India Kerala

2020 ഡിസംബറോടെ വിഴിഞ്ഞം പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് അദാനി പോര്‍ട്സ് സി.ഇ.ഒ

2020 ഡിസംബറോടെ വിഴിഞ്ഞ പദ്ധതി നിര്‍മാണം പൂര്‍ത്തികരിക്കാനാണ് ശ്രമിക്കുന്നതെന്ന് അദാനി പോര്‍ട്സ് സി.ഇ.ഒ രാജേഷ് ത്സാ. തുറമുഖ നിര്‍മാണം 80 പൂര്‍ത്തിയായിക്കഴിഞ്ഞു. ഓഖിയും ക്വാറി ലൈസന്‍സ് കിട്ടാന്‍ വൈകിയതുമാണ് പുലിമുട്ട് നിര്‍മാണം വൈകിപ്പിച്ചത്. നിര്‍മാണ കാലാവധി 16 മാസം നീട്ടി ചോദിച്ചിട്ടുണ്ടെന്നും രാജേഷ് ത്സാ മീഡിയവണിനോട് പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട് വിഴിഞ്ഞ തുറമുഖത്ത്. പോര്‍ട്ട് ഓപറേഷന്‍ ബിള്‍ഡിങ്, മറൈന്‍ കണ്‍ട്രോള്‍ റൂം കണ്ടെയനര്‍ ടെര്‍മിനല്‍ എന്നിവയല്ലാം നിര്‍മാണത്തിന്റെ 80 ശതമാനം കഴിഞ്ഞു. ഓരോ ഘട്ടവും […]

India Kerala

ഷെഹ്‍ല ഷെറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും

വയനാട് സര്‍വജന സ്കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‍ല ഷെറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും . മന്ത്രി സഭായോഗത്തിലാണ് തീരുമാനം .ആലപ്പുഴയില്‍ ക്രിക്കറ്റ് ബാറ്റ് തലക്ക് കൊണ്ട് മരിച്ച നവനീതിന്റെ കുടുംബത്തിനും 10 ലക്ഷം രൂപ നല്‍കാനും യോഗത്തില്‍ തീരുമാനമായി. ക്വാറികളുടെ സീനിയറേജ് കുറയ്ക്കുന്ന കാര്യം വിശദമായി പഠിക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. ഒരു മെട്രിക് ടണ്‍ പാറ പൊട്ടിച്ചാല്‍ 50 രൂപയാണ് നിലവില്‍ സര്‍ക്കാരിന് നല്‍കേണ്ടത്. ഇത് കുറക്കണമെന്ന് ക്വാറി ഉടമകൾ […]

India Kerala

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡ‍ന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയുള്ളവരുടെ പട്ടിക ദേശീയ നേതൃത്വം പുറത്തിറക്കി. എംപിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ 10 പേരാണ് പട്ടികയിലുള്ളത്. ഷാഫി പറമ്പില്‍, ശബരീനാഥ് , ഹൈബി ഈഡന്‍, രമ്യാ ഹരിദാസ് തുടങ്ങിയവരും പട്ടികയിലുണ്ട്.

India Kerala

ബാബരി മസ്ജിദ് ദിനം; ശബരിമലയിൽ കർശന സുരക്ഷ

ബാബരി മസ്ജിദ് ദിനമായ ഇന്ന് ശബരിമലയിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പൊലീസും കേന്ദ്രസേനയും സംയുക്തമായാണ് സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. നിലയ്ക്കൽ ,പമ്പ ,സന്നിധാനം എന്നിവിടങ്ങളിൽ സുരക്ഷ പരിശോധന കർശനമാക്കിയിട്ടുണ്ട് സന്നിധാനത്ത് മാത്രം ഒരു എസ്.പിയുടെ കീഴിൽ 1100 പൊലീസുകാർക്കാണ് സുരക്ഷാ ചുമതല .ഇതിന് പുറമെ കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട് . ട്രാക്ടറിലും തല ചുമടുമായും സന്നിധാനത്തേയ്ക്ക് കൊണ്ടു വരുന്ന സാധനങ്ങൾ പമ്പയിലും മരക്കൂട്ടത്തും പരിശോധിക്കും. പുൽമേട് വഴി വരുന്ന തീർത്ഥാടകരെയും കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി […]

India Kerala

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

കോടിയേരി ബാലകൃഷ്ണന്‍ തുടര്‍ചികിത്സയ്ക്ക് പോകുന്ന പശ്ചാത്തലത്തില്‍ സെക്രട്ടറിയുടെ ചുമതല ആര്‍ക്കെങ്കിലും നല്‍കണമോ എന്ന കാര്യം ഇന്ന് ചേരുന്ന സംസ്ഥാനസെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തേക്കും. സെക്രട്ടറിയെ മാറ്റുന്നതിനെ കുറിച്ച് ആലോചനയില്ലെങ്കിലും കോടിയേരിയുടെ അഭാവത്തില്‍ പാര്‍ട്ടി ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ ഒരാളെ തീരുമാനിച്ചേക്കും. കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന് താത്കാലിക ചുമതല നല്‍കുന്നതിനെ കുറിച്ച് ആലോചനകളുണ്ട് അമേരിക്കയില്‍ പരിശോധനകള്‍ കഴിഞ്ഞ തിരിച്ചെത്തിയ കോടിയേരിയ്ക്ക് തുടര്‍ ചികിത്സവേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.ചികിത്സയ്ക്ക് വേണ്ടി ഈ മാസം അവസാനത്തോടെ കോടിയേരി വിദേശത്തേക്ക് പോകാനും സാധ്യതയുണ്ട്. കഴിഞ്ഞ തവണ […]

India Kerala

മന്ത്രിമാരുടെ വിദേശ യാത്രക്കെതിരായ പരാമര്‍ശം അനുചിതം; ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍

മന്ത്രിമാരുടെ വിദേശയാത്രയില്‍ ഹൈക്കോടതി നടത്തിയ വിമര്‍ശനത്തിനെതിരെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കോടതിയുടെ ചിലവില്‍ ചില ജഡ്ജിമാര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ ജനാധിപത്യത്തോടുള്ള ബഹുമാനക്കുറവാണ്, വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്ന പോലെയുള്ള ചില ജഡ്ജിമാരുടെ വിമര്‍ശനം ശരിയല്ല, ജനം തെരഞ്ഞെടുത്ത സര്‍ക്കാരിന് മുകളിലല്ല ജഡ്ജിമാരെന്നും സ്പീക്കര്‍ വിമര്‍ശിച്ചു. ദോഹയില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കവെയായിരുന്നു സ്പീക്കറുടെ വിമര്‍ശനം. കാര്‍ഷിക വകുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി നടപ്പാക്കാത്തതിനെതിരെയുള്ള കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള കോടതിയുടെ […]

India Kerala

രാഹുലിന്റെ പ്രസംഗം മലയാളത്തിലാക്കി മലപ്പുറത്തെ ‘വമ്പത്തി’

വയനാട് എംപിയും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി താരമായിരിക്കുകയാണ് കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസ്‍ലെ വിദ്യാർത്ഥിനി സഫ ഫെബി. സ്ക്കൂളിലെ സയന്‍സ് ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് വന്ന രാഹുല്‍ ഗാന്ധി വേദിയില്‍ കയറിയതിന് ശേഷമാണ് തന്റെ പ്രസംഗം പരിഭാഷ ചെയ്യാന്‍ വിദ്യാര്‍ഥികളോട് സഹായം ചോദിച്ചത്. പൊടുന്നനെ സദസ്സിലുണ്ടായിരുന്ന പ്ലസ് ടു വിദ്യാർഥിനി സഫ താന്‍ പരിഭാഷ ചെയ്യാന്‍ തയാറാണെന്ന് ആംഗ്യം കാണിച്ചതോടെ രാഹുല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ച് വേദിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ കുട്ടികള്‍ക്കായുള്ള പ്രസംഗത്തിന് […]

India Kerala

ഗവര്‍ണറുടെ തെളിവെടുപ്പ് സ്വാഗതം ചെയ്യുന്നതായി മന്ത്രി കെ.ടി ജലീല്‍

സാങ്കേതിക സര്‍വകലാശാല പുനര്‍മൂല്യ നിര്‍ണയ വിവാദത്തില്‍ ഗവര്‍ണര്‍ ഹിയറിങ് നടത്താന്‍ തീരുമാനിച്ചതില്‍ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. ഗവർണ്ണർ തെളിവെടുപ്പ് നടത്താൻ തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നതായും അത് ഗവർണ്ണറുടെ നയപരമായ തീരുമാനമാണെന്നും മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുടെ പരീക്ഷാപേപ്പര്‍ മൂന്നാമതും പുനര്‍മൂല്യ നിര്‍ണയം നടത്താന്‍ സര്‍വകലാശാലാ അദാലത്തില്‍ നിര്‍ദേശം നല്‍കിയ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നടപടി അധികാര പരിധിയുടെ ലംഘനമെന്നാണ് ഗവര്‍ണറുടെ സെക്രട്ടറിയുടെ കണ്ടെത്തല്‍. ഗുരുതര പരാമര്‍ശമടങ്ങിയ ഈ റിപ്പോര്‍ട്ടിനെ ഏതോ ഒരു അണ്ടര്‍ സെക്രട്ടറിയുടെ നടപടിയായി […]

India Kerala

മന്ത്രി കെ.ടി ജലീലിന്‍റെ അനധികൃത ഇടപെടലുകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

സര്‍വകലാശാലകളിലെ അദാലത്തുകളില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത്. അദാലത്തുകളില്‍ തീര്‍പ്പാകാത്ത ഫയലുകള്‍ മന്ത്രി കെ.ടി ജലീലിന് നല്‍കണമെന്ന് ഉത്തരവിറക്കി. സര്‍വകാശാലാചട്ടം ലംഘിച്ചാണ് മന്ത്രിയുടെ നടപടി. വിദ്യാര്‍ഥികളെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ ഇടപെട്ടത് ദുരൂഹമാണ്. വി.സിമാര്‍ ചാന്‍സലറായ ഗവര്‍‌ണറെ കാണിക്കാതെ ഈ ഉത്തരവ് മറച്ചു വെച്ചു.

India Kerala

ബാബരി ദിനത്തിൽ ശബരിമലയിൽ കർശന സുരക്ഷ

ബാബരി മസ്ജിദ് വിധിക്ക് ശേഷമുള്ള ആദ്യ ഡിസംബർ ആറിന് ശബരിമലയിൽ കർശന സുരക്ഷ ഏർപ്പെടുത്തും. പൊലീസും കേന്ദ്ര സേനയും സംയുക്തമായാണ് സുരക്ഷ ഏർപ്പെടുത്തുക. ബാബരി ദിനത്തിന്‍റെ ഭാഗമായി ഇന്നും നാളെയും ശബരിമലയിൽ സുരക്ഷ ശക്തമാക്കാനാണ് തീരുമാനം. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. സന്നിധാനത്ത് മാത്രം ഒരു എസ്.പിയുടെ കീഴിൽ 1100 പൊലീസ്കാർക്കാണ് സുരക്ഷാ ചുമതല. ഇതിന് പുറമെ കേന്ദ്രസേനയെയും വിന്യസിക്കും. പമ്പയില്‍ കർശന പരിശോധനകൾക്ക് ശേഷമേ തീർത്ഥാടകരെ സന്നിധാനത്തേയ്ക്ക് കടത്തിവിടുകയുള്ളു. ട്രാക്ടറിലും തല […]