റേഷന്‍ സാധനങ്ങള്‍ അടിയന്തരമായി ലഭ്യമാക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ക്രിസ്‌മസ്‌കാലത്ത് തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസ്, സിറ്റി നോര്‍ത്ത്, സിറ്റി സൗത്ത് എന്നിവിടങ്ങളിലെ റേഷന്‍കടകളില്‍ മാസം പകുതിയായിട്ടും സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള അരി, ആട്ട, മണ്ണെണ്ണ എന്നിവ എത്തിയിട്ടില്ലെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി . കരാറുകാരന്‍ വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ട് സപ്ലൈകോ കരാറില്‍നിന്ന് ഒഴിവായി. ബദല്‍ സംവിധാനം ഒരുക്കുന്നതിന് സപ്ലൈകോ കൂടി പരാജയപ്പെട്ടതോടെ മുഴുവന്‍ കടകളും കാലിയായി കിടക്കുകയാണ് . വിതരണത്തിനാവശ്യമായ […]
Kerala
ശശി തരൂരിനും വി മധുസൂദനന്‍ നായര്‍ക്കും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം
ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരത്തിന് ശശി തരൂരും വി മധുസൂദനന്‍ നായരും അര്‍ഹരായി. മധുസൂദനന്‍ നായരുടെ ‘അച്ഛന്‍ പിറന്ന വീട്’ എന്ന കാവ്യമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. മണ്ണും വെള്ളവും ആകാശവും മനസ്സുമെല്ലാം അന്യമായി പോയ നഗരത്തില്‍ അച്ഛന്‍ മക്കളെയും കൊണ്ടു നടത്തുന്ന മാനസസഞ്ചാരമാണ് പ്രമേയം. ശശി തരൂരിന്റെ ആന്‍ ഇറ ഓഫ് ഡാര്‍ക്ക്‌നെസ് എന്ന കൃതിക്കാണ് ഇംഗ്ലീഷില്‍ പുരസ്‌കാരം. അക്കാദമി പ്രസിഡന്റ്ചന്ദ്രശേഖര കമ്ബറിന്റെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
നവോത്ഥാന ശ്രേഷ്ഠ പുരസ്‌കാരം വി.എസ്. രശ്മിക്ക്
നവോത്ഥാന സംസ്‌കൃതിയുടെ ‘നവോത്ഥാന ശ്രേഷ്ഠ’ പുരസ്‌കാരം വി എസ് രശ്മിക്ക്. കലാകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖന പരമ്ബരയ്ക്കാണ് പുരസ്‌കാരം. ചാത്തന്നൂരില്‍ നടന്ന കാവ്യസംഗമത്തില്‍ കവി കുരീപ്പുഴ ശ്രീകുമാറാണ് പുരസ്‌കാരം സമ്മാനിച്ചത്. കലാകൗമുദിയില്‍ സബ് എഡിറ്ററായ രശ്മി തൃശൂര്‍ കുന്നംകുളം വെളളറക്കാട് വിളമ്ബത്ത് വീട്ടില്‍ ശങ്കരന്‍ കുട്ടിയുടെയും വത്സലയുടെയും മകളാണ്.
തിരുവനന്തപുരം വിമാനത്താവളം ;ഹർജികൾ തള്ളി
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നത് ചോദ്യം ചെയ്ത് നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നത് ചോദ്യം ചെയ്തുള്ള ഹരജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. സംസ്ഥാന സർക്കാർ, എയർ പോർട് അതോറിറ്റി എംപ്ലോയീസ് യൂനിയൻ, കെ.എസ്ഐഡി.സി തുടങ്ങിയവരാണ് ഹരജി നല്‍കിയത്.
സംസ്ഥാനത്ത് വീണ്ടും സവാളക്ക് വില കൂടി
സംസ്ഥാനത്ത് സവാളക്ക് വീണ്ടും വില കൂടി. കോഴിക്കോട് മൊത്ത വിപണിയില്‍ കിലോക്ക് 150 രൂപയാണ് വില. കഴിഞ്ഞ ദിവസം 110 രൂപ വരെയായി കുറഞ്ഞിരുന്നു. കേരളത്തിലേക്കുള്ള സവാള വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണം. വിലക്കയറ്റത്തില്‍ നട്ടംതിരിയുകയാണ് ജനം. രാജ്യത്ത് കുതിച്ചുയരുന്ന ഉള്ളി വിലയിൽ ലാഭം കൊയ്യുന്നത് ഇടനിലക്കാര്‍ മാത്രമാണ്. പ്രകൃതിക്ഷോഭത്തില്‍ വലഞ്ഞ കര്‍ഷകര്‍ക്ക് വിപണി വിലയ്ക്ക് ആനുപാതികമായി പ്രതിഫലം ലഭിക്കുന്നില്ല. അതേസമയം ഉള്ളിവില നിയന്ത്രണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഇടപെടൽ കൂടുതൽ കാര്യക്ഷമമാകണമെന്ന് അനൂബ് ജേക്കബ് പറഞ്ഞു.
കരിപ്പൂര്‍ ; റണ്‍വേ ഫിലിറ്റ് നിര്‍മാണം പുരോഗമിക്കുന്നു
കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്‍റെ അടിസ്ഥാന വികസന രംഗത്ത് പ്രധാനമാവുകയാണ് റണ്‍വേ ഫിലിറ്റ് നിര്‍മാണം. മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ ഏറ്റവും നീളം കൂടിയ കോഡ് ഇ ഗണത്തില്‍ പെടുന്ന എയര്‍ബസ് 340 വിമാനങ്ങള്‍ക്ക് വരെ കരിപ്പൂരിലേക്ക് സര്‍വീസ് നടത്താന്‍ കഴിയും. എയര്‍ബസ് 300, എയര്‍ബസ് 310 എന്നീ ഇടത്തരം കോഡ് ഡി ഗണത്തില്‍ പെടുന്ന വിമാനങ്ങള്‍ക്ക് അനുസരിച്ചുള്ള സൌകര്യങ്ങളായിരുന്നു റണ്‍വേ ഫിലിറ്റിനോട് ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്നത്. നിലവില്‍ ഓവര്‍ സ്റ്റിയറിങ് രീതിയിലൂടെയാണ് വൈഡ് ബോഡി വിമാനങ്ങള്‍ കരിപ്പൂരില്‍ ലാന്‍റ് […]
വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നില തൃപ്തികരം
വയനാട്ടില്‍ പാമ്പ് കടിയേറ്റ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. ആന്റിവെനം നല്‍കിയതോടെ കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബീനാച്ചി ഗവണ്‍മെന്‍റ് ഹൈസ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് റൈഹാന് ഇന്നലെ സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പാമ്പ് കടിയേറ്റിരുന്നത്. ആദ്യം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും പിന്നീട് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റിയാണ് വിദഗ്ധ ചികിത്സ നല്‍കിയത്.
പൗരത്വ ഭേദഗതി ബില്‍
പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം ഓരോ ദിവസം മുന്നോട്ടുപോകുന്തോറും കേരളത്തില്‍ ശക്തമാകുന്നു. കുറ്റ്യാടി ദേശം പൗരത്വ ബില്ലിനെ തള്ളിക്കളയുന്നുവെന്ന പേരില്‍ കോഴിക്കോട് കുറ്റ്യാടിയില്‍ പടുകൂറ്റന്‍ പ്രകടനം നടന്നു. നോവലിസ്റ്റ് പി സുരേന്ദ്രനാണ് ജനമഹാറാലി ഉദ്ഘാടനം ചെയ്തത്. സംഘാടകരെ പോലും അമ്പരിപ്പിച്ചാണ് കുറ്റ്യാടിയിലെ ജനമഹാറാലിയില്‍ ആയിരങ്ങള്‍ അണി നിരന്നത്. സ്ത്രീകളുടേയും കുട്ടികളുടേയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു കുറ്റ്യാടി ദേശം പൗരത്വ ബില്‍ തള്ളിക്കളയുന്നവെന്ന തലക്കെട്ടിലുള്ള പ്രകടനം. പ്രകടനത്തിന് ശേഷം നടന്ന പൊതു സമ്മേളനം നോവലിസ്റ്റ് പി സുരേന്ദ്രന്‍ ഉദ്ഘാടനം […]
സഭയിൽ തന്നെ തുടരുമെന്ന് സിസ്റ്റര്‍ ലൂസി
തെറ്റ് ചെയ്തെന്ന് സഭ തന്നെ ബോധ്യപ്പെടുത്താത്ത കാലത്തോളം സഭയിൽ തന്നെ തുടരുമെന്ന് സിസ്റ്റര്‍ ലൂസി. പുറത്താക്കിയെന്ന് കാട്ടി വത്തിക്കാനിൽ നിന്നും കത്ത് വന്നാൽ പോലും തുടരുമെന്നും ലൂസി അറിയിച്ചു. തന്റെ ഭാഗം കേൾക്കാൻ ഒരു ഏകാംഗ കമ്മീഷനെ പോലും സഭ നിയോഗിച്ചില്ലെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. സഭക്കെതിരായ പരാതികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരക്ക് മുമ്പ് സഭയുടെ കത്ത് വന്നിരുന്നു. പരാതികള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കത്തില്‍ പറഞ്ഞെങ്കിലും സിസ്റ്റര്‍ ലൂസി അതിന് തയ്യാറാകില്ലെന്ന് അറിയിക്കുകയായിരുന്നു. സഭ […]
പൗരത്വനിയമം സംഘപരിവാറിന്റെ ഭ്രാന്തന്‍ ആശയത്തില്‍ നിന്ന് ഉടലെടുത്തത് : മന്ത്രി എം.എം. മണി
ആര്‍.എസ്.എസ്-സംഘപരിവാര്‍ ശക്തികളുടെ ഹിന്ദുരാഷ്ട്രമെന്ന ഭ്രാന്തന്‍ ആശയത്തില്‍ നിന്നുമാണ് പൗരത്വനിയമം ഉടലെടുത്തതെന്ന് മന്ത്രി എം.എം. മണി പറഞ്ഞു . കീഴാറ്റൂരില്‍ നടന്ന ഇല്ലിക്കല്‍ രാമദാസിന്റെ കുടുംബത്തിനുള്ള സഹായധന കൈമാറ്റവും കെ. ഹരിദാസന്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സമത്വവും സാഹോദര്യവും തകര്‍ക്കുന്ന നിലപാടാണ് നരേന്ദ്രമോദിയും അമിത്ഷായും കൂടി ചെയ്യുന്നതെന്നും മന്ത്രി ആരോപിച്ചു .












