ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂന മർദ്ദമാകുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ലക്ഷദ്വീപിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമര്‍ദ്ദം നാളെയോടെ ലക്ഷദ്വീപ്, മാലിദ്വീപ് മേഖലയില്‍ അതിതീവ്രന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് ലക്ഷദ്വീപിലും കേരള തീരത്തും അതി ശക്തമായ കാറ്റിനും […]
Kerala
കൊച്ചി മേയറോട് തിരുവനന്തപുരത്ത് എത്തണമെന്ന് കെ.പി.സി.സി
കൊച്ചി മേയറോട് തിരുവനന്തപുരത്ത് എത്താൻ കെ.പി.സി.സിയുടെ നിര്‍ദ്ദേശം. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് നിർദ്ദേശം നൽകിയത്. കൊച്ചി മേയര്‍ സൗമിനി ജെയ്‍നിനെ തല്‍സ്ഥാനത്തു നിന്നു മാറ്റാനുള്ള നിർദേശം ജില്ലാ നേതൃത്വം കെ.പി.സി.സിയെ അറിയിച്ചതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വം നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പിന് പിന്നാലെ മേയറെ മാറ്റാണമെന്നാവശ്യം പരസ്യമാക്കി മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു. ജില്ലാ നേതൃത്വം ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. നാളെ നടക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലായിരിക്കും. സ്ഥാനമാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക. […]
വാളയാർ കേസിൽ മുഖം രക്ഷിക്കാൻ സർക്കാർ ശ്രമം; ഉടന്‍ അപ്പീല്‍ നല്‍കും
വാളയാർ കേസിൽ മുഖം രക്ഷിക്കാൻ സർക്കാർ ശ്രമം. ഉടൻ അപ്പീൽ നൽകാനും പുനരന്വേഷണത്തിന്റെ സാധ്യതകൾ തേടാനും സർക്കാർ തീരുമാനിച്ചു. കേസ് അട്ടിമറിച്ചതിനെതിരെ പ്രതിഷേധം തുടരുകയാണ്. വാളയാർ കേസിൽ പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ചകൾ സംഭവിച്ചുവെന്നാണ് സർക്കാർ വിലയിരുത്തൽ. പ്രതിഷേധം കനത്തതോടെ സർക്കാർ പ്രതിസന്ധിയിലായി. പ്രതിഷേധം കണക്കിലെടുത്ത് ആരോപണ വിധേയരായ സി.ഡബ്ള്യൂ.സി ചെയർമാനെ സർക്കാർ തൽസ്ഥാനത്ത് നിന്നും മാറ്റി. പുനരന്വേഷണം ഉൾപ്പെടെ എന്ത് കാര്യത്തിനും സർക്കാർ തയ്യാറാണ്. പെൺകുട്ടികൾ ക്രൂരമായി പിഡിപ്പിക്കപ്പെട്ട കേസിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി എടുക്കാനാണ് […]
എടവണ്ണയിലെ ബയോഗ്യാസ് പ്ലാന്റില്‍ അപകടം; മരണം മൂന്നായി
മലപ്പുറം എടവണ്ണയിലെ ബയോഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന വിനോദാണ് മരിച്ച മൂന്നാമന്‍. സംഭവസ്ഥലത്തുവെച്ച് ചുങ്കത്തറ സ്വദേശി ജോമോൻ, ബീഹാർ സ്വദേശി രാജ്കുമാർ എന്നിവരാണ് മരിച്ചിരുന്നു. എടവണ്ണ പത്തിപ്പിരിയം പെരുവിൽ കുണ്ടില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. റബർ ഷീറ്റുകൾ ഉണക്കുന്ന സ്ഥാപനത്തിലെ ബയോഗ്യാസിലാണ് അപകടം സംഭവിച്ചത്. ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കുന്നതിനു വേണ്ടി പ്ലാന്റ് സ്ഥാപിച്ച സ്ഥാപനത്തിലെ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്. ഒരാൾ സംഭരണിയിലേക്കു വീണപ്പോൾ, രക്ഷിക്കാനായി മറ്റു 2 […]
വാളയാര്‍ കേസില്‍ പോലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച; സിബിഐ അന്വേഷണം വേണം- ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: വാളയാറില്‍ രണ്ട് പെണ്‍കുട്ടികളെ കോടതി വെറുതെ വിടാനിടയാക്കിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. കേസ് അന്വേഷണത്തില്‍ പോലീസും കേസ് നടത്തിപ്പില്‍ പ്രോസിക്യൂഷനും ഗുരുതരമായ വീഴ്ചകളാണ് വരുത്തിയതെന്നും പ്രതികള്‍ ശിക്ഷിക്കപ്പെടണമെങ്കില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും ഉമ്മന്‍ ചാണ്ടി ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പ്രതിഭാഗം അഡ്വക്കേറ്റിനെ നിയമിച്ചതും പ്രതികളെ പോലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കിക്കൊണ്ട് പോയത് അരിവാള്‍ പാര്‍ട്ടിക്കാരാണെന്നുമുള്ള മരിച്ച കുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തലും […]
ബാങ്ക് മാനേജറെ മര്‍ദിച്ച കേസ് ഒത്തുതീര്‍പ്പാക്കി നിശാന്തിനി ഐ.പി.എസ്; പരാതിക്കാരന് നഷ്ടപരിഹാരമായി നല്‍കിയത് 18 ലക്ഷം രൂപ
ബാങ്ക് മാനേജരെ പീഡനക്കേസിൽ കുടുക്കി മർദിച്ച കേസിൽ നിശാന്തിനി ഐ.പി.എസിനു എതിരായ കേസ് ഒത്തുതീർപ്പാക്കി. പരാതിക്കാരന് പതിനെട്ടര ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയാണ് കേസ് തീർപ്പാക്കിയത്. കേസ് ഒത്തു തീർപ്പാക്കിയതായി നിശാന്തിനി കോടതിയെ അറിയിച്ചു. യൂണിയന്‍ ബാങ്ക് തൊടുപുഴ ശാഖാ മാനേജര്‍ പേഴ്സി ജോസഫ് ഡസ്മണ്ടാണ് നിശാന്തിനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കേസില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായതിനു പിന്നാലെയാണ് ഒത്തുതീര്‍പ്പിന് നിശാന്തിനി മുന്‍കൈ എടുത്തത്. ഹൈക്കോടതിയുടെ മീഡിയേഷന്‍ സെന്ററില്‍ വെച്ചാണ് നഷ്ടപരിഹാരത്തുക കൈമാറിയത്. 2011 ജൂലൈ 26-നാണ് പേഴ്സി ജോസഫിനെ […]
പാലക്കാട് ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
പാലക്കാട് ഉള്‍വനത്തില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍. മൂന്ന് മാവോയിസ്റ്റുകള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു.പാലക്കാട് മഞ്ചക്കെട്ടിയിലാണ് തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയത്. കൂടുതല്‍ തണ്ടര്‍ബോള്‍ട്ട് സംഘങ്ങളെ സ്ഥലത്ത് നിയോഗിക്കും.
കന്നഡയില്‍ കമറുദ്ദീന്റെ സത്യപ്രതിജ്ഞ, സഗൗരവത്തിൽ എല്‍.ഡി.എഫ് എം.എല്‍.എമാരും
ഉപതെരഞ്ഞെടുപ്പിൽ വിജയികളായെത്തിയ അഞ്ച് പേരും നിയമസഭാ സാമാജികരായി സത്യപ്രതിജ്ഞ ചെയ്തു. എം.സി കമറുദ്ദീൻ കന്നഡ ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. യു.ഡി.എഫ് പ്രതിനിധികൾ ദൈവനാമത്തിലും എൽ.ഡി.എഫ് അംഗങ്ങൾ സഗൗരവവും പ്രതിജ്ഞയെടുത്തു. കോന്നിയിൽ അട്ടിമറി ജയം നേടിയ കെ.യു.ജനീഷ് കുമാറാണ് ആദ്യമെത്തിയത്. തുടർന്ന് മഞ്ചേശ്വരത്ത് നിന്ന് എത്തിയ എം.സി ഖമറുദ്ദീൻ മലയാളത്തെ മാറ്റി നിർത്തി പ്രതിഞ്ജ ചൊല്ലി. വട്ടിയൂർക്കാവ് പിടിച്ചെടുത്ത വി. കെ പ്രശാന്ത് മുഖ്യമന്ത്രിക്ക് ഹസ്തദാനം ചെയ്ത ശേഷമെത്തി സഗൗരവത്തിൽ പ്രതിജ്ഞയെടുത്തു. നിയമസഭക്ക് ഒന്നര വർഷം ബാക്കി നിൽക്കേ […]
കേസ് അട്ടിമറിക്ക് പിന്നിൽ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ കറുത്ത കരങ്ങൾ; വാളയാര്‍ വിഷയത്തില്‍ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു
വാളയാർ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. സി.ബി.ഐ അന്വേഷണമാണോ പുനരന്വേഷണമാണോ വേണ്ടത് എന്ന് പരിശോധിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാളയാർ കേസ് അട്ടിമറിക്ക് പിന്നിൽ സി.പി.എം ആണെന്ന് പ്രതിപക്ഷം ആരോപിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. സ്പീക്കറുടെ ഡയസിന് മുന്നിലും പ്രതിഷേധിച്ചു. സി.ഡബ്ലു.സിയെ സി.പി.എമ്മിന്റെ പോഷക സംഘടന ആക്കി മാറ്റിയെന്നും പ്രതിപക്ഷം ആരോപിച്ചു. കേസ് അട്ടിമറിച്ചതിന് പിന്നിൽ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ കൈകളാണെന്നും മുഖ്യമന്ത്രിയുടെ വാക്കിന് എന്തു വിലയാണുള്ളതെന്ന് പ്രതിപക്ഷ […]
വാളയാര്‍ കേസില്‍ അപ്പീൽ നല്‍കുമെന്ന് മുഖ്യമന്ത്രി
വാളയാര്‍ കേസില്‍ അപ്പീൽ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കും. പുനരന്വേഷണമാണോ സി.ബി.ഐ അന്വേഷണമാണോ ഉചിതമെന്ന് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേസ് അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നാരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. വാളയാര്‍ കേസ് അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബലാത്സംഗം, പട്ടികജാതി പീഡന നിരോധന നിയമം,പോക്സോ എന്നിവ ചേര്‍ത്താണ് കേസെടുത്തത്. കോടതി ഉത്തരവിന്റെ പകർപ്പ് […]












