വാളയാർ കേസിൽ പീഡനത്തിന് ഇരയായ പെൺകുട്ടികൾ കൊല്ലപ്പെട്ടതാണോ എന്ന് അന്വേഷിക്കുന്നതിൽ പൊലീസിന് വീഴ്ച. കൊലപാതക സാധ്യത പരിശോധിക്കണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസ് അവഗണിച്ചു. പ്രകൃതി വിരുദ്ധ പീഡനത്തിന് കേസ് എടുത്തെങ്കിലും രണ്ട് കുട്ടികളും ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം.കുട്ടികളുടെ പ്രായവും തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സ്ഥലവും പരിശോധിക്കുമ്പോൾ കൊലപാതകമാണ് നടന്നതെന്ന് വ്യക്തമാക്കുമെന്ന് മുൻ എസ്.പി ജോർജ് ജോസഫ് മീഡിയവണിനോട് പറഞ്ഞു. കൊലപാതകമാവാനുള്ള സാധ്യത പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടും പൊലീസ് ഇത് ഗൗരവമായി എടുത്തില്ല. ബലാത്സംഗം ഉൾപ്പെടെ […]
Kerala
ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയെ ഇന്ന് അറസ്റ്റ് ചെയ്യും
കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ ആല്‍ഫൈന്‍ വധക്കേസില്‍ ഇന്ന് അറസ്റ്റ് ചെയ്യും. ജോളിയെ പൊലീസ് കസ്റ്റഡിയില്‍ വിടാനുള്ള അപേക്ഷ ഇന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും. സിലി വധക്കേസില്‍ ജോളി നല്‍കിയ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാന്‍ കൊയിലാണ്ടി കോടതി അന്വേഷണ സംഘത്തിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.ഈ കേസ് അന്വേഷിക്കുന്നന തിരുവമ്പാടി സി.ഐ ഇന്ന് കോഴിക്കോട് ജില്ലാ ജയിലിലെത്തി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തും. തുടര്‍ന്ന് ഇന്ന് […]
വാളയാര്‍ പീഡനം; ഡി.ഐ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്തുമെന്ന് എ.കെ ബാലന്‍
വാളയാര്‍ പീഡനകേസില്‍ പുനരന്വേഷണത്തിന് വഴി തെളിയുന്നു. ഡി.ഐ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ ബാലന്‍ പ്രഖ്യാപിച്ചു. രണ്ട് പെണ്‍കുട്ടികള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിട്ടും പ്രതികളെ വിട്ട സംഭവം സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയാണ് കേസില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമെന്ന് സര്‍ക്കാരും സമ്മതിക്കുന്നു. അതിനാലാണ് പ്രോസിക്യൂഷന്‍ വീഴ്ചകള്‍ പഠിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെയും പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ പഠിക്കാന്‍ തൃശൂര്‍ ഡി.ഐ.ജിയെയും ചുമതലപ്പെടുത്തി. അപ്പീല്‍ എന്ന വാദത്തില്‍ […]
വി.എസ് മരുന്നുകളോട് പ്രതികരിക്കുന്നു; നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍
തിരുവനന്തപുരം: രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യൂതാനന്ദന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് വി.എസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
ബി.ജെ.പി അധ്യക്ഷ സ്ഥാനം: യോഗ്യതയുള്ള ഒരുപാട് പേരുണ്ടെന്ന് ശോഭ സുരേന്ദ്രന്‍
അധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യതയുള്ള ഒരുപാട് പേര്‍ സംസ്ഥാനത്തെ ബി.ജെ.പി നിരയിലുണ്ടെന്ന് ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. ഒരാള്‍ വന്ന് മറ്റുള്ള എല്ലാവരെയും ഇല്ലാതാക്കി കളയുക എന്നതല്ല പൊതുപ്രവര്‍ത്തനത്തിന്‍റെ കരുത്ത്. സഹപ്രവര്‍ത്തകരെ അംഗീകരിക്കാനും അവരെ നെഞ്ചേറ്റാനും സാധിക്കുന്നവരുടെ ഒരു നീണ്ടനിര ഉണ്ടാവുക എന്നതാണ്. ഉചിതമായ തീരുമാനം ദേശീയ നേതൃത്വമെടുക്കുമെന്ന് ശോഭ സുരേന്ദ്രന്‍ പാലക്കാട് പറഞ്ഞു. സംസ്ഥാന അധ്യക്ഷ സ്ഥാനം പദവി ലക്ഷ്യമിട്ട് ബി.ജെ.പിയില്‍ ഗ്രൂപ്പ് വടം വലി ശക്തമായി. കെ.സുരേന്ദ്രന് വേണ്ടി വി.മുരളീധരനാണ് ഡല്‍ഹി കേന്ദ്രീകരിച്ച് നീക്കങ്ങള്‍ നടത്തുന്നത്. […]
ജോളിയുടെ കസ്റ്റഡി നീട്ടി; ആല്‍ഫൈനെ കൊന്ന കേസില്‍ ജോളിയുടെ അറസ്റ്റിന് അനുമതി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബയില്‍ അറസ്റ്റിലായ ജോളിയുട റിമാന്‍ഡ് കാലാവധി നവംബര്‍ നാല് വരെ നീട്ടി. താമരശേരി കോടതിയുടേതാണ് ഉത്തരവ്. സിലി വധക്കേസില്‍ ജോളിയുടെ ജാമ്യാപേക്ഷ കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കും. അതേസമയം ആല്‍ഫൈന്‍ വധക്കേസിലെ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ചിന് കോടതി അനുമതി നല്‍കി. ആല്‍ഫൈന് നല്‍കിയ ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്തുവെന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. അറസ്റ്റിന് അന്വേഷണ സംഘം കോടതിയുടെ അനുമതി തേടിയിരുന്നു. സിലി കൊലക്കേസില്‍ […]
ക്യാറിനു പിന്നാലെ വീണ്ടും ന്യൂന മര്‍ദം; തെക്കന്‍ ജില്ലകളില്‍ മഴ കനക്കും; ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: ക്യാര്‍ ചുഴലിക്കാറ്റിനു പിന്നാലെ അറബിക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ചയോടെ രൂപപ്പെടുന്ന ന്യൂന മര്‍ദം മൂലം സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അറബിക്കടലിന്റെ തെക്കു കിഴക്കന്‍ മേഖലയില്‍ ലക്ഷദ്വീപിനോടു ചേര്‍ന്ന് ന്യൂന മര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് പ്രവചനം. ബുധനാഴ്ചയോടെ ഈ മേഖലയില്‍ ന്യൂനമര്‍ദമുണ്ടാവാം. വരും ദിവസങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് ചീഫ് സെക്രട്ടറിക്കു നല്‍കിയ സന്ദേശത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം […]
തിരുവനന്തപുരം മേയര്‍ സ്ഥാനം വി കെ പ്രശാന്ത് രാജിവെച്ചു
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി കെ പ്രശാന്ത് തിരുവനന്തപുരം മേയര്‍ സ്ഥാനം രാജിവെച്ചു. പുതിയ മേയറെ പാര്‍ട്ടി ഉടന്‍ തെരഞ്ഞെടുക്കുമെന്നും മേയറെന്ന നിലയില്‍ യുഡിഎഫും ബിജെപിയും പിന്തുണ നല്‍കിയിട്ടുണ്ടെന്നും വികെ പ്രശാന്ത് പറഞ്ഞു.
അധ്യക്ഷസ്ഥാനം ലക്ഷ്യമിട്ട് ബി.ജെ.പിയില്‍ ഗ്രൂപ്പ് വടംവലി ശക്തം
സംസ്ഥാന അധ്യക്ഷസ്ഥാനം പദവി ലക്ഷ്യമിട്ട് ബി.ജെ.പിയില്‍ ഗ്രൂപ്പ് വടം വലി ശക്തമായി. കെ.സുരേന്ദ്രന് വേണ്ടി വി.മുരളീധരനാണ് ഡല്‍ഹി കേന്ദ്രീകരിച്ച് നീക്കങ്ങള്‍ നടത്തുന്നത്. ആര്‍.എസ്.എസ് പിന്തുണയോടെ എം.ടി രമേശിന് വേണ്ടിയും നീക്കങ്ങള്‍ നടക്കുന്നുണ്ട്. പാർട്ടി പറഞ്ഞാൽ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് കുമ്മനം രാജശേഖരൻ മീഡിയവണിനോട് പറഞ്ഞു. പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുരേന്ദ്രന്റെ പേരുയർത്തി ഡൽഹി കേന്ദ്രീകരിച്ച് വി.മുരളീധരനാണ് പ്രവർത്തിക്കുന്നത്. കേന്ദ്രമന്ത്രിയുടെ സ്വാധീനം കുരേന്ദ്രന് ഗുണം ചെയ്യുമെന്നാണ് മുരളീധര വിഭാഗത്തിന്റെ പ്രതീക്ഷ. എന്നാൽ ആർ.എസ്.എസ് പിന്തുണയോടെയാണ് എം.ടി രമേശിനു വേണ്ടിയുള്ള വടംലവലി. […]
നേട്ടങ്ങൾ മാത്രം സ്വന്തം പേരിലാക്കി നടന്നാൽ പോരാ; ഹൈബി ഈഡനെതിരെ കൊച്ചി മേയറുടെ ഒളിയമ്പ്
കോർപ്പറേഷനെതിരെ രംഗത്തെത്തിയ ഹൈബി ഈഡൻ എം.പി ക്കെതിരെ വിമർശനവുമായി കൊച്ചി മേയർ സൗമിനി ജെയിന്‍. വിമർശിക്കുന്നവർ കൊച്ചിയുടെ വികസന കാര്യത്തിൽ ഉത്തരവാദിത്തം നിറവേറ്റിയോ എന്ന് ആലോചിക്കണം. തനിക്ക് സംസ്ഥാന നേതൃത്വത്തിന്റെ പൂർണ പിന്തുണയുണ്ടെന്നും മേയർ പറഞ്ഞു. കോർപ്പറേഷൻ പരിധിയിലെ പ്രശ്നങ്ങളുടെ യഥാർത്ഥ കാരണം കൃത്യമായി അറിയുന്നയാളാണ് ഹൈബി ഈഡൻ. ഇപ്പോഴത്തെ ഭാവമാറ്റത്തിന്റെ കാരണമെന്താണെന്ന് അറിയില്ല. ശാസ്ത്രീയമായ പ്രശ്നങ്ങൾ മനസ്സിലാക്കാതെയാണ് ഹൈക്കോടതി പരാമർശം. രാജി വക്കേണ്ട സാഹചര്യം നിലവിലില്ലെന്നും പാർട്ടി നേതൃത്വത്തിന്റെ പൂർണ പിന്തുണ തനിക്കുണ്ടെന്നും മേയർ പറഞ്ഞു. […]












