India Kerala

ജോളിക്ക് എന്‍.ഐ.ടി പരിസരത്ത് ഉണ്ടായിരുന്നത് വിപുലമായി ബന്ധങ്ങള്‍

ജോളിക്ക് എന്‍.ഐ.ടി പരിസരത്ത് ഉണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തത വന്നതായി സൂചന. എന്‍.ഐ.ടി അധ്യാപികയെന്ന നിലയില്‍ വ്യാജ പ്രചരണം നടത്തി വീട്ടില്‍ നിന്നും ദിവസവും പുറപ്പെട്ടിരുന്ന ജോളിക്ക് ബ്യൂട്ടി പാര്‍ലറിന് പുറമേ മറ്റ് പല ബന്ധങ്ങളും ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം എന്‍.ഐ.ടി പരിസരത്തും ജോളിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. പൊലീസ് കോടതിയില്‍‌ നല്‍കിയ കസ്റ്റഡി അപേക്ഷയടക്കമുള്ള രേഖകളില്‍ എന്‍.ഐ.ടി പരിസരം പരാമര്‍ശിക്കുന്നുണ്ട്. എന്‍ഐടി പരിസരത്ത് ജോളിയ്ക്കുണ്ടായിരുന്ന […]

India Kerala

കൂടത്തായി കൊലപാതകം; പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും. മൂന്ന് പ്രതികളെയും ഹാജരാക്കാൻ താമരശ്ശേരി ഒന്നാം ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. കേസിലെ രണ്ടാം പ്രതി എം.എസ് മാത്യുവിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. പ്രതികളായ ജോളി ജോസഫ്, എം.എസ് മാത്യു, പ്രജു കുമാർ എന്നിവരെ 15 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. റിമാന്‍ഡിലായി നാലു ദിവസം കഴിഞ്ഞതിനാൽ പരമാവധി 11 ദിവസത്തേക്ക് പോലീസ് […]

India Kerala

കാക്കനാട് പതിനേഴുകാരിയെ തീ വച്ചു കൊന്നു; തീ കൊളുത്തിയ യുവാവും മരിച്ചു

കൊച്ചി കാക്കനാടിന് സമീപം യുവാവ് പതിനേഴുകാരിയായ വിദ്യാര്‍ഥിയെ തീ വച്ച് കൊലപ്പെടുത്തി. തീയിടാൻ ശ്രമിച്ച യുവാവും മരിച്ചു. യുവാവ് പറവൂര്‍ സ്വദേശിയാണ് . പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മാതാപിതാക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പ്രണയഭ്യാര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണം. കൊല്ലപ്പെട്ട പെൺകുട്ടിയുടെയും യുവാവിന്റെയും മൃതദേഹം കളമശേരി മെഡിക്കൽ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

India Kerala

ശബരിമല: മലക്കം മറിഞ്ഞ് ബി.ജെ.പി

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിയമനിര്‍മ്മാണം നടത്തുമെന്ന വാദത്തില്‍ മലക്കം മറിഞ്ഞ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. നിയമം നിര്‍മാണം നടത്തുമെന്ന് ബി.ജെ.പി പറഞ്ഞിട്ടില്ല. നിയമ പോരാട്ടം നടത്തുമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കേസുകളില്‍ സുപ്രീംകോടതിയില്‍ നിന്ന് അനൂകല നിലപാടുണ്ടായില്ലെങ്കില്‍ നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ ഇതുവരെയുള്ള വാദം. ഇതില്‍ നിന്ന് മലക്കം മറിയുന്നതാണ് പി.എസ് ശ്രീധരന്‍പിള്ളയുടെ ഇന്നത്തെ പ്രസ്താവന. ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് ഗൂഢലക്ഷ്യമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി […]

India Kerala

ബി.ഡി.ജെ.എസ് എൻ.ഡി.എയിൽ തന്നെ തുടരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ബി.ഡി.ജെ.എസ് എൻ.ഡി.എയിൽ തന്നെ തുടരുമെന്ന് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസിന്റെ ഇടതുപ്രവേശനവാർത്ത മാധ്യമസൃഷ്ടിയാണെന്നും തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു. അതേസമയം ബി.ഡി.ജെ.എസ് എൻ.ഡി.എ വിട്ടാൽ സ്വാഗതം ചെയ്യുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ തവണ അരൂരിൽ മത്സരിച്ച ബി.ഡി.ജെ.എസ് ഇത്തവണ മത്സരത്തിനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എൻ.ഡി.എയുടെ ഭാഗമായപ്പോൾ ബി.ജെ.പി നേതൃത്വം നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമായും മത്സരത്തിൽ നിന്ന് വിട്ടുനിന്നത്. പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ടുമറിച്ചു എന്ന ആരോപണം കൂടി ശക്തമായതോടെ ബി.ജെ.പി-ബി.ഡി.ജെ.എസ് […]

India Kerala

പാലാ എം.എല്‍.എയായി മാണി സി കാപ്പന്‍ സത്യപ്രതിജ്ഞ ചെയ്തു

പാലാ എം.എല്‍.എയായി മാണി സി കാപ്പന്‍ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ കാപ്പന്‍ തനിക്കെതിരെ കോഴയാരോപണം ഉന്നയിച്ച ദിനേശ് മേനോനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും പറഞ്ഞു. രാവിലെ 10.30 ന് നിയമസഭായുടെ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ സാന്നിധ്യത്തിലായരുന്നു പാലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കാപ്പന്റെ സത്യപ്രതിജ്ഞ. മന്ത്രിമാര്‍, എം.എല്‍.എമാര്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങില്‍ […]

India Kerala

കൂടത്തായി: സമാന്തര ‘കേസന്വേഷണം’ നിര്‍ത്തണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്

കൂടത്തായി ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ മുന്നറിയിപ്പ്. പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണില്‍ വിളിച്ച് ഒരു ചാനല്‍ (മീഡിയവണ്‍ അല്ല) നാട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുന്നത്. കൂടത്തായി ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ സമഗ്രമായ പൊലീസ് അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന സമയത്ത് കേസന്വേഷണത്തെ ബാധിക്കുന്ന രീതിയിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആണെന്ന വ്യാജേന ചിലര്‍ കേസുമായി ബന്ധപ്പെട്ടവരെയും മറ്റും ഇന്റർവ്യൂ ചെയ്യുകയും ചോദ്യം […]

India Kerala

കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചില്‍; രണ്ട് തൊഴിലാളികളെ കാണാതായതായി സംശയം

കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ലോക്കാട് ഗ്യാപ്റോഡിലുണ്ടായ മണ്ണിടിച്ചിലില്‍ ദേശീയപാത നിർമാണ തൊഴിലാളികളായ രണ്ടുപേരെ കാണാതായതായി സംശയം. തമിഴ്നാട് സ്വദേശികളാണ് മണ്ണിനടിയിൽ പെട്ടതെന്നാണ് സംശയം. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടു. രണ്ട് മാസം മുമ്പ് വലിയ മലയിടിച്ചിൽ ഉണ്ടായ അതെ സ്ഥലത്താണ് കനത്ത മഴയെ തുറന്ന് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. ദേശീയപാത നിർമാണ തൊഴിലാളികളായ തമിഴ്നാട് സ്വദേശികൾ കമൽ അഗസ്റ്റിൻ, ഉദയൻ എന്നിവരെയാണ് കാണാതായത്. ഇരുവർക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. […]

India Kerala

മരടിൽ നഷ്ടപരിഹാരം 125 ഫ്ലാറ്റുടമകൾക്ക് മാത്രമെന്ന് സൂചന

മരട് ഫ്ലാറ്റ് നിർമാതാക്കൾക്കെതിരായ അന്വേഷണത്തിൽ മുൻ ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ഫ്ലാറ്റ് നിർമാണത്തിൽ വ്യാപകമായ നിയമലംഘനം നടന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അതേ സമയം മരടിൽ നഷ്ടപരിഹാരം 125 ഫ്ലാറ്റുടമകൾക്ക് മാത്രമായി ചുരുങ്ങുമെന്നാണ് സൂചന. മരടിലെ ഫ്ലാറ്റുകൾ കായലും ചതുപ്പും നികത്തിയാണ് നിർമ്മാണം നടത്തിയതെന്നത് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു. അനധികൃതമായി നടന്ന നിർമാണ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടായിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ. ഫ്ലാറ്റുകൾക്ക് അനുമതി നൽകിയ കാലത്തെ പഞ്ചായത്ത് സെക്രട്ടറിമാരായ അഷറഫ്, ആന്റണി […]

India Kerala

പാലാരിവട്ടം പാലം അഴിമതി; സൂരജിന് ജാമ്യമില്ല,പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് കോടതി

പാലാരിവട്ടം പാലം അഴിമതി കേസില്‍ ടി.ഒ സൂരജ് ഉൾപ്പടെയുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മൂന്നാം പ്രതി കിറ്റ്കോ ജോയിൻറ് ജനറൽ മാനേജർ ബെന്നി പോളിന്ന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. പാലത്തിന് ബലക്ഷയമുണ്ടന്ന് പ്രഥമദ്യഷ്ടാ ബോധ്യമാണെന്നും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്ത് വന്നിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. പാലാരിവട്ടം മേൽപാല അഴിമതി കേസിലെ ഒന്നാം പ്രതി കരാർ കമ്പനി എം.ഡി സുമീത് ഗോയൽ നാലാം പ്രതി പൊതുമരാമത്ത് മുൻ സെക്രട്ടറിയുമായ ടി.ഒ. സൂരജ് ,രണ്ടാം പ്രതി കേരള […]