India Kerala

ശബരിമലയിൽ ഭക്തജന തിരക്ക്; വരുമാനത്തിലും വർദ്ധനവ്

ശബരിമല വരുമാനത്തിൽ വർദ്ധനവ്. നടതുറന്ന് ഒരു മാസമാകുമ്പോൾ വരുമാനം 100 കോടി കവിഞ്ഞു. ആറ് കോടിയിലധികം രൂപയുടെ നാണയവും എണ്ണിത്തിട്ടപ്പെടുത്താനുണ്ട്. തീർത്ഥാടകർ കൂടുതലായി എത്തുന്നത് ശബരിമലയിലെ വരുമാനത്തിലും പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ തീർത്ഥാടന കാലത്തേക്കാൾ 40 കോടി രൂപയുടെ അധിക വരുമാനമാണ് ശബരിമലയിൽ ലഭിച്ചത്. കാണിക്കയായി ലഭിച്ചത് 35 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ സമയം 21 കോടിയായിരുന്നു വരുമാനം. അപ്പം അരവണ വില്‍പനയിലും വർദ്ധനവുണ്ടായിട്ടുണ്ട്. ആറ് കോടിയിലധികം രൂപയുടെ നാണയങ്ങളും എണ്ണിതീർക്കാനുണ്ട്. ഇതിനായി തിരുപ്പതി മോഡൽ […]

India Kerala

കാസര്‍കോട് അനധികൃത ചെങ്കല്‍ ഖനനം വ്യാപകമാകുന്നു

കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാപകമായി ചെങ്കല്‍ ഖനനം. ഏക്കറുകണക്കിന് പ്രദേശത്താണ് അനധികൃതമായി ചെങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. ക്വാറികളുടെ പ്രവര്‍ത്തനം മൂലം പ്രദേശത്തെ ജനജീവിതം ദുഷ്കരമെന്ന് നാട്ടുകാര്‍. കാസര്‍കോട് ആദൂര്‍ വില്ലേജിലെ മിനിച്ചിപദവിലാണ് ചെങ്കല്‍ ഖനനം വ്യാപകമായുള്ളത്. ഏക്കര്‍ കണക്കിന് ഭൂമിയില്‍ നിന്നും നൂറ് കണക്കിന് ലോഡ് ചെങ്കല്ലുകളാണ് അയല്‍ സംസ്താനങ്ങളിലേക്കടക്കം ദിവസവും കടത്തുന്നത്. അനധിക‍ൃതമായി പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറികള്‍ ഇവിടത്തെ ജനജീവിതം ദുഷ്കരമാക്കുകയാണ്. നിലയ്ക്കാത്ത യന്ത്രത്തിന്‍റെ ശബ്ദം കുട്ടികളുടെ പഠനത്തെയടക്കം ബാധിക്കുന്നുണ്ട്. ക്വാറികളുടെ പ്രവര്‍ത്തനം പ്രദേശത്ത് […]

India Kerala

പാലാരിവട്ടം മരണം; റോഡുകളുടെ അറ്റകുറ്റപണി വേഗത്തിലാക്കാന്‍ ജില്ലാഭരണകൂടം

പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവിന്റെ ജീവന്‍ പൊലിഞ്ഞതിന് പിന്നാലെ നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിലാക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. തമ്മനം – പുല്ലേപ്പടി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കൊച്ചി കോർപ്പറേഷന് കളക്ടര്‍ നിർദ്ദേശം നൽകി. യുവാവിന്റെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പുരോഗമിക്കുകയാണ്. വ്യാഴാഴ്ച രാവിലെ പാലാരിവട്ടം മെട്രോസ്റ്റേഷന് സമീപത്തെ കുഴിയില്‍ വീണ് കൂനമ്മാവ് സ്വദേശിയായ യദുലാലിന്റെ ജീവന്‍ പൊലിഞ്ഞത്. ഇതോടെ നഗരത്തിലെ റോഡുകളിലെ ശോചനീയാവസ്ഥക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ശക്തമാകുകയും ചെയ്തു. ഇതോടെ […]

India Kerala

പൗരത്വ ബില്ലില്‍ പ്രതിഷേധം ശക്തമാക്കാന്‍ കേരളം

ദേശീയ പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകും. 16 ന് ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി നടത്തുന്ന പ്രതിഷേധം നടക്കും. 17 ന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലും നടക്കും. സംസ്ഥാനത്തെ ബി.ജെ.പി ഇതര സംഘടനകളെല്ലാം പൌരത്വ ഭേദഗതിക്കെതിരെ സമരരംഗത്താണ്. തിങ്കാളാഴ്ച രക്തസാക്ഷി മണ്ഡപത്തില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതാവും വിവിധ രാഷ്ട്രീ പാര്‍ട്ടികളുടെ നേതാക്കളും പങ്കെടുക്കും. വെല്‍ഫയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ബി.എസ്.പി, ഡി.എച്.ആര്‍.എം തുടങ്ങി മുപ്പതോളം സംഘടനകളും ആക്ടിവിസ്റ്റുകളും ആഹ്വാനം ചെയ്ത […]

India Kerala

ശബരിമല വിധിയിലെ അവ്യക്തത സര്‍ക്കാറിന് ആശ്വാസകരം

ശബരിമല യുവതീ പ്രവേശന കാര്യത്തിൽ അവ്യക്തതയുണ്ടെന്ന നിലപാട് ശരിവെക്കുന്ന തരത്തിൽ സുപ്രീം കോടതി പരാമർശം നടത്തിയതിലെ ആശ്വാസത്തിലാണ് സർക്കാർ. പൊലിസ് സംരക്ഷണം നൽകി മലയിൽ എത്തിക്കണമെന്ന ഹർജി പരിഗണിച്ചിട്ടും കോടതി ഉത്തരവ് ഒന്നും നൽകാത്തതും അനുകൂല ഘടകമായിട്ടാണ് സർക്കാർ കാണുന്നത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹർജികളിൽ തീരുമാനമാക്കാതെ ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ ഏഴംഗ ബെഞ്ചിനെ ചുമതലപ്പെടുത്തിയതോടെ 2018 സെപ്റ്റംബർ 28ലെ വിധി നിലനിൽക്കുമോ എന്ന സംശയം നേരത്തെ തന്നെ ഉയർന്ന് വന്നിരിന്നു. വിധിയിൽ അവ്യക്തതയുള്ളത് […]

India Kerala

കളക്ടറേറ്റ് മാര്‍ച്ചിനൊരുങ്ങി കോണ്‍ഗ്രസ്സ്

മലപ്പുറം: പൗരത്വ ബില്ലിനെതിരെ ഈ മാസം 21ന് കളക്ടറേറ്റിലേക്ക് മാര്‍ച്ച്‌ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.വി പ്രകാശ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഇതുസംബന്ധിച്ച്‌ ചേര്‍ന്ന ജില്ലാ നേതൃയോഗം എ.പി അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ഭാരവാഹികളായ വി.എ കരീം, കെ.പി അബ്ദുല്‍ മജീദ്, മുന്‍ പ്രസിഡന്റുമാരായ ഇ.മുഹമ്മദ് കുഞ്ഞി, യു.അബൂബക്കര്‍, വീക്ഷണം മുഹമ്മദ്, കെ.സി കുഞ്ഞിമുഹമ്മദ്, വല്ലാഞ്ചിറ ഷൗക്കത്തലി, സി.സുകുമാരന്‍, പി.സി വേലായുധന്‍ കുട്ടി, ഉമര്‍ ഗുരുക്കള്‍, കെ.പി.കെ തങ്ങള്‍, പന്ത്രോളി […]

India Kerala

ഹൈക്കോടതിയോട് നന്ദി പറഞ്ഞ് യുവാവിന്റെ കുടുംബം

ഹൈക്കോടതിയോട് നന്ദി പറഞ്ഞ് യദുലാലിന്‍റെ കുടുംബം. തന്‍റെ മകന്‍ പോയതോടെ കുറേ കുഴിയെങ്കിലും അടഞ്ഞല്ലോയെന്നും യദുലാലിന്‍റെ അച്ഛന്‍ പറഞ്ഞു. മകന്‍റെ ദുരവസ്ഥ ആര്‍ക്കും ഉണ്ടാകാതിരിക്കട്ടേയെന്നും യദുലാലിന്‍റെ അച്ഛന്‍പറഞ്ഞു. പാലാരിവട്ടത്ത് യുവാവ് മരിച്ച സംഭവത്തില്‍ നാല് പൊതുമരാമത്ത് എന്‍ജിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്തു. മുന്നറിയിപ്പ് ബോര്‍ഡും ബാരിക്കേഡും സ്ഥാപിക്കാതെ വീഴ്ച വരുത്തിയതിനാണ് സസ്പെന്‍ഷന്‍. മന്ത്രി ജി സുധാകരന്റെ നിര്‍ദേശ പ്രകാരമാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്.

India Kerala

കുടുംബത്തോടു മാപ്പുപറഞ്ഞ് ഹൈക്കോടതി

പാലാരിവട്ടത്ത് കുഴിയിൽ വീണു മരിച്ച യുവാവിന്റെ കുടുംബത്തോടു മാപ്പുപറഞ്ഞ് ഹൈക്കോടതി. കുഴി അടയ്ക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു. 2008ലെ റോഡപകടവുമായി ബന്ധപ്പെട്ട ഹര്‍ജി കോടതിയുടെ മുന്നിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം റോഡിലെ കുഴിയില്‍ യുവാവ് വീണ് മരിച്ച സംഭവത്തില്‍ പാലാരിവട്ടം സ്വദേശിയും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ രണ്ട് ഹര്‍ജികളും പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. യുവാവിന്റെ മരണം ദൗർഭാഗ്യകരമെന്ന് കോടതി പറഞ്ഞു. മരിച്ചയാളുടെ കുടുംബത്തോട് എല്ലാവർക്കുമായി ക്ഷമചോദിക്കുന്നു. നടപ്പാതകളുടെ അവസ്ഥ ശോചനീയമാണ്. കുഴിയിൽ വീണ് […]

India Kerala

പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ശബരിമലയില്‍ പോകാം

ശബരിമല യുവതീ പ്രവേശനത്തില്‍‍ വ്യക്തത വരുത്താതെ സുപ്രീം കോടതി. നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെന്ന് അറിയിച്ച കോടതി പോകേണ്ടവര്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇപ്പോള്‍ ഉത്തരവിടാനാവില്ലെന്ന് അറിയിച്ചു. പ്രാര്‍ത്ഥിക്കാനാഗ്രഹിക്കുന്നവര്‍ക്ക് പോകാം. എന്നാല്‍ പുനഃപരിശോധനാ ഹരജികള്‍ വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തില്‍ പോകുന്നവര്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇപ്പോള്‍ ഉത്തരവിടാനാവില്ല. ശബരിമലയില്‍ സ്ഥിതി സ്ഫോടനാത്മകമാണെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ‍്ഡെ നിരീക്ഷിച്ചു. ജീവന് ഭീഷണിയുണ്ടെന്ന ബിന്ദു അമ്മിണിയുടെ അപേക്ഷയില്‍ സുരക്ഷയൊരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ശബരിമല ദര്‍ശനത്തിന് പ്രായ,മതഭേദമന്യേ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് […]

India Kerala

സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ് ധവളപത്രം പുറത്തിറക്കി

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് ധവളപത്രം പുറത്തിറക്കി. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് പഠിക്കാൻ യു.ഡി.എഫ് നിയോഗിച്ച വി.ഡി സതീശൻ എം.എൽ.എ അധ്യക്ഷനായ സമിതിയാണ് ധവളപത്രം തയ്യാറാക്കിയത്. നികുതി പിരിവിലെ കാര്യക്ഷമത കുറവ് ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തും ആണ് സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധവളപത്രം പുറത്തിറക്കിയത്.