India Kerala

അമ്മയ്ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ്നിയമപ്രകാരം കേസെടുക്കും

ഇടുക്കി തൊടുപുഴയിൽ ഏഴു വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മയ്ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കും. ഇടുക്കി തൊടുപുഴ ജില്ലാ കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. ആഡ്ലി സോഷ്യല്‍ ഫൗണ്ടേഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. 2019 മാർച്ച‌് 28 ന് തൊടുപുഴയിലെ വാടക വീട്ടിലായിരുന്നു ഏഴു വയസ്സുകാരനെതിരായ അക്രമം. ഉറക്കത്തിനിടെ സോഫയിൽ മൂത്രമൊഴിച്ചതിനായിരുന്നു അമ്മയുടെ സാന്നിധ്യത്തിൽ കാമുകൻ അരുൺ ആനന്ദിന്റെ ക്രൂരമർദനം. കോലഞ്ചേരി മെഡിക്കൽ കോളിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ഏപ്രിൽ 6 നാണു […]

India Kerala

യു.ഡി.എഫ് നേതൃയോഗത്തിൽ നിന്നും ജോസഫ് വിഭാഗം ഇറങ്ങിപ്പോയി

കോട്ടയത്ത് യു.ഡി.എഫ് ജില്ലാ നേതൃയോഗത്തിൽ നിന്നും ജോസഫ് വിഭാഗം ഇറങ്ങിപ്പോയി. തദ്ദേശ സ്ഥാപനങ്ങളിലെ മുന്നണി ധാരണകൾ നടപ്പാക്കാൻ യു.ഡി.എഫ് തയ്യാറാകുന്നില്ലെന്ന് ആരോപിച്ചാണ് ഇറങ്ങിപ്പോക്ക്. പി.ജെ ജോസഫിന്റെ അറിവോടെയാണ് യോഗം ബഹിഷ്കരിച്ചത് എന്ന് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജില്ലയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളെ കുറിച്ച് ചർച്ച ചെയ്യാനാണ് യു.ഡി.എഫ് നേതൃയോഗം വിളിച്ചുചേർത്തത്. എന്നാൽ യോഗത്തിൽ എത്തിയപ്പോൾ തന്നെ ജോസഫ് വിഭാഗം പ്രതിഷേധം അറിയിക്കുകയായിരുന്നു. സംസാരിക്കാൻ വേണ്ടി എഴുന്നേറ്റ ജോസഫ് വിഭാഗം ജില്ലാ […]

India Kerala

കുട്ടനാട് സീറ്റിനെ ചൊല്ലി ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങൾ വീണ്ടും കൊമ്പ് കോർക്കുന്നു

കുട്ടനാട് സീറ്റിനെ ചൊല്ലി കേരള കോൺഗ്രസ് ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങൾ വീണ്ടും കൊമ്പ് കോർക്കുന്നു . യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് ജോസഫ് നടത്തുന്നതെന്ന് ജോസ് കെ മാണി പ്രതികരിച്ചു. ജോസ് കെ.മാണിയുടെ വാദങ്ങള്‍ നിരര്‍ത്ഥകമാണെന്ന് ജോസഫ് തിരിച്ചടിച്ചു. കോട്ടയത്തു ജോസ് കെ. മാണിയും കൊച്ചിയിൽ പി.ജെ ജോസഫും സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് വിളിച്ചു ചേർത്തതിന് പിന്നാലെയാണ് വാക് പോര് . പാലായിൽ യു.ഡി.എഫിനെ ദുർബലപ്പെടുത്തിയതിനു സമാനമായ നീക്കങ്ങൾ ഇപ്പോഴും നടക്കുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു. […]

India Kerala

നടിയെ ആക്രമിച്ച കേസ്; ദിലീപ് ഉള്‍പ്പടെയുള്ള 12 പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പടെയുള്ള 12 പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി. കേസിന്റെ വിചാരണ തിയതി നാളെ തീരുമാനിക്കും. ജനുവരി 28 മുതല്‍ വിചാരണ ആരംഭിക്കാനാണ് ധാരണ. കൊച്ചിയിലെ സി.ബി.ഐ കോടതിയില്‍ ഹാജരായ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ക്ക് കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. സുപ്രിം കോടതി നിർദേശ പ്രകാരം കേസിലെ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ദിലീപടക്കമുള്ള പ്രതികളോട് ഹാജരാകണമെന്ന് കോടതി കർശന നിർദേശം നൽകിയത്. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ദിലീപ് ഉൾപ്പടെ 10 പ്രതികളാണ് […]

India Kerala

വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. തൃശൂര്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെയാണ് അപകടം.

India Kerala

ശബരിമലയെ മാലിന്യമുക്തമാക്കാന്‍ പുണ്യം പൂങ്കാവനം പദ്ധതി വിപുലീകരിക്കും

ശബരിമലയെ മാലിന്യമുക്തമാക്കുന്ന പുണ്യം പൂങ്കാവനം പദ്ധതി വിപുലീകരിക്കും. കേരളത്തിലെ പ്രധാനപ്പെട്ട 280 ക്ഷേത്രങ്ങളിൽ പദ്ധതിയുടെ യൂണിറ്റ് തുടങ്ങും. അടുത്ത മണ്ഡല കാലത്തിന് മുൻപ് ഇടത്താവളങ്ങളായ ക്ഷേത്രങ്ങളിൽ ഉൾപ്പടെ പുണ്യം പൂങ്കാവനം പദ്ധതി തുടങ്ങാനാണ് തീരുമാനം. ശബരിമലയെ മാലിന്യമുക്തമാക്കുന്നതിനുള്ള ബോധവൽക്കരണം നൽകലാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതര സംസ്ഥാനത്ത് നിന്നുള്ള ഗുരുസ്വാമിമാരെ ഉൾപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പുകൾ ആരംഭിക്കും. തമിഴ്നാട്, ആന്ധ്ര പ്രദേശ് കർണാടക എന്നിവിടങ്ങളിലെ ഗുരുസ്വാമിമാരുടെ മേൽവിലാസം, ഫോൺ നമ്പർ, ഇ മെയിൽ ഐഡി എന്നിവ സന്നിധാനത്തെ […]

India Kerala

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് ഇന്ന് പരിഗണിക്കും

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് ഇന്ന് പരിഗണിക്കും. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇന്ന് ഹാജരാകാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്രാങ്കോ കോടതിയിൽ അവധിക്ക് അപേക്ഷ നൽകുമെന്ന് സൂചനയുണ്ട്. കോടതി അയച്ച സമൻസ് പ്രകാരം നവംബർ 30ന് ഫ്രാങ്കോ ഹാജരായിരുന്നു. തുടർന്ന് ഫ്രാങ്കോയുടെ അപേക്ഷ പരിഗണിച്ച് ജാമ്യം നീട്ടി നൽകിയിരുന്നു. വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് അടക്കമുള്ള നടപടികൾ ഇനി പൂർത്തിയാകാനുണ്ട്. ബലാത്സംഗവും പ്രകൃതി വിരുദ്ധ പീഡനവും […]

India Kerala

മരട് ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഇനി അഞ്ച് ദിവസം; നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെ നടപടിക്രമങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഫ്ലാറ്റ് സമുച്ചയങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ നിറക്കുന്നത് രണ്ട് ദിവസത്തിനകം പൂര്‍ത്തിയായേക്കും. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതിനുള്ള പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. ആദ്യം പൊളിക്കുന്ന ഹോളിഫെയ്ത്ത് എച്ച് ടു ഒ ഫ്ലാറ്റില്‍ സ്ഫോടക വസ്തുക്കള്‍ നിറക്കുന്നതുള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. ജെയ്ന്‍ കോറല്‍ കോവില്‍ സ്ഫോടക വസ്തുക്കള്‍ നിറക്കുന്നത് ഇന്നലെ ഉച്ചക്ക് […]

India Kerala

നടിയെ ആക്രമിച്ച കേസ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപുൾപ്പടെയുള്ള പത്ത് പ്രതികൾ ഇന്ന് വിചാരണ കോടതിയിൽ ഹാജരാകും. പ്രതികളെ ഇന്ന് കുറ്റപത്രം വായിച്ച് കേൾപ്പിക്കും. സുപ്രിം കോടതി നിർദേശ പ്രകാരം കേസിലെ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ദിലീപടക്കമുള്ള പ്രതികളോട് ഹാജരാകണമെന്ന് കോടതി കർശന നിർദേശം നൽകിയത്. പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന നടപടിയാണ് ഇന്നുണ്ടാകുക. ഇതിനാണ് പ്രതികളോട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുള്ളത്. നടിയെ അക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ദിലീപ് ഉൾപ്പടെ 10 പ്രതികളാണ് കേസിലുൾപ്പെട്ടിട്ടുള്ളത്. ഒന്നാം പ്രതി പൾസർ സുനി, […]

India Kerala

ശശീന്ദ്രനെ ഇറക്കാന്‍ കാപ്പന്‍ തന്ത്രങ്ങള്‍മെനയുന്നു; മാണി സി കാപ്പന്‍ മന്ത്രിയാകുമോ?

എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാന്‍ പാലാ എംഎല്‍എ മാണി സി.കാപ്പന്‍ തന്ത്രങ്ങള്‍ മെനയുന്നതായി റിപ്പോര്‍ട്ട്. മന്ത്രി സ്ഥാനം നിലനിര്‍ത്താനും കസേര പിടിച്ചെടുക്കാനും നീക്കങ്ങള്‍ പാര്‍ട്ടിക്കകത്ത് ശക്തമായതോടെ മന്ത്രി എകെ ശശീന്ദ്രന്‍ മുബൈയിലെത്തി ശരത് പവാറുമായി ചര്‍ച്ച നടത്തി. അതേസമയം മന്ത്രിയെ മാറ്റാന്‍ പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ചില വ്യക്തികളുടെ ആവശ്യം മാത്രമാണെന്നുമാണ് എകെ ശശീന്ദ്രന്റെ പ്രതികരണം. മകന്റെ വിവാഹത്തിന് ക്ഷണിക്കാനാണ് ശരത് പവാറിനെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.