India Kerala

ഹര്‍ത്താലുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത സമരസമിതി; നേരിടുമെന്ന് പൊലീസ്

നാളെ നടക്കാനിരിക്കുന്ന ഹര്‍ത്താലുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത സമരസമിതി. രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഹര്‍ത്താല്‍ നടത്തുന്നത്. ഹർത്താലിനെ ഭീകരവൽക്കരിക്കാൻ ശ്രമിക്കുന്നുണ്ട്. സംഘ്പരിവാറിന്റെ ദുഷ് പ്രചാരണം കൃത്രിമമായ സംഘർഷം സൃഷ്ടിക്കാനാണെന്നും സമരസമിതി നേതാക്കള്‍ തിരുവനന്തപുരത്ത് പറഞ്ഞു. സംയുക്ത സമിതിയുടെ ഹര്‍ത്താലിനെ നേരിടുമെന്ന് പൊലീസ് . കര്‍ശന നടപടിയുമായി മുന്നോട്ട് പോകും .ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടാകും .അക്രമത്തില്‍ ഏര്‍പ്പെടുകയോ കടകള്‍ അടക്കുകയോ ചെയ്യുന്നവരെ ഉടനടി നീക്കം ചെയ്യും .സര്‍ക്കാര്‍ ഓഫീസുകള്‍, കോടതികള്‍ അടക്കമുള്ളവയ്ക്ക് സുരക്ഷ […]

India Kerala

ഹണി ബെഞ്ചമിന്‍ കൊല്ലം മേയര്‍

കൊല്ലം : കൊല്ലം നഗരസഭ മേയര്‍ സി.പി.ഐയിലെ ഹണി ബഞ്ചമിന്‍. മുന്‍ മേയറും പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗവുമാണ് ഹണി ബഞ്ചമിന്‍. സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ ഇന്നലെ ചേര്‍ന്ന സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് യോഗം രൂക്ഷമായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അന്തിമ തീരുമാനം സംസ്ഥാന സെന്ററിന് വിട്ടു. എക്സിക്യുട്ടീവിലെ ഇസ്മയില്‍ പക്ഷക്കാര്‍ കടപ്പാക്കട കൗണ്‍സിലര്‍ എന്‍. മോഹനനെ നിര്‍ദ്ദേശിച്ചപ്പോള്‍ കാനം പക്ഷം ജില്ലാ കൗണ്‍സില്‍ അംഗം ഹണി ബഞ്ചമിന് വേണ്ടി ഉറച്ചുനില്‍ക്കുകയായിരുന്നു. മേയര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിക്കാന്‍ ശനിയാഴ്ച ചേര്‍ന്ന […]

India Kerala

പൗരത്വനിയമ ഭേദഗതി; കേരളം ഒറ്റക്കെട്ടായി എതിര്‍ക്കുന്നുവെന്ന് പിണറായി

ദേശീയ പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ സംയുക്ത പ്രതിഷേധം പുരോഗമിക്കുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം ഭരണപ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്തെ ബി.ജെ.പി ഇതര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം രംഗത്തുവന്നിരുന്നു. നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു. ഭേദഗതിക്കെതിരെ സംസ്ഥാനത്തിന്റെ യോജിച്ച സ്വരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഭരണപ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് അണിനിരക്കുന്നത്. ഇന്ന് രാവിലെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് […]

India Kerala

മണിപ്പൂർ ഗവർണർ നജ്മ ഹെപ്തുള്ളക്ക് നേരെ ആലുവയിൽ കരിങ്കൊടി

മണിപ്പൂർ ഗവർണർ നജ്മ ഹെപ്തുള്ളക്ക് നേരെ എറണാകുളം ആലുവയിൽ കരിങ്കൊടി. യൂത്ത് കോണ്‍ഗ്രസ് -കെ.എസ്‌.യു പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. 10 മിനുറ്റോളം ഗവർണറുടെ വാഹനം തടഞ്ഞു നിർത്തി. മണിപ്പൂരിൽ പ്രശ്നങ്ങളില്ലെന്നും മണിപ്പൂര്‍ സര്‍ക്കാരിന് പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ നിലപാടാണുള്ളതെന്നും ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള പറഞ്ഞു. ജാമിഅ മില്ലിയയിലെ പോലീസ് നടപടിക്കെതിരെ സംസ്ഥാനത്തും വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. ട്രെയിൻ തടഞ്ഞും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലേക്ക് പ്രകടനം നടത്തിയുമാണ് യുവജന-വിദ്യാർത്ഥി സംഘടനകൾ എതിർപ്പറിയിച്ചത്. രാജ്ഭവനിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ […]

India Kerala

നാളത്തെ ഹര്‍ത്താല്‍

ദേശീയ പൗരത്വ ഭേദഗതിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ, മത, സാമുദായിക പ്രസ്ഥാനങ്ങള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നാളെ. ഹര്‍ത്താലില്‍ നിന്ന് ശബരിമല തീര്‍ഥാടകരെ ഒഴിവാക്കി. ശബരിമല തീര്‍ഥാടകര്‍ക്കും അവര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാതെയായിരിക്കും ഹര്‍ത്താല്‍ നടത്തുകയെന്ന് സംയുക്ത സമിതി അറിയിച്ചു. ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ ഹര്‍ത്താല്‍ ബാധകമായിരിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി സംയുക്ത സമിതി നേരത്തെ അറിയിച്ചിരുന്നു. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ കേരളീയ സമൂഹം മുന്നോട്ടുവരണമെന്നും തൊഴില്‍, യാത്ര […]

India Kerala

സംസ്ഥാനത്ത് ഇന്ന് ഭരണ-പ്രതിപക്ഷ സംയുക്ത പ്രതിഷേധം

ദേശീയ പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഇന്ന് ഭരണ-പ്രതിപക്ഷ സംയുക്ത പ്രതിഷേധം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം ഭരണപ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കും. പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്തെ ബി.ജെ.പി ഇതര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം രംഗത്തുവന്നിരുന്നു. നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു. ഭേദഗതിക്കെതിരെ സംസ്ഥാനത്തിന്റെ യോജിച്ച സ്വരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഭരണപ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് അണിനിരക്കുന്നത്. ഇന്ന് രാവിലെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് […]

India Kerala

‘കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് കോടതിയുടെ കുറ്റംകൊണ്ടാണോ’ ജി. സുധാകരന്‍

പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി മന്ത്രി ജി സുധാകരന്‍. കോടതികളിൽ കേസുകൾ കെട്ടി കിടപ്പുണ്ട്, അത് ജഡ്ജിമാരുടെ കുറ്റമാണോയെന്ന് സുധാകരൻ ചോദിച്ചു. റോഡിലെ കുഴി അടയ്ക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്നും മന്ത്രി പറഞ്ഞു. പാലാരിവട്ടം അപകടത്തിൽ യുവാവിന് ജീവൻ നഷ്ടമായ സംഭവത്തിൽ സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനെതിരെയുള്ള മറുപടിയായിരുന്നു മന്ത്രി ജി സുധാകരൻ നൽകിയത്. മൂക്കിൽ വിരൽ വെച്ചിട്ട് കാര്യമില്ല കേരളത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്. […]

India Kerala

പൗരത്വ ഭേദഗതി നിയമം: 17-ലെ ഹർത്താലുമായി ബന്ധമില്ലെന്ന് യൂത്ത് ലീഗ്

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമിതി ഡിസംബർ 17-ന് നടത്തുന്ന ഹർത്താലുമായി ബന്ധമില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ്. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ആണ് ഇതുസംബന്ധിച്ചുള്ള പ്രസ്താവന ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചത്. ചില സംഘടനകളും വ്യക്തികളും ഡിസംബർ 17ന് പ്രഖ്യാപിച്ച ഹർത്താലുമായി ബന്ധമില്ലെന്നും പ്രചരണ പ്രവർത്തനങ്ങളിൽ യൂത്ത് ലീഗ് പ്രവർത്തകർ പങ്കാളികളാകരുതെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. 17 ലെ ഹർത്താലുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നിലപാട്… പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില സംഘടനകളും വ്യക്തികളും ഡിസംബർ […]

India Kerala

ട്രഷറി നിയന്ത്രണത്തിന് ഇളവ്

ട്രഷറി നിയന്ത്രണത്തിന് നേരിയ ഇളവ്. ഡിസംബര്‍ 7 വരെ സമര്‍പ്പിച്ച ഒരു ലക്ഷം രൂപയില്‍ താഴെയുള്ള ബില്ലുകള്‍ മാറി നല്‍കാന്‍ ട്രഷറി ഡയറക്ടര്‍ നിര്‍ദേശം നല്‍കി. പോസ്റ്റല്‍ സ്റ്റാമ്പുകള്‍ വാങ്ങാനും അനുമതി. അതേ സമയം സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് പുതിയ ഉത്തരവെന്ന് പ്രതിപക്ഷം പ്രതികരിച്ചു. നവംബര്‍ 15 നാണ് ട്രഷറി പ്രവര്‍ത്തനത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കിയത്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബില്ലുകള്‍ മാറുന്നതിന് വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആ നിയന്ത്രണത്തിന് ഒരു മാസമാകുമ്പോഴാണ് […]

India Kerala

ഡിസംബര്‍ 26 ന് സൂര്യനെ ചന്ദ്രന്‍ മറയ്ക്കും

വലയ സൂര്യഗ്രഹണം കാണാന്‍ തയ്യാറെടുത്ത് ശാസ്ത്രലോകം. ക്രിസ്മസ് ദിവസത്തിന് പിറ്റേന്ന് ഡിസംബര്‍ 26നാണ് സൂര്യഗ്രഹണം കാണാനാകുക. സൂര്യനെ ചന്ദ്രന്‍ മറയ്ക്കുമ്ബോള്‍ വലിയൊരു വളയുടെ രൂപത്തിലുള്ള സൂര്യബിംബത്തെയാണ് കാണാന്‍ സാധിക്കുന്നത്. ഈ ശാസ്ത്രകൗതുകത്തിന്റെ പാത സൗദി അറേബ്യ, ഖത്തര്‍ യുഎഇ, ഇന്ത്യ, ശ്രീ ലങ്ക, മലേഷ്യ, സിംഗപ്പൂര്‍, എന്നീ രാജ്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ വലയസൂര്യഗ്രഹണത്തെ അതിന്റെ പൂര്‍ണതയില്‍ കാണാന്‍ സാധിക്കും. മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില മേഖലകളിലും കാണാന്‍ സാധിക്കും. അടുത്ത […]