India Kerala

പാലാരിവട്ടം പാലം അഴിമതി; പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

പാലാരിവട്ടം മേല്‍പാല അഴിമതി കേസില്‍ ടി ഒ സൂരജ് ഉള്‍പെടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും . കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കരാറുകാരനായ ഒന്നാം പ്രതി സുമിത് ഗോയല്‍ സമര്പ്പിച്ച ഹരജിയും കോടതി ഇന്ന് പരിഗണിക്കും. പാലാരിവട്ടം പാലം അഴിമതി കേസിലെ ഒന്നാം പ്രതി കരാർ കമ്പനി എം.ഡി സുമീത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെൻറ് കോർപറേഷൻ അസി. ജനറൽ മാനേജരുമായ എം. ടി തങ്കച്ചൻ, കിറ്റ്കോ ജോയിൻറ് […]

India Kerala

എൻ.എസ്.എസിന്റെ എതിർപ്പ് എൽ.ഡി.എഫിനും ബി.ജെ.പിക്കും തിരിച്ചടിയാവും

എൻ.എസ്.എസിന്റെ എതിർപ്പ് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനും ബി.ജെ.പിക്കും തിരിച്ചടിയാവും. ശരിദൂര നിലപാടിലൂടെ യു.ഡി.എഫ് ആഭിമുഖ്യം പരസ്യമായി പ്രഖ്യാപിക്കുകയാണ് സംഘടന നേതൃത്വം ചെയ്തിരിക്കുന്നത്. എൻ.എസ്.എസിന് തൽക്കാലത്തേക്ക് മറുപടി നൽകേണ്ടെന്നാണ് സി.പി.എമ്മിലെ ധാരണ. ശബരിമല വിഷയത്തിന് പിന്നാലെയായിരുന്നു സമദൂരത്തിൽ നിന്ന് ശരിദൂരത്തിലേക്ക് എൻ.എസ്.എസ് നിലപാട് മാറ്റിയത്.ലോകസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരെ സംഘടന നേതൃത്വം പരസ്യമായി രംഗത്ത് വരുകയും ചെയ്തു.ഈ നിലപാടിൽ നിന്ന് ഒട്ടും പിന്നോട്ട് പോയിട്ടില്ലെന്ന പ്രത്യക്ഷ സൂചനയാണ് സർക്കാറിനെ കടന്നാക്രമിച്ചുളള എൻ.എസ്.എസിന്റെ പുതിയ പ്രസ്താവന വ്യക്തമാക്കുന്നത്. സവര്‍ണ – അവര്‍ണ ചേരിതിരിവ് […]

India Kerala

മരട് ഫ്ലാറ്റ്; സാങ്കേതിക പഠനത്തിനായി നിയോഗിച്ച വിദഗ്ദ്ധ സമിതി സര്‍ക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പഠനത്തിനായി നിയോഗിച്ച വിദഗ്ദ്ധ സമിതി സര്‍ക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. നാല് ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള കരാര്‍ രണ്ട് കമ്പനികള്‍ക്കായി നല്‍കാനാണ് വിദഗ്ധ സമിതി ശിപാര്‍ശ. കമ്പനികളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. വിവിധ വകുപ്പുകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച പതിനൊന്നംഗ സംഘമാണ് ഫ്ലാറ്റ് പൊളിക്കുന്നതിനെ കുറിച്ച് വിശദമായ റിപ്പോർട്ട് സര്‍ക്കാരിന് കൈമാറിയത്. താൽപര്യം അറിയിച്ചെത്തിയ ആറു കമ്പനികളില്‍ രണ്ട് കമ്പനികളെയാണ് വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിരിക്കുന്നത്. മുംബൈ ആസ്ഥാനമായ എഡിഫെയ്സ് എഞ്ചിനീയറിംഗ്, ചെന്നൈ […]

India Kerala

സ്വത്ത് തര്‍ക്കം; ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ചു

ഇടുക്കി രാജകുമാരിയില്‍ സ്വത്തുതർക്കത്തെ തുടർന്ന് ഗൃഹനാഥൻ വെട്ടേറ്റു മരിച്ചു.‌ കുരുവിളാസിറ്റി, മുണ്ടോംകണ്ടത്തിൽ റെജിമോനാണ് മരിച്ചത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് റെജിമോനും സഹോദരന്‍ സജീവനും തമ്മില്‍ നടന്ന സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമായാത്. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. റെജിമോനും ജേഷ്ഠനായ സജീവനും തമ്മിൽ വർഷങ്ങളായി സ്വത്ത് തർക്കം ഉണ്ടായിരുന്നു. ഇന്നലെ പകൽ ഇതുമായി ബന്ധപ്പെട്ട് സജീവന്റെ മകളുടെ ഭർത്താവ് ശ്യാം മോഹനെ റെജിമോൻ മർദിച്ചു എന്നാണ് വിവരം. ഇത് ചോദിക്കാൻ വീട്ടിൽ എത്തിയ സജീവനുമായി റെജിമോൻ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. […]

India Kerala

കെ.എസ്.ആര്‍.ടി.സിയിൽ പ്രതിസന്ധി തുടരുന്നു; ഇന്ന് കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയേക്കും

താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയിൽ ഉണ്ടായ പ്രതിസന്ധി തുടരുന്നു. അവധി ദിനങ്ങൾ അവസാനിച്ചതോടെ ഇന്ന് കൂടുതൽ സർവീസുകൾ റദ്ദാക്കാനാണ് സാധ്യത. ബദൽ സംവിധാനമെന്ന നിലയിൽ താൽക്കാലിക ഡ്രൈവർമാരെ ഒരു ദിവസത്തേക്ക് ജോലിക്ക് വീണ്ടും നിയമിച്ചു. എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്നുളള പ്രതിസന്ധി കെ.എസ്.ആര്‍.ടി.സിയിൽ തുടരുകയാണ്.ഇന്നലെ 1300ലേറെ സർവീസുകൾ സംസ്ഥാനത്തൊട്ടാകെ റദ്ദാക്കിയിരുന്നു.അവധി ദിവങ്ങളിൽ സാധാരണയായി 500 മുതൽ 800 വരെ സർവീസുകൾ കെ.എസ്.ആര്‍.ടി.സി വെട്ടിക്കുറക്കാറുണ്ട്.ഇതിന് പുറമേയാണ് ഡ്രൈവർ ക്ഷാമത്തെ തുടർന്നാണ് കൂടുതൽ സർവീസുകൾ റദ്ദാക്കേണ്ടിവന്നത്.ഷെഡ്യൂളുകൾ മുടങ്ങിയത് ഏറ്റവുമധികം […]

India Kerala

പൂതനാ പരാമർശത്തിനെതിരെ മഹിളാ കോൺഗ്രസിന്റെ പ്രതിഷേധം

പൂതനാ പരാമർശം സജീവമായി നിലനിർത്താൻ യു.ഡി.എഫ് നീക്കം. ഇന്ന് അരൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ മഹിളാ കോൺഗ്രസിന്റെ പ്രതിഷേധ പരിപാടികൾ നടക്കും. മന്ത്രി ജി.സുധാകരന്‍ ക്ലീന്‍ ചിറ്റ് നൽകി കളക്ടറുടെ റിപ്പോർട്ട് വന്നെങ്കിലും പിന്നോട്ടില്ലെന്നാണ് യു.ഡി.എഫ് നിലപാട്. മന്ത്രി മാപ്പ് പറയാതെ വിഷയം അവസാനിപ്പിക്കില്ലെന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ ഇലക്ഷൻ വരെ പൂതനാ പരാമർശം സജീവമായി നിലനിർത്തേണ്ടത് യു.ഡി.എഫിന്റെ ആവശ്യമാണ്. ഇന്ന് ഉച്ചക്ക് ശേഷം അരൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ മഹിളാ കോൺഗ്രസ് പ്രതിഷേധ സംഗമം നടത്തും. […]

India Kerala

കൂടത്തായിയിലെ കൂട്ടമരണം; വാസ്തുദോഷമാണ് കാരണമെന്ന് ജോളി പറഞ്ഞതായി വെളിപ്പെടുത്തല്‍

കൂടത്തായി പൊന്നാമറ്റം വീട്ടിലെ മരണം സംബന്ധിച്ച് അയല്‍വാസികളെ തെറ്റിദ്ധരിപ്പിക്കാനും ജോളി ശ്രമിച്ചതായി വെളിപ്പെടുത്തല്‍. വാസ്തുദോഷമാണ് വീട്ടിലെ ദുര്‍മരണത്തിന് കാരണമെന്നാണ് ജോളി പ്രചരിപ്പിച്ചിരുന്നതെന്ന് അയല്‍ വാസികള്‍ പറയുന്നു. ഇങ്ങിനെയാണ് ജോളി അയല്‍വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തിയത്. കൃത്യമായ ആസൂത്രണത്തോടെ ഓരോ കൊലകള്‍ നടത്തിയശേഷവും അത് സ്വാഭാവിക മരണമാണെന്ന് വരുത്തിതീര്‍ക്കാനും ജോളി പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു.

India Kerala

ജോളി ഇടക്കിടക്ക് ആത്മഹത്യാപ്രവണത കാണിക്കുന്നതായി ജയില്‍ അധികൃതര്‍

കൂടത്തായി കൂട്ടമരണക്കേസിലെ മുഖ്യപ്രതി ജോളി, ഇടക്കിടക്ക് ആത്മഹത്യാപ്രവണത കാണിക്കുന്നതായി ജയില്‍ അധികൃതര്‍. കോഴിക്കോട് ജില്ലാ ജയിലിലാണ് ജോളി കഴിയുന്നത്. ഇതിനാല്‍ ജോളിയെ പ്രത്യേകം നിരീക്ഷിക്കുകയാണ്. രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ജോളി ചികിത്സ തേടി. ജില്ലാ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരികെ എത്തിച്ചു. 24 മണിക്കൂറും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനാണ് തീരുമാനം. അതേസമയം കൂടത്തായി കൊലപാതക പരമ്പര കേസിൽ അന്വേഷണസംഘം വിപുലീകരിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ചോദ്യം ചെയ്യാനുള്ളവരുടെ വിപുലമായ പട്ടിക തയ്യാറാക്കിയതായും, ശാസ്ത്രീയമായ അന്വേഷണത്തിന് ഭാഗമായി ബന്ധുക്കളുടെ […]

India Kerala

കൂടത്തായി കൊലപാതകങ്ങള്‍; പൊട്ടാസ്യം സയനൈഡിന്‍റെ അംശം മൃതദേഹങ്ങളില്‍ ഒരാഴ്ചയില്‍ കൂടുതല്‍ നിലനില്‍ക്കില്ലെന്നത് വലിയ വെല്ലുവിളിയെന്ന് ഡിജിപി

തിരുവനന്തപുരം: കൂടത്തായിയിലെ കൊലപാതകങ്ങള്‍ കേരള പൊലീസിന് മുന്നിലെ വെല്ലുവിളിയാണെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. മൃതദേഹാവശിഷ്ടങ്ങളില്‍ നിന്ന് സയനൈഡിന്‍റെ അംശം കണ്ടെത്തുക എന്നതാണ് പ്രധാന വെല്ലുവിളിയെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇതിനായി ആവശ്യമെങ്കില്‍ വിദേശത്ത് ഡിഎന്‍എ പരിശോധന നടത്തുമെന്നും ഡിജിപി പറഞ്ഞു. കൂടത്തായി കൊലപാതക പരമ്ബരയില്‍ മുഖ്യ പ്രതി ജോളി പിടിയിലായെങ്കിലും അന്വേഷണ സംഘം വെല്ലുവിളി നേരിടുകയാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള കൊലപാതകങ്ങള്‍ തെളിയിക്കാന്‍ ശാസ്ത്രീയ അടിത്തറ ഉണ്ടാക്കുകയാണ് പ്രധാന വെല്ലുവിളി. പൊട്ടാസ്യം സയനൈഡിന്‍റെ അംശം മൃതദേഹങ്ങളില്‍ ഒരാഴ്ചയില്‍ […]

India Kerala

നൗഷാദിന്റെ കുടുംബത്തിന് 82 ലക്ഷം രൂപ ഒക്ടോബര്‍ 11ന് കൈമാറും

തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ കുടുംബത്തിനുള്ള ധനസഹായനിധി ഒക്ടോബര്‍ 11ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേര്‍ന്ന് കൈമാറും.കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 2 ന് തൃശ്ശൂര്‍ ജില്ലയിലെ പതിമൂന്ന് നിയോജകമണ്ഡലങ്ങളില്‍ നിന്ന് ശേഖരിച്ച 82,26,000 രൂപയുടെ ചെക്കാണ് കുടുംബത്തിന് കൈമാറുന്നത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ.ശൂരനാട് രാജശേഖരന്‍ ചെയര്‍മാനും ടി.എന്‍. പ്രതാപന്‍ എം.പി കണ്‍വീനറുമായുള്ള കമ്മിറ്റിയുടെ നേത്യത്വത്തിലാണ് കുടുംബ […]