ജോളിക്ക് രണ്ട് തവണ സയനൈഡ് കൈമാറിയെന്ന് കൂട്ടുപ്രതി മാത്യു അന്വേഷണ സംഘത്തോട്. പൊന്നാമറ്റത്ത് എത്തിയാണ് രണ്ട് തവണയും സയനൈഡ് കൈമാറിയതെന്ന് മാത്യു പറഞ്ഞു. മാത്യു മഞ്ചാടിയില്‍ മരിക്കുന്നതിന് തലേന്നും ഒരുമിച്ചിരുന്ന് മദ്യപിച്ചെന്ന് ജോളിയും മൊഴി നല്‍കി. റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ പ്രാദേശിക രാഷ്ട്രീയ നേതാവിന്‍റെ കയ്യിലാണെന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.
Kerala
കെ.എസ്.ആര്‍.ടി.സി ശമ്പള വിതരണത്തിലെ പ്രതിസന്ധി മറികടക്കാന്‍ മാനേജ്മെന്റ് നടപടി തുടങ്ങി
ഡ്രൈവര്‍മാരുടെ കുറവ് മൂലം കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസുകള്‍ മുടങ്ങുന്നത് തുടരുന്നു. ഇന്ന് ഉച്ചവരെ മാത്രം മുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി. ശമ്പള വിതരണത്തിലെ പ്രതിസന്ധി മറികടക്കാന്‍ മാനേജ്മെന്റ് നടപടി തുടങ്ങി. എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ തുടർച്ചയായ 10ാംദിവസമാണ് കെ.എസ്.ആര്‍.ടി.സിയിൽ സർവീസുകൾ മുടങ്ങുന്നത്.ഡ്രൈവർമാർ ഇല്ലാത്തതിനാൽ ഇന്ന് 321 സർവീസുകൾ ഇതുവരെയായി റദ്ദാക്കി.തെക്കൻമേഖലയിലാണ് ഏറ്റവും കൂടുതൽ സർവീസുകൾ റദ്ദാക്കിയത്.141 എണ്ണം.ഇന്നലെ 1352 സർവീസുകൾ മുടങ്ങിയിരുന്നു. താൽക്കാലിക ജീവനക്കാരെ ഒരു ദിവസത്തേക്ക് നിയമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി പരിഹരിക്കാനായിട്ടില്ല. അതിനിടെ ജീവനക്കാർ പരസ്യ പ്രതിഷേധവുമായി […]
അന്നമ്മയെ കൊന്നത് കീടനാശിനി നല്‍കിയെന്ന് ജോളിയുടെ മൊഴി
ഭര്‍തൃമാതാവായ അന്നമ്മയെ കൊലപെടുത്താന്‍ ഉപയോഗിച്ചത് പൊട്ടാസ്യം സയനൈഡ് അല്ലെന്ന് ജോളിയുടെ മൊഴി കീടനാശിനിയാണ് ഉപയോഗിച്ചത്. ബാക്കിയുള്ളവരെ കൊലപ്പെടുത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണെന്നും ജോളി മൊഴി നല്‍കി. പൊട്ടിക്കരഞ്ഞും തേങ്ങലടക്കിയുമാണ് കസ്റ്റഡിയിലായ ആദ്യ ദിനം ചോദ്യം ചെയ്യലിനോട് ജോളി പ്രതികരിച്ചത്. പലപ്പോഴും തലകുനിച്ചിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുമ്പോള്‍ വിങ്ങിപ്പൊട്ടി. കുറ്റങ്ങള്‍ ഓരോന്നായി ഏറ്റെടുത്തു. ആദ്യ കൊലപാതകത്തിന് ഉപയോഗിച്ചത് പൊട്ടാസ്യം സയനൈഡല്ലെന്ന നിര്‍ണായക മൊഴിയും ഇതിനിടെയാണ് നല്‍കിയത്. അന്നമ്മയെ കൊലപ്പെടുത്തിയത് കീടനാശിനി നല്‍കിയാണെന്ന് പറയുമ്പോഴും തല കുനിച്ച് തന്നെയാണ് […]
ജോസ് കെ. മാണി നിലവിൽ പാര്‍ട്ടിയിലില്ല, ഇനി സ്വന്തം വഴി നോക്കാം: ആഞ്ഞടിച്ച് പി.ജെ ജോസഫ്
ജോസ് കെ. മാണിക്കെതിരെ പി.ജെ ജോസഫ്. ജോസ് കെ. മാണി നിലവിൽ പാര്‍ട്ടിയിലില്ലെന്ന് അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണിക്ക് ഇനി സ്വന്തം വഴി നോക്കാം. ജോസ് കെ. മാണിക്കൊപ്പമുള്ള അണികളും കൊഴിയുകയാണ്. പാലായിൽ തനിക്ക് അണികളുണ്ടോ എന്ന് തെളിയിക്കും. ഇതിന്റെ ഭാഗമായി പാലായിൽ ശക്തിപ്രകടനം നടത്തും. പാലായിൽ ജനസമ്മതിയും സ്വീകാര്യതയുമില്ലാത്ത സ്ഥാനാർത്ഥിയായിരുന്നു മത്സരിച്ചതെന്നും ജോസഫ് പറഞ്ഞു.
കൂടത്തായിയില്‍ ഇന്നോ നാളെയോ ഡി.ജി.പി സന്ദര്‍ശനം നടത്തും
കൂടത്തായിയില്‍ ഇന്നോ നാളെയോ ഡി.ജി.പി ലോക്നാഥ് ബെഹ്റ സന്ദര്‍ശനം നടത്തും. വിശദമായ ശാസ്ത്രീയ പരിശോധന നടത്തിയാലെ വിഷം കൊടുത്ത് കൊന്നതാണോയെന്ന് കണ്ടെത്താന്‍ പറ്റൂ എന്ന് ഡി.ജി.പി പറഞ്ഞു.കേസ് തെളിയക്കണമെങ്കില്‍ സയന്‍സിന്റെ സഹായം കൂടിയെ തീരൂവെന്നും ഡി.ജി.പി തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം കൂടത്തായി കൊലപാതക പരമ്പരയില്‍ 5 എഫ്.ഐ.ആറുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. എല്ലാ കേസിലും ജോളിയാണ് പ്രധാന പ്രതി. സിലിയുടെ മരണവുമായി ബന്ധപ്പെട്ട ഷാജിയെന്നയാളെ കൂടി സംശയിക്കപ്പെടുന്ന പ്രതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദാദയെ മറി കടന്ന കോഹ്‍ലി; നായകനായി 50 മത്സരങ്ങള്‍
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ ഏറ്റവും അധികം മത്സരങ്ങളില്‍ നയിച്ച ക്യാപ്റ്റന്മാരില്‍ രണ്ടാമതായി കോഹ്‍ലി. ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് കോഹ‍്‍ലി നായകനായി 50 മത്സരം പൂര്‍ത്തിയാക്കിയത് ക്യാപ്റ്റനായി 49 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സൌരവ് ഗാംഗുലിയുടെ റെക്കോര്‍ഡാണ് കോഹ‍്‍ലി മറികടന്നത്. ഇതോടെ 50 ടെസ്റ്റുകളില്‍ നായകനാകുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡും കോഹ്‍ലിക്ക് സ്വന്തമായി. 60 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച എം.എസ്. ധോണി മാത്രമാണ് കോഹ്‍ലിക്ക് മുന്നില്‍. 50 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച കോഹ്‍ലിക്ക് 29 വിജയങ്ങള്‍ […]
കൂടത്തായി കൊലപാതകം; അന്വേഷണ സംഘം ഫോണ്‍ കണ്ടെടുത്തു
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവെ ഒരു ഫോണ്‍ പൊലീസ് കണ്ടെത്തി. മുഖ്യപ്രതി ജോളിയുടെയതാണ് ലഭിച്ച ഫോണെന്നാണ് സൂചന. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫോണ്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട ഫോണ്‍ കണ്ടെത്തിയതെന്ന് മാത്രമാണ് പൊലീസ് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുള്ളത്. വെെക്കത്ത് നിന്ന് ഇന്നലെ രാത്രിയോട് കൂടിയാണ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഫോണ്‍ കണ്ടെത്തിയത്. ജോളി ഉപയോഗിച്ചിരുന്ന ഫോണ്‍ കാണാനില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. എങ്കില്‍ നിര്‍ണായകമായ വിവരങ്ങള്‍ ഇപ്പോള്‍ കണ്ടെത്തിയ ഫോണില്‍ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ […]
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ആവേശത്തില്‍
മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പോര് മുറുകുന്നു. മുന്നണികളുടെ പ്രചാരണത്തിനായി പ്രധാന നേതാക്കള്‍ മണ്ഡലത്തിലെത്തിയിട്ടുണ്ട്. പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തുമ്പോഴും ഉറച്ച വിജയ പ്രതീക്ഷയിലാണ് മുന്നണികള്‍. സ്ഥാനാര്‍ത്ഥികളും ഉറച്ച വിജയ പ്രതീക്ഷയോടെ പ്രചാരണം സജീവമാക്കുകയാണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ധീന്‍റെ പ്രചാരണത്തിനായി ഡീന്‍ കുര്യാക്കോസ് എം.പി, ദക്ഷിണ കന്നഡ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മിഥുന്‍ റായ് തുടങ്ങിയ യുവ നേതാക്കള്‍ ഇന്ന് മണ്ഡലത്തിലെത്തും. വോട്ടെടുപ്പ് ദിനം അടുക്കും തോറും വലിയ ആവേശത്തിലാണ് യു.ഡി.എഫിന്‍റെ പ്രചാരണം പുരോഗമിക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം ശങ്കര്‍ […]
കൂടത്തായ് കൂട്ടക്കൊലപാതകം; ആറ് മരണത്തിലും പൊലീസ് കേസെടുത്തു
കൂടത്തായിയിലെ കൊലപാതക പരമ്പരയില്‍ അഞ്ച് കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു . ഇതോടെ പൊന്നാമറ്റം കുടുംബത്തിലെ ആറ് മരണത്തിലും പൊലീസ് കേസെടുത്തു. സിലിയുടെ മരണത്തില്‍ ജോളിയെ കൂടാതെ ഷാജിയെന്നയാളെയും പ്രതി ചേര്‍ത്തിട്ടുണ്ട്. 5 പേരെ സയനൈഡ് നല്‍കിയും അന്നമ്മയെ കീടനാശിനി നല്‍കിയുമാണ് കൊന്നതെന്ന് ജോളി കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. റോയിയുടേത് ഒഴികെയുള്ള അഞ്ച് കൊലപാതകങ്ങള്‍ സി.ഐമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ അന്വേഷിക്കും.
കൂടത്തായ് കൊലപാതകം; ജോളിയെ വടകര പൊലീസ് സ്റ്റേഷനില്‍ നിന്ന് എസ്.പി ഓഫീസിലെത്തിച്ചു
കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ വടകര പൊലീസ് സ്റ്റേഷനില്‍ നിന്ന് എസ്.പി ഓഫീസിലെത്തിച്ചു. ഇവിടെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും തെളിവെടുപ്പ് നടത്തുക. കൊലപാതകങ്ങൾക്കു ശേഷം ജോളി സയനൈഡ് സൂക്ഷിച്ചു വച്ചിട്ടുണ്ടെന നിഗമനത്തിലാണ് അന്വേഷണ സംഘം. ജോളിയും മാത്യുവിനെയും ഇന്ന് തന്നെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ആദ്യഘട്ടം ചോദ്യംചെയ്യൽ പൂർത്തിയാക്കിയ അന്വേഷണസംഘം തെളിവെടുപ്പ് നടപടികളും കൂടുതൽ ചോദ്യംചെയ്യലുമാണ് ഇന്ന് നടത്തുക. ജോളിയുടെ എൻ.ഐ.ടി യാത്രകൾ, വ്യാജരേഖ […]









