India Kerala

ജനുവരി എട്ട് ദേശീയ പണിമുടക്ക് വിജയിപ്പിക്കുക – കെ എസ് ടി യു

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ ക്കെതിരെ എട്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് വന്‍ വിജയമാക്കാന്‍ കെ. എസ്.ടി.യു ഉപജില്ലാ സമ്മേളനം തീരുമാനിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും സാമ്ബത്തിക സ്ഥിതി സമത്വത്തിനും സാംസ്കാരിക സങ്കല്‍പ്പങ്ങള്‍ക്കും സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ ചുവടുപിടിച്ച്‌ കേന്ദ്രസര്‍ക്കാര്‍ പുത്തന്‍ വ്യാഖ്യാനങ്ങള്‍ നല്‍കി പുനര്‍നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. മതത്തിന്റെ പേരില്‍ രാഷ്ട്രത്തെ വിഭജിക്കുന്ന നിയമങ്ങള്‍ ഭരണഘടന മൂല്യങ്ങള്‍ കാറ്റില്‍ പരത്തി നടപ്പിലാക്കുന്നു. പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചും കോര്‍പറേറ്റുകള്‍ക്ക് സൗജന്യങ്ങള്‍നല്‍കിയും രാജ്യത്തിന്റെ സാമ്ബത്തിക മേഖലയെ തകര്‍ക്കുന്നു.ഈ സാഹചര്യത്തില്‍ ദേശീയ പണിമുടക്കത്തില്‍മുഴുവന്‍ അധ്യാപക […]

India Kerala

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്കെത്തി. ഗ്രാമിന് 15 രൂപ കൂടി 3710 രൂപയായി. പവന്‍റെ വില 29,680 രൂപയായി. ചരിത്രത്തിലാദ്യമായാണ് സ്വര്‍ണത്തിന് ഇത്രയും വില ഉയരുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇതിന് മുമ്പ് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലെത്തിയത്. ഗ്രാമിന് 3640 രൂപയായിരുന്നു അന്ന്. പവന് 29120 രൂപയും. കഴിഞ്ഞ സെപ്റ്റംബറിലാണ് സ്വര്‍ണവില 29,000 ലേക്ക് കടന്നത്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും വിലവര്‍ദ്ധനക്ക് കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞതും സ്വര്‍ണ വില കുതിക്കാന്‍ കാരണമായി. ഏതായാലും ഉടന്‍ […]

India Kerala

ലീഗിന്‍റെ രാഷ്ട്രീയ യജമാനൻമാരാണ് കോണ്‍ഗ്രസെന്ന് കടകംപള്ളി

രാഷ്ട്രീയ യജമാനൻമാരായി കോൺഗ്രസിനെ മുസ്‍ലിം ലീഗ് അംഗീകരിച്ചിരിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. യജമാനൻമാരെ അനുസരിക്കുന്ന ഭൃത്യന്മാരെ പോലെയാണ് ലീഗിന്‍റെ പെരുമാറ്റം. ലോക കേരള സഭ, പൗരത്വ നിയമ ഭേദഗതി എന്നീ വിഷയങ്ങളിൽ കോൺഗ്രസ് എടുത്ത തീരുമാനം ലീഗ് അനുസരിച്ചുവെന്നും കടകംപള്ളി പറഞ്ഞു.

India Kerala

നടിയെ അക്രമിച്ച കേസില്‍ ദിലീപിന്‍റെ ഹരജി കോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതിയായ നടന്‍ ദിലീപ് നൽകിയ ഹർജി തള്ളി. മറ്റന്നാൾ ദിലീപുൾപ്പടെയുള്ള പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിക്കും. അപ്പീലുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കും. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് കൊച്ചിയിലെ വിചാരണ കോടതിയിൽ നൽകിയ വിടുതല്‍ ഹർജിയാണ് തള്ളിയത്. മറ്റന്നാൾ ഈ കേസിൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കുമെന്നും കോടതി വ്യക്തമാക്കി. നടിയെ അക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. 10-ാം പ്രതി വിഷ്ണുവും വിടുതൽ ഹരജി നൽകിയെങ്കിലും […]

India Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു

സം​സ്ഥാ​ന​ത്ത് പെ​ട്രോ​ളി​ന് 10 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 16 പൈ​സ​യു​ടെ​യും വര്‍ധിച്ചു . ആ​ഗോ​ള വി​പ​ണി​യി​ല്‍ അ​സം​സ്കൃ​ത എ​ണ്ണ വി​ല​യും കൂ​ടി.

India Kerala

നന്ദി കാണിക്കുകയാണെന്ന് ഗവര്‍ണര്‍; എം എം മണി

പൗരത്വ നിയഭേദഗതിക്കെതിരായ പ്രമേയം ഗവര്‍ണര്‍ തള്ളിക്കളഞ്ഞതിനെ പരിഹസിച്ച്‌ മന്ത്രി എം.എം മണി . വയസുകാലത്ത് കിട്ടിയ പണിക്ക് മോദിയോടും അമിത് ഷായോടും ഗവര്‍ണര്‍ നന്ദി കാണിക്കുകയാണെന്ന് എം എം മണി പരിഹസിച്ചു. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കേരളത്തിന്റെ സംസ്കാരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അറിയില്ലെന്നും മന്ത്രി എം എം മണി പറഞ്ഞു. നേരത്തെ ഗവര്‍ണറുടെ നിലപാടിനെതിരെ സി.പി.എമ്മും രംഗത്തെത്തിയിരുന്നു. ഗവര്‍ണറുടെ സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷന്‍ കളി സകല സീമകളും ലംഘിച്ചിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞിരുന്നു .

India Kerala

മരട് ഫ്ലാറ്റ് പൊളിക്കല്‍: സ്ഫോടക വസ്തുക്കള്‍ നിറച്ചുതുടങ്ങി, ആശങ്കയോടെ പ്രദേശവാസികള്‍

മരടിലെ ഫ്ലാറ്റ് പൊളിച്ചു നീക്കുന്നതിന് മുമ്ബായി വീടൊഴിയാന്‍ തുടങ്ങിയിരിക്കുകയാണ് പ്രദേശവാസികള്‍. സ്ഫോടനം നടക്കുന്ന ദിവസം നാല് മണിക്കൂര്‍ നേരത്തേയ്ക്ക് മാറി നില്‍ക്കാനാണ് നിര്‍ദ്ദേശമെങ്കിലും ഫ്ലാറ്റുകളോട് തൊട്ട് താമസിക്കുന്നവര്‍ വീടൊഴിയുകയാണ്. വീട്ടു സാധനങ്ങളുമായാണ് ഇവര്‍ താമസം മാറുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ വീടുകള്‍ക്ക് എന്തു സംഭവിക്കുമെന്ന കാര്യത്തില്‍ വ്യക്തത ഇല്ലാത്തതിനാലാണ് തീരുമാനം. ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഫ്ലാറ്റുകളോട് ചേര്‍ന്നുള്ള മിക്ക വീടുകളിലും വിള്ളല്‍ വീഴ്ന്നിരുന്നു. ഇതോടെയാണ് പ്രദേശവാസികളുടെ ആശങ്ക വര്‍ദ്ധിച്ചത്. സ്ഫോടനത്തിന്റെ ആഘാതം എത്രയാകുമെന്നത് സംബന്ധിച്ച്‌ അധികൃതര്‍ […]

India Kerala

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ ഹരജിയില്‍ ഇന്ന് വിധി പറയും

നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നൽകിയ ഹരജിയിൽ ഇന്ന് വിധി പറയും. കൊച്ചിയിലെ വിചാരണ കോടതിയിൽ നൽകിയ വിടുതല്‍ ഹരജിയിലാണ് വിധി പറയുക. നടിയെ അക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. കോടതി അനുമതി പ്രകാരം ദിലീപും അഭിഭാഷകരും സാങ്കേതിക വിദഗ്ധന്റെ സാന്നിധ്യത്തില്‍ കേസിലെ വീഡിയോ രേഖകൾ പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിടുതല്‍ ഹരജിയുമായി ദിലീപ് കോടതിയെ സമീപിച്ചത്. നിരപരാധിയാണന്നും തന്നെ പ്രതി പട്ടികയിൽ നിന്നൊഴിവാക്കണമെന്നുമാണ് ദിലീപിന്റെ ഹരജിയിൽ പറയുന്നത്.

India Kerala

രാഷ്ട്രീയം പറയുന്നതല്ല ഗവര്‍ണറുടെ ജോലിയെന്ന് റിട്ട. ജസ്റ്റിസ് ബി. കമാല്‍ പാഷ

രാഷ്ട്രീയം പറയുന്നതല്ല ഗവര്‍ണറുടെ ജോലിയെന്ന് റിട്ട. ജസ്റ്റിസ് ബി കമാല്‍ പാഷ. സംസ്കാര സമ്പന്നരെയാണ് മുമ്പ് ഗവര്‍ണറാക്കിയിരുന്നതെങ്കില്‍ ഇന്ന് അത് രാഷ്ട്രീയ നിയമനമായി അധപതിച്ചു. പല കാര്യങ്ങളിലും മൗനം പാലിക്കുന്നതാണ് നല്ലത്. ആരുടെ ചോദ്യങ്ങള്‍ക്കും മറുപടി പറയുന്നത് പദവിക്ക് ഭൂഷണമല്ല. പദവിയുടെ മഹത്വം തിരിച്ചറിയാന്‍ തയാറാകാത്തവരാണ് പലരുമെന്നും കമാല്‍ പാഷ വിമര്‍ശിച്ചു.

India Kerala

ഗവേഷക വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തതില്‍ ഗൂഢാലോചനയെന്ന് ആരോപണം

ഗവര്‍ണറുടെ എം.ജി സര്‍വ്വകലാശാല സന്ദര്‍ശനത്തിനിടെ ഗവേഷക വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപണം. ഗവേഷണം നടത്താന്‍ അനുവദിക്കുന്നില്ലെന്ന കാര്യം ഗവര്‍ണര്‍ അറിയാതിരിക്കാന് വേണ്ടി വി.സിയും പൊലീസും ചേര്‍ന്ന് നടത്തിയ നാടകമാണെന്ന് ദീപ പി. മോഹന്‍ പറഞ്ഞു. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാനാണ് ദീപയുടെ തീരുമാനം. 2014ല്‍ ഗവേഷണം തുടങ്ങിയ കണ്ണൂര്‍ സ്വദേശിനിയായ ദീപ പി. മോഹന് ഇതുവരെ ഗവേഷണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ലാബില്‍ പോലും കയറാന്‍ അനുമതി നല്‍കുന്നില്ലെന്ന വാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. നാനോ […]