India Kerala

ഭരതന്നൂരില്‍ പതിനാലു വയസുകാരന്റെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന നടപടികൾ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം ഭരതന്നൂരില്‍ പുറത്തെടുത്ത പതിനാലു വയസുകാരന്റെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന നടപടികൾ ഇന്ന് ആരംഭിക്കും. മരണകാരണം ഉള്‍പ്പെടെ ആദ്യം മുതല്‍ പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ശാസ്ത്രീയ പരിശോധനകളെക്കുറിച്ച് ആലോചിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം ഫോറന്‍സിക് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ആദര്‍ശ് വിജയന്‍ എന്ന വിദ്യാര്‍ഥിയുടെ മരണത്തിലെ ദുരൂഹതകൾ ഒഴിവാക്കാനാണ് പത്ത് വര്‍ഷം മുന്‍പ് മറവ് ചെയ്ത മൃതദേഹം ഇന്നലെ പുറത്തെടുത്തത്. തലയോട്ടിയും വാരിയെല്ലും പല്ലും ഉള്‍പ്പെടെ ഭൂരിഭാഗം അസ്ഥികളും ഇന്നലെ വീണ്ടെടുക്കാനായി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് […]

India Kerala

മരട് വിവാദം; അനധികൃത ഫ്ലാറ്റുകളുടെ നിര്‍മാതാക്കളെ ക്രൈംബ്രാഞ്ച് ഇന്ന് മുതല്‍ വിശദമായി ചോദ്യം ചെയ്യും

മരടിലെ അനധികൃത ഫ്ലാറ്റുകളുടെ നിര്‍മാതാക്കളെ ക്രൈംബ്രാഞ്ച് ഇന്ന് മുതല്‍ വിശദമായി ചോദ്യം ചെയ്യും. ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരായി ഉടമകള്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്‍. നഷ്ടപരിഹാരം കണക്കാക്കാന്‍ സുപ്രിം കോടതി നിയോഗിച്ച സമിതിയുടെ മൂല്യനിര്‍ണയവും തുടരുകയാണ്. ഇന്ന് ആല്‍ഫ സെറീന്‍ നിര്‍മാതാക്കളും നാളെ ജെയ്ന്‍, ഹോളി ഫെയ്ത്ത് നിര്‍മാതാക്കളും ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫ്ലാറ്റുകള്‍ നിയമവിരുദ്ധമാണെന്ന വിവരം മനപൂര്‍വ്വം മറച്ചുവെച്ചാണ് നിര്‍മാതാക്കള്‍ വില്‍പ്പന നടത്തിയതെന്നാണ് ഉടമകളുടെ പരാതി. കായലും ചതുപ്പ് നിലവും കയ്യേറിയാണ് നിര്‍മാണമെന്ന് ക്രൈംബ്രാഞ്ച് […]

India Kerala

പൊന്നാമറ്റം വീട്ടിൽ നിന്നും സയനൈഡ് കണ്ടെടുത്തു; ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായി ജോളി

കൂടത്തായി കൂട്ട കൊലപാതക കേസിൽ തെളിവ് ശേഖരിക്കാൻ എത്തിയ വിദഗ്ധസംഘം പൊന്നാമറ്റം വീട്ടിൽ നിന്നും സയനൈഡ് കണ്ടെടുത്തു. മുഖ്യപ്രതി ജോളിയെ വീണ്ടും തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് സുപ്രധാന തെളിവ് കണ്ടെടുക്കാനായത്. ഐ.സി.ടി എസ്.പി ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ വിദഗ്ധ സംഘമാണ് ജോളിയെ വീണ്ടും തെളിവെടുപ്പിനായി പൊന്നാമറ്റം വീട്ടിലെത്തിച്ചത്. രാത്രി ഒമ്പതരയോടെ വീട്ടിലെത്തി തെളിവെടുപ്പ് ആരംഭിച്ചെങ്കിലും ആദ്യം സയനൈഡ് സൂക്ഷിച്ച് സ്ഥലം തനിക്ക് ഓർമ്മയില്ലയെന്ന മറുപടിയായിരുന്നു ജോളി നൽകിയത്. പിന്നീട് രണ്ടര മണിക്കൂർ നീണ്ട പരിശോധനയ്ക്കിടെ അടുക്കളയുടെ ഭാഗത്തുനിന്നും ജോളി […]

India Kerala

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മരടിലെ ഫ്ലാറ്റുടമകള്‍ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്

മരട് ഫ്ലാറ്റ് കേസുമായി ബന്ധപ്പെട്ട് നാളെ ചോദ്യം ചെയ്യലിന് ഹാജരാക്കാന്‍ ഫ്ലാറ്റ് നിർമാതാക്കൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. അതിനിടെ മുൻകൂർ ജാമ്യം തേടി നിർമാതാക്കൾ കോടതിയെ സമീപിച്ചു. സർക്കാർ നിർദ്ദേശം ലഭിച്ചാല്‍ ഉടന്‍ ഫ്ലാറ്റുകൾ പൊളിക്കാൻ കമ്പനികൾക്ക് കൈമാറും എന്ന് സബ് കളക്ടർ സ്നേഹിൽ കുമാർ. മരട് ഫ്ലാറ്റ് കേസുമായി ബന്ധപ്പെട്ട് നാളെ ചോദ്യംചെയ്യലിന് ഹാജരാവേണ്ടത് ആല്‍ഫാ വെഞ്ചേഴ്സ് ഉടമകളാണ്. തൊട്ടടുത്ത ദിവസങ്ങളിൽ ഹോളി ഫെയ്ത്ത്, ജെയിന്‍ കോറല്‍ കോവ് കെട്ടിട നിര്‍മാതാകളും ഹാജരാകും. മുന്‍കൂര്‍ ജാമ്യം […]

India Kerala

ചെന്നിത്തലയുടെ മാര്‍ക്ക് ദാന ആരോപണം: മറുപടിയുമായി കോടിയേരി

തെരഞ്ഞെടുപ്പ് കാലത്ത് വേറെ വിഷയങ്ങള്‍ ഇല്ലാത്തതിനാലാണ് പി.എസ്.സി തട്ടിപ്പും മാര്‍ക്ക് ദാനവും പോലുള്ള വിഷയങ്ങള്‍ രമേശ് ചെന്നിത്തല ഉന്നയിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ എന്തെങ്കിലും ക്രമവിരുദ്ധമായി നടന്നിട്ടുണ്ടെങ്കിൽ പരിശോധിക്കാനുള്ള സൗകര്യമുണ്ട്. അത്തരം പരിശോധനകൾ നടത്തുന്നതിൽ ആർക്കും പരാതിയില്ലെന്നും കോടിയേരി പറഞ്ഞു.

India Kerala

ആദര്‍ശിന്‍റെ ദുരൂഹ മരണത്തിൽ ഉത്തരം തേടി പോലീസ് മൃതദേഹ അവശിഷ്ടം പുറത്തെടുക്കുന്നു

തിരുവനന്തപുരം ഭരതന്നൂരിൽ 14 വയസുകാരന്‍റെ ദുരൂഹ മരണത്തിൽ ഉത്തരം തേടി പോലീസ് മൃതദേഹ അവശിഷ്ടം പുറത്തെടുക്കുന്നു. മുങ്ങിമരണമെന്ന് ആദ്യം പോലീസ് വിധിയെഴുതിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെയാണ് പത്ത് വർഷം മുൻപുള്ള മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്. ദുരൂഹമരണത്തിന്റെ സത്യം കണ്ടെത്താൻ വേണ്ടിയാണ് പതിനാലുവയസ്സുകാരനായ ആദര്‍ശിന്റെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടത്തിനും ഫോറന്‍സിക് പരിശോധനകള്‍ക്കുമായി പുറത്തെടുക്കുന്നത്. മുങ്ങിമരണമെന്ന് പൊലീസ് വിധിയെഴുതിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമെന്ന് കണ്ടെത്തിയതോടെയാണ് വിശദ പരിശോധന നടത്താൻ തീരുമാനിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി […]

India Kerala

പാലാരിവട്ടം പാലം അഴിമതി; വിജിലന്‍സ് അന്വേഷണ സംഘത്തലവനെ മാറ്റി

നിലവിലെ അന്വേഷണ സംഘത്തിന്റെ തലവന്‍ ഡി.വൈ.എസ്.പി അശോകുമാര്‍ ഉള്‍പെടെ കോട്ടയംയൂണിറ്റിലെ ഡി.വൈ.എസ്.പി എന്‍.കെ മനോജിനെയും മറ്റ് മൂന്ന് സി.ഐമാരേയും ടീമില്‍ ഉള്‍പ്പെടുത്തിയാണ് സംഘത്തെ വിപുലീകരിച്ചത്. എന്നാല്‍, സംഘത്തിന്‍റെ ചുമതലയില്‍ നിന്നും അശോക് കുമാറിനെ മാറ്റി ഡി.വൈ.എസ്.പി ശ്യാംകുമാറിനെ നിയമിച്ചാണ് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവായത്. പാലാരിവട്ടം പാലം കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ് ഉള്‍പ്പടെ നാല് പ്രതികളെ ആഗസ്റ്റ് 30നാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ കരാറുകാരന് ചട്ടം ലംഘിച്ച് വായ്പ […]

India Kerala

ആനകൊമ്പ് കൈവശം വെച്ച കേസ്: മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി

ആനകൊമ്പ് കൈവശം വെച്ച കേസില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. തനിക്കെതിരെ സമര്‍പിച്ച കുറ്റപത്രം നിയമപരമായി നിലനില്‍ക്കില്ല. ഏഴ് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം നല്‍കിയത്. നിയമപരമായി സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്. നിലവിലുള്ള പരാതികള്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനാണെന്നും മോഹന്‍ലാല്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

India Kerala

5000 രൂപയും മദ്യവും നല്‍കിയാണ് പ്രജികുമാറില്‍ നിന്നും സയനൈഡ് വാങ്ങിയത്- മാത്യു

5000 രൂപയും മദ്യവും നല്‍കിയാണ് പ്രജികുമാറില്‍ നിന്നും സയനൈഡ് വാങ്ങിയതെന്ന് മാത്യുവിന്റെ മൊഴി. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് സയനൈയ്ഡ് വാങ്ങിയത്. വീണ്ടും സയനൈഡ് ആവശ്യപ്പെട്ടെങ്കിലും പ്രജികുമാറിന്‍റെ കൈവശം ഉണ്ടായിരുന്നില്ല. അതേസമയം റോയ് തോമസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഒപ്പുവെച്ച ബന്ധു കാരപ്പറമ്പ് സ്വദേശി ജോസഫിനെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി.

India Kerala

പി.എസ്.സി പരീക്ഷാ തട്ടിപ്പ് സി.ബി.ഐ അന്വഷണിക്കണം, കെ.ടി ജലീൽ നേരിട്ട് ഇടപെട്ട് അടുപ്പക്കാര്‍ക്ക് മാർക്ക് നൽകുന്നു; രൂക്ഷ വിമര്‍ശനങ്ങളുമായി ചെന്നിത്തല

പി.എസ്.സി പരീക്ഷാ തട്ടിപ്പ് സി.ബി.ഐ അന്വഷണം ആവശ്യം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോളജുകളിലെ പരീക്ഷകളിലും തട്ടിപ്പ് വ്യാപകമാകുന്നു. മന്ത്രി കെ.ടി ജലീൽ നേരിട്ട് ഇടപെട്ട് അടുപ്പക്കാര്‍ക്ക് മാർക്ക് നൽകുന്നു. എം.ജി സർവകലാശാലയിലെ അദാലത്തിന്‍റെ മറവിൽ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ചേർന്ന് മാർക്ക് ദാനം നടത്തി. ഒരു മാര്‍ക്ക് നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചപ്പോള്‍ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ഇടപെട്ട് ഇത് അഞ്ച് മാര്‍ക്കാക്കി. ചട്ടലംഘനം നടത്തിയാണ് മാർക്ക് ദാനം നടത്തിയതെന്നും ഇത് ഗൂഡാലോചനയാണെന്നും ചെന്നിത്തല ആരോപിച്ചു. […]