‍ കുറിച്ചു. ഗവര്‍ണര്‍ സ്ഥാനം രാജി വച്ച് തിരുവനന്തപുരം എം.പിയാവാന്‍ വന്ന കുമ്മനം ഗതികിട്ടാ പ്രേതമായി അലയുകയാണെന്ന് കടകംപള്ളി നേരത്തെ വിമര്‍ശമുന്നയിച്ചിരുന്നു. ഈ പോസ്റ്റിന് മറുപടിയായി കുമ്മനം മറുകുറിപ്പ് ഇറക്കിയിരുന്നു.28ാം വയസിൽ കേന്ദ്ര സർക്കാർ ജോലി ഉപേക്ഷിച്ചാണ് […]

India Kerala

ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും

കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും. ഷാജുവിനെതിരെ ജോളിയുടെ മകനടക്കം രംഗത്തെത്തിയ സാഹചര്യത്തില്‍ കൂടിയാണിത്. ജോളി കൂടുതല്‍ പേരെ കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നതായാണ് സൂചന. ഷാജുവിന്റെ മൂത്ത മകനെ കൂടി ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നു. ജോളിയുടേയും ഷാജുവിന്റെയും കല്യാണത്തിന് ശേഷം മൂത്ത മകന്‍ പൊന്നാമറ്റം വീട്ടിലായിരുന്നു. തന്റെ മകന്‍ പൊന്നാമറ്റം വീട്ടില്‍ അസ്വസ്ഥനായിരുന്നുവെന്ന് ഷാജു മീഡിയവണിനോട് പ്രതികരിച്ചു. അതേസമയം അന്നമ്മ തോമസിനെ കൊലപ്പെടുത്താന്‍ നേരത്തെയും ശ്രമമുണ്ടായിരുന്നതായി അന്വേഷണ സംഘം വെളിപ്പെടുത്തി. ആദ്യ തവണ […]

India Kerala

പാരിപ്പള്ളിയിൽ നാലു വയസുകാരി മരിച്ചത് മർദ്ദനമേറ്റിട്ടല്ലെന്ന് പ്രാഥമിക നിഗമനം

കൊല്ലം പാരിപ്പള്ളിയിൽ നാലു വയസുകാരി മരിച്ചത് മർദ്ദനമേറ്റിട്ടല്ലെന്ന് പോസ്റ്റ് മോർട്ടത്തിൽ പ്രാഥമിക നിഗമനം. ന്യുമോണിയയും മസ്തിഷ്ക ജ്വരവും മരണ കാരണമായി. രോഗം മൂർച്ഛിച്ചതിനാൽ മരണം ഉറപ്പായിരുന്നുവെന്നും പരശോധനയിൽ കണ്ടെത്തി. കുട്ടിയെ അമ്മ മർദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. ആന്തരിക രക്തസ്രാവമുണ്ടായത് രോഗത്തിന്റെ ഭാഗമാണെന്നാണ് പോസ്റ്റമോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. മരണത്തിലേക്ക് നയിച്ചത് ന്യുമോണിയയും മസ്തിഷ്ക ജ്വരവും. കുട്ടിയെ അടിക്കുമ്പോള്‍ ഉണ്ടായ സ്വാഭാവിക അടയാളങ്ങൾ മാത്രമാണ് ശരീരത്തിൽ ഉണ്ടായിരുന്നത്. കുട്ടിയെ അമ്മ മർദ്ദിച്ചിരുന്നുവെന്ന പരാതിയിൽ അസ്വാഭ്വാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ […]