India Kerala

‘കേരളത്തിലെ മുഖ്യമന്ത്രി പാഷാണം വർക്കി’ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കേരളത്തിലെ മുഖ്യമന്ത്രി പാഷാണം വർക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഞ്ചേശ്വരത്ത് വിശ്വാസിയും മറ്റ സ്ഥലങ്ങളിൽ നവോത്ഥാന നായകനുമാണ് മുഖ്യമന്ത്രി. വിശ്വാസികൾക്കൊപ്പം യു.ഡി.എഫ് ഉറച്ച് നിൽക്കുമെന്നും ചെന്നിത്തല അരൂരില്‍ പറഞ്ഞു. നേരത്തെ മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ശങ്കർ റൈ കപട ഹിന്ദുവാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമർശത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഹിന്ദുവിന്റെ അട്ടിപ്പേറവകാശം രമേശ് ചെന്നിത്തലക്ക് ആരാണ് കൊടുത്തതെന്നും ശങ്കർ റൈ വിശ്വാസിയായതിൽ പ്രതിപക്ഷ നേതാക്കൾക്കെന്തിനാണ് വേവലാതിയെന്നും മുഖ്യമന്ത്രി ചോദിച്ചു. മഞ്ചേശ്വരത്ത് തോല്‍വി […]

India Kerala

ഭാരതസഭയുടെ കൃതജ്ഞത ബലി അടുത്ത മാസം 16 ന് നടക്കും

മറിയം ത്രേസ്യ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിന്‍റെ ഭാഗമായുള്ള ഭാരത സഭയുടെ കൃതജ്ഞത ബലി അടുത്ത മാസം 16 ന് നടക്കും. മറിയം ത്രേസ്യയുടെ പ്രവർത്തന കേന്ദ്രമായിരുന്ന തൃശൂർ കുഴിക്കാട്ടുശ്ശേരി മഠത്തിലാണ് കൃതജ്ഞത ബലി ചടങ്ങ് നടക്കുക. കൃതജ്ഞത ബലിയോടനുബന്ധിച്ചു വലിയ ആഘോഷ പരി പാടികൾക്കാണ് അടുത്ത മാസം കുഴുക്കാട്ടുശ്ശേരി മഠം സാക്ഷ്യം വഹിക്കുക. രാജ്യത്തിനകത്തും പുറത്തുമുള്ള പുരോഹിതൻമാർ, ഭരണാധികാരികൾ തുടങ്ങിയവരുടെ സാന്നിധ്യം കൃതജ്ഞത ബലിയിൽ ഉറപ്പ് വരുത്താനാണ് കുഴുക്കാട്ടുശ്ശേരി മഠം അധികൃതരുടെ ശ്രമം. വിശുദ്ധ പദവി പ്രഖ്യാപനത്തോട് അനുബന്ധിച്ചു […]

India Kerala

ബാബ്‍രി മസ്ജിദ് ഭൂമിത്തർക്ക കേസിലെ അന്തിമവാദം; അയോധ്യയില്‍ നിരോധനാജ്ഞ

ബാബ്‍രി മസ്ജിദ് ഭൂമിത്തർക്ക കേസിലെ അന്തിമവാദം സുപ്രീംകോടതിയിൽ ഇന്ന് പുനരാരംഭിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്. ഈ മാസം പതിനെട്ടിന് വാദം പൂർത്തിയാക്കണമെന്ന് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. സമാന്തരമായി മധ്യസ്ഥ ചർച്ചകളും പുരോഗമിക്കുകയാണ്. തർക്കഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാരക്കും രാംലല്ലക്കുമായി വിഭജിച്ചു നൽകിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. അതിനിടെ അന്തിമ വാദം ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ അയോധ്യയിലും സമീപപ്രദേശങ്ങളിലും ഡിസംബര്‍ പത്ത് […]

India Kerala

കൂടത്തായി കൊലപാതകം; പരാതിക്കാരനായ റോജോ നാട്ടിലെത്തി

കൂടത്തായി കൊലപാതക പരമ്പരയില്‍ പരാതിക്കാരനായ റോജോ നാട്ടിലെത്തി. റോജോയെ നാളെ ചോദ്യം ചെയ്തേക്കും. മരിച്ച റോയിയുടെ സഹോദരനാണ് റോജോ. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് ഇദ്ദേഹം അമേരിക്കയിൽ നിന്നും എത്തിയത്. പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റോജോയെ പൊലീസ് അടകമ്പടിയോടെ വൈക്കത്തെ വീട്ടിലെത്തിച്ചു.

India Kerala

മഞ്ചേശ്വരത്ത് പ്രചാരണം പുരോഗമിക്കുന്നു; മുന്നണികളുടെ പ്രധാന നേതാക്കളെല്ലാം മണ്ഡലത്തില്‍

മഞ്ചേശ്വരത്ത് പ്രചാരണം പുരോഗമിക്കുമ്പോള്‍ മുന്നണികളുടെ പ്രധാന നേതാക്കളെല്ലാം മണ്ഡലത്തില്‍ സജീവമാണ്. യു.ഡി.എഫിന് അഭിമാന പോരാട്ടമാണ് മഞ്ചേശ്വരത്തേത്. നിര്‍ണായക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യു.ഡി.എഫ് നേതാക്കളെല്ലാം മണ്ഡലത്തില്‍ സജീവമായുണ്ട് . എ.കെ ആന്‍റണി ,ഉമ്മന്‍ ചാണ്ടി , പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി യു.ഡി.എഫിലെ മുതിര്‍ന്ന നേതാക്കളെല്ലാം സ്ഥാനാര്‍ഥിക്ക് വോട്ടഭ്യര്‍ത്തിച്ച് ഇന്ന് മണ്ഡലത്തിലെത്തും. ഉറച്ച വിജയ പ്രതീക്ഷയാണ് യു.ഡി.എഫ് പങ്ക് വെക്കുന്നത്. എല്‍.ഡി.എഫും ഇത്തവണ മഞ്ചേശ്വരത്ത് വിജയിക്കാനുറച്ചാണ് പ്രചാരണം സജീവമാക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നാളെ […]

India Kerala

ആദര്‍ശിന്‍റെ മൃദദേഹം റീ പോസ്റ്റ്മോര്‍ട്ടത്തിനായി ഇന്ന് പുറത്തെടുക്കും

തിരുവനന്തപുരം ഭരതന്നൂരിൽ മരിച്ച പതിനാലു വയസ്സുകാരൻ ആദർശിന്‍റെ മൃതശരീരം റീ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് വേണ്ടി ഇന്ന് പുറത്തെടുക്കും. രാവിലെ 11 മണിയോടു കൂടി ക്രൈംബ്രാഞ്ച് സംഘമെത്തിയാണ് മൃതശരീരത്തിന്‍റെ അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നത്. അതേ സമയം കുട്ടിയുടെ ആദ്യ പോസ്റ്റ്മോർട്ടത്തിൽ ഗുരുതരമായ വീഴ്ചകളാണ് വരുത്തിയത്. കുട്ടിയുടെ വസ്ത്രം അഴിച്ചുമാറ്റിയ നിലയിലാണ് എന്ന് ഇൻക്വസ്റ്റ് നടപടികളിൽ രേഖപ്പെടുത്തിയിട്ടും കുട്ടിയുടെ രഹസ്യ ഭാഗങ്ങൾ പരിശോധിക്കാൻ പോസ്റ്റ്മോർട്ടത്തിൽ ശ്രമം നടന്നില്ല. ഇതുമൂലം കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഫോറൻസിക് […]

India Kerala Uncategorized

കൂടത്തായി കൂട്ടകൊലപാതകക്കേസില്‍ നിര്‍ണ്ണായകമായ ചോദ്യം ചെയ്യല്‍ ഇന്ന്

കൂടത്തായി കൂട്ടകൊലപാതകക്കേസില്‍ നിര്‍ണ്ണായകമായ ചോദ്യം ചെയ്യല്‍ ഇന്ന് നടക്കും. ജോളിയുടെ ഭര്‍ത്താവ് ഷാജു, പിതാവ് സഖറിയാസ് എന്നിവരോട് രാവിലെ ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. മൊഴികളില്‍ വൈരുദ്ധ്യം ഉള്ളതിനാല്‍ ജോളിയേയും ഷാജുവിനെയും ഒരുമിച്ചിരുത്തിയാകും ചോദ്യം ചെയ്യുക. കേസില്‍ വിദഗ്ധ അന്വേഷണം നടത്തുന്നതിന് വേണ്ടി ഐ.സി.ടി എസ്പി ദിവ്യ വി ഗോപിനാഥിന്റെ നേത്യത്വത്തിലുള്ള എട്ടംഗ സംഘം ഇന്ന് കൊലപാതകങ്ങള്‍ നടന്ന സ്ഥലങ്ങളിലെത്തി പരിശോധനകള്‍ നടത്തും. ജോളിയുടെ ഭര്‍ത്താവ് ഷാജുവിനും, ഭര്‍ത്യപിതാവ് സഖറിയക്കും നിര്‍ണ്ണായക ദിവസമാണിന്ന്. രണ്ട് തവണ […]

India Kerala

കൂടത്തായി മോഡലിൽ ഭരതന്നൂരിൽ മറ്റൊരു മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ പൊലീസ്

തിരുവനന്തപുരം ഭരതന്നൂരില്‍ 10 വര്‍ഷം മുമ്പ് മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റ്മോര്‍ട്ടം ചെയ്യും.ഏഴാം ക്ലാസ് വിദ്യാര്‍ഥി ആദര്‍ശിന്റെ മൃതദേഹമാണ് പുറത്തെടുക്കുക. തിങ്കളാഴ്ച പതിനൊന്ന് മണിക്ക് മൃതദേഹം പുറത്തെടുക്കും. ഫോറന്‍സിക് സര്‍ജന്‍മാരുടെ സംഘം നല്‍കിയ നിര്‍ദേശം അനുസരിച്ചാണ് ക്രൈംബ്രാഞ്ച് നീക്കം. 2009 ഏപ്രില്‍ 5നാണ് വീട്ടില്‍ നിന്ന് കടയിലേക്ക് പോയ ആദര്‍ശ് വിജയനെ കാണാതാകുന്നത്. തെരച്ചിലിനൊടുവില്‍ വീടിന് സമീപത്തെ കുളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. അന്ന് ബന്ധുക്കള്‍ക്ക് ദുരൂഹത തോന്നിയിരുന്നില്ല. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് ദുരൂഹത സംശയിക്കാന്‍ കാരണമായത്. […]

India Kerala

‘ഹിന്ദുവിന്റെ അട്ടിപ്പേറവകാശം രമേശ് ചെന്നിത്തലക്ക് ആരാണ് കൊടുത്തത്; മുഖ്യമന്ത്രി

ഹിന്ദുവിന്റെ അട്ടിപ്പേറവകാശം രമേശ് ചെന്നിത്തലക്ക് ആരാണ് കൊടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഞ്ചേശ്വരത്ത് തോല്‍വി മണക്കുന്നത് കൊണ്ടാണ് എല്‍.ഡി.എഫ് സ്ഥാനാർത്ഥിയെ വ്യക്തിപരമായി ആക്രമിക്കുന്നത്, ശങ്കർ റൈ വിശ്വാസിയായതിൽ പ്രതിപക്ഷ നേതാക്കൾക്കെന്തിനാണ് വേവലാതിയെന്നും മുഖ്യമന്ത്രി ചോദിച്ചു. മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

India Kerala

വ്യാജ ഒസ്യത്ത് നിര്‍മ്മിച്ച കേസില്‍ ജോളിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് കാണാനില്ല

വ്യാജ ഒസ്യത്ത് നിര്‍മിച്ച് ഭൂമി തട്ടിയെടുത്ത സംഭവത്തില്‍ ജോളിക്ക് എതിരായ അന്വേഷണ റിപോര്‍ട്ട് കാണാതായതായി സ്ഥിരീകരണം. ജോളിക്ക് എതിരെ വില്ലേജ് ഓഫീസര്‍ തയ്യാറാക്കിയ റിപോര്‍ട്ടാണ് കാണാതായത്. ഓമശേരി പഞ്ചായത്തില്‍ നിന്നും റിപോര്‍ട്ട് കാണാതായതായി നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ പഞ്ചായത്ത് അധികൃതരോട് പഞ്ചായത്ത് വിശദീകരണം തേടി. ടോം തോമസിന്റെ പേരിലുള്ള വീടും സ്ഥലവും വ്യാജ ഒസ്യത്തും അനുബന്ധ രേഖകളും ഹാജരാക്കി ജോളി സ്വന്തം പേരിലേക്ക് മാറ്റിയിരുന്നു. മറ്റ് ബന്ധുക്കള്‍ പരാതിയുമായി രംഗത്ത് വന്നപ്പോള്‍ വില്ലേജ് ഓഫീസര്‍ ഇക്കാര്യം […]