പൗരത്വ നിയമ ഭേദഗതിയോടുളള നിലപാട് സംബന്ധിച്ച് ഗവർണർക്കും സംസ്ഥാന സർക്കാരിനും ഇടയിൽ രൂപപ്പെട്ട ഭിന്നത കൂടുതൽ രൂക്ഷമാകുന്നു. രാഷ്ട്രീയ പരാമർശങ്ങൾക്ക് ഗവർണർ അതേ നാണയത്തിൽ മറുപടി നൽകുന്നത് ഇതുവരെയില്ലാത്ത കീഴ് വഴക്കമാണെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. ജനങ്ങളുടെ പണം അനാവശ്യമായി ഉപയോഗിക്കുന്നുവെന്ന തരത്തിൽ ഗവർണർ പ്രസ്താവന നടത്തിയത് ഭരണത്തിലുള്ള കൈകടത്തലായിട്ടാണ് സർക്കാർ വൃത്തങ്ങൾ കാണുന്നത്. സംസ്ഥാനത്തെ ഭരണഘടന തലവനായ ഗവർണർ നിയമസഭയേയും സർക്കാരിനേയും പരസ്യമായി തള്ളിപ്പറയുന്നത് സംഘ പരിവാർ നീക്കങ്ങളുടെ ഭാഗമായിട്ടാണെന്നാണ് സി പി എമ്മിന്റെ വിലയിരുത്തൽ. ഗവർണ്ണർ […]
Kerala
ഭൂപരിഷ്കരണ നിയമ വിവാദം; സിപിഎം സിപിഐ തര്‍ക്കം മുറുകുന്നു
ഭൂപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഎം സിപിഐ തര്‍ക്കം മുറുകുന്നു. മുഖ്യമന്ത്രി തന്നെ പരസ്യമായി സിപിഐക്കെതിരെ രംഗത്തെത്തിയതോടെ സിപിഐ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും പരസ്യപ്രതികരണം ഉണ്ടായേക്കും. ഭൂപരിഷ്കരണം നടപ്പാക്കിയതിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ തുടങ്ങിയ വിവാദമാണ് സിപിഎം-സിപിഐക്കിടയില്‍ പരസ്യ വാക്പോരിലേക്ക് വളര്‍ന്നിരിക്കുന്നത്. ചടങ്ങില്‍ ഭൂപരിഷ്കരണം നടപ്പിലാക്കിയപ്പോഴത്തെ മുഖ്യമന്ത്രിയായിരുന്ന സിപിഐ നേതാവ് സി അച്യുതമേനോന്റെ പേര് മുഖ്യമന്ത്രി പിണറായി വിജയന്‍ പരാമര്‍ശിച്ചിരുന്നില്ല. ഇതിലെ അതൃപ്തി സിപിഐ പാര്‍ട്ടി പത്രം ജനയുഗത്തിലൂടെ പരസ്യമാക്കി. ചരിത്ര യാഥാര്‍ഥ്യങ്ങള്‍ തമസ്കരിക്കുന്നത് ഇടത് രാഷ്ട്രീയമല്ലെന്നായിരുന്നു ജനയുഗം […]
നിയമസഭ പ്രമേയം പാസാക്കാൻ പാടില്ലെന്ന് എവിടെയും പറയുന്നില്ല: ഗവര്‍ണറെ തള്ളി സ്പീക്കര്‍
പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരള നിയമസഭയുടെ പ്രമേയം സംബന്ധിച്ച ഗവര്‍ണറുടെ വിമര്‍ശനം തള്ളി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഗവർണറുടെ വിമർശനത്തിന് അടിസ്ഥാനമില്ല. നിയമസഭ ചെയ്തത് ഭരണഘടനക്ക് വിധേയമായ കാര്യങ്ങളാണ്. നിയമസഭ പ്രമേയം പാസാക്കാൻ പാടില്ലെന്ന് എവിടെയും പറയുന്നില്ല. പൗരത്വ നിയമം ആർട്ടിക്കിൾ 14, 15ന്‍റെ ലംഘനമാണെന്നും സ്പീക്കര്‍ പറഞ്ഞു. രാജ്യത്തെയാകെ ബാധിക്കുന്ന വിഷയത്തോട് പ്രതികരിക്കാൻ നിയമസഭക്ക് അവകാശമുണ്ട്. അവകാശ ലംഘനം മുഖ്യമന്ത്രിയിൽ മാത്രം ഒതുക്കേണ്ട. അനുമതി നൽകിയ സ്പീക്കർ, അനുകൂലിച്ച പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെടെ മുഴുവൻ […]
രാഷ്ട്രപതിയെയും ഗവര്‍ണറെയും എതിര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍
രാഷ്ട്രപതിയെയും ഗവര്‍ണറെയും എതിര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താന്‍ കേരളത്തില്‍ സ്വതന്ത്രമായി നടക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസ്സാക്കിയ പ്രമേയം അനാവശ്യമാണെന്നും ഗവര്‍ണര്‍ കോട്ടയത്ത് പറഞ്ഞു. സര്‍വകലാശാല വൈസ് ചാന്‍സ്‍ലര്‍മാര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാല നിയമം അനുസരിച്ച് പ്രവര്‍ത്തിക്കണം. എം.ജി സർവകലാശാലയിൽ അടുത്തിടെയുണ്ടായ സംഭവം അവമതിപ്പുണ്ടാക്കി. വിദ്യാര്‍ഥി സംഘടനകള്‍ ട്രേഡ് യൂണിയനുകളാകരുതെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. മാര്‍ക്ക് ദാന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ എം.ജി സര്‍വകലാശാലയിലെത്തിയത്. അതേസമയം […]
അനധികൃത സ്വത്ത് സമ്പാദനക്കേസ്: ജേക്കബ് തോമസിനെതിരെ അന്വേഷണം
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. സ്വകാര്യ വ്യക്തി നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടത്. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. മൂന്നാമത്തെ തവണയാണ് ജേക്കബ് തോമസിനെതിരെ അന്വേഷണം വരുന്നത്. നേരത്തെ തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ അന്വേഷണമുണ്ടായിരുന്നു. പിന്നാലെ സ്രാവുകള്‍ക്കൊപ്പം നീന്തുന്നുവെന്ന പുസ്തകത്തിലൂടെ ഔദ്യോഗിക രഹസ്യം പുറത്തുവിട്ടെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്. പിന്നാലെയാണ് മൂന്നാമതൊരു അന്വേഷണം.
പ്രതിപക്ഷം ഇല്ലെങ്കിലും കാര്യങ്ങൾ നടക്കുമെന്ന് പിണറായി
ലോക കേരള സഭയിൽ പ്രതിപക്ഷത്തെ പങ്കെടുപ്പിക്കാൻ പരാമവധി ശ്രമിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നാണ് ഇപ്പോഴും ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷം ഇല്ലെങ്കിലും കാര്യങ്ങൾ നടക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ലോക കേരള സഭയുടെ സമാപന സെഷനിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ലോക കേരളസഭയിലെ പ്രതിപക്ഷ ബഹിഷ്കരണത്തെ കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ മൗനം പാലിച്ച മുഖ്യമന്ത്രി സമാപന ദിവസമാണ് പ്രതിപക്ഷത്തെ വിമർശിച്ചത്. ലോക കേരള സഭയിൽ നിന്ന് പ്രതിപക്ഷം രാജി വെച്ചപ്പോൾ മുതൽ അവരെ തിരികെ […]
രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ലെന്ന് സി.പി.എം
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശവുമായി സി.പി.എം. ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ലെന്ന് സി.പി.എം മുന്നറിയിപ്പ് നല്‍കി. ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്ത ജല്‍പ നങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നത്. ഏത് നിയമത്തിന്റെ ലംഘനമാണ് നിയമസഭ നടത്തിയതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കണം. ഗവര്‍ണറുടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍കളി സകലസീമകളും ലംഘിക്കുന്നതായും കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ രാഷ്ട്രപതിയെയും ഗവര്‍ണറെയും എതിര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമെന്ന് ഗവര്‍ണര്‍ പറഞ്ഞു. താന്‍ കേരളത്തില്‍ സ്വതന്ത്രമായി നടക്കും. പൌരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭ […]
മുഖ്യമന്ത്രിക്കെതിരെ സി.പി.ഐ മുഖപത്രം
മുഖ്യമന്ത്രിക്കെതിരെ സി.പി.ഐ മുഖപത്രം ജനയുഗം. ചരിത്രവസ്തുതകളെ മുഖ്യമന്ത്രി മനപ്പൂര്‍വം തമസ്കരിച്ചുവെന്ന് ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു. അച്യുത മേനോന്റെ പേര് മുഖ്യമന്ത്രി മറന്നുവെന്ന് കരുതുന്നില്ലെന്നും ജനയുഗം വിമര്‍ശിക്കുന്നു. ഭൂപരിഷ്കരണത്തിന്റെ 50ാം വാര്‍ഷിക പ്രസംഗത്തില്‍ അച്യുത മേനോന്റെ പേര് മുഖ്യമന്ത്രി പരാമര്‍ശിച്ചിരുന്നില്ല.
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് ആറു മാസം
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് ആറു മാസം തികയുകയാണ്. ശ്രീറാംവെങ്കിട്ടരാമന്‍ ഐ.എ.എസ് പ്രതിയായ കേസില്‍ ഇതുവരെയും ചാര്‍ജ്ജ്ഷീറ്റ് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് ആയില്ല. ശ്രീറാം വെങ്കിട്ട രാമന്‍ മദ്യപിച്ചിരുന്നതായി തെളിവുണ്ടാക്കാനും അന്വേഷണ സംഘം വലയുകയാണ്. അമിതമായി മദ്യപിച്ച തിരുവനന്തപുരം നഗരത്തില്‍ 100 കിലോമീറ്ററിലധികം വേഗതിയില്‍ ശ്രീറാംവെങ്കിട്ടരാമന്‍ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കാറ് പായിച്ചതാണ് ബഷീര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍റെ ജീവനെടുക്കാനുള്ള കാരണം. 2019 ഓഗ്സറ്റ് മൂന്നിനായിരുന്നു സംഭവം. ഇന്ന് ആറ് മാസം തികയുകയാണ്. അന്വേഷണം ഇപ്പോഴും […]
അധിക ബാധ്യതയെ തുടർന്ന് സ്വകാര്യ ബസുകൾ സർവ്വീസ് ഒഴിവാക്കുന്നു
ഡീസൽ വിലവർധനവുൾപ്പടെയുള്ള അധിക ബാധ്യതയെ തുടർന്ന് സ്വകാര്യ ബസുകൾ സർവ്വീസ് ഒഴിവാക്കുന്നു. പെർമിറ്റ് സറണ്ടർ ചെയ്താണ് ബസ്സുടമകൾ സർവീസ് വ്യാപകമായി നിർത്തലാക്കുന്നത്. ബസ് വ്യവസായ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നിയോഗിച്ച രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നും ബസ്സുടമകൾ ആവശ്യപ്പെടുന്നു. വിലവർധനക്ക് പുറമേ ഡീസലിന് ഗുണനിലവാരം കുറഞ്ഞതും 10 മുതൽ 15 ശതമാനം വരെ അധിക ബാധ്യതയാകുന്നതായി ബസുടമകൾ പറയുന്നു. ഇൻഷുറൻസ്, ടയർ തേയ്മാനം, സ്പെയർ പാർട്സ് എന്നിവയിലുണ്ടായ വർദ്ധനവും ബസ് വ്യവസായത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയതായും ഉടമകൾ […]











