India Kerala

ഇതാ കോന്നിയുടെ മകന്‍; ആവേശം വിതറി ജനീഷ്, ഹൃദയം നല്‍കി ജനങ്ങള്‍

കോന്നി > കോന്നിയുടെ വിധിയെഴുത്തിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം സമഗ്രതയോടെ പൂര്‍ത്തിയാക്കിയിരിക്കുകയാണ് എല്‍ഡിഎഫ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷമുള്ള ചുരുങ്ങിയ നാളുകള്‍കൊണ്ട് മണ്ഡലമാകെ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നെഞ്ചേറ്റി. കനത്ത മഴയത്തും തിങ്ങിനിറഞ്ഞ സദസോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത് ചേര്‍ന്ന മണ്ഡലം കണ്‍വന്‍ഷനാണ് തുടക്കം ആവേശകരമാക്കിയത്. തൊട്ടടുത്ത മൂന്ന് ദിവസംകൊണ്ട് മണ്ഡലത്തിലെ മുഴുവന്‍ മേഖല കണ്‍വന്‍ഷനും ചേര്‍ന്നു. 11 പഞ്ചായത്തുകളില്‍ 25 മേഖല കമ്മിറ്റികള്‍ രൂപീകരിച്ചാണ് എല്‍ഡിഎഫ് പ്രവര്‍ത്തനം വിപുലീകരിച്ചിരിക്കുന്നത്. 212 ബൂത്തുകളിലും കണ്‍വന്‍ഷനുകള്‍ ചേര്‍ന്നു. […]

Kerala

ഷാജുവിനെ മാപ്പ് സാക്ഷിയാക്കിയേക്കും

കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ മാപ്പുസാക്ഷിയാക്കിയേക്കും. മാപ്പുസാക്ഷിയാക്കാന്‍ ഓഫറുണ്ടോ എന്ന ചോദ്യത്തോട് അതൊക്കെ രഹസ്യസ്വഭാവമുള്ള കാര്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പിന്നീട് പറയാമെന്നും ഷാജു മീഡിയവണിനോട് പറഞ്ഞു. ജോളി തന്‍റെ പേരില്‍ വ്യാജരേഖ ഉണ്ടാക്കിയോയെന്ന് സംശയമുണ്ട്. 62,000 രൂപ ശമ്പളം ഉണ്ടെന്നാണ് ജോളി പറഞ്ഞിരുന്നത്. എന്നാല്‍ ജോളിയുടെ സാമ്പത്തിക സ്രോതസ്സുകളെപ്പറ്റിയുള്ള ചോദ്യത്തില്‍ നിന്ന് ഷാജു ഒഴിഞ്ഞ് മാറുകയായിരുന്നു.

India Kerala

ജോളിയുടെ അയല്‍വാസിയുടെ മരണത്തിലും ദുരൂഹത ആരോപിച്ച് നാട്ടുകാര്‍

കൂടത്തായി കൊലപാതക പരമ്പരയിൽ അന്വഷണം പുരോഗമിക്കവെ, പ്രദേശത്ത് നടന്ന മറ്റൊരു മരണത്തിൽ കൂടി ദുരൂഹത ആരോപിച്ച് നാട്ടുകാർ. പുതിയ സംഭവങ്ങളുടെ പശ്ചാതലത്തിൽ ജോളിയുടെ അയല്‍വാസിയുടെ മരണത്തിലാണ് നാട്ടകാർ ദുരൂഹത ആരോപിക്കുന്നത്. ഇലക്ട്രീഷ്യനായിരുന്ന ബിച്ചുണ്ണിയുടെ മരണം സംഭവിച്ചത് രാസപദാര്‍ഥം ഉള്ളില്‍ ചെന്നാണോയെന്ന് സംശയമുണ്ടെന്ന് അയല്‍വാസിയായ സുരാസു മീഡിയവണിനോട് പറഞ്ഞു. ബിച്ചുണ്ണി മരിച്ച് രണ്ട് ദിവസം കഴിഞ്ഞ് പുഴുവരിച്ചാണ് മൃതദേഹം കണ്ടെത്തിയത്. ഇത് വിശദമായി അന്വേഷിക്കണമെന്നും സുരാസു ആവശ്യപ്പെട്ടു.

India Kerala

ജോളിയുടെ നീക്കം ആദ്യം പൊളിച്ചത് റോജോ; ക്രൈംബ്രാഞ്ച് വിളിപ്പിച്ചു, സിലിയുടെ ബന്ധുക്കളെത്തി

കോഴിക്കോട്: കേരളക്കര ഞെട്ടലോടെ കേട്ട വാര്‍ത്തയാണ് കൂടത്തായി കൂട്ട മരണങ്ങള്‍. സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമമുണ്ട് എന്ന സംശയത്തില്‍ തുടങ്ങിയ കേസിന്റെ അന്വേഷണം ഇപ്പോള്‍ ആറ് പേരുടെ മരണത്തിലാണ് എത്തിയിരിക്കുന്നത്. നിലവിലെ അന്വേഷണ സംഘത്തിന്റെ കൈയ്യില്‍ നില്‍ക്കാത്ത അത്ര ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നാണ് തെളിയുന്നത്. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘം വിപുലീകരിക്കാന്‍ തീരുമാനിച്ചു. മാത്രമല്ല, മരിച്ച ലിസിയുടെ കുടുംബങ്ങളെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. കൂടാതെ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരന്‍ റോജോയെയും അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്. ജോളിയുടെ നീക്കത്തില്‍ സംശയമുണ്ടെന്ന […]

India Kerala

89 എന്ന നമ്പര്‍ മഞ്ചേശ്വരത്തെ ആ കാറിന് കിട്ടിയ കഥ

89 വോട്ടിന് യുഡിഎഫ് വിജയിച്ച മഞ്ചേശ്വരം മണ്ഡലത്തില്‍ KL-14-T 89 എന്ന വണ്ടി നമ്പരിന് പിന്നിലൊരു കഥയുണ്ട്. മഞ്ചേശ്വരം എംഎല്‍എയായിരിക്കെ അന്തരിച്ച അബ്ദുല്‍ റസാക്കിന്റെ വാഹനത്തിന്റെ നമ്പരാണത്. തനിക്ക് 89 വോട്ടിന്റെ ഭൂരിപക്ഷമേയുള്ളൂവെന്ന് എപ്പോഴും ഓര്‍ക്കാന്‍ നാട്ടുകാരുടെ റദ്ദുച്ച കണ്ടെത്തിയ മാര്‍ഗമായിരുന്നു അത്.

India Kerala

ഡ്രൈവർ ക്ഷാമത്തിന് പിന്നാലെ ശമ്പളവുമില്ല; കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി രൂക്ഷം

ഡ്രൈവർ ക്ഷാമത്തിന് പിന്നാലെ ശമ്പളം മുടങ്ങിയതും കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇന്നലെ 300 ലേറെ സർവീസുകൾ മുടങ്ങി. മാനേജ്മെന്റിനെതിരെ തൊഴിലാളി സംഘടനകൾ സമരം ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ എംപാനൽ ജീവനക്കാരെ പിരിച്ച് വിട്ടതിന് പിന്നാലെയാണ് കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി രൂക്ഷമായത്.ദിവസക്കൂലിക്ക് താൽക്കാലിക ജീവനക്കാരെ നിയമിച്ചിട്ടും പ്രതിസന്ധി മറികടക്കാനായിട്ടില്ല. ഡ്രൈവർമാരില്ലാത്തതിനാൽ ഇന്നലെ മാത്രം 300ലേറെ സർവീസുകൾ റദ്ദാക്കി.കഴിഞ്ഞ ഒരാഴ്ചക്കിടെ 2500ലേറെ സർവീസുകളാണ് ഈ രീതിയിൽ മുടങ്ങിയത്. അവധി ദിവസമായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ താല്‍ക്കാലിക ഡ്രൈവര്‍മാരെ ജോലിയ്ക്ക് നിയമിച്ചിരുന്നില്ല. ബുധനാഴ്ച […]

India Kerala

അരൂരും അഭിഭാഷകരും തമ്മില്‍..

അരൂരുകാർക്ക് വക്കീലൻമാരോട് വലിയ ഇഷ്ടമാണ്. എന്താ കാര്യം എന്നാകും നിങ്ങളോർക്കുന്നത്. കഴിഞ്ഞ കുറെ കാലങ്ങളായി അഭിഭാഷകരാണ് അരൂരിൽ നിന്നുള്ള നിയമസഭാ സാമാജികർ. ചേർത്തലയിലെ ആദ്യ അഭിഭാഷക കെ.ആർ ഗൗരിയമ്മയെ ആണ് കൂടുതൽ കാലം അരൂരുകാർ തെരഞ്ഞെടുത്തത്. ഇത്തവണത്തെ അരൂരിലെ അങ്കത്തിലും കാണാം ആ വക്കീൽ സ്നേഹം.

India Kerala

മരട് ഫ്ലാറ്റ്; വിദഗ്ദ്ധ സമിതി ഇന്ന് സര്‍ക്കാരിന് റിപ്പോർട്ട് സമർപ്പിക്കും

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പഠനത്തിനായി നിയോഗിച്ച വിദഗ്ദ്ധ സമിതി ഇന്ന് സര്‍ക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊളിക്കാനുള്ള കമ്പനിയെ നാളെ തീരുമാനിക്കും. വിവിധ വകുപ്പുകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച പതിനൊന്നംഗ സംഘമാണ് ഫ്ലാറ്റ് പൊളിക്കുന്നതിനെ കുറിച്ച് വിശദമായ റിപ്പോർട്ട് തയാറാക്കിയത്. പൊളിക്കാൻ കരാർ എറ്റെടുക്കാൻ താൽപര്യം അറിയിച്ചെത്തിയ കമ്പനികളുടെ സാങ്കേതിക വിദ്യയും മുൻ പരിചയവും പരിശോധനാ വിധേയമാക്കിയിട്ടുണ്ട്. താൽപര്യം അറിയിച്ചെത്തിയ ആറു കമ്പനികളില്‍ രണ്ടെണ്ണത്തിന് മുൻഗണന നൽകുന്ന പട്ടികയടക്കമാണ് വിദഗ്ധ സമിതി […]

India Kerala

ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

ഇന്ന് വിജയദശമി. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും തിരൂര്‍ തുഞ്ചന്‍ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രത്തിലുമെല്ലാം വലിയ തിരക്കാണ് പുലര്‍ച്ചെ മുതല്‍ അനുഭവപ്പെടുന്നത്. ദര്‍ശനത്തിനും വിദ്യാരംഭത്തിനുമായി വലിയ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

India Kerala

കൂടത്തായി കൂട്ടക്കൊലപാതകം; ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്തേക്കും

കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ അന്വേഷണ സംഘം ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്തേക്കും. വ്യാജമായി ഒസ്യത്ത് ഉണ്ടാക്കി എന്ന പരാതിയിലും അന്വേഷണം ശക്തമായി. കൂടത്തായി വില്ലേജ് ഓഫീസില്‍ ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറും. വ്യാജമായി ഒസ്യത്ത് ഉണ്ടാക്കിയ സംഭവത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയെ അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തു. കൂടാതെ ജോളി ഉണ്ടാക്കിയ ഒസിയത്തില്‍ പതിച്ച തന്റെ ഒപ്പ് വ്യാജമായി നിര്‍മ്മിച്ചതാണെന്നാരോപിച്ച് എന്‍.ഐ.ടി ജീവനക്കാരന്‍ മഹേഷ് […]