Kerala

വരാപ്പുഴ കസ്റ്റഡി മരണം; കുറ്റപത്രം നാളെ സമര്‍പ്പിച്ചേക്കും

വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ കുറ്റപത്രം നാളെ സമർപ്പിച്ചേക്കും. മുൻ ആലുവ റൂറൽ എസ്.പി എ.വി ജോർജ്ജിനെ കേസിൽ സാക്ഷിയാക്കും. ക്രൈംബ്രാഞ്ച് കുറ്റപത്രം പറവൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിക്കുക. വരാപ്പുഴ സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്ത കേസില്‍ ശ്രീജിത്ത് അടക്കം 10 പേരെ 2018 ഏപ്രില്‍ 6 നാണ് പൊലീസ് അറസ്റ്റു ചെയ്തത്. പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് ഗുരുതരമായ പരിക്കുകളോടെ മരണമടഞ്ഞുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. എറണാകുളം റൂറല്‍ എസ്.പി എ.വി ജോർജിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ […]

Kerala

ആര്‍.എസ്.എസിന്റെ ഹിന്ദുത്വ രാഷ്ട്രത്തിനുള്ള ശ്രമമാണ് പൌരത്വ ഭേദഗതി ബില്ലെന്ന് യെച്ചൂരി

ആർ.എസ്.എസ് വിഭാവനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രത്തിനുള്ള ശ്രമമാണ് പൌരത്വ ഭേദഗതി ബില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അയോധ്യ വിധിയിൽ ന്യായം ലഭ്യമാക്കാൻ സുപ്രീം കോടതിക്ക് കഴിഞ്ഞില്ലെന്നും യെച്ചൂരി പറഞ്ഞു. ഇ.എം.എസ് പഠന ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘അയോധ്യ-ശബരിമല വിധികളും ഭരണഘടനയും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. പൗരത്വ ഭേദഗതി ബില്ലിലൂടെ ഹിന്ദു -മുസ്ലിം വിഭജനമാണ് ലക്ഷ്യമിടുന്നതെന്ന് യെച്ചൂരി ആരോപിച്ചു. സുപ്രീം കോടതിയുടെ മേൽ പോലും സമ്മർദ്ദമുണ്ടാവുന്ന കാലമാണ്.അയോധ്യ വിധിയിൽ ന്യായം ലഭ്യമാക്കാൻ സുപ്രീം കോടതിക്ക് കഴിഞ്ഞില്ലെന്നും […]

Kerala

ഏറ്റുമുട്ടല്‍ കൊലക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍;

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയില്‍ പൊലീസിനെ അഭിനന്ദിക്കുന്നത് അപരിഷ്കൃതമായ രീതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. മനുഷ്യാവകാശം സംരക്ഷിക്കുന്നതാകണം നിയമ വ്യവസ്ഥിതി. നീതി വൈകുന്നു എന്ന് പറഞ്ഞ് ആരും നിയമം കയ്യിലെടുക്കുന്നത് ശരിയല്ലെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു.കുറ്റവാളിക്ക് ഉചിതമായ ശിക്ഷ നല്‍കാനുള്ള ചുമതല കോടതിക്കാണ്.. ഇങ്ങനെയൊരു നിയമവ്യവസ്ഥയുള്ള രാജ്യത്താണ് കുറ്റവാളികളെ പൊതുജനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന ശബ്ദം പാര്‍ലമെന്റില്‍ പോലും ഉയരുന്നത്. ഏറ്റുമുട്ടലുകള്‍ക്ക് കയ്യടിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു. ആലുവയിലെ ഭാരത് […]

Kerala

നടിയെ ആക്രമിച്ച കേസ്; രേഖകള്‍ ലഭിക്കണമെന്ന ഹരജിയില്‍ വിധി ഇന്ന്

കേസിലെ മുഴുവന്‍ രേഖകളും നല്‍കാതെ നീതിപൂര്‍വ്വമായ വിചാരണ സാധ്യമല്ലെന്ന് ചൂണ്ടികാട്ടിയാണ് ദിലീപ് അപേക്ഷ നല്‍കിയിട്ടുള്ളത്. 32 രേഖകള്‍ ഇനിയും നല്‍കാനുണ്ടെന്നാണ് ദിലീപിന്റെ വാദം. എന്നാല്‍ നല്‍കാന്‍ കഴിയുന്ന എല്ലാ രേഖകളും നല്‍കികഴിഞ്ഞെന്നും സാധ്യമായ മുഴവന്‍ രേഖകളും നല്‍കാമെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. ഈ ഹരജിയിലാണ് വിചാരണ കോടതി ഇന്ന് വിധി പറയുക. നിലവില്‍ റിമാന്‍ഡിലുള്ള പ്രതികളുടെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറഞ്ഞേക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ഒൻപതാം പ്രതിയുടെ ജാമ്യക്കാരെ കോടതി […]

Kerala

മരട് ഫ്ലാറ്റുകള്‍ സ്ഫോടനത്തിലൂടെ ജനുവരി 11ന് തന്നെ പൊളിക്കും

മരടിലെ ഫ്ലാറ്റുകള്‍ സ്ഫോടനത്തിലൂടെ ജനുവരി 11ന് തന്നെ പൊളിക്കുമെന്ന് ജില്ലാ ഭരണകൂടം. പരിസര വാസികള്‍ക്കുളള ഇന്‍ഷുറന്‍സ് തുക 95 കോടിയായി നിശ്ചയിച്ചു. ഫ്ലാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും സബ് കലക്ടര്‍ വ്യക്തമാക്കി. മുന്‍ നിശ്ചയപ്രകാരം തന്നെ ഫ്ലാറ്റുകള്‍ 11, 12 തിയതികളില്‍ തന്നെ പൊളിച്ചുനീക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും എല്ലാവരെയും അറിയിക്കും. ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരില്ലെന്നും ഇതിനുളള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും സബ് കലക്ടര്‍ സ്നേഹില്‍‌ കുമാര്‍ പറഞ്ഞു. ഫ്ലാറ്റുകള്‍ക്ക് പരിസരത്ത് […]

Kerala

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം;

കോഴിക്കോട് കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കുട്ടിയുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ അന്വേഷണം നടത്തിയ ബാലാവകാശ കമ്മീഷന്‍ അധ്യാപകനെ പിരിച്ചു വിടാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി.കേസെടുക്കാന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല ഈ മാസം രണ്ടിനാണ് സംഭവം. ശുചിമുറിയില്‍ പോയി മടങ്ങിയെത്തിയ കുട്ടി ക്ലാസില്‍ കയറാന്‍ അനുവാദം ചോദിച്ചപ്പോള്‍ ക്ലാസിലുണ്ടായിരുന്ന അധ്യാപകനായ ശ്രീനിജന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.കഴുത്തിന് പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ […]

Kerala

ഉദയംപേരൂർ കൊലപാതകക്കേസിൽ പ്രതികളെ സഹായിച്ചവർക്കായി തെരച്ചിൽ ഊർജിതമാക്കി

എറണാകുളം ഉദയംപേരൂർ കൊലപാതകക്കേസിൽ പ്രതികളെ സഹായിച്ചവർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. പ്രതികളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അതേസമയം, പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പൊലീസ് ഇന്ന് അപേക്ഷ സമർപ്പിച്ചേക്കും. പ്രതികളായ പ്രേംകുമാറിന്‍റെ സുനിത ബേബിയുടെയും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൃത്യത്തിൽ ആർക്കെങ്കിലും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുണ്ടോയെന്നാണ് പോലീസ് തിരയുന്നത്. ഇരുവരുടെയും മൊബൈൽ ഫോണിൻറെ വിശദാംശങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതകം നടന്ന ദിവസവും അതിനടുത്ത ദിവസങ്ങളിലും കൂടുതൽ സമയം ഇവർ ബന്ധപ്പെട്ടിരുന്ന ചില നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളുടെ മൊഴിയുടെ […]

Kerala

മൂലമറ്റം പവര്‍ഹൗസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

മൂലമറ്റം പവര്‍ഹൌസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. അറ്റകുറ്റ പണികള്‍ക്കായി 17ആം തിയ്യതി വരെയാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. നിലവില്‍ വൈദ്യുതി നിയന്ത്രണത്തിന്റെ ആവശ്യമില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജലവൈദ്യുത പദ്ധതികളിലായി 13.24 ദശലക്ഷം യൂണിറ്റാണ് ഉല്‍പാദിപ്പിക്കുന്നത്. ഇതില്‍ 3.45 ദശലക്ഷം യൂണിറ്റാണ് മൂലമറ്റം പവർ ഹൌസില്‍നിന്ന് ഉല്‍പാദിപ്പിച്ചുവരുന്നത്. 780 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് പ്രതിദിനം ഇതോടെ ഉണ്ടാകും. പവർ ഹൌസിലെ മൂന്ന് ജനറേറ്ററുകളുടെ പ്രവർത്തനം ഒരു മാസം മുമ്പ് നിർത്തിവച്ചിരുന്നു. ആറ് ജനറേറ്ററുകളുടെയും പ്രവർത്തനം നിർത്തി വച്ചുള്ള നടപടി […]

Kerala

കോളജ് യൂണിയൻ ചെയർമാൻമാർക്ക് വിദേശ പരിശീലനം: ധൂർത്തെന്ന് ചെന്നിത്തല

സർക്കാർ കോളജിലെ യൂണിയൻ ചെയർമാൻമാർക്ക് വിദേശത്ത് പരിശീലനം നൽകാനുള്ള സർക്കാർ തീരുമാനം ചോദ്യംചെയ്ത് പ്രതിപക്ഷം. സംസ്ഥാനത്തെ ധൂർത്ത് നിയന്ത്രിക്കാൻ സർക്കാരിനാവുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ മറ്റ് കോളജുകളിലെ ഭാരവാഹികളെക്കൂടി വിദേശത്തയക്കാനാണ് സർക്കാർ തീരുമാനമെന്നാണ് മന്ത്രി കെ.ടി ജലീൽ പറഞ്ഞത്. നേതൃപാടവ പരിശീലന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 70 സർക്കാർ കോളജുകളിലെ യൂണിയൻ ചെയർമാൻമാരെയാണ് ലണ്ടനിലെ കാർഡിഫ് സർവകലാശാലയിലേക്ക് അയക്കാൻ സർക്കാർ തീരുമാനിച്ചത്. ഈ തീരുമാനം ധൂർത്താണെന്നും അത് തടയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. […]

Kerala

ബാലഭാസ്കറിന്‍റെ മരണം: അന്വേഷണം സി.ബി.ഐക്ക്

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം സി.ബി.ഐ അന്വേഷിക്കും അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. ബാലഭാസ്കറിന്‍റെ പിതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി. വാഹനാപകടത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. എന്നാല്‍ അപകടം ആസൂത്രിതമാണെന്നായിരുന്നു പിതാവ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ പരാതി. സാമ്പത്തിക ഇടപാട് ഉള്‍പ്പെടെ അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. ദേശീയപാതയില്‍ തിരുവനന്തപുരം പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാംപ് ജങ്ഷന് സമീപം 2018 സെപ്തംബര്‍ 25ന് പുലര്‍ച്ചെയായിരുന്നു അപകടം. ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല […]