സംസ്ഥാനത്ത് പച്ചക്കറിവില കുതിച്ചുയരുന്നു. എറാണകുളം മാര്‍ക്കറ്റില്‍ സവാളക്ക് ഇന്ന് 130 രൂപയാണ് വില. ചെറിയുള്ളിക്ക് 145 രൂപയാണ്. വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെയും കുടുംബ ബജറ്റിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഉത്പാദക സംസ്ഥാനങ്ങളിലെ മോശം കാലാവസ്ഥയാണ് വിപണിയിലെ വിലവർധനയ്ക്ക് കാരണം.
Kerala
മഹാരാജാസ് കോളജില്‍;മര്‍ദ്ദിച്ചതായി പരാതി
മഹാരാജാസ് കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ഒന്നാം വര്‍ഷ വിദ്യാര്‍ഥി അജാസാണ് ഇന്നലെ അര്‍ധരാത്രി കോളജ് ഹോസ്റ്റലില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി നല്‍കിയത്. ഹോസ്റ്റലില്‍ പ്രവേശിച്ചതിനായിരുന്നു ആക്രമണമെന്നും അജാസ് പറയുന്നു. മഹാരാജാസ് കോളജിലെ ഒന്നാം വര്‍ഷ ബി.എ മ്യൂസിക്ക് വിദ്യാര്‍ഥിയായ അജാസ് തിങ്കളാഴ്ച രാത്രി കോളജ് ഹോസ്റ്റില്‍ സുഹൃത്തിനെ കാണാനായി എത്തിയപ്പോഴായിരുന്നു സംഭവം. ഹോസ്റ്റലിന്റെ വരാന്തയില്‍ ഇരുന്ന് മദ്യപിക്കുകയാരിന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അജാസിനെ തടഞ്ഞെന്നും മര്‍ദ്ദിച്ചെന്നുമാണ് പരാതി. ആദ്യം ഹോസ്റ്റല്‍ വരാന്തയില്‍ […]
ഇടനിലക്കാരുടെ ഇടപെടലുകള്‍ കയർ ഉൽപ്പന്ന മേഖലയെ തകർക്കുന്നതായി പരാതി
ഇടനിലക്കാരുടെ ഇടപെടലുകള്‍ കയർ ഉൽപ്പന്ന മേഖലയെ തകർക്കുന്നതായി പരാതി. കയർ ഉൽപാദക സൊസൈറ്റികൾക്ക് ഓർഡർ കുറഞ്ഞതോടെ ഇത് മുതലാക്കി കമ്പനികളിൽ നിന്ന് കുറഞ്ഞ വിലക്ക് ഓർഡർ സ്വീകരിച്ച് നെയ്ത്തുടമകൾക്ക് നൽകുകയാണ് ഇടനിലക്കാർ. ഇതിനെ തുടർന്ന് നെയ്ത്തുടമകൾക്ക്, കുറഞ്ഞ വിലയ്ക്ക് കയർ ഉൽപ്പന്നങ്ങൾ കമ്പനികൾക്ക് വിൽക്കേണ്ട അവസ്ഥയാണ്. ഇടനിലക്കാർ കമ്പനികളിൽ നിന്ന് ഓർഡർ സ്വീകരിച്ച് കുറഞ്ഞ വിലക്ക് നെയ്ത്തുടമകൾക്ക് നൽകുന്നത് പതിവായിരുന്നു. ഉടമകൾ ഇവർക്ക് 3% കമ്മീഷനും കൊടുക്കണം. കയർ ഉൽപ്പന്ന മേഖലയിലെ ചൂഷണം തടയുന്നതിന് വി.എസ് സർക്കാരാണ് […]
സാങ്കേതിക സര്‍വകലാശാല മാര്‍ക്ക് ദാനം
സാങ്കേതിക സര്‍വകലാശാലയിലെ മന്ത്രി കെ.ടി ജലീലിന്റെ ഇടപെടല്‍ സ്ഥിരീകരിച്ച് ഗവര്‍ണറുടെ ഓഫീസ്. മന്ത്രി അധികാര പരിധി മറികടന്ന് ഇടപെട്ടെന്ന് ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. സര്‍വകലാശാലയുടെ വിശദീകരണവും ഗവര്‍ണറുടെ ഓഫീസ് തള്ളി. മാര്‍ക്ക് കൂട്ടി നല്‍കാനുള്ള അധികാരം അദാലത്തിനുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാങ്കേതിക സർവ്വകലാശാലയിൽ ബി.ടെക് വിദ്യാർത്ഥിയുടെ പരീക്ഷാപേപ്പർ മൂന്നാമതും പുനർമൂല്യനിർണയം നടത്താനുള്ള നിർദേശം അദാലത്തിൽ നൽകിയതിനെതിരെയാണ് റിപ്പോര്‍ട്ടില്‍ പരാമർശം. മന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് തീരുമാനമെടുത്ത വൈസ് ചാൻസലറുടെ നടപടി തെറ്റെന്നും ഗവർണറുടെ സെക്രട്ടറി വ്യക്തമാക്കുന്നു. ഗവർണറുടെ സെക്രട്ടറിയുടെ […]
കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് പരിഷ്കരിക്കുന്നു
കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് അടിമുടി പരിഷ്കരിക്കുന്നു. വിദ്യാർഥി സംഘടനകളുടെ പ്രതിഷേധങ്ങൾ മറികടന്ന് മൂന്നംഗ ഉപസമിതി സമർപ്പിച്ച നിർദേശങ്ങൾ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം അംഗീകരിച്ചു. സ്വാശ്രയ കോളജുകളിലെ യു.യു.സിമാർക്ക് പ്രാതിനിധ്യ വോട്ട് നടപ്പിലാക്കുന്ന നീക്കത്തിനെതിരെ സമരം ശക്തമാക്കാനാണ് എം.എസ്.എഫ് – കെ.എസ്.യു – ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടനകളുടെ തീരുമാനം. റവന്യൂ ജില്ലാ തലത്തിൽ സോണൽ കൗൺസിലുകളും യൂണിവേഴ്സിറ്റി തലത്തിൽ എക്സിക്യൂട്ടിവ് കൗൺസിലും പുതുതായി രൂപീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്പീക്കറുടെ കീഴിൽ സോണൽ കൗൺസിലുകൾക്ക് സ്വതന്ത്ര പ്രവർത്തനം നടത്താം. […]
കണ്ണൂരില്‍ വിമാനങ്ങള്‍ കുറവ്
പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഖത്തറില്‍ നിന്നുള്ള പകുതി യാത്രക്കാര്‍ക്ക് മാത്രമാണ് കണ്ണൂര്‍ വിമാനത്താവളം ഉപകരിക്കുന്നത്. ആവശ്യത്തിന് വിമാനങ്ങളില്ലാത്തത് കാരണം ഉത്തര മലബാറുകാരില്‍ കൂടുതല്‍ പേര്‍ക്കും കോഴിക്കോട്ടേക്ക് തന്നെ ടിക്കറ്റെടുക്കേണ്ടി വരുന്നു. മതിയായ സൌകര്യങ്ങളുടെ അപര്യാപ്തത കാരണം ടൂറിസ്റ്റുകളും വിമുഖത കാണിക്കുന്നു. കോഴിക്കോട്ട് വിമാനമിറങ്ങുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാര്‍ക്ക് വീട്ടിലെത്തണമെങ്കില്‍ പിന്നെയും നാല് മണിക്കൂര്‍ വരെ വേണമായിരുന്നെങ്കില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് വന്നതോടെ അത് ഒരു മണിക്കൂറിനകത്തായി ചുരുങ്ങി. പക്ഷെ ആവശ്യത്തിന് വിമാനങ്ങളില്ലാത്തതിനാല്‍ കൂടുതല്‍ പേര്‍ക്കും ഇപ്പോഴും […]
മണ്ഡലകാലം: ഏഴ് ലക്ഷം തീർത്ഥാടകർ ദർശനം നടത്തി
മണ്ഡല കാലം ആരംഭിച്ചതിന് ശേഷം ശബരിമലയിൽ ഏഴ് ലക്ഷം തീർത്ഥാടകർ ദർശനം നടത്തി. തീർത്ഥാടനം ആരംഭിച്ച് 18 ദിവസത്തെ പൊലീസിന്റെ ഔദ്യാഗിക കണക്കാണിത്. തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ശബരിമലയിൽ പൊലീസ് ഒരുക്കി. നട തുറന്ന നവംബർ 16 മുതൽ ഡിസംബർ രണ്ടാം തീയതി വരെ ഏഴ് ലക്ഷത്തി എഴുപതിനായിരം തീർത്ഥാടകർ സന്നിധാനത്ത് ദർശനം നടത്തിയെന്നാണ് പൊലീസിന്റെ ഔദ്യോഗിക കണക്ക്. ഇതില്‍ 2,96,110 പേര്‍ വെര്‍ച്വല്‍ ക്യൂ വഴിയാണ് ദർശനം നടത്തിയത് 3,823 […]
എ.ടി.എം തട്ടിപ്പ് വ്യാപകം
കൊച്ചിയില്‍ എ.ടി.എം തട്ടിപ്പ് വ്യാപകമാവുന്നു. രണ്ട് മാസത്തിനിടെ ആറ് പരാതികളിലായി അഞ്ച് ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ അക്കൌണ്ടില്‍ നിന്ന് ഇന്നലെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു. കൊച്ചി സിറ്റി പരിധിയിലുള്ള കടവന്ത്ര, എറണാകുളം നോർത്ത്, സൗത്ത് പൊലീസ് സ്റ്റേഷനുകളിലും മരട്, തോപ്പുംപടി സ്റ്റേഷനുകളിലുമായാണ് പരാതി ലഭിച്ചിരിക്കുന്നത്. അഞ്ച് ലക്ഷത്തോളം തുക വിവിധ അക്കൗണ്ടുകളിൽ നിന്നും നഷ്ടമായി. എ.ടി.എം കാർഡ് ഉപയോഗിച്ചാണ് പണം പിൻവലിച്ചിരിക്കുന്നത്. പുലര്‍ച്ചെയും അര്‍ദ്ധരാത്രിയിലുമാണ് പണം പിന്‍വലിക്കുന്നത് എന്നതിനാല്‍ വൈകിയാണ് […]
കൂടത്തായി കേസില്‍ ടോം തോമസിന്റെ അടുത്ത ബന്ധുക്കളില്‍ ചിലരെ വീണ്ടും ചോദ്യം ചെയ്യും
കൂടത്തായ് കൊലപാതക പരമ്പര കേസിൽ ടോം തോമസിന്റെ അടുത്ത ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്യും. ജോളി നടത്തിയ കൊലപാതക വിവരം ഇവരില്‍ ചിലര്‍ അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കല്ലറ തുറന്ന് പരിശോധിക്കുന്നതിന് തൊട്ടുമുന്‍പത്തെ ദിവസം കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകനുമായി ജോളി കൂടിക്കാഴ്ച നടത്തിയതായി അന്വേഷണ സംഘം ആദ്യം തന്നെ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ടോം തോമസിന്റെ ബന്ധുക്കളായ ജോസഫ് ഹിലാരിയസ്, ബോസ്കോ ഹിലാരിയസ് എന്നിവര്‍ ഈ സമയം ജോളിക്ക് ഒപ്പമുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ആറ് […]
പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; പുതുമുഖങ്ങള്‍ എത്തിയേക്കും
കാലാവധി അവസാനിക്കാന്‍ ഏതാണ്ട് ഒന്നര വര്‍ഷം മാത്രം ബാക്കിനില്‍ക്കെ മന്ത്രിസഭാ പുനഃസംഘടനയ്‌ക്കൊരുങ്ങി പിണറായി സര്‍ക്കാര്‍. മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരെയായിരിക്കും മാറ്റുക. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മുഖം മിനുക്കലാണിത്. മന്ത്രിമാരായി പകരം എത്തുന്നത് പുതുമുഖങ്ങള്‍ ആയിരിക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് എ.സി.മൊയ്തീനേയും ടി.പി.രാമകൃഷ്ണനേയും ഒഴിവാക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ […]












