India Kerala

പ്രചരണ ചൂടില്‍ എറണാകുളം; പ്രതീക്ഷയോടെ മുന്നണികള്‍

വാഹന പ്രചാരണം തുടങ്ങിയതോടെ എറണാകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ആവേശക്കൊടുമുടിയിലെത്തി. പലയിടത്തും ഇരുമുന്നണികളുടെയും ശക്തി പ്രകടനമായി മാറിയിരിക്കുകയാണ് പ്രചാരണം. ചേരാനെല്ലുർ പഞ്ചായത്ത് കേന്ദ്രീകരിച്ചായിരുന്നു എൽഡിഎഫ് – യു ഡി എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണം. കാൽനട പ്രചാരണം കഴിഞ്ഞ് വൈകിട്ടായപ്പോഴേക്കും സ്ഥാനാർത്ഥികൾ ചേരാനെല്ലൂരിലെ ഇടയക്കുന്നത്ത് എത്തി. റോഡിന്‍റെ ഇരുവശങ്ങളിലുമായി രണ്ട് മുന്നണിയുടെയും പ്രവർത്തകർ. യു.ഡി.എഫ് സ്ഥാനാഥി ടി.ജെ വിനോദ് എത്തിയ ഉടൻ ആദ്യം പോയത് എൽ.ഡി.എഫ് നേതാക്കൾക്കടുത്തേക്ക്. എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു റോയിയുടെ വാഹനപ്രചാരണം പി.രാജീവ് ഉദ്ഘാടനം ചെയ്തു. ആത്മവിശ്വാസം […]

India Kerala

പ്രചാരണത്തിനായി നേതാക്കള്‍ വട്ടിയൂര്‍ക്കാവില്‍

ഉപതെരഞ്ഞെടുപ്പിന് 11 ദിവസം മാത്രം ശേഷിക്കേ വട്ടിയൂര്‍ക്കാവില്‍ മൂന്ന് മുന്നണികളും പ്രചാരണം ഉഷാറാക്കി. എല്‍.ഡി.എഫിന്‍റെ വാഹന പ്രചാരണത്തിന് ഇന്ന് തുടക്കമാകും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മണ്ഡലത്തിലെത്തിയതോടെ യു.ഡി.എഫ് ക്യാമ്പും ആവേശത്തിലാണ് പരസ്യ പ്രചാരണത്തിന് ഇനി ഒമ്പത് നാള്‍ കൂടിയാണ് ബാക്കിയുള്ളത്. അതുകൊണ്ട് തന്നെ പരമാവധി വോട്ടര്‍മാരിലെത്താനാണ് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ശ്രമം. വികസനവും രാഷ്ട്രീയവുമാണ് വട്ടിയൂര്‍ക്കാവില്‍ മൂന്ന് മുന്നണികളും ചര്‍ച്ച ചെയ്യുന്നത്. ഒപ്പം ശബരിമല വിഷയവും യു.ഡി.എഫും ബി.ജെ.പിയും ഉന്നയിക്കുന്നുണ്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തിന്‍റെ പൊതു പര്യടനം […]

India Kerala

കോന്നിയില്‍ വാശിയേറിയ പ്രചരണത്തില്‍ മുന്നണികള്‍

പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ കോന്നിയില്‍ വാശിയേറിയ പോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ് മുന്നണികള്‍. ഉമ്മന്‍ചാണ്ടി, കാനം രാജേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരടക്കമുള്ള സംസ്ഥാന നേതാക്കള്‍ ഇന്ന് കോന്നിയില്‍ പ്രചരണത്തിന് എത്തും. ത്രികോണ മത്സരത്തിലേക്ക് കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചരണം എത്തിയതോടെ സംസ്ഥാന നേതാക്കളും കളത്തിലിറങ്ങിയിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കൂടല്‍ പഞ്ചായത്തില്‍ കുടുംബ യോഗങ്ങളില്‍ പങ്കെടുക്കും. വി.ടി ബല്‍റാം എം.എല്‍.എ ആന്റോ ആന്റണി എം.പി അടൂര്‍ പ്രകാശ് എന്നിവരും ഒപ്പമുണ്ടാകും. സി.പി.ഐ സംസ്ഥാന സെക്രട്ടറി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് […]

India Kerala

സി.പി.എമ്മിന്റെ സമ്മർദ്ദത്തിനു വഴങ്ങിയാണ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാൻ സി.പി.ഐ ആവശ്യപ്പെട്ടതെന്ന് ഈശ്വരി രേശൻ

സി.പി.എമ്മിന്റെ സമ്മർദ്ദത്തിനു വഴങ്ങിയാണ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാൻ സി.പി.ഐ തന്നോട് ആവശ്യപ്പെട്ടതെന്ന് ഈശ്വരി രേശൻ. തനിക്ക് നിയമസഭ സീറ്റ് ലഭിക്കുമെന്ന തോന്നല്‍ ചില നേതാക്കളെ ഭയപ്പെടുത്തുന്നതായും ഈശ്വരി രേശൻ മീഡിയവണിനോട് പറഞ്ഞു. പാർട്ടി തനിക്കെതിരെ ഉന്നയിച്ച പരാതികൾക്ക് മുഴുവൻ മറുപടി നൽകിയതാണ് .സി.പി.ഐക്ക് വേണ്ടിയല്ല സി.പി.എമ്മിന്റെ സമ്മർദ്ദത്തിനു വഴങ്ങിയാണ് ജില്ലാ നേതൃത്വം രാജി ആവശ്യപ്പെട്ടത്. തന്റെ വളർച്ച തടയാൻ പല നേതാക്കളും ശ്രമിക്കുന്നൂണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ മണാർകാട് സീറ്റ് തനിക്ക് ലഭിക്കുമെന്നതിനാലാണ് […]

India Kerala

സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റിയെ മർദ്ദിച്ച യുവതി അറസ്റ്റിൽ

എറണാകുളം ആലുവയില്‍ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റിയെ മർദ്ദിച്ച യുവതി അറസ്റ്റിൽ. കളമശേരിയിൽ ഹോസ്റ്റൽ വാർഡനായ കണ്ണൂർ സ്വദേശിനി ആര്യയെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആശുപത്രി വളപ്പിൽ മറ്റ് വാഹനങ്ങൾക്ക് മാർഗതടസമാകുന്ന വിധത്തിൽ പാർക്ക് ചെയ്ത വാഹനം മാറ്റിവച്ച സെക്യൂരിറ്റി ജീവനക്കാരനെ യുവതി മർദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടിവി ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് യുവതിക്കെതിരെ കേസെടുത്തത്.ആര്യയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. ഒക്ടോബര്‍ 1 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴ മാവേലിക്കര സ്വദേശി […]

India Kerala

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇന്ന് ആരംഭിക്കും

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നഗരസഭ ഇന്ന് ആരംഭിക്കും. സർക്കാർ സാങ്കേതിക ഉപദേഷ്ടാവായി നിയമിച്ച ശരത് ബി സർവ്വാതെ ഇന്ന് ഫ്ലാറ്റ് സമുച്ചയങ്ങൾ സന്ദർശിക്കും. ഫ്ലാറ്റുടമകൾക്ക് ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ മൂന്നംഗ സമിതി കുടുതൽ സമയം അനുവദിച്ചിട്ടുണ്ട്. ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിനും പൊളിക്കാനുള്ള കമ്പനികളെ കണ്ടെത്തുന്നതിനുമാണ് ശരത് ബി സർവ്വാതെയെ ഉപദേശകനായി സർക്കാർ നിയോഗിച്ചിരിക്കുന്നത്. ഇന്നലെ കൊച്ചിയിലെത്തിയ അദ്ദേഹം ഇന്ന് 4 ഫ്ലാറ്റ് സമുച്ചയങ്ങളും സന്ദർശിക്കും. തുടർന്ന് ഫ്ലാറ്റുകൾ പൊളിക്കുന്നതിന് പരിഗണിക്കുന്ന കമ്പനികളുമായി […]

India Kerala

പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണ് അഞ്ച് കൊലപാതകങ്ങൾ നടത്തിയത്; ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് ജോളി

കൂടത്തായി കൊലപാതക പരമ്പരയിൽ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വടകര റൂറൽ എസ്.പി ഓഫീസിൽ എത്തിച്ചു ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ച ജോളി അഞ്ച് പേരുടെ കൊലപാതകത്തിൽ പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചെന്നും പോലീസിനോട് പറഞ്ഞു. ഇതിനിടെ വിപുലീകരിച്ച അന്വേഷണസംഘത്തിന്റെ ആദ്യ യോഗവും റൂറൽ എസ്.പി ഓഫീസിൽ ചേർന്നു. റോയിയുടേതൊഴികെയുള്ള അഞ്ച് മരണങ്ങള്‍ സി.ഐമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് അന്വേഷിക്കുക. ഉച്ചയ്ക്ക് മൂന്ന് മണിയോടെ വടകര റൂറൽ എസ്.പി ഓഫീസിലെത്തിച്ച ശേഷം ജോളിയെയും കൂട്ടു പ്രതികളെയും ഏറെ […]

India Kerala

എന്‍.‍ഡി.എ മുന്നണിയെ പ്രതിസന്ധിയിലാക്കി തുഷാര്‍ വെള്ളാപ്പള്ളി

ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി ബി.ഡി.ജെ.എസ് അധ്യക്ഷന്‍ ന്‍തുഷാര്‍ വെള്ളാപ്പള്ളി. അരൂരിലും എറണാകുളത്തും ജയിക്കില്ലെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി തുഷാര്‍ പറഞ്ഞതാണ് പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്. പാലായില്‍ വോട്ട് മാറ്റി ചെയ്തത് ആരാണെന്ന് അന്വേഷിക്കുമെന്നും തുഷാര്‍ പറഞ്ഞു. കോന്നിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്റെ പ്രചാരത്തിനെത്തിയപ്പോഴാണ് തുഷാര്‍ ഈ പ്രസ്താവന നടത്തിയത്. വട്ടിയൂര്‍കാവിലും കോന്നിയിലും മഞ്ചേശ്വരത്തും വിജയപ്രതീക്ഷ ഉണ്ടെങ്കിലും അരൂരും എറണാകുളത്തും വിജയിക്കില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് തുഷാര്‍ വെള്ളാപ്പള്ളി. എന്‍.ഡി.എ വിടില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും പാലായില്‍ വോട്ട് കുറഞ്ഞതിന്റെ ഉത്തരവാദിത്വം ബി.ഡി.ജെ.എസിന്റെ തലയില്‍ […]

India Kerala

മരട് ഫ്ലാറ്റ് നഷ്ടപരിഹാര നിർണ്ണയ സമിതിയുടെ ആദ്യ യോഗം കൊച്ചിയിൽ തുടങ്ങി

മരട് ഫ്ലാറ്റ് നഷ്ടപരിഹാര നിർണ്ണയ സമിതിയുടെ ആദ്യ യോഗം കൊച്ചിയിൽ തുടങ്ങി. ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിലാണ് യോഗം. നിർമ്മാതാക്കൾക്കെതിരെയുള്ള കേസന്വേഷണത്തിൻ്റെ ഭാഗമായി ക്രൈം ബ്രാഞ്ച് മരട് പഞ്ചായത്ത്‌ മുൻ സെക്രട്ടറി മുഹമ്മദ്‌ അഷറഫിനെ ചോദ്യം ചെയ്തു. ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനാണ് സുപ്രിം കോടതി നിർദ്ദേശപ്രകാരം സർക്കാർ മൂന്നംഗ സമിതിയെ നിയമിച്ചത്. ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായരാണ് അധ്യക്ഷൻ. മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്, തിരുവനന്തപുരം കെഎസ്ആർഎയിലെ എൻജിനിയർ ആർ. മുരുകേശൻ എന്നിവരാണ് […]

India Kerala

കൂടത്തായി കൊലപാതകം; പ്രതികളെ വടകര എസ്.പി ഓഫീസില്‍ എത്തിച്ചു

പൊലീസ് കസ്റ്റഡിയില്‍ വിട്ട കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളെ വടകര എസ്.പി ഓഫീസില്‍ എത്തിച്ചു. ഇവരെ അല്‍പ്പസമയത്തിനകം ചോദ്യം ചെയ്യാന്‍ ആരംഭിക്കും. വൈകിട്ട് അഞ്ചുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചേരും. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയതിന് ശേഷമാണ് ഇവരെ എസ്.പി ഓഫീസിലെത്തിച്ചത്.