India Kerala

പാലാരിവട്ടം മേൽപ്പാലം അനുമതിയില്ലാതെ പൊളിക്കരുതെന്ന് ഹൈക്കോടതി

പാലാരിവട്ടം മേൽപ്പാലം കോടതിയുടെ അനുമതിയില്ലാതെ പൊളിക്കരുതെന്ന് ഹൈക്കോടതി. പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് ലോഡ് ടെസ്റ്റ് നടത്താൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് 15 ദിവസത്തിനകം സർക്കാർ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പാലാരിവട്ടം പാലം പൊളിക്കുന്നതിനെതിരായ പൊതുതാൽപര്യ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. എൻജിനീയർമാരുടെ സംഘടനയും രണ്ടു സ്വകാര്യ വ്യക്തികളുമാണ് കോടതിയെ സമീപിച്ചത്. സ്വകാര്യവ്യക്തികളുടെ ഹർജിയിൽ പാലം പൊളിക്കുന്നത് നേരത്തെ ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. പാലം പൊളിക്കുന്നതിനുള്ള സ്റ്റേയുടെ കാലാവധി ഇന്ന് അവസാനിച്ചിരിക്കെയാണ് കോടതി നിർദേശം. വിശദമായ ഭാരപരിശോധന നടത്തിയ ശേഷം മാത്രമേ പാലം […]

India Kerala

ഏലസിനുള്ളിലെ പൊടി കുടിക്കാന്‍ പറയാറില്ല, ജോളിയെ അറിയില്ലെന്നും ജോത്സ്യന്‍ കൃഷ്ണകുമാര്‍

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍ തിരിച്ചെത്തി. ഇയാള്‍ ഒളിവിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ജോളിയെയും, റോയിയെയും അറിയില്ലെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. താന്‍ കൊടുത്ത ഏലസിനുള്ളിലെ പൊടി കുടിക്കാന്‍ പറയാറില്ല, ക്രൈംബ്രാഞ്ച് എന്ന് പറഞ്ഞു രണ്ട് തവണ വിളിച്ചിരുന്നു, എന്നാൽ എന്താണ് കാര്യം എന്ന് പറഞ്ഞില്ല, അന്വേഷണ സംഘത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ജോളിയുമായി ഒരു തരത്തിലുള്ള പരിചയുവുമില്ല. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വന്ന് പോയവരുടെ പേരുകള്‍ സൂക്ഷിക്കാറില്ല. തകിട് പൂജിച്ച് കൊടുക്കാറുണ്ട്. […]

India Kerala

കൂടത്തായി കൊലപാതകം; ജോളി അടക്കം മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളെ കോടതി ഈ മാസം പതിനാറുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജോളി, മാത്യൂ, പ്രജികുമാര്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കോഴിക്കോട് ജയിലില്‍ നിന്നും താമരശ്ശേരി കോടതിയില്‍ എത്തിച്ച പ്രതികള്‍ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. താമരശ്ശേരിയിലെ കോടതിയിലേക്ക് കൊണ്ടുപോകാനായി രാവിലെ ഒമ്പതരയോടെയാണ് കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് പ്രതികളായ ജോളിയെയും, പ്രജികുമാറിനെയും ഇറക്കിയത്. പിന്നാലെ സബ് ജയിലില്‍ നിന്ന് പ്രതി മാത്യുവിനെയും ഇറക്കി. പതിനൊന്ന് മണിയോടെ താമരശ്ശേരി മജിസ്ട്രേറ്റ് കോടതിക്ക് സമീപം ആദ്യം […]

India Kerala

എലിയെ കൊല്ലാനാണ് സയനൈഡ് എത്തിച്ചതെന്ന് പ്രജികുമാര്‍

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതികളെ അല്‍പ സമയത്തിനകം കോടതിയില്‍ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷ നല്‍കും. കേസിലെ രണ്ടാം പ്രതി എം.എസ് മാത്യുവിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. പെരിച്ചാഴിയെ കൊല്ലാനാണ് മാത്യു സൈനൈഡ് കൊണ്ടുപോയതെന്ന് മൂന്നാം പ്രതി പ്രജികുമാര്‍ പ്രതികരിച്ചു. കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടി കൊണ്ടുപോകുന്നതിനിടെയാണ് മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്. മാത്യുവുമായി ദീര്‍ഘനാളായി ബന്ധമില്ലായിരുന്നുവെന്ന് പറഞ്ഞ പ്രജികുമാര്‍ കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് ഒരുമണിക്കൂറോളം മാത്യുവുമായി സംസാരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

India Kerala

ജോളിയുടെ കൂട്ടുപ്രതികള്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് കണ്ടെത്തല്‍; പ്രജികുമാറിന് ജോളിയുമായി ബന്ധമില്ലെന്ന് ഭാര്യ

ജോളിയുടെ കൂട്ടുപ്രതികള്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ . മൂന്നാം പ്രതി പ്രജികുമാറിന്റെ സാമ്പത്തിക വളര്‍ച്ച ദുരൂഹമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍ . ജോലിക്ക് ആവശ്യമുള്ളതില്‍ കൂടുതല്‍ സയനൈഡ് എത്തിച്ചിരുന്നതായും സംശയമുണ്ട്. എന്നാല്‍ ജോളിയുമായി ഒരു ബന്ധവും പ്രജുകുമാറിന് ഇല്ലെന്ന് ഭാര്യ ശരണ്യ പറഞ്ഞു. രണ്ടാം പ്രതി എം.എസ് മാത്യു പ്രജുകുമാറിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു.മാത്യു കുഴപ്പക്കാരനാണെന്ന് ഇതുവരെ തോന്നിയിരുന്നില്ല.പ്രജുകുമാറിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ശരണ്യ മീഡിയവണിനോട് പറഞ്ഞു.

India Kerala

സ്വന്തം കോളേജില്‍ വോട്ട് തേടി ടി.ജെ വിനോദ്; ആവേശത്തോടെ വിദ്യാര്‍ഥികള്‍

തന്റെ പൊതുജീവിതത്തിന് തുടക്കം കുറിച്ച, രണ്ടുവട്ടം കോളേജ് യൂണിയൻ ചെയർമാനായി തന്നെ തെരഞ്ഞെടുത്ത കളമശ്ശേരി സെന്റ്.പോൾസ് കോളേജിലേക്ക് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ വിനോദ് വീണ്ടും എത്തി

India Kerala

പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി. സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീന്‍ ചിറ്റ്

ഷാനിമോള്‍ ഉസ്മാനെതിരായ പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി. സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീന്‍ ചിറ്റ്. സുധാകരന്‍റെ പ്രസംഗത്തില്‍ പെരുമാറ്റ ചട്ട ലംഘനം ഉണ്ടായില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍‌ ടിക്കാറാം മീണ അറിയിച്ചു. കളക്ടറുടെയും എസ്.പിയുടെയും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് നടപടി. അരൂർ മണ്ഡലത്തിൽ നടന്ന ഒരു കുടുംബ യോഗത്തിനിടെയാണ് മന്ത്രി ജി.സുധാകരന്‍റെ പൂതന പരാമർശം ഉണ്ടായത്. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെയാണ് മന്ത്രി അപകീർത്തിപെടുത്തിയെന്ന് കാണിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകി. സംഭവം അന്വേഷിച്ച ആലപ്പുഴ […]

India Kerala

കേരള ബാങ്ക് രൂപീകരണം: സര്‍ക്കാര്‍ പ്രതീക്ഷ പ്രവാസികളില്‍

കേരള ബാങ്ക് രൂപവത്കരണത്തിന് റിസർവ് ബാങ്കിന്‍റെ അനുമതി ലഭിച്ചതോടെ സർക്കാർ പ്രതീക്ഷ പ്രവാസികളിൽ. പ്രതിവർഷം വിവിധ പൊതുമേഖലാ ബാങ്കുകളിലേക്ക് പ്രവാസികളിൽ നിന്നു വന്നുചേരുന്നത് വൻതുകയാണ്. കേരളത്തിന്‍റെയും പ്രവാസികളുടെയും ക്ഷേമത്തിന് ബാങ്ക് ഏറെ ഉപകരിക്കുമെന്നാണ് വിലയിരുത്തൽ. ഗൾഫിലെ പ്രതികൂല തൊഴിൽ സാഹചര്യത്തിലും നാട്ടിലേക്കുള്ള റെമിറ്റൻസിൽ കാര്യമായ ഇടിവില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളത്തിലെ പ്രധാന പൊതുമേഖല ബാങ്കുകളിലായി പ്രവാസികളുടെ ലക്ഷം കോടി രൂപയാണുള്ളത്. എന്നാൽ ബാങ്കുകളിൽ വന്നുചേർന്ന ഈ തുകയുടെ മെച്ചം വേണ്ട അളവിൽ കേരളത്തിനോ പ്രവാസികൾക്കോ ലഭിക്കുന്നില്ലെന്ന ആക്ഷേപം […]

India Kerala

പി.എസ്.സിക്ക് വിട്ട പല പൊതുമേഖല സ്ഥാപനങ്ങളിലും നിയമനം ഇപ്പോഴും പി.എസ്‍.സി വഴിയല്ല

പി.എസ്.സിക്ക് വിട്ട പല പൊതുമേഖല സ്ഥാപനങ്ങളിലും നിയമനം ഇപ്പോഴും പി.എസ്‍.സി വഴിയല്ല. നിയമന ചട്ടം ഇറങ്ങാത്തതാണ് കാരണം. പിന്‍വാതില്‍ നിയമനങ്ങള്‍ക്കായാണ് ചട്ടം ഇറക്കാത്തതെന്ന ആരോപണവും ശക്തമാണ്. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍,സഹകരണ സംഘങ്ങള്‍ എന്നിവയുടെ നിയമനം കാലകലങ്ങളായി പി.എസ്.സിക്ക് വിട്ടെങ്കിലും ഇപ്പോഴും നിയമനം പി.എസ്.സി വഴിയല്ല നടക്കുന്നത്. സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍,കേരള ഓട്ടോമൈബൈല്‍സ് ലിമിറ്റഡ് തുടങ്ങി 11 സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങള്‍ നേരത്തതനെ പി.എസ്.സിക്ക് വിട്ടിരുന്നു. എന്നാല്‍ അന്തിമ നിയമനചട്ടം ഇറങ്ങാത്തതിനാല്‍ ഇപ്പോഴും നിയമനം പി.എസ്.സി മുഖേന നടക്കുന്നില്ല. സര്‍ക്കാറിനു […]

India Kerala

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ മാറ്റാനുള്ള തീരുമാനത്തില്‍ സി.പി.ഐയില്‍ പൊട്ടിത്തെറി

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഈശ്വരി രേശനെ മാറ്റാനുള്ള തീരുമാനത്തില്‍ സി.പി.ഐയില്‍ പൊട്ടിത്തെറി. പ്രസിഡന്റ് സ്ഥാനത്തിനെപ്പം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്ഥാനം കൂടി രാജി വക്കുകയാണെന്ന് കാണിച്ച് പാര്‍ട്ടി നേതൃത്വത്തിന് ഈശ്വരി രേശന്‍ കത്ത് നല്‍കി. ഈശ്വരിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മൂന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരും രാജി സന്നദ്ധത അറിയിച്ച് പാര്‍ട്ടിക്ക് കത്തു നല്‍കി. 15-ാം തിയതിക്കുള്ളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നാണ് സി.പി.ഐ ജില്ലാകമ്മറ്റി ഈശ്വരി രേശന് നല്‍കിയ നിര്‍ദേശം. എന്നാല്‍ […]