തൃശൂർ പാറമേൽപ്പടിയിലെ എ.ടി.എം മെഷിൻ തകർത്ത പ്രതികൾ കൂടുതൽ സ്ഥലങ്ങളിൽ എ.ടി.എം കവർച്ച നടത്തിയതായി പൊലീസ്. ഇതേസംഘമാണ് പാലക്കാട് കോതകുറുശിയിലെ എ.ടി.എം മോഷണ ശ്രമത്തിന് പിന്നിൽ പ്രവർത്തിച്ചത്. പ്രതികളെ കോതകുർശ്ശിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തൃശൂർ പാറമേൽപ്പടിയിലെ എ.ടി.എം മെഷിൻ തകർത്ത് 15 ലക്ഷത്തോളം രൂപ കവരാൻ ശ്രമിക്കുന്നതിനിടയിലാണ് ഒറ്റപ്പാലം തൃക്കങ്ങോട് സ്വദേശി രാഹുൽ, തൃക്കടിരി സ്വദേശി പ്രജിത് എന്നിവർ പൊലീസ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബർ 8ന് കോതകുർശിയിലെ എ.ടി.എം തകർത്ത കേസിലും ഈ രണ്ട് പേരാണ് പ്രതികൾ. […]
Kerala
തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും
തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും. അരുവിക്കരയിലെ പമ്പ് സെറ്റുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് കുടിവെള്ള വിതരണം തടസപ്പെടുന്നത്. നഗരസഭയിലെ 57 വാര്‍ഡുകളില്‍ കുടിവെള്ള വിതരണത്തിനായി കൂടുതല്‍ ടാങ്കര്‍ ലോറികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അരുവിക്കരയില്‍ നിന്ന് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന പമ്പ് സെറ്റുകളും അനുബന്ധ ഉപകരണങ്ങളും നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുടിവെള്ള വിതരണം മുടങ്ങുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ 14നു വെളുപ്പിന് വരെയാണ് കുടിവെള്ള വിതരണം നിര്‍ത്തിവെയ്ക്കുന്നത്. എല്ലാവരും വെള്ളം കരുതണമെന്നും കരുതലോടെ ഉപയോഗിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം […]
ലൈസന്‍സില്ലാതെ ബൈക്കോടിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം കൂടുന്നു
താമരശ്ശേരി മേഖലയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ലൈസന്‍സില്ലാതെ ബൈക്കോടിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്. താമരശ്ശേരി മേഖലയില്‍ സ്ഥിരം പരിശോധന ഏര്‍പ്പെടുത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം. കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.പി ഷബീര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് സ്‌ക്വാഡുകളായാണ് താമരശ്ശേരി മേഖലയില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ 65 നിയമ ലംഘനങ്ങള്‍ പിടികൂടി. ഇതില്‍ 25 കേസുകള്‍ ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിച്ചതാണ്. […]
ശബരിമല സ്ത്രീപ്രവേശം
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആക്ടിവിസ്റ്റുകളായ രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയുമാണ് ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുക. ശബരിമല ദര്‍ശനത്തിന് പ്രായ,മതഭേദമന്യേ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി നല്‍കിയ അപേക്ഷയും സുരക്ഷ ഒരുക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ നല്‍കിയ റിട്ട് […]
ഡിസംബര്‍ 17ന് സംസ്ഥാനത്ത് ഹര്‍ത്താല്‍
പൌരത്വബില്‍, എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് സംയുക്ത സമിതി 17ന് ഹര്‍ത്താല്‍ നടത്തും. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ,ഡി.എച്ച്.ആര്‍.എം, ജമായത്ത് കൌണ്‍സില്‍ തുടങ്ങി 35 ഓളം സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തെ വിഭജിക്കുന്ന സമീപനത്തിലേക്ക് കേന്ദ്രം പോകുമ്പോള്‍ അതിനൊരു ജനകീയ പ്രതിരോധം ആവശ്യമാണ് എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താലെന്ന് സംഘടനകള്‍ അറിയിച്ചു. 35ഓളം സംഘടനകളാണ് ഒരുമിച്ച് ഹര്‍ത്താലിന് പിന്തുണയുമായ് രംഗത്ത് എത്തിയത്.
റോഡിലെ കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിച്ചു
പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം പൈപ്പ് പൊട്ടിയുണ്ടായ കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിച്ചു. കൂനന്മാവ് സ്വദേശി യദുലാല്‍ (23)ആണ് മരിച്ചത്. എട്ടുമാസം മുമ്പാണ് റോഡില്‍ കുഴി രൂപപ്പെട്ടതെങ്കിലും ഇതുവരെ അടച്ചിരുന്നില്ല. കുഴിക്ക് സമീപം അശാസ്ത്രീയമായി വെച്ചിരുന്ന ബോര്‍ഡില്‍ തട്ടി യദു റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ ലോറി യദുവിന്റെ ദേഹത്തുകൂടി കയറി ഇറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ യദുലാല്‍ മരിച്ചു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കാന്തപുരം
പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള മുസ്‍ലിം ജമാഅത്ത് പ്രസിഡന്‍റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍. മുസ്‌ലിംകളെ മാത്രം എന്തുകൊണ്ട് ഒഴിവാക്കിയെന്ന് വ്യക്തമാക്കണം, സമസ്ത ഇ.കെ വിഭാഗം നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കണമോയെന്ന് അവര്‍ ക്ഷണിച്ചാല്‍ ആലോചിക്കുമെന്നും കാന്തപുരം പറഞ്ഞു. അതേസമയം പൗരത്വ ഭേദഗതി ബില്ലിലെ പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗ്, മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു.16ന് വൈകീട്ട് 7ന് കോഴിക്കോടാണ് യോഗം. യോഗത്തിലേക്ക് മുസ്‌ലിം സംഘടന നേതാക്കളെ ലിഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് […]
അഭയ കേസില്‍ ഹൈക്കോടതിയുടെ ഇടപെടല്‍
സിസ്റ്റർ അഭയ കൊലകേസിൽ പ്രതികളുടെ നാർക്കോ പരിശോധന നടത്തിയ ഡോക്ടർമാരെ വിസ്തരിക്കരുതെന്ന് ഹൈക്കോടതി. ഡോക്ടര്‍മാരെ വിസ്തരിക്കാമെന്ന തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നാര്‍ക്കോ പരിശോധന ഭരണഘടനാ വിരുദ്ധമായതിനാല്‍ ഇത്തരം തെളിവുകള്‍ സ്വകീരിക്കരുതെന്നും കോടതി വ്യക്തമാക്കി. നാര്‍ക്കോ പരിശോധന നടത്തിയ ഡോക്ടരമാരായ കൃഷ്ണവേണി, പ്രവീൺ പർവതപ്പ എന്നിവരെ സാക്ഷികളായി വിസ്തരിക്കാമെന്നയിരുന്നു സി.ബി.ഐ കോടതി ഉത്തരവ്. നാര്‍കോ പരിശോധന നടത്തിയ സാക്ഷികളെ വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവര്‍ നല്‍കിയ ഹരജി […]
പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയില്‍ മുസ്‌ലിം ലീഗ് ഹർജി നല്‍കി
പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയില്‍ മുസ്‌ലിം ലീഗ് ഹരജി നല്‍കി. ബില്ല് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന് ഹരജിയില്‍ പറയുന്നു. നീതി പ്രതീക്ഷിക്കുന്നതായും ശക്തമായ പോരാട്ടം എല്ലാവരുടേയും ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും പി. കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. അതേസമയം പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. പ്രതിഷേധക്കാര്‍ അസമില്‍ രണ്ട് റെയില്‍വേ സ്റ്റേഷന് തീയിട്ടു. അസം മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ രാത്രി കല്ലേറുണ്ടായി. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് അര്‍ധസൈനിക […]
മരട്; സുരക്ഷ നല്‍കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടെന്ന് പരിസരവാസികള്‍
മരടില്‍ പൊളിക്കുന്ന ഫ്ലാറ്റുകള്‍ക്ക് സമീപം താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്ന് പരിസരവാസികള്‍. അതേസമയം പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സ്ട്രക്ചറല്‍ ഓഡിറ്റ് പുനരാരംഭിച്ചു. മരടിലെ ഫ്ലാറ്റുകളുടെ സമീപവാസികള്‍ക്ക് സുരക്ഷനല്‍കുന്ന കാര്യത്തില്‍ വ്യക്തമായ ഒരു ഉറപ്പും നല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് സമീപവാസികള്‍ ആരോപിക്കുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷ എത്രദൂരപരിധിയിലുള്ള കെട്ടിടങ്ങള്‍ക്ക് ലഭിക്കും, ലഭ്യമാകുന്ന തുകയുടെ പരിധി എത്ര എന്നിവ വ്യക്തമാക്കാന്‍ തയാറാകുന്നില്ലെന്നും ഇവര്‍ പറയുന്നു. ജീവനും സ്വത്തിനും സുരക്ഷനല്‍കണമെന്നാവശ്യപ്പെട്ട് ഈ മാസം 13ന് പ്രദേശവാസികള്‍ കുണ്ടന്നൂര്‍ […]












