സാങ്കേതിക സര്‍വകലാശാല പുനര്‍മൂല്യ നിര്‍ണയ വിവാദത്തില്‍ ഗവര്‍ണര്‍ ഹിയറിങ് നടത്താന്‍ തീരുമാനിച്ചതില്‍ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. ഗവർണ്ണർ തെളിവെടുപ്പ് നടത്താൻ തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നതായും അത് ഗവർണ്ണറുടെ നയപരമായ തീരുമാനമാണെന്നും മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുടെ പരീക്ഷാപേപ്പര്‍ മൂന്നാമതും പുനര്‍മൂല്യ നിര്‍ണയം നടത്താന്‍ സര്‍വകലാശാലാ അദാലത്തില്‍ നിര്‍ദേശം നല്‍കിയ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നടപടി അധികാര പരിധിയുടെ ലംഘനമെന്നാണ് ഗവര്‍ണറുടെ സെക്രട്ടറിയുടെ കണ്ടെത്തല്‍. ഗുരുതര പരാമര്‍ശമടങ്ങിയ ഈ റിപ്പോര്‍ട്ടിനെ ഏതോ ഒരു അണ്ടര്‍ സെക്രട്ടറിയുടെ നടപടിയായി […]
Kerala
മന്ത്രി കെ.ടി ജലീലിന്‍റെ അനധികൃത ഇടപെടലുകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്
സര്‍വകലാശാലകളിലെ അദാലത്തുകളില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത്. അദാലത്തുകളില്‍ തീര്‍പ്പാകാത്ത ഫയലുകള്‍ മന്ത്രി കെ.ടി ജലീലിന് നല്‍കണമെന്ന് ഉത്തരവിറക്കി. സര്‍വകാശാലാചട്ടം ലംഘിച്ചാണ് മന്ത്രിയുടെ നടപടി. വിദ്യാര്‍ഥികളെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ ഇടപെട്ടത് ദുരൂഹമാണ്. വി.സിമാര്‍ ചാന്‍സലറായ ഗവര്‍ണറെ കാണിക്കാതെ ഈ ഉത്തരവ് മറച്ചു വെച്ചു.
ബാബരി ദിനത്തിൽ ശബരിമലയിൽ കർശന സുരക്ഷ
ബാബരി മസ്ജിദ് വിധിക്ക് ശേഷമുള്ള ആദ്യ ഡിസംബർ ആറിന് ശബരിമലയിൽ കർശന സുരക്ഷ ഏർപ്പെടുത്തും. പൊലീസും കേന്ദ്ര സേനയും സംയുക്തമായാണ് സുരക്ഷ ഏർപ്പെടുത്തുക. ബാബരി ദിനത്തിന്‍റെ ഭാഗമായി ഇന്നും നാളെയും ശബരിമലയിൽ സുരക്ഷ ശക്തമാക്കാനാണ് തീരുമാനം. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. സന്നിധാനത്ത് മാത്രം ഒരു എസ്.പിയുടെ കീഴിൽ 1100 പൊലീസ്കാർക്കാണ് സുരക്ഷാ ചുമതല. ഇതിന് പുറമെ കേന്ദ്രസേനയെയും വിന്യസിക്കും. പമ്പയില്‍ കർശന പരിശോധനകൾക്ക് ശേഷമേ തീർത്ഥാടകരെ സന്നിധാനത്തേയ്ക്ക് കടത്തിവിടുകയുള്ളു. ട്രാക്ടറിലും തല […]
ഇബ്രാഹിം കുഞ്ഞിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് നോട്ട് നിരോധന സമയത്ത് ചന്ദ്രിക ദിനപത്രത്തിന്റെ രണ്ട് അക്കൗണ്ടുകളിലായി പത്ത് കോടിയിലേറെ രൂപയുടെ ഇടപാട് നടത്തിയത് ചൂണ്ടിക്കാണിച്ച് സമർപിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇടപാട് നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വിജിലൻസ് ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്. ആരോപണം സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും വിജിലന്‍സ് കോടതിയില്‍ പറഞ്ഞിരുന്നു. പാലാരിവട്ടം പാലം കരാറുകാരായ ആർ.ഡി.എസ് കമ്പനിക്ക് മൊബിലൈസേഷന്‍ അഡ്വാന്‍സ് അനുവദിച്ചതിലും ഗൂഡാലോചനയിലും മുന്‍മന്ത്രിയുടെ പങ്ക് അന്വേഷിക്കാന്‍ അഴിമതി നിരോധന നിയമത്തിലെ 17(എ) പ്രകാരമുള്ള […]
സി.പി.എമ്മിന് പുതിയ സെക്രട്ടറി; കോടിയേരി അവധിയെടുക്കുന്നു
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആറുമാസത്തെ അവധിയില്‍ പോകുന്നു. ഇതോടെ സി.പി.എം സംസ്ഥാന സെക്രട്ടറിയായി മറ്റൊരാളെ നിയമിക്കും. ചികിത്സയുടെ ഭാഗമായാണ് കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുക്കുന്നത്. കോടിയേരിയുടെ അപേക്ഷയില്‍ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ തീരുമാനമെടുക്കും. കോടിയേരി ബാലകൃഷണന്‍ അവധി അപേക്ഷ നല്‍കിയതോടെ സിപിഎമ്മിന് പുതിയ സംസ്ഥാന സെക്രട്ടറി വന്നേക്കും. ചികിത്സയ്ക്ക് വേണ്ടി നേരത്തെ നല്‍കിയ അവധി അപേക്ഷ ആറ് മാസം നീട്ടാന്‍ കോടിയേരി അനുമതി തേടിയ സാഹചര്യത്തിലാണ് സെക്രട്ടറി സ്ഥാനത്തേക്ക് മറ്റ് […]
അയര്‍ലാന്‍ഡിലെ മലയാളി നഴ്‍സുമാര്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പു വരുത്തുമെന്ന് മന്ത്രി കെ.കെ ശൈലജ
അയര്‍ലാന്‍ഡിലെത്തുന്ന കേരളത്തില്‍നിന്നുള്ള നഴ്‍സുമാര്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പു വരുത്താന്‍ ഐറിഷ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് മന്ത്രി കെ.കെ ശൈലജ. ഡബ്ലിനില്‍ അയര്‍ലാന്‍ഡിലെ ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അയര്‍ലാന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക സംഘടനയായ ക്രാന്തിയാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. കെകെ ശൈലജ കേരളത്തിലെ ആരോഗ്യമേഖലക്ക് നല്‍കിയ സംഭാവനകളെ കുറിച്ച ഷോര്‍ട് ഫിലിം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. അയര്‍ലാന്‍ഡിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. കേരളവുമായുള്ള വിവരസാങ്കേതിക വിദ്യാ കൈമാറ്റം, ഗവേഷണം എന്നീ […]
പതിനെട്ടാം പടിക്കു മുകളില്‍ വെച്ചുള്ള മൊബൈല്‍ ഉപയോഗത്തിന് നിരോധനം
ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചു. ശ്രീകോവിലിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് ദേവസ്വം ബോർഡിന്റെ നടപടി. ഇനി മുതൽ തിരുമുറ്റത്ത് ഫോൺ വിളിക്കാൻ പോലും മൊബൈൽ പുറത്തെടുക്കാനാവില്ല. ആദ്യ ഘട്ടത്തിൽ താക്കീത് നൽകി ദൃശ്യങ്ങൾ മായ്ച ശേഷം ഫോൺ തിരികെ നൽകും. വരും ദിവസങ്ങളിൽ ഫോൺ വാങ്ങി വയ്ക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. അയ്യപ്പന്മാർ നടപ്പന്തലിലേക്ക് കടക്കുമ്പോൾ മുതൽ ഫോൺ ഓഫ് ചെയ്ത് സൂക്ഷിക്കണം എന്ന് […]
ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സംഘര്‍ഷത്തില്‍ മരിച്ചവരില്‍ മലയാളിയും
ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ക്യാമ്പിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയും. കോഴിക്കോട് പേരാമ്പ്ര സ്വദേശി ബിജേഷ് ആണ് കൊല്ലപ്പെട്ടത്. മറ്റൊരു മലയാളിക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശിയായ ഉല്ലാസിനാണ് പരിക്കേറ്റത്. ഛത്തീസ്ഗഡിലെ നാരായണ്‍പുര്‍ ജില്ലയില്‍ സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റാണ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്. വെടിവെച്ച ആള്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ നാരായണ്‍പൂരിലാണ് സംഭവം. റഹ്മാന്‍ ഖാന്‍ എന്ന ഐ.ടി.ബി.പി കോണ്‍സ്റ്റബിള്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വെടിയേറ്റ രണ്ട് പേരെ റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. അവധി ലഭിക്കാത്തതുമായി […]
മാര്‍ക്ക് ദാനം; മന്ത്രി കെ.ടി ജലീലിന്റെ ഇടപെടല്‍ സ്ഥിരീകരിച്ച് ഗവര്‍ണറുടെ ഓഫീസ്
ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ജയിലിൽ അധികാരപരിധി മറികടന്ന് പ്രവർത്തിച്ചെന്ന് ഗവർണറുടെ സെക്രട്ടറിയുടെ റിപ്പോർട്ട്. സാങ്കേതിക സർവ്വകലാശാലയിൽ ബി.ടെക് വിദ്യാർത്ഥിയുടെ പരീക്ഷാപേപ്പർ മൂന്നാമതും പുനർമൂല്യനിർണയം നടത്താനുള്ള നിർദേശം നൽകിയതിനെതിരെയാണ് ഗവര്‍ണറുടെ സെക്രട്ടറിയുടെ പരാമർശം. എന്നാല്‍ റിപ്പോര്‍ട്ട് കണ്ടില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ചാന്‍സലറായ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയാല്‍ പ്രതികരിക്കാമെന്നായിരുന്നു ജലീലിന്‍റെ പ്രതികരണം. സാങ്കേതിക സർവകലാശാല സംഘടിപ്പിച്ച അദാലത്തില്‍ വെച്ച് ഒരു ബി.ടെക് വിദ്യാർത്ഥിയുടെ പരീക്ഷ പേപ്പർ മൂന്നാം തവണ പുനർമൂല്യനിർണയം നടത്താൻ മന്ത്രി നിർദേശം നൽകിയത് വിവാദമായിരുന്നു. […]
കേരളത്തിന്‍റെ വിദ്യാഭ്യാസ മഹിമ തകര്‍ക്കുന്ന പ്രവൃത്തികള്‍ ആരില്‍ നിന്നുമുണ്ടാകരുതെന്ന് ഗവര്‍ണര്‍
കേരളത്തിന്‍റെ വിദ്യാഭ്യാസ മഹിമ തകര്‍ക്കുന്ന പ്രവൃത്തികള്‍ ആരില്‍ നിന്നും ഉണ്ടാകരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാര്‍ക്ക് ദാനത്തില്‍ എം.ജി യൂണിവേഴ്സിറ്റിക്ക് തെറ്റ് മനസ്സിലായി, അതുകൊണ്ടാണ് തിരുത്തിയതെന്നും ഗവര്‍ണര്‍ പറഞ്ഞു. കെ.ടി.യു പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണര്‍ ഈ മാസം 16ന് വിസിമാരുടെ യോഗം വിളിച്ചു. കെ.ടി ജലീലിനെതിരായ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സാങ്കേതിക സര്‍വകലാശാല വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന് പ്രതികൂലമായ ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ പ്രതികരണം […]










