പി.എസ്.സിയില്‍ വീണ്ടും മാര്‍ക്ക് തട്ടിപ്പ്. ആസൂത്രണ ബോര്‍ഡില്‍ മൂന്ന് ചീഫ് തസ്തികകളിലേക്ക് തയാറാക്കിയ റാങ്ക് ലിസ്റ്റിലാണ് സംശയകരമായ രീതിയില്‍ മാര്‍ക്ക് ദാനം നടന്നത്. എഴുത്തുപരീക്ഷയില്‍ പിന്നിലായിരുന്ന മൂന്ന് പേര്‍ക്ക് അഭിമുഖത്തില്‍ വാരിക്കോരി മാര്‍ക്ക് നല്‍കി. അഭിമുഖത്തില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചതോടെ റാങ്ക് പട്ടികയില്‍ മുന്നിലെത്തിയ മൂന്നുപേരും ഇടത് സര്‍വീസ് സംഘടനാ ഭാരവാഹികളാണ്. ആസൂത്രണ ബോര്‍ഡിലെ സോഷ്യല്‍ സര്‍വീസ്, പ്ലാന്‍ കോ ഓര്‍ഡിനേഷന്‍, ഡീ സെന്‍ട്രലൈസ്ഡ് പ്ലാനിങ് എന്നീ വിഭാഗങ്ങളിലെ ചീഫ് തസ്തിയുടെ റാങ്ക് ലിസ്റ്റ് ഈ […]
Kerala
മറിയം ത്രേസ്യയെ നാളെ വിശുദ്ധയായി പ്രഖ്യാപിക്കും
മറിയം ത്രേസ്യയെ നാളെ റോമില്‍ വെച്ച് വിശുദ്ധയായി പ്രഖ്യാപിക്കും. തൃശൂരിലെ കുഴിക്കാട്ടുശ്ശേരിക്കാര്‍ ഏറെ ആഹ്ളാദത്തിലാണ്. മറിയം ത്ര്യേസ്യ സ്ഥാപിച്ച മഠവും മറിയം ത്രേസ്യയുടെ കബറിടവും കുഴിക്കാട്ടുശ്ശേരിയിലാണ് സ്ഥിതി ചെയ്യുന്നത്. സന്ദര്‍ശകര്‍ പതിവായി ഏറെ എത്താറുണ്ട് കുഴിക്കാട്ടുശ്ശേരിയില്‍. വിശുദ്ധ പദവിയിലേക്ക് മറിയം ത്ര്യേസയെ ഉയര്‍ത്തുന്നുവെന്ന വാര്‍ത്ത വന്നതുമുതല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടിവിടെ. നാളെ വലിയ രീതിയിലുള്ള ആഘോഷങ്ങള്‍ ഒന്നും ആസൂത്രണം ചെയ്തിട്ടില്ല. ഇന്ത്യന്‍ സഭയുടെ ആഘോഷങ്ങള്‍ പിന്നീടാണ് നടക്കുക. രാവിലെ കുഴിക്കാട്ടുശ്ശേരി മഠത്തില്‍ പ്രത്യേക കുര്‍ബാന നടക്കും. […]
മലപ്പുറത്ത് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു
മലപ്പുറം തേഞ്ഞിപ്പലത്തിനടുത്ത് കോഹിനൂരിൽ മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു.കുഞ്ഞിന്റെ അമ്മ അനീസയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. അനീസ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവ ശേഷം കൈ ഞെരമ്പ് മുറിച്ച് അബോധാവസ്ഥയിലായ അനീസയെ അയൽവാസികൾ കാണുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് അനീസയെ ആശുപത്രിയിൽ എത്തിച്ചത്.
ശബരിമല വിമാനത്താവളം; സര്‍ക്കാറിന് കച്ചവട താല്‍പര്യമെന്ന് സുധീരന്‍
ചെറുവള്ളി എസ്റ്റേറ്റ് ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കന്നതിന് പിന്നില്‍ സര്‍ക്കാരിന് കച്ചവട താല്‍പര്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. മാധ്യമം ലേഖകന്‍ ആര്‍ സുനില്‍ രചിച്ച ‘ഹാരിസണ്‍സ്- രേഖയില്ലാത്ത ജന്‍മി’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയതിന് കേസ് നടക്കുന്ന എസ്റ്റേറ്റാണ് ചെറുവള്ളി എസ്റ്റേറ്റ്. പണം കെട്ടിവെച്ച് ഈ ഭൂമി എറ്റെടുക്കുകയാണ് സര്‍ക്കാര്‍. ഇത് ചെറുവള്ളി കൈയ്യേറിയവരെ മാത്രമല്ല ഹാരിസണ്‍ ഉള്‍പ്പെടെ എല്ലാ വന്‍കിട ഭൂമി കൈയ്യേറ്റക്കാരെയും സഹായിക്കുന്നതിന് തുല്യമണെന്ന് വി.എം സുധീരന്‍ പറഞ്ഞു. […]
വ്യാജ ഒസ്യത്ത് തയ്യാറാക്കിയ സംഭവത്തില്‍ ജോളിക്കെതിരായ റിപ്പോര്‍ട്ട് മുക്കിയെന്ന് സ്ഥിരീകരണം
വ്യാജ ഒസ്യത്ത് തയ്യാറാക്കിയ സംഭവത്തില്‍ ജോളിക്കെതിരായ റിപ്പോര്‍ട്ട് മുക്കിയെന്ന് സ്ഥിരീകരണം. കൂടത്തായി വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടാണ് മുക്കിയത്. രജിസ്റ്ററില്‍ പറയുന്ന റിപ്പോര്‍ട്ട് വില്ലേജ് ഓഫീസിലില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. റിപ്പോര്‍ട്ട് കാണാനില്ലെന്ന് നേരത്തേ മീഡിയവണ്‍ വാര്‍ത്ത നല്‍കിയിരുന്നു. അതേസമയം റോയിയെ കൊലപ്പെടുത്തിയ ശേഷം ജോളി ആദ്യം വിളിച്ചത് കൂട്ടുപ്രതി മാത്യുവിനെയെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഡ്രൈവര്‍ തസ്തികയിലെ ഒഴിവുകള്‍ ഉടന്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേരള അഡ്മിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍
പാലക്കാട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങളിലെ ഡ്രൈവര്‍ തസ്തികയിലെ ഒഴിവുകള്‍ ഉടന്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേരള അഡ്മിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്.താല്‍കാലിക നിയമനങ്ങള്‍ നീട്ടികൊണ്ടുപോകുന്നത് അവസാനിപ്പിക്കണമെന്നും ട്രൈബ്യൂണല്‍ ഉട്ടരവിട്ടു. വിവിധ പഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ല പഞ്ചായത്ത് എന്നീ സ്ഥാപനങ്ങളിലേക്കുള്ള ഡ്രൈവര്‍മാരെ സ്വന്തം ഇഷ്ടപ്രകാരമാണ് തദ്ദേശ സ്ഥാപനങ്ങള്‍ നിയമിച്ചിരുന്നത്. വര്‍ഷങ്ങളായി തുടരുന്ന ഈ രീതി അവസാനിപ്പിച്ച് ഉടന്‍ ഡ്രൈവര്‍മാരുടെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് അഡ്മിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു.118 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യാനുള്ളത്. ഒരു വാഹനം […]
മറയൂരില്‍ വീണ്ടും ഒറ്റയാന്റെ കൊലവിളി
മറയൂരില്‍ വീണ്ടും കാട്ടാനയുടെ ആക്രമണത്തില്‍ വീടുകള്‍ തകർന്നു. പത്തടിപ്പാലം കോളനിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലെത്തിയ ഒറ്റയാന്‍ മൂന്നു വീടുകളുടെ മുന്‍വശമാണ് തകർത്തത്. നാളുകളായി ഭീതി പടർത്തുന്ന ഒറ്റയാനെ ഉള്‍വനത്തിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മറയൂർ പത്തടിപ്പാലം കോളനിക്കുള്ളില്‍ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് ഒറ്റയാന്‍ കൊലവിളി നടത്തിയത്. കോളനി നിവാസി കൃഷ്ണന്റെ വീടിന്റെ വരാന്തക്ക് മുകളിലെ ഷീറ്റുകളും തൂണും, ഭിത്തിയുമടക്കം പൂർണമായും ആന തകർത്തു. അര മണിക്കൂറോളം ചിന്നംവിളിച്ച് കാട്ടാന കൃഷ്ണന്റെ വീടിനു സമീപത്ത് നിലയുറപ്പിച്ചു. […]
തിരുവനന്തപുരം കഴക്കൂട്ടത്ത് തീപിടുത്തം
തിരുവനന്തപുരം കഴക്കൂട്ടത്ത് ഫർണീച്ചർ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു. മേനംകുളം തുമ്പ കിൻഫ്ര അപ്പാരൽ പാർക്കിലെ ഇൻട്രോയൽ ഫർണീച്ചറിന്റെ നിർമ്മാണ യൂണിറ്റിലാണ് രാത്രി ഒൻപതരയോടെയാണ് അപകടമുണ്ടായത്. കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് തീപിടുത്തം ആദ്യം കണ്ടത്. ഉടൻ കഴക്കൂട്ടം പോലീസിലും ഫയർഫോഴ്‌സിലും അറിയിച്ചു. ടെക്നോപാർക്കിൽ ഉൾപ്പടെയുള്ള അഗ്നിശമന സേനയുടെ യൂണിറ്റുകൾ എത്തി തീയണച്ചു. ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടത്തിന്റെ കണക്ക് വ്യക്തമായിട്ടില്ല.
മരട് ഫ്ലാറ്റുകള്‍ ഇന്ന് പൊളിക്കാനുള്ള കമ്പനികള്‍ക്ക് കെെമാറും
മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള കമ്പനികളെ തെരെഞ്ഞെടുത്ത സാങ്കേതിക സമിതിയുടെ നടപടി ഇന്ന് മരട് നഗരസഭ കൗൺസിൽ അംഗീകരിക്കും. എഡിഫൈസ് എഞ്ചിനീയറിങ്ങും വിജയ് സ്റ്റീൽസും ചേർന്നാണ് നാല് ഫ്ലാറ്റുകളും പൊളിക്കുന്നത്. നഗരസഭ കൌൺസിൽ അഗീകാരത്തോടെ ഇന്ന് തന്നെ ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറും. സുരക്ഷിതമായി ഫ്ലാറ്റുകൾ പൊളിക്കും എന്ന് സാങ്കേതിക സമിതി ഉറപ്പ് നൽകി. മുംബൈ ആസ്ഥാനമായുള്ള എഡിഫെയ്‌സ് എൻജിനിയറിങ് ചെന്നൈയിൽ നിന്നുള്ള വിജയ് സ്റ്റീൽസ് എന്നീ രണ്ടു കമ്പനികൾ തന്നെയാണ് നാല് ഫ്ലാറ്റുകളും പൊളിക്കുന്നത്. നഗരസഭ കൌൺസിലിന്റെ അംഗീകാരത്തോടെ […]
കുളത്തുപ്പുഴയില്‍ ക്ഷേത്രത്തില്‍ കവര്‍ച്ച: നാല് കാണിക്ക വഞ്ചികള്‍ കടത്തി
ഒരുമാസത്തിനിടെ കുളത്തുപ്പുഴയില്‍ വീണ്ടും ക്ഷേത്ര കവര്‍ച്ച. കുളത്തുപ്പുഴ ടൗണ്‍ ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന നാല് കാണിക്ക വഞ്ചികള്‍ മോഷ്ടാക്കള്‍ കടത്തി. രാവിലെ ക്ഷേത്രം തുറക്കാന്‍ എത്തിയ ജീവനക്കാരനാണ് കവര്‍ച്ച ആദ്യമറിഞ്ഞത്. തുടര്‍ന്ന് കുളത്തുപ്പുഴ പോലീസില്‍ വിവരം അറിയിച്ചു. ഭാരവാഹികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുലര്ച്ചെയകാം കവര്‍ച്ച നടന്നതെനാണ് പ്രാഥമിക നിഗമനം. ഒരു മാസത്തെ കാണിക്ക തുകകള്‍ കവര്‍ന്നിട്ടുണ്ടെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. ഒരുമാസം മുമ്ബും ക്ഷേത്രത്തില്‍ കവര്‍ച്ചാശ്രമം നടന്നിരുന്നു. […]












