ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അബ്ദുന്നാസിര്‍ മഅ്‌ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് മഅ്‌ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശക്തമായ ഛര്‍ദ്ദിയും തലചുറ്റലും ഉയര്‍ന്ന രക്തസമ്മര്‍ദവും മൂലം അവശനിലയിലായതിനെ തുടര്‍ന്ന് മഅ്‌ദനിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മകന്‍ അറിയിച്ചത്. ഫേസ്ബുക്ക് കുറിപ്പ് പ്രിയ സഹോദരങ്ങളെ, മഅ്‌ദനി ഉസ്താദിന്റെ മകനാണ് ഈ കുറിപ്പ് എഴുതുന്നത്. വാപ്പിച്ചിക്ക് ഇന്നലെ രാവിലെ മുതൽ അതിശക്തമായ ഛർദ്ദിയും തലചുറ്റലും ഒപ്പം B.P യും വളരെ കൂടുതൽ ആണ്. ആരോഗ്യവസ്ഥ […]
Kerala
ദേശീയ പൗരത്വ ബില്‍ സമസ്ത വിളിച്ച മുസ്‍ലിം സംഘടനകളുടെ യോഗം മാറ്റിയതിന് പിന്നില്‍ ലീഗ് ?
ദേശീയ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് സമസ്ത വിളിച്ച മുസ്‍ലിം സംഘടനകളുടെ യോഗം ലീഗ് ഇടപെടലിനെ തുടര്‍ന്ന് മാറ്റിവെയ്ക്കേണ്ടി വന്നതില്‍ സമസ്ത നേതാക്കള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. ഹൈദരലി തങ്ങളുടെ അസൌകര്യമാണ് യോഗം മാറ്റാനുള്ള കാരണമായി ഔദ്യോഗികമായ വിശദീകരിക്കപ്പെട്ടെങ്കിലും ലീഗ് നേതൃത്വത്തിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സമസ്ത ഇ കെ വിഭാഗം പിന്‍വാങ്ങുകയായിരുന്നു. ഇതിന് പിന്നാലെ അകന്ന് പോയ കണ്ണികള്‍ വിളക്കി ചേര്‍ക്കോണ്ട ഘട്ടത്തില്‍ ഈഗോ ക്ലാഷ് പ്രത്യാശകളുടെ കൂമ്പ് ഒടിക്കുന്നുവെന്ന വിമര്‍ശനവുമായി സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ ഫേസ് ബൂക്കിലൂടെ […]
ഇംഗ്ലണ്ടില്‍ കന്യാസ്ത്രീക്ക് പീഡനം; മകളെ നാട്ടിലെത്തിക്കണമെന്ന് കുടുംബം,വിലപേശല്‍ നടത്തുന്നതായി രൂപത
ഇംഗ്ലണ്ടില്‍ മലയാളി കന്യാസ്ത്രീ മാനസിക പീഡനത്തെ തുടര്‍ന്ന് മഠത്തില്‍ നിന്ന് പുറത്തു പോകാനിടയായ സംഭവത്തില്‍ മാനന്തവാടി രൂപതയുടെ വിശദീകരണം തെറ്റെന്ന് യുവതിയുടെ കുടുംബം. തങ്ങള്‍ വിലപേശല്‍ നടത്തിയിട്ടില്ല, മകളെ നാട്ടിലെത്തിക്കാനും ചികിത്സിക്കാനുമാണ് ആവശ്യപ്പെട്ടതെന്നും പിതാവ് മീഡിയവണിനോട് പറഞ്ഞു. ഇംഗ്ലണ്ടിലെ ഗ്ലാസ്റ്റഷെറില്‍ ബെനഡിക്റ്റയിന്‍ കോണ്‍വന്റില്‍ 18 വര്‍ഷത്തോളം കന്യാസ്ത്രീ ജീവിതം നയിച്ച ശേഷം മഠത്തില്‍ നിന്ന് പുറത്ത് പോയ വയനാട് നിരവില്‍ പുഴ സ്വദേശിയായ യുവതിയെ നാട്ടില്‍ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം സമരമാരംഭിച്ചത്. എന്നാല്‍ മാനന്തവാടി ബിഷപ്പ് ഹൌസിനു മുന്‍പിലെ […]
നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊള്ളുന്ന വില; ഹോട്ടലുകള്‍ അടച്ചിടാനൊരുങ്ങി ഉടമകള്‍
നിത്യോപയോഗസാധനങ്ങളുടെ വില വര്‍ധനവിനെ തുടർന്ന് ഹോട്ടലുകള്‍ അടച്ചിടാനൊരുങ്ങി ഹോട്ടലുടമകള്‍. സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ ഹോട്ടലുകൾ അടച്ചിട്ട് സമരത്തിനൊരുങ്ങുന്നത്.സവാളയുടെ വില കൂടുകയല്ലാതെ കുറയുന്നേ ഇല്ല. തക്കാളിയ്ക്കും മുരിങ്ങക്കായയ്ക്കും പയറിനും വില കൂടി. ബിരിയാണി അരി ഉള്‍പ്പെടെ വിവിധ ഇനം അരികള്‍ക്കും വില വര്‍ധനവാണ്. മറ്റ് അവശ്യവസ്തുക്കള്‍ക്കും വില കൂടുകയാണെന്നും ഹോട്ടലുകള്‍ നടത്താന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഉടമകള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കുകയോ അല്ലെങ്കില്‍ ഹോട്ടലുകള്‍ അടച്ചിടുകയോ ചെയ്യണമെന്നാണ് ഉടമകള്‍ […]
കൊല്ലത്ത് കടലിൽ കാണാതായ നാല് മത്സ്യത്തൊഴിലാളികളും തിരിച്ചെത്തി
കൊല്ലം ശക്തികുളങ്ങരയിൽ നിന്നും കടലിൽ കാണാതായ നാല് മത്സ്യത്തൊഴിലാളികളും തിരിച്ചെത്തി. വാടി കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് ഇവരെ രക്ഷപ്പെടുത്തിയത്. കേടായതിനെത്തുടർന്ന് കടലിൽ ഒഴുകിയ ബോട്ട് തോട്ടപ്പള്ളി ഭാഗത്ത് നിന്ന് കണ്ടെടുക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് ശക്തികുളങ്ങരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മുജീബ്, മജീദ്, സാബു, യേശുദാസൻ എന്നിവരെ ഞായറാഴ്ച പുലർച്ചെയോടെയാണ് കാണാതാവുന്നത്. പ്രോപ്പല്ലറിൽ വലകുരുങ്ങി ബോട്ട് തകരാറിലായ ഇവർ ഈ വിവരം സുഹൃത്തുക്കളെ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. മറൈൻ എൻഫോഴ്‌സ്‌മെണ്ടും കോസ്റ്റ് കാർഡും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. […]
കത്തോലിക്കാസഭ ഒരു കന്യാസ്ത്രീയെയും അവരുടെ പുസ്തകത്തെയും പേടിക്കുന്നത് എന്തിനാണെന്ന് ബെന്യാമിന്‍
സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ പുറത്തിറങ്ങുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾ അപലപനീയമെന്ന് ബെന്യാമിൻ. കത്തോലിക്കാസഭ ഒരു കന്യാസ്ത്രീയെയും അവരുടെ പുസ്തകത്തെയും പേടിക്കുന്നത് എന്തിനാണെന്നും ബെന്യാമിൻ ചോദിച്ചു. സിസ്റ്റർ ലൂസി കളപ്പുരയുടെ ‘കർത്താവിന്റെ നാമത്തിൽ’ എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റ് ഉണ്ടെന്ന ബോധ്യമുള്ളതുകൊണ്ടാണ് സഭ എഴുത്തുകാരെ നിരോധിക്കുന്നത് എന്ന് ബെന്യാമിൻ പറഞ്ഞു. വിമർശനം മൂലം കത്തോലിക്കാ സഭ തന്നെ നിരോധിച്ചിരിക്കുകയാണ്. സമൂഹത്തിൽ എല്ലായിടത്തും ജീർണ്ണത ബാധിച്ചത് പോലെ സഭയിലും ബാധിച്ചു വെന്നും തെറ്റുണ്ട് എന്ന ബോധ്യം ഉള്ളതിനാലാണ് സഭ […]
സെൻകുമാറിനെതിരെ പോസ്റ്റർ പതിച്ച കേസ്:
മുൻ ഡി.ജി.പി സെൻകുമാറിനെതിരെ പോസ്റ്റർ പതിച്ച കേസില്‍ എസ്.ഡി.പി.ഐ നേതാക്കൾക്കെതിരെയുള്ള നടപടികൾ ഹൈക്കോടതി റദ്ദാക്കി. നേമം പൊലീസ് സ്വമേധയാ എടുത്ത കേസാണ് ഒഴിവാക്കിയത്. രണ്ട് സമുദായങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്. എന്നാല്‍ കുറ്റം തെളിയിക്കാന്‍ പൊലീസിനായില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇന്റലിജന്‍സ് മേധാവിയായിരുന്ന കാലത്ത് ടി.പി സെന്‍കുമാറിനെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തി അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു കേസ്. എ.ഡി.ജി.പി സെന്‍കുമാര്‍ ജാതി തിരുത്തി ജോലി നേടിയത് സി.ബി.ഐ അന്വേഷിക്കുക എന്നായിരുന്നു പോസ്റ്ററിലെ ആവശ്യം. നസറുദ്ദീന്‍, മനോജ് കുമാര്‍, അഷ്റഫ് എന്നിവര്‍ക്കെതിരെയായിരുന്നു […]
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷം
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാവുന്നു. ഒന്നാം വാർഷിക ആഘോഷ പരിപാടികൾ മട്ടന്നൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വർഷം ഡിസംബർ ഒമ്പതിനായിരുന്നു കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ആദ്യ ഒൻപത് മാസം കൊണ്ട് പത്ത് ലക്ഷം യാത്രക്കാരും അൻപതോളം സർവീസുകളുമായി രാജ്യത്തെ വ്യോമയാന ചരിത്രത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കണ്ണൂരിന് കഴിഞ്ഞു. എന്നാൽ വിദേശ വിമാന കമ്പനികൾക്ക് സർവ്വീസ് നടത്താനുള്ള കേന്ദ്രാനുമതി ലഭിക്കാത്തതും ഡ്യൂട്ടിഫീ ഷോപ്പുകളടക്കം ആരംഭിക്കാത്തതും കണ്ണൂരിന്റെ പ്രധാന […]
മലയാള ചെറുകഥയുടെ കുലപതിക്ക് ഇന്ന് തൊണ്ണൂറാം പിറന്നാള്‍
മലയാള ചെറുകഥയുടെ കുലപതി ടി.പത്മനാഭന് ഇന്ന് തൊണ്ണൂറാം പിറന്നാൾ. ആർദ്രവും തീഷ്ണവുമായ വാക്കുകൾ കൊണ്ട് മലയാള കഥാലോകത്തിന് നവ ഭാവുകത്വം സമ്മാനിച്ച കഥാകൃത്തിന്റെ നവതി ആഘോഷം ഉത്സവമാക്കാനുള്ള ഒരുക്കത്തിലാണ് സുഹൃത്തുക്കളും വായനക്കാരും. പയ്യന്നൂർ പോത്താംകണ്ടം ആനന്ദഭവനിലാണ് ആഘോഷ ചടങ്ങുകൾ. ഉള്ളുലക്കുന്ന വൈകാരിക തീഷ്ണതയോടെ ആത്മാവിൽ സ്പർശിക്കുന്ന കഥകളെഴുതിയ മലയാള കഥയുടെ കാലഭൈരവൻ നവതിയുടെ നിറവിലാണ്. മലയാള കഥാ തറവാടിന്റെ ഉമ്മറത്ത് തല ഉയർത്തിപ്പിടിച്ച എഴുത്തും പറച്ചിലുമായി തൊണ്ണൂറിന്റെ നളിനകാന്തി. ഗൗരിയും മഖൻ സിങ്ങിന്റെ മരണവും സാക്ഷിയും അടക്കം […]
സപ്ലൈകോ ഔട്ട് ലെറ്റുകളിലേക്കുള്ള സാധനവിതരണം നിര്‍ത്തുന്നു
സിവില്‍ സപ്ലൈസിന് കീഴിലുള്ള സപ്ലൈകോ ഔട്ട് ലെറ്റുകളിലേക്കുള്ള സാധന വിതരണം നിര്‍ത്താനൊരുങ്ങി ചെറുകിട വിതരണക്കാര്‍. 250 കോടി രൂപയിലധികം സപ്ലൈകോ കുടിശിക വരുത്തിയതോടെയാണ് പിടിച്ചു നില്‍ക്കാനാകാതെ വിതരണം നിര്‍ത്തുന്നത്. ഇത് ക്രിസ്മസ് വിപണിയേയും സാരമായി ബാധിക്കും. വിലക്കയറ്റം കൊണ്ടു പൊറുതി മുട്ടിയ സമയത്ത് സാധാരണക്കാര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം പകരുന്നത് സപ്ലൈകോ ഔട്ട് ലെറ്റുകളാണ്.എന്നാല്‍ വിതരണക്കാര്‍ക്ക് കോടികളുടെ കുടിശ്ശിക വരുത്തി വെച്ചതോടെ സാധനങ്ങളുടെ വിതരണം നിര്‍ത്തിവെക്കാനുള്ള തീരുമാനത്തിലാണ് വിതരണക്കാര്‍. ആയിരത്തിലധികം ചെറുകിട വിതരണക്കാരാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ഏഴു മാസമായി […]












